Search
  • Follow NativePlanet
Share
» »പൊന്നിയൻ സെൽവനിൽ കണ്ടതൊക്കെ ചെറുത് ; ചോള ഭരണകാലം നല്കിയ പ്രധാന സംഭാവനകൾ ഇതാ

പൊന്നിയൻ സെൽവനിൽ കണ്ടതൊക്കെ ചെറുത് ; ചോള ഭരണകാലം നല്കിയ പ്രധാന സംഭാവനകൾ ഇതാ

ഇതാ ചോളഭരണത്തിൽറെ 1500 ഓളം വർഷങ്ങളിൽ അവർ നല്കിയ പ്രധാന സംഭാവനകൾ എന്തൊക്കെയാണെന്നു നോക്കാം

നമ്മുടെ ഇന്നത്തെ ജീവിതത്തിന്‍റെ വളർച്ചയുടെ ചരിത്രം തിരഞ്ഞു പിന്നോട്ടു പോകുമ്പോൾ അതിൽ പ്രധാന പങ്കുവഹിച്ചത് അക്കാലത്തെ ഭരണാധികാരികളാണെന്ന് മനസ്സിലാക്കാം. തെക്കെ ഇന്ത്യയിലേക്ക് വരുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരികളിലൊന്ന് ചോള രാജവംശമാണ്. കാവേരി നദീതടത്തിൽ തുടങ്ങി ഏഷ്യയിലെ തന്നെ ഒരു സൈനിക സാമ്പത്തിക ശക്തിയായി മാറിയ ചരിത്രമാണ് ചോളവാജവംശത്തിന്‍റേത്.

ഇന്ത്യയിൽ ഭരണം നടത്തിയ പല രാജവംശങ്ങളെയും അധികാരികളെയുംകാൾ കലയ്ക്കും സാഹിത്യത്തിനുമെല്ലാം ചോളവംശം നല്കിയ സംഭാവകൾ വിലമതിക്കാനാവാത്തതാണ്. തങ്ങളുടെ ഭരണകാലത്ത് അവർ നടത്തിയ ഇത്തരം മുന്നേറ്റങ്ങളാണ് നൂറ്റാണ്ടുകൾ കഴിഞ്ഞും അവര്‍ അവശേഷിപ്പിച്ച അടയാളങ്ങളായി നിലകൊള്ളുന്നത്. നീണ്ട, 1500 വർഷക്കാലം, അതായത് ലോകത്തിലെ ലോക ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജവംശങ്ങളിൽ ഒന്നായി അവർ മാറിയപ്പോള്‍ ഈ കാലത്തിനടയിൽ അസ്തമിച്ചുപോയ ഭരണാധികാരികളും ഉണ്ടായിരുന്നു. തമിഴ് സംസ്കാരത്തിനും ഇന്ത്യൻ ചരിത്രത്തിനും ചോളരുടെ സംഭാവനകൾ ശ്രദ്ധേയമാണ്. ഇതാ ചോളഭരണത്തിൽറെ 1500 ഓളം വർഷങ്ങളിൽ അവർ നല്കിയ പ്രധാന സംഭാവനകൾ എന്തൊക്കെയാണെന്നു നോക്കാം

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ

ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനമായ തഞ്ചാവൂരിൽ, കാവേരി നദിയുടെ തീരത്തായി രാജരാജചോള്‍ മുൻകൈയെടുത്ത് നിർമ്മിച്ച ബൃഹദീശ്വര ക്ഷേത്രം ലോകത്തിനു മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന അത്ഭുത നിർമ്മിതികളിലൊന്നാണ്. 1012 എഡിയിൽ പൂർത്തികരിക്കപ്പെട്ട ഈ ക്ഷേത്രം ആറു വർഷമെടുത്താണ് നിർമ്മിച്ചത്.

