Search
  • Follow NativePlanet
Share
» » ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്

ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്

ഇതാ കര്‍ണ്ണാടകയില്‍ സൂര്യോദയം കാണുവാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

കുന്നുകള്‍ക്കും മലകള്‍ക്കും ഇടയില്‍ നിന്നും ഉദിച്ചുയരുന്ന സൂര്യന്‍...നിറങ്ങളുടെ ആഘോഷത്തില്‍ തെളിഞ്ഞുവരുന്ന കാഴ്ച ഓരോ തവണയും വ്യത്യസ്തവും ഹൃദ്യവുമായിരിക്കും. സൂര്യോദയവും സൂര്യാസ്തമയവും എന്നുമുള്ളതല്ലേ, അതിലെന്താണിത്ര പ്രത്യേകത എന്നു ചോദിക്കുമ്പോള്‍ അത് കണ്ടുതന്നെ അറിയണം എന്നതല്ലാതെ ഒരുത്തരവുമില്ല. സൂര്യന്‍റെ ഓരോ വരവും പ്രത്യേകതയുളേളത് എന്നപോലെ തന്നെ ചില ഇടങ്ങളില്‍ നിന്നുള്ള ഉദയക്കാഴ്ചകള്‍ക്ക് ഭംഗി ഇരട്ടിക്കും. അത് മേഘങ്ങള്‍ പൊതിഞ്ഞുനില്‍ക്കുന്ന കുന്നിന്‍മുകളോ, ആകാശത്തെ തൊട്ടുനില്‍ക്കുന്ന പാറക്കെട്ടോ ആണെങ്കില്‍ പറയുകയും വേണ്ട!! ഇതാ കര്‍ണ്ണാടകയില്‍ സൂര്യോദയം കാണുവാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

മാതംഗ ഹില്‍, ഹംപി

മാതംഗ ഹില്‍, ഹംപി

കുത്തനെയുള്ള പടവുകള്‍ കയറിച്ചെന്നു നില്‍ക്കുന്ന കുന്ന്.. ചുറ്റിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പുരാതന ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍. .. ആ പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ പുലര്‍ച്ചെയെത്തി കാത്തിരുന്ന് കാത്തിരുന്നൊടുവില്‍ ഉദിച്ചുയരുന്ന സൂര്യന്‍റെ കാഴ്ചകള്‍ ജീവിതത്തില്‍ മറക്കാനാവാത്ത, ഏറ്റവും ഭംഗിയാര്‍ന്ന കാഴ്ചകളില്‍ ഒന്നായിരിക്കും. അന്തരീക്ഷത്തിന്റെ ഇരുളലില്‍ കലര്‍ന്നുള്ള സ്വര്‍ണ്ണനിറത്തില്‍ തുടങ്ങുന് കാഴ്തകള്‍ വേഗം തന്നെ പൂര്‍ണ്ണവെളിച്ചത്തിലേക്കെത്തും. ഈ കാഴ്ച കാണുവാനായി മാത്രം കയറി വരുന്ന നൂറുകണക്കിന് സഞ്ചാരികളാല്‍ സമ്പന്നമായിരിക്കും ഇവിടുത്തെ ഓരോ പ്രഭാതങ്ങളും.

PC:Harshap3001

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

മാംതഗ ഹില്‍സിലേക്കുള്ള യാത്ര എല്ലാവര്‍ക്കും സാധ്യമല്ലാത്തതിനാല്‍ എളുപ്പത്തില്‍ ചെന്നു സൂര്യോദയം കാണുവാന്‍ പറ്റിയ മറ്റൊരിടം ലിസ്റ്റില്‍ ചേര്‍ക്കാം. ബാംഗ്ലൂരില്‍ നിന്നുള്ള സ‍ഞ്ചാരികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമേയില്ലാത്ത സ്ഥലമാണ് നന്ദി ഹില്‍സ്. വാരാന്ത്യ യാത്രകള്‍ക്കും സൂര്യോദയ കാഴ്ചകള്‍ക്കുമെല്ലാം ആളുകള്‍ ആദ്യം തിരഞ്ഞെടുക്കുന്ന നന്ദി ഹില്‍സ് ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണ്.
മേഘക്കടലിനു നടുവില്‍ നിന്നും ഉദിച്ചുയരന്നു കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. മഞ്ഞുകാലത്ത് ഇതിന്റെ ഭംഗി പൂര്‍ണ്ണമായും ദൃശ്യമാവുക.

