Search
  • Follow NativePlanet
Share
» »സമ്മർദ്ദമില്ലാതെ യാത്ര ചെയ്യാം! കൂടുതലൊന്നും വേണ്ട.. ഈ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി

സമ്മർദ്ദമില്ലാതെ യാത്ര ചെയ്യാം! കൂടുതലൊന്നും വേണ്ട.. ഈ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി

എത്ര വലിയ യാത്രയാണെങ്കിലും എത്ര മനോഹരമായ സ്ഥലങ്ങള്‍ സന്ദർശിക്കുന്നുണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങൾ യാത്രയിൽ നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. യാത്രയിൽ എന്തെങ്കിലും സംഭവിച്ചാലോ എന്നുള്ള ഭയം മുതൽ യാത്രാ പ്ലാനിങ്ങിലെ അപാകതകൾ വരെ ഇതിനു കാരണമാകാറുമുണ്ട്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ കുറെയൊക്കെ ഒഴിവാക്കാം.. യാത്രകള്‍ സമ്മർദ്ദമില്ലാതെ പൂർത്തിയാക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം

പോകുന്ന സ്ഥലത്തെ നേരത്തെ പരിചയപ്പെടാം

പോകുന്ന സ്ഥലത്തെ നേരത്തെ പരിചയപ്പെടാം

യാത്ര യാത്ര പോകുന്നതിനു മുൻപായി പോകുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് പരമാവധി അറിയുവാൻ ശ്രമിക്കുക. അവിടുത്തെ കാലാവസ്ഥ മുതൽ കാണുവാനുള്ള സ്ഥലങ്ങൾ, ആളുകൾ, അവിടുത്തെ ഭക്ഷണരീതികൾ, കാണാൻ പോകുന്ന സ്ഥലങ്ങളിലെ സമയക്രമം, മറ്റു പ്രധാന ഇടങ്ങളുമായോ അല്ലെങ്കിൽ യാത്രയിലെ അടുത്ത ലക്ഷ്യസ്ഥാനങ്ങളുമായുള്ള ദൂര വ്യത്യാസം ഇത്തരം കാര്യങ്ങൾ ഒക്കെ നേരത്തെ അറിഞ്ഞിരിക്കാം. ഇങ്ങനെ ലഭിക്കുന്ന ധാരണകൾ വെച്ച് നിങ്ങളുടെ യാത്രകൾ ക്രമീകരിക്കാം. ഒരുപക്ഷേ, നിങ്ങൾ ഉദ്ദേശിക്കുന്ന പോലുള്ള സ്ഥലമല്ലെങ്കിൽ യാത്ര പോയി കണ്ട് അസംതൃപ്തരായി മടങ്ങി വരുന്നതിനേക്കാൾ, ആ സ്ഥലത്ത് പോകാതെ, നിങ്ങൾക്ക് സൗകര്യപ്രദമായ മറ്റൊരു ലക്ഷ്യസ്ഥാനം ക്രമീകരിക്കുകയും ചെയ്യാം.

PC: Zach Betten/ Unsplash

നേരത്തെ ഇറങ്ങാം

നേരത്തെ ഇറങ്ങാം

യാത്രയിൽ ചെയ്തിരിക്കേണ്ട മറ്റൊരു കാര്യം, കൃത്യസമയത്ത് ഇറങ്ങുവാൻ നിൽക്കാതെ, കുറച്ചു നേരത്തെ ഇറങ്ങുക എന്നതാണ്. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മുൻകൂട്ടി അറിയുവാൻ സാധിക്കാത്തിടത്തോളം കാലം അവസാന നിമിഷത്തിലെ ഓട്ടപ്പാച്ചിൽ ഒഴിവാക്കി, കുറച്ചു നേരത്തെ ഇറങ്ങുവാന്‍ ശ്രമിക്കാം. എയർപോർട്ടിലാണെങ്കിലും റെയിൽവേ സ്റ്റേഷനിലാണെങ്കിലും പറഞ്ഞതിലും അരമണിക്കൂർ മുൻപ് എത്താം. കൃത്യസമയം കണക്കാക്കി ഇറങ്ങിയാൽ വഴിയിലെ ഗതാഗത കുരുക്കും മറ്റും നിങ്ങളുടെ യാത്ര വൈകിപ്പിക്കും. ട്രെയിനും വിമാനവും ആര്‍ക്കുംവേണ്ടി കാത്തുനിൽക്കില്ലെന്നു ഓര്‍ത്തു യാത്രകളിൽ നേരത്തെ ഇറങ്ങുവാൻ ശീലിക്കാം.

