Search
  • Follow NativePlanet
Share
» »ഹിമാചലിലെ സ്വർഗ്ഗം.. വിന്‍റർ ആസ്വദിക്കുവാൻ എട്ടിടങ്ങൾ.. മഞ്ഞും മലകളും മാത്രമല്ല!

ഹിമാചലിലെ സ്വർഗ്ഗം.. വിന്‍റർ ആസ്വദിക്കുവാൻ എട്ടിടങ്ങൾ.. മഞ്ഞും മലകളും മാത്രമല്ല!

ഈ വിന്‍ററിൽ നിങ്ങൾ ഹിമാചലിലേക്ക് വരുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

വിന്‍ററിലെ ഹോട്ട് ഡെസ്റ്റിനേഷനുകളിൽ പകരം വയ്ക്കുവാനില്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ഹിമാചൽ പ്രദേശ്. മ‍ഞ്ഞണിഞ്ഞു നിൽക്കുന്ന താഴ്വാരങ്ങളും പർവ്വതങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണെങ്കിലും മഞ്ഞുകാലത്ത് ഇതിനു ഭംഗി ഇരട്ടിക്കും. എന്നിരുന്നാലും ഹിമാചൽ പ്രദേശിൽ ശൈത്യകാലം ആസ്വദിക്കുവാനും മ‍ഞ്ഞുവാഴ്ച അനുഭവിക്കുവാനും പറ്റിയ കുറച്ച് സ്ഥലങ്ങളുണ്ട്. ഈ വിന്‍ററിൽ നിങ്ങൾ ഹിമാചലിലേക്ക് വരുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

സാങ്ക്ല

സാങ്ക്ല

ഹിമാചലിലെ മ‍ഞ്ഞുകാലം ഏറ്റവും മനോഹരമായി ആസ്വദിക്കുവാൻ പറ്റിയ പ്രദേശങ്ങളിലൊന്നാണ് സാങ്ക്ല. ബാപ്സാ വാലി എന്നും സാങ്ക്ലാ വാലി എന്നും അറിയപ്പെടുന്ന ഇവിടെ വിന്‍ററിലാണ് ഏറ്റവും അധികം ആളുകളെത്തുന്നത്. ഒരു ഹിമാലയന്‍ ഗ്രാമത്തിൽ നിങ്ങൾക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന നിശബ്ദതയും ശാന്തതയും ദിവസം മുഴുവനും നിങ്ങൾക്കിവിടെ പ്രതീക്ഷിക്കാം. ഹിമാചലിലെ കിന്നൗർ ജില്ലയുടെ ഭാഗമാണ് സാങ്ക്ല. കാടും പൈൻ മരങ്ങളും ചേർന്ന് അതിർത്തി തീർക്കുന്ന ഈ പ്രദേശത്ത് ആപ്പിൾ ഉൾപ്പെടെയുള്ള പഴത്തോട്ടങ്ങളും കാണാം. വളരെ ചെറിയ, പ്രാഥമിക സൗകര്യങ്ങൾ മാത്രമുള്ള ഭവനങ്ങളാണ് ഇവിടെയുള്ളത്. ഈ പ്രദേശത്തിന്റെ ഭംഗിയിൽ ഈ ചെറുഭവനങ്ങളും ഉൾപ്പെടുന്നു.