PC:Vishnu Bharath

കൊടചാദ്രി

കൊടചാദ്രി

കാടിനും ആകാശത്തിനും നടുവിലൊരിടത്തു നിന്നു സൂര്യോദയം ആസ്വദിച്ചാലോ... ഇതാണം ആഗ്രഹമെങ്കില്‍ കൊടചാദ്രിക്ക് പോകാം.മേഘക്കൂട്ടങ്ങള്‍ക്കു താഴെ നിന്നും കയറി വരുന്ന സൂര്യോദയം കാണുവാന്‍ അതിരാിലെ തന്നെ ട്രക്കിങ്ങിനായി ഇറങ്ങേണ്ടി വരും. സര്‍വ്വജ്ഞ പീഠത്തിലേക്കുള്ള പാതയിലാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ദൃശ്യമാകുന്നത്.

PC:Ashwin Kumar

സ്കന്ദാഗിരി

സ്കന്ദാഗിരി

അതിരാവിലെ പോയി ഒരു കിടിലന്‍ യാത്രയും ട്രക്കിങും ആണ് നോക്കുന്നതെങ്കില്‍ ബാംഗ്ലൂരിന് സമീപത്തുള്ല സ്കന്ദാഗിരി തിരഞ്ഞെടുക്കാം. ബെംഗളൂരുവിൽ നിന്ന് ഏകദേശം 62 കിലോമീറ്റർ അകലെയാണ് കലവറ ദുര്‍ഗ്ഗ എന്ന സ്കന്ദാഗിരി സ്ഥിതി ചെയ്യുന്നത്. പർവ്വതത്തിലെ സൂര്യോദയം അതിശയിപ്പിക്കുന്നതാണ്. അതിരാവിലെ പോയി സൂര്യോദയം കാണുവാനും തലേന്ന് പോയി ക്യാംപ് ചെയ്ത് രാത്രി താമസിച്ച് പുലര്‍ച്ചെ സൂര്യോദയം കണ്ടിറങ്ങുവാവുമെല്ലാം ഇവിടെ സാധിക്കും. ചിക്കബെല്ലാപൂരിൽ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. നന്ദി ഹിൽസ് കഴിഞ്ഞാൽ സ്കന്ദാഗിരിയാണ് ബാംഗ്ലൂരുകാരുടെ വാരാന്ത്യ യാത്രായിടം.

PC:Srichakra Pranav

നാരായണഗിരി

നാരായണഗിരി

പാറകൾക്കും ധാരാളം ഗുഹകൾക്കും പ്രസിദ്ധമായ നാരായണഗിരി സഞ്ചാരികളുടെയിടയില്‍ അത്രയും പ്രസിദ്ധമല്ല. എന്നാല്‍ ഒരിക്കല്‍ പോയി ഇവിടുത്തെ സൂര്യോദയ കാഴ്ച കണ്ടിറങ്ങിയാല്‍ നിങ്ങള്‍ പിന്നെയും ഇവിടെയെത്തിയിരിക്കും. ബാംഗ്ലൂരിൽ നിന്ന് 40 മൈല്‍ ദൂരത്തിലാണ് നാരായണഗിരി സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയിലെ അജ്ഞാതമായ നാൽപ്പത് പർവതശിഖരങ്ങളിൽ ഒന്നായ ഈ സ്ഥലം സൂര്യോദയ കാഴ്ചകളുടെ മനോഹാരിതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. കുന്നുകളിലേക്കോ ഗുഹകളിലേക്കോ പർവതാരോഹണമായാലും അല്ലെങ്കിൽ ആവേശകരമായ രാത്രി ട്രെക്കിംഗുകളായാലും പമാവധി ആവേശവും സന്തോഷവും ഇവിടം നല്കും. എല്ലാ സൂര്യോദയ പ്രേമികളും തീർച്ചയായും സന്ദർശിക്കേണ്ടസ്ഥലമാണിത്.

PC:Clicker Babu

ബിലിക്കൽ രംഗസ്വാമി ബേട്ട

ബിലിക്കൽ രംഗസ്വാമി ബേട്ട

കനകപുര പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബിലിക്കൽ രംഗസ്വാമി ബേട്ട ബാംഗ്ലൂരില്‍ നിന്നും സൂര്യോദയ കാഴ്ചകള്‍ക്കായി പോകുവാന്‍ പറ്റിയ സ്ഥലമാണ്. സൂര്യോദയം ആസ്വദിച്ചും പ്രകൃതിയെ ആസ്വദിച്ചും അതിരാവിലെ ചിലവഴിക്കാനുള്ള തികച്ചും ശാന്തമായ സ്ഥലമാണിത്. മലമുകളിൽ കാണുന്ന രംഗനാഥ സ്വാമിയുടെ ക്ഷേത്രത്തില്‍ നിന്നുമാണ് പ്രദേശത്തിന് അതിന്റെ പേര് ലഭിച്ചത്. സമൃദ്ധമായ പച്ചപ്പിനും ഇടതൂർന്ന മരങ്ങൾക്കും ഇടയിൽ നിന്നുള്ള സൂര്യോദയ കാഴ്ച അതിമനോഹരം ആയിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

