Search
  • Follow NativePlanet
Share
» »ഇനി ക്വാറന്‍റൈനില്ലാതെ പോകാം ഈ രാജ്യങ്ങളിലേക്ക്... കുവൈറ്റ് മുതല്‍ അയര്‍ലന്‍ഡ് വരെ!

ഇനി ക്വാറന്‍റൈനില്ലാതെ പോകാം ഈ രാജ്യങ്ങളിലേക്ക്... കുവൈറ്റ് മുതല്‍ അയര്‍ലന്‍ഡ് വരെ!

ഇതാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കിയ വിദേശരാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടിക

കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ലോക രാജ്യങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗബാധയുടെ ശക്തി കുറഞ്ഞതും വാക്സിന്‍ എല്ലായിടത്തും എത്തിയതുമെല്ലാം നിബന്ധനകളില്ലാതെ അതിര്‍ത്തി തുറന്നുകൊണ്ടുക്കുവാനുള്ള തീരുമാനങ്ങള്‍ക്ക് ശക്തി കൂട്ടി. ഇതാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കിയ വിദേശരാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടിക നോക്കാം

അയര്‍ലാന്‍ഡ്

അയര്‍ലാന്‍ഡ്

യൂറോപ്പില്‍ കൊവിഡ് ഭീകര താണ്ഡവം നടത്തിയ രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്. അതുകൊണ്ടുതന്നെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ, ക്വാറന്‍റൈന്‍ ഉള്‍പ്പെടെ നിലവിലെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തു മാറ്റി അന്താരാഷ്ട്ര സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം. അതനുസരിച്ച് യാത്രക്കാര്‍ ഇനി നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ട് ഫലം, വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് , അല്ലെങ്കിൽ എത്തിച്ചേരുമ്പോൾ കൊവിഡില്‍ നിന്നും സുഖം പ്രാപിച്ചതിന്റെ തെളിവ് എന്നിവ നൽകേണ്ടതില്ല. കൂടാതെ, യാത്രക്കാർ ഇവിടെ ക്വാറന്റൈനോ പോസ്റ്റ്-അറൈവൽ പരിശോധനയോ നടത്തേണ്ടതില്ല. എന്നിരുന്നാലും, ആർക്കെങ്കിലും ഇവിടെ കോവിഡ് -19 ലക്ഷണങ്ങൾ കാണിച്ചാല്‍ നിലവിലുള്ള പ്രോട്ടോക്കോളുകൾ പാലിക്കാൻ അവരോട് നിർദ്ദേശിക്കും.

ഫിജി

ഫിജി

നിലവില്‍ താരതമ്യേന എളുപ്പത്തില്‍ ഇന്ത്യയില് നിന്നുള്ള സഞ്ചാരികള്‍ക്ക് പോകുവാന്‍ കഴിയുന്ന രാജ്യങ്ങളിലൊന്നായി ഫിജി മാറിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ വരുത്തി ഇളവുകളാണ് ഇതിനു കാരണം. ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി യാത്രാ സംബന്ധമായ നിയന്ത്രണങ്ങൾ നീക്കുന്നതിനും അതിർത്തികൾ വീണ്ടും തുറക്കുന്നതിനുമുള്ള പദ്ധതികൾ അധികൃതർ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അതനുസരിച്ച് പൂർണമായും വാക്സിനേഷൻ എടുത്ത ഇന്ത്യൻ യാത്രക്കാർക്ക് ഇനി ക്വാറന്റൈനിൽ ഇരിക്കാതെ തന്നെ ഈ രാജ്യം സന്ദർശിക്കാൻ കഴിയും. ക്വാറന്‍റൈന്‍ ഒഴിവാക്കണം എന്നുണ്ടെങ്കില്‍ പൂർണ്ണമായും വാക്സിനേഷൻ എടുത്തിരിക്കണം എന്നതിനു പുറമേ പുറപ്പെടുന്നതിന് രണ്ട് ദിവസത്തിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് അല്ലെങ്കിൽ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍എടി ടെസ്റ്റ് നെഗറ്റീവ് എന്നിവ നൽകേണ്ടതുണ്ട്.

കുവൈറ്റ്

കുവൈറ്റ്

സഞ്ചാരികള്‍ക്കുള്ള കര്‍ശനമായ യാത്രാ നിര്‍ദ്ദേശങ്ങള്‍ ഈ അടുത്തിടെ എടുത്തുമാറ്റിയ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. ഇതനുസരിച്ച് പൂര്‍ണ്ണമായം വാക്സിനേഷന്‍ എടുത്ത യാത്രക്കാരാണെങ്കില്‍ അവര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമായി വരുന്നില്ല എന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്റ്റേറ്റ് അറിയിച്ചു. എല്ലാ യാത്രക്കാർക്കും (കുവൈറ്റിൽ വിസ ഓൺ അറൈവൽ ഒഴികെ) അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ എത്താന്‍ സാധിക്കും. കൂടാതെ, പൂർണമായി വാക്സിനേഷൻ എടുത്തവരും ബൂസ്റ്റർ ഡോസ് എടുത്തവരും ഇനി കുവൈറ്റിൽ പ്രീ-ഡിപ്പാർച്ചർ, ഓൺ അറൈവൽ ആർടി പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.

