Search
  • Follow NativePlanet
Share
» »ഗൾഫിലെ ദീപാവലി ആഘോഷമാക്കാം.. സന്ദർശിക്കുവാൻ ഈ ക്ഷേത്രങ്ങൾ

ഗൾഫിലെ ദീപാവലി ആഘോഷമാക്കാം.. സന്ദർശിക്കുവാൻ ഈ ക്ഷേത്രങ്ങൾ

യുഎഇയിൽ എല്ലാവർക്കും ദീപാവലിക്കാലത്ത് പോകുവാൻ പറ്റിയ പ്രധാന ക്ഷേത്രങ്ങൾ പരിചയപ്പെടാം...

ദീപാവലിയുടെ അവസാന ഒരുക്കങ്ങളിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. അലങ്കാരങ്ങളും പ്രാർത്ഥനകളും പൂജകളുമെല്ലാം അതിന്‍റേതായ വഴിയിൽ പുരോഗമിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യക്കാർ വസിക്കുന്ന ഇടങ്ങളിലും ദീപാവലി വലിയ ആഘോഷമാണ്. മലേഷ്യയും നേപ്പാളും ശ്രീലങ്കയുമെല്ലാം വലിയ രീതിയിലുള്ള ആഘോഷങ്ങൾക്കാണ് ദീപാവലി നാളുകളിൽ സാക്ഷ്യം വഹിക്കുന്നത്. ആഘോഷങ്ങളില്ലാത്ത സ്ഥലങ്ങളിലെ ഇന്ത്യക്കാർക്ക് നാട്ടിലെ ദീപാവലി ഓർമ്മകളിൽ ചെറിയ ആഘോഷങ്ങൾ നടത്താം.
എന്നാൽ നിങ്ങൾ ഗൾഫ് രാജ്യങ്ങളിലാണെങ്കിൽ ദീപാവലി മിസ് ചെയ്യില്ല. കാരണം ഇവിടുത്തെ മിക്ക ക്ഷേത്രങ്ങളും ദീപാവലിക്കായി ഒരുങ്ങിക്കഴിഞ്ഞു. യുഎഇയിൽ എല്ലാവർക്കും ദീപാവലിക്കാലത്ത് പോകുവാൻ പറ്റിയ പ്രധാന ക്ഷേത്രങ്ങൾ പരിചയപ്പെടാം...

ബാപ്സ് ഹിന്ദു മന്ദിർ, അബുദാബി

ബാപ്സ് ഹിന്ദു മന്ദിർ, അബുദാബി

ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിർ അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമാണ്. പരമ്പരാഗത ഹിന്ദു ശിലാ മന്ദിര ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലാണ് ക്ഷേത്രത്തിന്‍റെ സ്ഥാനം. 55,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ക്ഷേത്രമുള്ളത്.
സ്വാമി അയ്യപ്പനും തിരുപ്പതി ബാലാജിയും പത്മാവതിയും ഉൾപ്പെടെ രാമൻ, സീത,ഹനുമാൻ; ശിവൻ, പാർവതി, രാധ ,കൃഷ്ണ എന്നിങ്ങനെ നിരവധി പ്രതിഷ്ഠകൾ ഇവിടെയുണ്ട്.
ഒക്ടോബർ 30-ാം തിയതി ഞായറാഴ്ചയാണ് ഇവിടുത്തെ ആഘോഷം.

ദുബായ് ശിവ ക്ഷേത്രം

ദുബായ് ശിവ ക്ഷേത്രം


ദുബായിലെ പ്രസിദ്ധമായ ശിവക്ഷേത്രം എല്ലാ മനുഷ്യരെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണ്. ദുബായ് മ്യൂസിയത്തിന് എതിർവശത്തായി, അൽ ഫാഹിദി സ്റ്റേഷനിൽ നിന്ന് നടന്നെത്തുവാൻ സാധിക്കുന്ന ദൂരത്തിലാണ് ക്ഷേത്രമുള്ളത്. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ അദ്ദേഹത്തെ ശിവലിംഗ രൂപത്തിലാണ് ആരാധിക്കുന്നത്. ഒരു നന്ദിയെയും നിങ്ങൾക്കിവിടെ കാണാം.

