Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങൾ.. പത്താം സ്ഥാനത്ത് ഇന്ത്യയിലെ ഈ എയർപോർട്ട്

ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങൾ.. പത്താം സ്ഥാനത്ത് ഇന്ത്യയിലെ ഈ എയർപോർട്ട്

2022 ഒക്‌ടോബർ വരെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്റ ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു

കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും രണ്ടു വർഷത്തിനു ശേഷം ലോക സാമ്പത്തികരംഗം മെല്ലെ ശക്തമായി വരികയാണ്. ഈ വളർച്ചയിൽ നിർണ്ണായക പഭ്ക് വഹിക്കുന്നവയാണ് വ്യോമയാന രംഗം. വ്യോമയാനരംഗത്തിന്‍റെ വളർച്ച ആളുകൾ യാത്രകളിലേക്കും വിനോദത്തിലേക്കും മടങ്ങിയെത്തുന്നു എന്നതിന്റെ തെളിവാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്.

ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ ഒഎജിയുടെ റിപ്പോർട്ട് അനുസരിച്ച് 2022 ഒക്‌ടോബർ വരെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്റ ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മാസത്തെ ഷെഡ്യൂൾ ചെയ്ത എയർലൈൻ ശേഷി 2019-ലെ അതേ മാസവുമായി താരതമ്യം ചെയ്താണ് റാങ്കിങ് തയ്യാറാക്കിയത്. പട്ടികയിൽ പത്താം സ്ഥാനം നേടിയത് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്തവളമാണ്. പട്ടികയിലെ തിരക്കേറിയ ആദ്യ പത്ത് വിമാനത്താവളങ്ങൾ പരിചയപ്പെടാം...

ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്‍റ ഇന്റർനാഷണൽ എയർപോർട്ട്

ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്‍റ ഇന്റർനാഷണൽ എയർപോർട്ട്

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി അമേരിക്കയിലെ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്‍റ ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു. 47,47,367 സീറ്റുകൾ ആയിരുന്നു ഇവിടെനിന്ന് സർവീസ് നടത്തിയത്. കൂടാതെ പ്രതിദിനം ശരാശരി 871 വിമാനങ്ങൾ കഴിഞ്ഞ മാസം ഇവിടെ നിന്നും പുറപ്പെട്ടതായും കണക്കുകൾ പറയുന്നു. യുഎസിലെ ജോർജിയയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1942-ൽ തന്നെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഇത് അറിയപ്പെടുന്നു. 1998 മുതൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി മാറുവാൻ അറ്റ്ലാന്‍റയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

PC:Craig Butz

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. ഈ വർഷം മാർച്ചിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയിരുന്നു. DXB എയർപോർട്ട് എന്നറിയപ്പെടുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്ന വിമാനത്താവളമാണ്. യാത്രക്കാർക്ക് അവരുടെ യാത്ര സുരക്ഷിതവും സുഖകരവുമാക്കുന്ന നിരവധി കാര്യങ്ങൾ ഇവിടെ ലഭ്യമാണ്. ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ് ലോകപ്രസിദ്ധമാണ്. മികച്ച ബ്രാൻഡുകൾ, ലോകോത്തര ലോഞ്ചുകൾ, സ്ലീപ്പിംഗ് പോഡുകൾ എന്നിവയും ഇവിടെയുണ്ട്.

PC:Skatebiker

ടോക്കിയോ വിമാനത്താവളം

ടോക്കിയോ വിമാനത്താവളം

പട്ടികയിൽ മൂന്നാം സ്ഥാം നേടിയിരിക്കുന്നത് ജപ്പാിലെ ടോക്കിയോ ഹനേഡ അന്താരാഷ്ട്ര വിമാനത്താവളമാണ്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളിലൊന്നായി അറിയപ്പെടുന്നതാണിത്. ഏഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം, ലോകത്തിലെ ഏറ്റവും മികച്ച ആഭ്യന്തര വിമാനത്താവളം എന്നിങ്ങന പല പുരസ്കാരങ്ങളും ഇത് നേടിയിട്ടുണ്ട്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നല്കുന്നതിൽ ഇത് എന്നും മുൻനിരയിലാണുള്ളത്.