PC:Jean-Pierre Dalbéra

പെരുവുടയാർ കോവിൽ

പെരുവുടയാർ കോവിൽ

പെരുവുടയാർ കോവിൽ എന്നും പെരിയ കോവിൽ എന്നുമെല്ലാം കാലത്തിനനുസരിച്ച് പേരുവീണിട്ടുണ്ട് ഈ ക്ഷേത്രത്തിന്. ബിഗ് ടെംപിൾ എന്നുമിതിനെ വിശേഷിപ്പിക്കുന്നു.
കല്ലിൽ കല്ലുചേര്‍ത്തു നിർമ്മിച്ച ഈ ക്ഷേത്രം പൂർണ്ണമായും കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. കല്ലിൽ കൊത്തിയെടുത്ത ശില്പരൂപങ്ങളും കൊത്തുപണികളും ഇന്നും അതിശയിപ്പിക്കുന്നതാണ്.
81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഇതിന്റെ നിഴൽ നിലത്ത് വീഴില്ല എന്നതാണ് ഇതിന്റെ നിർമ്മാണത്തിലെ സവിശേഷത. ഇന്ത്യയിലെ ഏറ്റവും മികച്ച ശില്പ നിർമ്മിതിയായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.
രാജവംശത്തിന്റെ സംസ്കാരവും ശൈലിയും മഹത്വവും പ്രതിഫലിപ്പിക്കുന്ന നിർമ്മിതിയാണിത്. ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്കാരം ഇവിടെ ക്ഷേത്രത്തിൽ കാണാം.

PC:IM3847

നടരാജ ശില്പം

നടരാജ ശില്പം

നടരാജ ശില്പം നമുക്ക് എല്ലാവർക്കും പരിചിതമാണ്. താണ്ഡവ നൃത്തമാടുന്ന ശിവന്റെ നടരാജ രൂപം മധ്യകാലഘട്ടത്തിൽ ചോള രാജവംശത്തിന്റെ രക്ഷാകർതൃത്വത്തിൽ ആണ് നിർമ്മിച്ച് വികസിപ്പിച്ചതെന്നാണ് വിശ്വാസം. കടുത്ത ശിവഭക്തരായിരുന്ന ചോളഭരണാധികാരികളുടെ അവരുടെ കാലത്തെ ക്ഷേത്രങ്ങളിൽ ശിവന്റെയോ ശിവ നടരാജന്റെയോ നൃത്തരൂപം വളരെ സാധാരണമെന്ന പോലെ കാണാമാിയിരുന്നു. പിന്നീടത് ചോള ശക്തിയുടെ പ്രതീകമായി മാറി. ഇപ്പോൾ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ചോള വെങ്കലങ്ങൾക്കിടയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

PC:wikimedia

ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം

ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം

ചോളഭരണാധികാരികളുടെ നിർമ്മാണ വൈദഗ്ദ്യത്തിൻറെ മറ്റൊരു അടയാളമാണ് ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം. 11-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രമായി രൂപകല്പനയിൽ വളരെ സാമ്യം ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിനുണ്ട്. ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം തഞ്ചാവൂർ ക്ഷേത്രത്തേക്കാൾ ചെറുതും എന്നാൽ കൂടുതൽ പരിഷ്കൃതവുമാണ്. തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ സ്ത്രീ മാതൃക എന്ന് ഈ ക്ഷേത്രം വിശേഷിപ്പിക്കപ്പെടുന്നു.
ആറേക്കൾ സ്ഥലത്തായി കിടക്കുന്ന ഈ ക്ഷേത്രം രാജരാജന്‍ ഒന്നാമന്റെ മകനായ രാജേന്ദ്ര ചോളൻ ഒന്നാമനാണ് നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ഇദ്ദേഹം തഞ്ചാവൂരിൽ നിന്നും ഇവിടേക്ക് ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയും ചെയ്തു.