 ഹിന്ദു ടെംപിൾ ദുബായ്

ഹിന്ദു ടെംപിൾ ദുബായ്

ജബൽ അലിയുടെ ആരാധന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ടെംപിള്‌ ദുബായ് വളരെ കുറച്ച് ആഴ്ചകൾക്കു മുൻപാണ് വിശ്വാസികൾക്കായി തുറന്നത്. ഇന്ത്യൻ, അറബ് വാസ്തുവിദ്യകൾ സമന്വയിപ്പിച്ച് നിർമ്മിച്ച ഈ ക്ഷേത്രം കഴിഞ്ഞ ദസറയിലാണ് തുറന്നത്, യുഎഇയിലെ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണിത്. ഏകദേശം 60 ദശലക്ഷം ദിർഹം (16 ദശലക്ഷം ഡോളർ) ആണ് ഇതിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്. ക്ഷേത്രത്തിൽ 16 പൂജാമുറികൾ ഉണ്ട്, ഓരോന്നിനും ഒരു ഹിന്ദു ദേവതയ്ക്ക് സമർപ്പിച്ചിരിക്കുന്നു. എന്നാൽ ഈ ക്ഷേത്രം ഏതെങ്കിലും പ്രത്യേക ദൈവത്തിന്റെ പേരിൽ അറിയപ്പെടുന്നില്ല. മറിച്ച് ഹിന്ദു ക്ഷേത്രമെന്ന ഒറ്റപ്പേരാരാണുള്ളത്. ഒരേ സമയം ആയിരത്തോളം ആളുകൾക്ക് ക്ഷേത്രത്തിനുള്ളിലിരിക്കാം.
പ്രവേശനം സൗജന്യമാണെങ്കിലും ആളുകൾ മുൻകൂട്ടി പേര് ക്ഷേത്രത്തിന്റെ വെബ്സൈറ്റിൽ ബുക്ക് ചെയ്യണം. അര മണിക്കൂർ സ്ലോട്ടുകൾ ആണ് സന്ദർശത്തിനായി ലഭ്യമാവുക.

അവസാന നിമിഷത്തിലെ ദീപാവലി യാത്രാ പ്ലാനുകൾ.. പോകാൻ യേർക്കാട് മുതൽ മൂന്നാർ വരെ ഇഷ്ടംപോലെ ഇടങ്ങൾഅവസാന നിമിഷത്തിലെ ദീപാവലി യാത്രാ പ്ലാനുകൾ.. പോകാൻ യേർക്കാട് മുതൽ മൂന്നാർ വരെ ഇഷ്ടംപോലെ ഇടങ്ങൾ

ശ്രീ ശിവ ക്ഷേത്രം, മസ്കറ്റ്

ശ്രീ ശിവ ക്ഷേത്രം, മസ്കറ്റ്


മസ്കറ്റിൽ നിന്നുള്ളവർക്ക് ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്കായി പോകുവാൻ ശ്രീ ശിവ ക്ഷേത്രമുണ്ട്. സീബ് എയർപോർട്ടിൽ നിന്ന് 35 കിലോമീറ്റർ അകലെ സുൽത്താന്റെ കൊട്ടാരത്തിന് സമീപമാണ് ക്ഷേത്രമുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ക്ഷേത്രം ഇന്നത്തെ രൂപത്തിൽ നവീകരിച്ചത് 1999 ൽ ആണ്. ശ്രീ ആദി മോതീശ്വർ മഹാദേവ ക്ഷേത്രം, ശ്രീ മോതീശ്വർ മഹാദേവ ക്ഷേത്രം, ശ്രീ ഹനുമാൻജി ക്ഷേത്രം എന്നിങ്ങനെ മൂന്ന് ക്ഷേത്രങ്ങൾ ഈ സമുച്ചയത്തിനുള്ളിലുണ്ട്. മോതീശ്വർ മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും പഴയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. സാധാരണ മഹാശിവരാത്രിയോട് അനുബന്ധിച്ചാണ് വിശ്വാസികളധികവും ഇവിടെ വരുന്നത്.