PC:MaedaAkihiko

ഡാലസ് /ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളം

ഡാലസ് /ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളം

അമേരിക്കയിലെ ഡാളസ് ഡാളസ്/ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളം ആണ് പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്. നേരത്തെ 1
2-ാം സ്ഥാനത്തായിരുന്നു ഡാളസ് എയർപോർട്ട് ഉണ്ടായിരുന്നത്. അമേരിക്കൻ എയർലൈൻസിന്റെ ഏറ്റവും വലിയ ഹബ്ബായാണ് ഇത് അറിയപ്പെടുന്നത്. ഡാലസ്, ഫോർട്ട് വർത്ത് എന്നീ രണ്ടു നഗരങ്ങൾക്കു നടുവിലായാണ് ഈ വിമാനത്താവളമുള്ളത്.

PC:Todd MacDonald

ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം

ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം

DIA എന്നറിയപ്പെടുന്ന ഡെൻവർ ഇന്റർനാഷണൽ എയർപോർട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. 2000 മുതസ്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇത് ഇടംപിടിക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1,656 മീറ്റർ / 5,434 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഉയരമേറിയ റൺവേകൾക്കും ഇവിടം പ്രസിദ്ധമാണ്.

PC:Tucker Gladden

ലണ്ടൻ ഹീത്രൂ എയർപോർട്ട്

ലണ്ടൻ ഹീത്രൂ എയർപോർട്ട്

പട്ടികയിൽ ആറാം സ്ഥാനത്ത് ലണ്ടൻ ഹീത്രൂ എയർപോർട്ടാണ് എത്തിയിരിക്കുന്നത് . യുകെയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമായാണ് ഇത് അറിയപ്പെടുന്നത്. കൂടാതെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും ഇതുതന്നെയാണ്. വിൽ ഏവിയേഷൻ ലോകത്തിന്റെ കേന്ദ്രമാണ് ഹീത്രൂ. 90 രാജ്യങ്ങളിലായി 180 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന 90 എയർലൈനുകൾ ഇവിടെ നിന്നും സർവീസ് നടത്തുന്നു.

PC:Citizen59

കണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസ് ഉടൻകണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസ് ഉടൻ

ചിക്കാഗോ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം

ചിക്കാഗോ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം

റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനം നേടിയിരിക്കുന്നത് ചിക്കാഗോ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം ആണ്. 1963 മുതൽ 1998 വരെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ആയിരുന്നു ഇത്. ഇന്നും ലോകത്തിലെ തിരക്കേറിയ വിമാനത്താവളമായിരിക്കുവാൻ ഇതിന് കഴിയുന്നു. ചിക്കാഗോ മെട്രോപൊളിറ്റൻ ഏരിയയിലെ മൂന്ന് വിമാനത്താവളങ്ങളിൽ പ്രധാനമാണിത്.

PC:InSapphoWeTrust

ഇസ്താംബുൾ അന്താരാഷ്ട്ര വിമാനത്താവളം

ഇസ്താംബുൾ അന്താരാഷ്ട്ര വിമാനത്താവളം

ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇസ്താംബുൾ അന്താരാഷ്ട്ര വിമാനത്താവളത്തിന് എട്ടാം സ്ഥാനമാണ്.
നേരത്തെ ഇതിന്റെ റാങ്ക് 13 ആയിരുന്നു.തുർക്കിയിലെ ഇസ്താംബൂളിലേക്ക് സർവീസ് നടത്തുന്ന പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണിത്.

PC:Arne Müseler

ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം

ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം

ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ട് തിരക്കേറിയ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കും ചരക്കുനീക്കത്തിനും വേണ്ടിയുള്ള മികച്ച അഞ്ച് യു.എസ്. എയർപോർട്ടുകളിൽ ഒന്നും കൂടിയാണിത്.

PC:Jengod

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (IGI) എയർപോർട്ട്
ഡൽഹി ഐജിഐ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്താമത്തെ വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. പാൻഡെമിക്കിന് മുമ്പുള്ള 2019 ഒക്ടോബറിലെ 14-ാം റാങ്കിൽ നിന്നാണ് ഈ വർഷം പത്താം സ്ഥാനത്തേയ്ക്കെത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പ്രശസ്തിയും ഇതിനുണ്ട്.

PC:Bharatahs

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

ഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷംഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷം

Read more about: airport delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X