Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!

കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!

ചില നാ‌ടുകളിലേക്ക് കുറഞ്ഞ ചിലവില്‍ നടത്തുവാന്‍ കഴിയുന്ന യാത്രകളാണ് ഈ ലേഖനത്തില്‍ പറയുന്നത്...

എത്ര ദൂരം വേണമെങ്കിലും എത്ര നാളത്തേയ്ക്കും യാത്ര പോകുവാന്‍ തയ്യാറുള്ള നിരവധി സ‍ഞ്ചാരികളുണ്ട്. എന്നാല്‍ ആഗ്രഹങ്ങള്‍ മാറ്റിവെച്ച് യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ പണി കിട്ടുന്നത് പണത്തിന്റെ കാര്യത്തിലാണ്. എത്രയധികം ചിലവ് യാത്രകളില്‍ കുറയ്ക്കുവാന്‍ സാധിക്കുമോ അങ്ങനെയെല്ലാം പരമാവധി ലാഭിച്ചായിരിക്കും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ചില സ്ഥലങ്ങള്‍ താരതമ്യേന ചിലവ് കുറഞ്ഞവയാണ്. അത്ര ആഢംബരമല്ലെങ്കില്‍ കൂടിയും സഞ്ചാരികള്‍ക്ക് ആവശ്യത്തിന് മിതമായ ചിലവില്‍ ജീവിക്കുവാന്‍ കഴിയുന്ന ചില നാടുകള്‍ അത്തരം ചില നാ‌ടുകളിലേക്ക് കുറഞ്ഞ ചിലവില്‍ നടത്തുവാന്‍ കഴിയുന്ന യാത്രകളാണ് ഈ ലേഖനത്തില്‍ പറയുന്നത്...

അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്

 കൂര്‍ഗ്

കൂര്‍ഗ്

എത്ര സ്ഥലങ്ങള്‍ മനസ്സിലുണ്ട‌െങ്കിലും മലയാളി യാത്രകളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് കൂര്‍ഗ് തന്നെയാണ്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും ഭംഗിയും ചേര്‍ന്നു നില്‍ക്കുന്ന കൂര്‍ഗ് വിന്‍റര്‍ യാത്രകളില്‍ ധൈര്യമായി ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. വലിയ ചിലവുകളില്ലാതെ പോയി വരാം എന്നതും ഈ യാത്രയുടെ പ്രധാന പോയിന്‍റാണ്. തേയിലത്തോട്ടങ്ങള്‍, പച്ചപ്പ്, കാട്, വെള്ളച്ചാ‌ട്ടം, പ്രസന്നമായ കാലാവസ്ഥ എന്നിവയെല്ലാം ഒരേ സമയം കൂര്‍ഗിനു മാത്രം നല്കുവാന്‍ സാധിക്കുന്ന കാര്യങ്ങളാണ്. ഇരുപ്പ് വെള്ളച്ചാട്ടം. തടിയന്‍റമോള്‍ പീക്ക്, ആബ്ബി വെള്ളച്ചാട്ടം, രാജാ സീറ്റ് തുടങ്ങിയവയാണ് കൂര്‍ഗ് സ്പെഷ്യല്‍ കാഴ്ചകള്‍. ഇവിടെ മഞ്ഞു പൊഴിയുന്ന സമയത്താണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്. എത്ര കുറഞ്ഞ തുകയിലും സന്ദര്‍ശിക്കുവാന്‍ കഴിയുന്ന സ്ഥലമാണിത്.

കീശ ചോരാതെ ജയ്പൂര്‍ കാണാം..പോകാം ഇങ്ങനെകീശ ചോരാതെ ജയ്പൂര്‍ കാണാം..പോകാം ഇങ്ങനെ

ഗോകര്‍ണ്ണ

ഗോകര്‍ണ്ണ

ആത്മീയതയും സാഹസികതയും ഒരുമിച്ച് ചേരുന്ന അപൂര്‍വ്വ ഇടങ്ങളിലൊന്നാണ് ഗോകര്‍ണ്ണ. ബീച്ചുകളെ സ്നേഹിക്കുന്നവര്‍ക്ക് ഒരു തരത്തിലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഗോകര്‍ണ്ണ അപൂര്‍വ്വമായ ബീച്ച് ട്രക്കിങ് അനുഭവവും സമ്മാനിക്കും. ബീച്ചുകളില്‍ നിന്നും ബീച്ചിലേക്ക് കാടും മലയും താണ്ടിയുള്ള വ്യത്യസ്തമായ യാത്രയാണിത് ബീച്ച് ഷാക്കുകളിലെ രാത്രി താമസവും കടല്‍വിഭവങ്ങളും ക്യാംപിങ്ങും എല്ലാം ഇവിടെ ആവോളം ആസ്വദിക്കാം