PC: Gopakumar V R

മഞ്ഞുപുതച്ച പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യന്‍.. പോകാം ഈ കാഴ്ചകളിലേക്ക്മഞ്ഞുപുതച്ച പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യന്‍.. പോകാം ഈ കാഴ്ചകളിലേക്ക്

സാവൻദുർഗ

സാവൻദുർഗ

സാവന്‍ദുര്‍ഗ്ഗയിലെ സൂര്യോദയ കാഴ്ചകള്‍ അതീവഭംഗിയാര്‍ന്നതാണെങ്കിലും ഇവിടെ കയറിപ്പറ്റുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏഷ്യയിലെ തന്നെ ഒറ്റക്കല്ലിലുള്ള ഏറ്റവും വലിയ പാറ എന്നതാണ് സാവന്‍ദുര്‍ഗ്ഗയുടെ പ്രത്യേകത. പണ്ടുകാലത്ത് മരണത്തിന്‍റെ കുന്ന് എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഇതില്‍നിന്നുതന്നെ മനസ്സിലാക്കാം ഇതിന്റെ പ്രത്യേകത. ഇതിനു മുകളിലെത്തുക എന്നത് അതിസാഹസികമായ ഒന്നാണ്. സമുദ്ര നിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തിലാണ് സാവന്‍ദുര്‍ഗ്ഗയുള്ളത് ബാംഗ്ലൂരില്‍ നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്തുവാന്‍. ബസ് സൗകര്യം ഉള്ള ഇടമാണ്.

PC:Arif Khan

കന്‍വാ ഡാം

കന്‍വാ ഡാം

ബാംഗ്ലരിനു സമീപത്തെ മറ്റൊരു മനോഹരമായ സൂര്യോദയ യാത്രാ ലക്ഷ്യസ്ഥാനമാണ് കന്‍വാ ഡാം. കൺവ നദിയില്‍ സ്ഥാപിച്ച അണക്കെട്ടിന്റെ റിസര്‍വോയര്‍ ഭാഗത്താണ് ഇവിടുത്തെ സൂര്യോദയ കാഴ്ചയുള്ളത്. ബാംഗ്ലൂരിൽ നിന്ന് 69 കിലോമീറ്റർ അകലെയാണ് കന്‍വയുള്ളത്. കൃത്രിമ തടാകവും അതിന്റെ സമീപത്തെ കുറച്ചു കാഴ്ചകളുമാണ് ഇവിടെ കാണുവാനുള്ളത്. പ്രകൃതിഭംഗം ആസ്വദിക്കുന്നതിനൊപ്പം തന്നെ പക്ഷി നിരീക്ഷണത്തിനും ഇവിടെ അവസരമുണ്ട്.

PC:Redolentreef

മകലിദുര്‍ഗ്ഗാ

മകലിദുര്‍ഗ്ഗാ

ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മകലിദുര്‍ഗ്ഗാ ഒരു കോട്ടയാണ്. കോട്ടയുടെ മുകളില്‍ നിന്നുള്ള സൂര്യോദയ കാഴ്ചകളാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1,117 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. മാർക്കണ്ഡേയ ഋഷി തപസ്സനുഷ്ഠിച്ച ഒരിടവവും അതിനു സമീപത്തെ ക്ഷേത്രവും ഇവിടുത്തെ കാഴ്ചയില്‍ ഉള്‍പ്പെടുത്താം, കൂറ്റൻ കരിങ്കൽ കുന്നിന്റെ മുകളിൽ തലയുയർത്തി നിൽക്കുന്ന മകലിദുർഗ കോട്ടയിലെ സൂര്യോദയം മുമ്പു പറഞ്ഞ ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായ കാഴ്ചാനുഭവം നല്തുന്നു. മക്കാലി റിസർവ് ഫോറസ്റ്റിനോട് ചേര്‍ന്നാണ് ഇവിടമുള്ളത്.

PC:OC Gonzalez

ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍

ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍

Read more about: karnataka bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X