PC:Banksboomer

ശ്രീകൃഷ്ണ ക്ഷേത്രം, ദാർസൈറ്റ്

ശ്രീകൃഷ്ണ ക്ഷേത്രം, ദാർസൈറ്റ്

1987-ൽ മസ്‌കറ്റിൽ താമസമാക്കിയ ഗുജറാത്തിൽ നിന്നുള്ള വ്യാപാരി സമൂഹം നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഇവിടെ എല്ലാ വർഷവും ദീപാവലി ആഘോഷങ്ങൾ നടത്തുന്നു. സീബ് എയർപോർട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രം പള്ളിക്ക് സമീപമുള്ള ദാർസൈറ്റിൽ സ്ഥിതി ചെയ്യുന്നു.ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ ഗണേഷ്ജി ക്ഷേത്രം, ശ്രീ മാതാജി ക്ഷേത്രം എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത ക്ഷേത്രങ്ങളും സമുച്ചയത്തിലുണ്ട്. ഈ ക്ഷേത്രം ഇന്നു കാണുന്ന രൂപത്തിൽ നവീകരിച്ചത് 2013 ലാണ്.

ഇസ്കോൺ ക്ഷേത്രം, ബഹ്റെൻ

ഇസ്കോൺ ക്ഷേത്രം, ബഹ്റെൻ

ബഹ്‌റൈനിലെ മനാമയിലെ ഡെൽമുൺ അവനുവിലാണ് ബഹ്റിനിലെ ഇസ്കോൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 5.00 മുതൽ രാത്രി 10 വരെയാണ് ക്ഷേത്രത്തിലെ പൂജകളും മറ്റും നടക്കുന്നത്.

ആൻഡമാൻ യാത്രയേക്കാൾ കുറഞ്ഞ ചിലവിൽ ദീപാവലിക്ക് തായ്ലൻഡും വിയറ്റ്നാമും കറങ്ങാം... വിമാനടിക്കറ്റ് നിരക്കിതാ!ആൻഡമാൻ യാത്രയേക്കാൾ കുറഞ്ഞ ചിലവിൽ ദീപാവലിക്ക് തായ്ലൻഡും വിയറ്റ്നാമും കറങ്ങാം... വിമാനടിക്കറ്റ് നിരക്കിതാ!

 ശ്രീകൃഷ്ണ ക്ഷേത്രം

ശ്രീകൃഷ്ണ ക്ഷേത്രം

ജാതിമത വിശ്വാസമില്ലാതെ ആർക്കും കടന്നുവരുവാൻ സാധിക്കുന്ന ക്ഷേത്രമാണ് ബഹ്റിനിലെ തന്നെ മനാമയിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം. 6HJG+PX6 എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. വളരെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷമാണ് ക്ഷേത്രത്തിലുള്ളത്.

ഇന്ത്യയിലെ പോലെ തന്നെ ആഘോഷം... ദീപാവലി ഉത്സവമാക്കുന്ന ലോകരാജ്യങ്ങൾഇന്ത്യയിലെ പോലെ തന്നെ ആഘോഷം... ദീപാവലി ഉത്സവമാക്കുന്ന ലോകരാജ്യങ്ങൾ

ദീപാവലിയുടെ പുണ്യം ക്ഷേത്രദര്‍ശനത്തിലൂടെ..ദീപാവലി യാത്രയില്‍ കാണാന്‍ ഈ വിശുദ്ധ ഇടങ്ങള്‍!!ദീപാവലിയുടെ പുണ്യം ക്ഷേത്രദര്‍ശനത്തിലൂടെ..ദീപാവലി യാത്രയില്‍ കാണാന്‍ ഈ വിശുദ്ധ ഇടങ്ങള്‍!!

Read more about: diwali temple world celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X