 ഡാര്‍ജലിങ്‌

ഡാര്‍ജലിങ്‌

ഹെക്ടറുകണക്കിന് തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ സുന്ദരമായി സ്ഥിതി ചെയ്യുന്ന നാടാണ് ഡാര്‍ജലിങ്. കൊതിപ്പിക്കുന്ന രുചിയുള്ല തേയിലയും ടോയ് ‌‌ട്രെയിനും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ചിലത് മാത്രമാണ. ബ്രിട്ടീഷുകാരു‌ടെ വേനലവധി കേന്ദ്രമായിരുന്ന ഇവിടെ എല്ലായ്പ്പോഴും തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ്. തടാകം, വെള്ളച്ചാ‌ട്ടങ്ങള്‍, കുന്നുകള്‍, പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച കുന്നുകള്‍, വ്യത്യസ്തമായ രുചികള്‍ അങ്ങനെ പലതുണ്ട് ഇവിടെ അറിയുവാന്‍. ടോയ് ട്രെയിന്‍ യാത്ര കൂ‌ടാതെ റോപ് വേ യാത്രയും ഇവിടുത്തെ പ്രത്യേകതയാണ്. ടൈഗർഹിൽ,ഒബ്സർവേറ്ററി ഹിൽ, സന്ദക്ഫു,പാസഞ്ചർ റോപ് വേ, അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

ജയ്പൂര്‍

ജയ്പൂര്‍

പേരില്‍തന്നെ ആഢംബരം നിറഞ്ഞു നില്‍ക്കുന്ന ജയ്പൂര്‍ ബജറ്റ് യാത്രയ്ക്ക് പറ്റിയ ഇടമാണോയെന്ന സംശയം പലര്‍ക്കും തോന്നാറുണ്ട്. രാജകീയ ഭരണത്തിന്‍റെ അടയാളങ്ങള്‍ ഇന്നും അവശേഷിക്കുന്ന ഇവിടെ കൃത്യമായ തിരഞ്ഞെടുക്കലുകളിലൂടെ ചിലവ് കുറച്ച് യാത്ര ചെയ്യാം. വളരെ കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും മികച്ച രീതിയില്‍ നല്കുന്ന ഹോട്ടലുകള്‍ ഇവിടെയുണ്ട്. 500 രൂപ മുതല്‍ ഇവിടെ താമസ സൗകര്യം ലഭ്യമാണ്.
ആംബര്‍ കോട്ട, ജന്ദര്‍ മന്ദിര്‍, സിറ്റി പാലസ്, ഹമാ മഹല്‍ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള പ്രധാന ഇടങ്ങള്‍.

പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!

 പുരി

പുരി

വിശ്വാസികളുടെ കേന്ദ്രമായ പുരി ഒഡീഷയിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ക്കും ബീച്ചുകള്‍ക്കും ഏറെ പ്രസിദ്ധമായ പുരി ബംഗാള്‍, ഒഢീഷ, ആസാം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഏറ്റവുമധികം എത്തിച്ചേരുന്ന വിനോദ സഞ്ചാര തീര്‍ത്ഥാ‌ടന കേന്ദ്രം കൂടിയാണ്. പതിനായിരക്കണക്കിന് വിശ്വാസികളെത്തുന്ന ഇടമായതിനാല്‍ തന്നെ വളരെ കുറഞ്ഞ ചിലവില്‍ ഇവിടെ താമസവും മറ്റ് സൗകര്യങ്ങളും ലഭിക്കും.

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!<br />ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

ഷിംല

ഷിംല

പേഴ്സ് കാലിയാക്കുവാതെ കറങ്ങുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശിലെ ഷിംല. സമുദ്ര നിരപ്പില്‍ നിന്നും 2220 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംല മറ്റൊരു നാടിനും പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും രക്ഷപെടുവാനാണ് ഇവിടം സഞ്ചാരികല്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. കൃത്യമായി പ്ലാന്‍ ചെയ്ത് പോകേണ്ട സ്ഥലങ്ങളും മാര്‍ഗ്ഗങ്ങളും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ബുക്കിങ് നടത്തി പോയാല്‍ വളരെ കുറഞ്ഞ ചിലവില്‍ ഒരു ഷിംല യാത്ര തരപ്പെടും. കുറഞ്ഞ ചിലവ് തന്നെയാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യവും.
കൽക്ക-ഷിംല റെയിൽ പാത, ദ റിഡ്ജ്, ദ മാള്‍ റോഡ്, കുഫ്രി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടത്.

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!

Read more about: coorg darjeeling winter shimla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X