PC: David Marcu/ Undplash

യാത്രാ രേഖകൾ

യാത്രാ രേഖകൾ

ഏത് തരത്തിലുള്ള യാത്രയാണെങ്കിലും തിരിച്ചറിയൽ കാര്‍‍് മുതൽ പലതരത്തിലുള്ള രേഖകളും ടിക്കറ്റുകളും നമമ്ൾ കരുതേണ്ടതുണ്ട്. വിദേശയാത്രയിൽ പാസ്പോർട്ട്, വിമാനടിക്കറ്റ് തുടങ്ങിയവ എളുപ്പത്തിൽ എടുക്കുവാൻ പറ്റുന്ന വിധത്തിൽ കയ്യിലെ ബാഗിൽ കരുതാം. ആവശ്യമായ മറ്റു പ്രധാന രേഖകളും കയ്യെത്തുന്നഇടത്തുതന്നെ സൂക്ഷിക്കണം. ചെന്നിറങ്ങുന്ന സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക വാക്സിൻ സര്‍ട്ടിഫിക്കറ്റുകൾ ചോദിക്കുന്നുണ്ടെങ്കിൽ അവയും അടുത്തുതന്നെ സൂക്ഷിക്കാം. വിദേശയാത്രകളിൽ എല്ലാവരുടെയുമ പാസ്പോർട്ട് സൂക്ഷിക്കുവാനായി പ്രത്യേകം ഒരു പൗച്ച് കരുതുന്നത് നല്ലതായിരിക്കും
രാജ്യത്തിനകത്തുള്ള യാത്രകളിൽ നിങ്ങൾ സ്വന്തമായി ഡ്രൈവ് ചെയ്താണ് പോകുന്നതെങ്കിൽ വാഹനങ്ങളുടെ സർട്ടിഫിക്കറ്റുകളും ആധികാരിക രേഖകളും കൃത്യമായി സൂക്ഷിക്കുക. എല്ലാ സർട്ടിഫിക്കറ്റുകളും തിരിച്ചറിിൽ രേഖകളും ഫോണിൽ സോഫ്റ്റ് കോപ്പിയായി സൂക്ഷിക്കുവാനും അത്യാവശ്യം വേണ്ടുന്നവയുടെ പകർപ്പ് ബാഗിൽ കരുതുവാനും മറക്കരുത്. ഇത് യാത്രയിലെ തലവേദനകളെ ഒരുപരിധി വരെ ഇല്ലാതാക്കും,.

PC: Tabea Schimpf/ Undplash

മരുന്നുകൾ

മരുന്നുകൾ

നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍,ഡോക്ടറുടെ കുറിപ്പടിയോടൊപ്പം യാത്രയിൽ കരുതാം. പോകുന്ന സ്ഥലത്ത് നിങ്ങളുടെ മരുന്ന് കിട്ടാതിരിക്കുവാനുള്ള സാധ്യത മുന്നിൽകണ്ട്. യാത്ര പോകുന്ന ദിവസങ്ങളിലേക്കുള്ളത്രയും മരുന്നുകൾ കരുതുന്നതാവും നല്ലത്. അല്ലാത്തപക്ഷം, യാത്രയിൽ മരുന്നന്വേഷിച്ച് പോകേണ്ടി വരുന്നതും അത് ലഭിക്കാതെ വന്നാലുള്ള അവസ്ഥയും ഓർത്തുള്ള ആശങ്കകൾ ഇങ്ങനെ ഒഴിവാക്കാം,

PC: Vidar Nordli-Mathisen/ Unsplash

മുൻകൂട്ടി ആസൂത്രണം ചെയ്യുക

മുൻകൂട്ടി ആസൂത്രണം ചെയ്യുക

യാത്രയിൽ പോകുന്ന സ്ഥലങ്ങളും താമസിക്കുന്ന ഹോട്ടലുകളും എല്ലാം
നേരത്തെ തന്നെ ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ തീരമാനിക്കുകയോ ചെയ്യുക. ഒരിടത്തെത്തിയ ശേഷം അവിടെ താമസസൗകര്യം അന്വേഷിച്ച് നടക്കുന്നത് നിങ്ങളുടെ സമയം കളയുമെന്ന് മാത്രമല്ല, യാത്രയിലെ പ്ലാനിങ്ങിനെ മൊത്തത്തിൽ ബാധിക്കുകയും ചെയ്യും. മാത്രമല്ല, ചിലപ്പോൾ, നേരിട്ടു ബുക്ക് ചെയ്യുന്നത് ഓണ്ലൈൻ വഴി ബുക്കിങ് നടത്തുന്നതിനേക്കാൾ ചിലവേറിയതും ആയേക്കാം, മികച്ച ഭക്ഷണ ഓപ്ഷനുകൾ, നല്ല ഷോപ്പിംഗ് ഓപ്ഷനുകൾ എന്നിവ നേരത്തെ തന്നെ കണ്ടെത്താം. ഇതിനായി ഓൺലൈൻ സൈറ്റുകളുടെയോ യാത്രാ ഗ്രൂപ്പുകളുടെയോ സഹായം തേടാം.