PC:Rangan Datta Wiki

പുറത്തെടുത്താല്‍ വിയര്‍ക്കുന്ന മുരുക വിഗ്രഹം... വെണ്ണ കൊണ്ട് നിര്‍മ്മിച്ച പ്രതിഷ്ഠ... വിചിത്രം വിശ്വാസം!പുറത്തെടുത്താല്‍ വിയര്‍ക്കുന്ന മുരുക വിഗ്രഹം... വെണ്ണ കൊണ്ട് നിര്‍മ്മിച്ച പ്രതിഷ്ഠ... വിചിത്രം വിശ്വാസം!

കാഞ്ചീപുരം സാരികൾ

കാഞ്ചീപുരം സാരികൾ

കാഞ്ചീപുരം സാരികളുടെ ചരിത്രത്തിന് ചോളവംശത്തോളം തന്നെ പഴക്കമുണ്ട്. ഈടുറ്റ പാവിനും മികച്ച ഡിസൈനുകൾക്കും പേരുകേട്ട കാഞ്ചീപുരം സാരികൾക്ക് ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകൾ ആണുള്ളത്. ചോള രാജാവായ രാജരാജൻ ഒന്നാമൻ സൗരാഷ്ട്രയിൽ നിന്നുള്ള നെയ്ത്തുകാരെ കാഞ്ചീപുരത്ത് വന്ന് താമസിക്കാനും തറി സ്ഥാപിക്കാനും ക്ഷണിച്ചുവെന്നാണ് ചരിത്രകാരന്മാർ പറയുന്നു. പിന്നീടത് ഒരു പ്രാദേശിക കരകൗശല നിർമ്മിതിയായി തുടർന്നുമെങ്കിലും കൃഷ്ണ ദേവ രായയുടെ ഭരണകാലത്ത് അഭിവൃദ്ധി പ്രാപിക്കുകായായിരുന്നു.

PC:wikipedia

ഐരാവതേശ്വര ക്ഷേത്രം കുംഭകോണം

ഐരാവതേശ്വര ക്ഷേത്രം കുംഭകോണം

തഞ്ചാവൂരിൽ തന്നെയുള്ള കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയായ രാജേന്ദ്ര രണ്ടാമനാണ് നിർമ്മിച്ചത്. ദേവന്മാരുടെ രാജാവായ ഇന്ദ്രന്റെ വെളുത്ത ആനയായ ഐരാവതത്തിന്റെ രൂപത്തിലുള്ള ശിവനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ദാരാസുരം എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്
പുരാണമനുസരിച്ച് ഐരാവതത്തിന് ദുർവാസാവിന്‍ഖെ ശാപംമൂലം വെളുത്ത നിറം നഷ്ടമായി. പിന്നീട് ഈ ക്ഷേത്രത്തിലെത്തി ശിവനോട് പ്രാർത്ഥിച്ചതിൻറെ ഫലമായി വെളുത്തനിറം ലഭിക്കുകയും ചെയ്ത്രെ. അതിനാലാണ് ഐരാവതേശ്വരനായി ശിവനെ ഇവിടെ ആരാധിക്കുന്നത്.

PC:Supraja kannan

വിജയാലയ ചോളേശ്വരം ക്ഷേത്രം: അനശ്വര ചോളക്ഷേത്രങ്ങളുടെ മുൻഗാമി, പാറക്കെട്ടിലെ നിർമ്മാണ വിസ്മയംവിജയാലയ ചോളേശ്വരം ക്ഷേത്രം: അനശ്വര ചോളക്ഷേത്രങ്ങളുടെ മുൻഗാമി, പാറക്കെട്ടിലെ നിർമ്മാണ വിസ്മയം

പുനര്‍ജീവിത വിശ്വാസങ്ങളുമായി ഏകാംബരേശ്വര്‍ ക്ഷേത്രം, പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടംപുനര്‍ജീവിത വിശ്വാസങ്ങളുമായി ഏകാംബരേശ്വര്‍ ക്ഷേത്രം, പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം

Read more about: tamil nadu history temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X