സ്ലോവേനിയ

സ്ലോവേനിയ


ഫെബ്രുവരി 19 ലെ നിര്‍ദ്ദേശ പ്രകാരം എല്ലാ തരത്തിലുമുള്ള കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ രാജ്യമാണ് സ്ലോവേനിയ. അതായത്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് ഭേദമായ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലാതെ തന്നെ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന രാജ്യമായി സ്ലോവേനിയ മാറിയിട്ടുണ്ട്.

ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്


ഏറ്റവും പുതിയതായി പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് ഐസ്‌ലാൻഡിക് അതിർത്തിയിലെ എല്ലാ കൊവിഡ്-19 നടപടികളും ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. കോവിഡ് വാക്സിനേഷന്‍, റിക്കവറി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാതെ തന്നെ ആളുകള‍്‍ക്ക് ഐസ്ലാന്‍ഡ് ഇപ്പോള്‍ പ്രവേശനം നല്കുന്നു. മാത്രമല്ല, അതിർത്തിയിൽ കൊവിഡ്-19 പ്രതിരോധ നടപടികളൊന്നും ഉണ്ടാകില്ല.

നോര്‍വെ

നോര്‍വെ


കൊവിഡുമായി ബന്ധപ്പെട്ട മിക്ക നിയന്ത്രണങ്ങളും എടുത്തു കളഞ്ഞിരിക്കുന് മറ്റൊരു രാജ്യമാണ് നോര്‍വെ. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ, സുഖം പ്രാപിച്ചവർ എന്നിവരുൾപ്പെടെ എല്ലാ യാത്രക്കാർക്കും ക്വാറന്‍റൈന്‍ ഇല്ലാതെ തന്നെ ഇവിടേക്ക് വരാം. 2022 ഫെബ്രുവരി 12 മുതൽ ആണ് ഇവിടുത്തെ എല്ലാ നിയന്ത്രണങ്ങളും മാറ്റിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കല്‍, തുടങ്ങിയ നിയന്ത്രണങ്ങളും ഇപ്പോള്‍ ഇവിടെയില്ല.

 ബാലി

ബാലി

ബാലി തുറന്നിരുന്നുവെങ്കിലും ചിലവേറിയ ക്വാറന്‍റൈന്‍ താമസം ഇവിടേക്ക് പോകുവാന്‍ പലരെയും അനുവദിച്ചിരുന്നില്ല. ഇപ്പോഴിതാ ഇവിടുത്തെ യാത്രാ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 14 മുതല്‍ സര്‍ക്കാര്‍ ഇവിടുത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈന്‍ പിന്‍വലിച്ചിരുന്നു. ഒപ്പം തന്നെ, പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാരെ ഇപ്പോൾ ഐസൊലേഷൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കും, എന്നിരുന്നാലും അവർക്ക് നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിപ്പോർട്ട് നൽകുകയും അവരുടെ ഹോട്ടൽ ബുക്കിംഗിന്റെ തെളിവ് കാണിക്കുകയും വേണം. രണ്ട് വർഷം മുമ്പ് താൽക്കാലികമായി നിർത്തിവച്ച വിസ ഓൺ അറൈവൽ വീണ്ടും പുനരാരംഭിക്കും. അതനുസരിച്ച് 23 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിസ ഓണ്‍ അറൈവല്‍ വഴി ഇവിടെയെത്താം.

 സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ്


അടുത്തിടെ സ്വിറ്റ്സര്‍ലന്‍ഡ് പല യാത്രാ നിയന്ത്രണങ്ങളിലും ഇളവുകള്‍ വരുത്തിയിരുന്നു. കൊവിഡ് വകഭേദങ്ങളുടെ ആശങ്ക നിലനില്‍ക്കുന്നില്ലാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി പ്രവേശന നിയമങ്ങൾ സ്വിറ്റ്‌സർലൻഡ് അടുത്തിടെ റദ്ദാക്കിയിരുന്നു. വേരിയന്റ് ആശങ്കയായി ലിസ്റ്റുചെയ്തിരിക്കുന്ന ഒരു രാജ്യത്തുനിന്നല്ല നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ, സ്വിറ്റ്‌സർലൻഡിൽ എത്തുമ്പോൾ നിങ്ങൾ ഇനി ക്വാറന്റൈനോ പരിശോധനയ്‌ക്കോ വിധേയമാകേണ്ടതില്ല. കൂടാതെ, അത്തരം രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ ഇനി പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കേണ്ടതില്ല എന്നും പറയുന്നു.

വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍

Read more about: world travel travel news india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X