PC:Anders Jildén/ Unsplash

യാത്ര പുറപ്പെടും മുന്‍പ് ഏഴു കാര്യങ്ങള്‍.. പിന്നെ ടെന്‍ഷന്‍ വേണ്ട!!യാത്ര പുറപ്പെടും മുന്‍പ് ഏഴു കാര്യങ്ങള്‍.. പിന്നെ ടെന്‍ഷന്‍ വേണ്ട!!

 വീടൊരുക്കാം യാത്രയ്ക്കായി

വീടൊരുക്കാം യാത്രയ്ക്കായി

വീട് പൂട്ടിയിട്ട് നീണ്ടയാത്രകൾ പോകേണ്ടി വരുമ്പോൾ പലതും നമ്മളെ ആശങ്കപ്പെടുത്താറുണ്ട്. ലൈറ്റുകൾ ഓഫ് ആക്കിയോ എന്നതു മുതൽ ഫ്രിഡ്ജിലെ ഭക്ഷണത്തിന് എന്തു സംഭവിക്കും എന്ന്തു വരെ ആകുലപ്പെടുത്തും. അതുകൊണ്ടുതന്നെ യാത്ര പുറപ്പെടുന്നതിനു മുൻപ് വീടിനെ കൂടി ഒരുക്കാം ഫ്രിഡ്‍ജിൽ ഭക്ഷണസാധനങ്ങൾ കുത്തിനിറയ്ക്കാതെ കഴിവതും കാലിയാക്കുക. സാധിക്കുമെങ്കിൽ ഓഫ് ചെയ്തിട്ടു പോകാം. അങ്ങനെയാണെങ്കിൽ ഭക്ഷണ സാധനങ്ങൾ കേടാകുന്നതും അത് ഫ്രിഡ്ജിനെ മോശമാക്കുന്നതും തടയാം. മാത്രമല്ല, ഓഫ് ചെയ്തിടുന്നതു വഴി കറന്‍റ് ലാഭിക്കുകയും ചെയ്യാം. എല്ലാ പ്ലഗുകളും ഓഫ് ചെയ്തിടുവാനും ശ്രദ്ധിക്കണം.

PC: Patrick Perkins/ Unsplash

ട്രാവൽ ഇൻഷുറൻസ്

ട്രാവൽ ഇൻഷുറൻസ്

യാത്രയിൽ എന്തെങ്കിലും സംഭവിച്ചാലോ എന്നോർത്ത് വിഷമിക്കുന്നതിനു പകരം ഒരു ട്രാവൽ ഇൻഷുറൻസ് ഉറപ്പായും എടുക്കുന്നത് പല ആശങ്കകലെയും അസ്ഥാനത്താക്കും. അപ്രതീക്ഷിതമായ ഒരപകടം വന്നാലും ബാഗുകൾ മോഷണം പോയാലും ചില അവസരങ്ങളിൽ ഫ്ലൈറ്റ് മിസായാൽ പോലും ട്രാവൽ ഇൻഷുറൻസ് നിങ്ങൾക്ക് കവറേജ് നല്കും. നിങ്ങൾ പോകുന്ന ഇടത്തിനും യാത്രയുടെ സ്വഭാവത്തിനും അനുസരിച്ചുള്ള ട്രാവൽ ഇന്‍ഷുറന്‍സ് വേണം തിരഞ്ഞെടുക്കുവാൻ. നിങ്ങളു‌ടെ നിലവിലുള്ള രോഗാവസ്ഥയെ കവര്‍ ചെയ്യുന്ന വിധത്തിലാണോ പോളിസി ഉള്ളതെന്നു കൂടി ശ്രദ്ധിക്കുന്നത് നിങ്ങൾക്ക് യാത്രയിൽ നല്കുവാൻ പോകുന്ന ആശ്വാസം ചെറുതല്ല. ഇടവും ചിലഴിക്കുന്ന ദിവസവും എ്ലലാം കണക്കിലെടുത്തായിരിക്കും ഇതില്‍ തീരുമാലം ലഭിക്കുക. ചില പോളിസികള്‍ യാത്രയിലെ ഓരോ ദിവസത്തിനും കവറേജ് നല്കുമ്പോള്‍ മറ്റുചിലര്‍ യാത്രയെ ഒരു പാക്കേജായി എടുത്ത് അതിനായിരിക്കും ഇന്‍ഷുറന്‍സ് നല്കുക.

PC: Vlad Deep/ Unsplash

പ്രശസ്തിക്കു കുറവില്ലെങ്കിലും കാണാന്‍ പോയാല്‍ നിരാശപ്പെടുത്തിയേക്കും ഈ സ്ഥലങ്ങള്‍പ്രശസ്തിക്കു കുറവില്ലെങ്കിലും കാണാന്‍ പോയാല്‍ നിരാശപ്പെടുത്തിയേക്കും ഈ സ്ഥലങ്ങള്‍

ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

Read more about: travel travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X