PC:Vineetsingh.f1

മഷോബ്ര

മഷോബ്ര


ഹിമാചലിന്‍റെ പഴക്കൂട് എന്ന സ‍ഞ്ചാരികൾ വിശേഷിപ്പിക്കുന്ന ഇടമാണ് മഷോബ്ര. സമുദ്രനിരപ്പിൽ നിന്നും 2246 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ധാരാളം പഴത്തോട്ടങ്ങൾ കാണുവാൻ സാധിക്കും. ഷിംല ജില്ലയുടെ ഭാഗമായ ഇവിടേക്ക് എല്ലാ സീസണിലും സഞ്ചാരികൾ എത്താറുണ്ട്. സ്ഥലം സന്ദർശിച്ചു മടങ്ങുവാന് ഉദ്ദേശിക്കുന്നവരേക്കാൾ അധികമായി പ്രദേശത്തിന്റെ ഭംഗി ആസ്വദിച്ച്, രണ്ടു മൂന്നു ദിവസം ചിലവഴിച്ച് മാഷോബ്രയുടെ ചരിത്രും ഐതിഹ്യങ്ങളും ജീവിതരീതികളും എല്ലാം മനസ്സിലാക്കി പോകുവാനാണ് ഇവിടെ എത്തുന്നവർ താല്പര്യപ്പെടുന്നത്.

PC:Supreet

മലാന

മലാന

ഹിമാചലിന്‍റെ രഹസ്യം എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് മലാന. മഞ്ഞുകാലത്ത് ഹിമാചൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണിത്. വിലക്കപ്പെട്ട ഗ്രാമമെന്ന് വിളിക്കുന്ന, അത്രയെളുപ്പത്തിൽ സഞ്ചാരികൾക്ക് കയറിച്ചെല്ലുവാൻ കഴിയാത്ത ഇവിടം ഹിമാലയൻ മലനിരകളാൽ പൂർണ്ണമായും ചുറ്റപ്പെട്ടാണ് കിടക്കുന്നത്. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നത്. സംസ്കൃത ഭാഷയുടേയും ടിബറ്റന്‍ ഭാഷയുടേയും സമ്മിശ്ര രൂപമായ കനാഷി എന്ന ഭാഷ സംസാരിക്കുന്ന ഇവിടുത്തുകാര് തങ്ങൾ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിൻമുറക്കാരാണ് എന്നാണ് വിശ്വസിക്കുന്നത്.

PC:Sreehari Devadas

കുഫ്രി

കുഫ്രി

ഹിമാചലിലെ മഞ്ഞുകാലം ഏറ്റവും ഫലപ്രദമായി ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ് കുഫ്രി. ഷിംല ജില്ലയിൽ തന്നെയാണെങ്കിലും ജില്ലാസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്തുവാൻ. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ ജീവിതത്തിലൊരിക്കലെങ്കിലും അതും വിന്‍റർ സീസണിൽ സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്. ട്രക്കിങ് തന്നെയാണ് സഞ്ചാരികളെ ഇവിടെയെത്തുവാനായി പ്രോത്സാഹിപ്പിക്കുന്നത്. കുടുംബത്തിനൊപ്പമാണെങ്കിലും ഹണിമൂൺ ആഘോഷമാണെങ്കിലുമെല്ലാം ഇവിടം ധൈര്യമായി തിരഞ്ഞെടുക്കാം.

റോത്താങ് പാസ്

റോത്താങ് പാസ്


ഹിമാചലിൽ വന്നിട്ട് സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഔട്ട്ഡോർ ആക്റ്റിവിറ്റിയാണ് റോത്താങ് പാസിലേക്കുള്ള യാത്ര. ഇവിടേക്കുള്ള വഴി മാത്രമല്ല, ആ യത്രാനുഭവവും കാഴ്ചകളും വിന്‍റർ സീസണിന്റെ യഥാർത്ഥ യാത്രാനുഭവം നിങ്ങൾക്ക് നല്കും. മണാലിയിൽ നിന്ന് 51 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ബസിലോ വാഹനം വാടകയ്ക്കെടുത്തോ നിങ്ങൾക്ക് ഇവിടേക്ക് വരാം.ഇന്ത്യയിലെ ശൈത്യകാലം അനുഭവിക്കാൻ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്. ബൈക്കമായി വരുവാനാണ് ആളുകൾ കൂടുതൽ താല്പര്യപ്പെടുന്നത്.

PC:Vyacheslav Argenberg

കൽപ

കൽപ

ഹിമാൽ പ്രദേശിലെ ഏറ്റവും മനോഹരമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായാണ് കല്പ അറിയപ്പെടുന്നത്. കിന്നൗർ ജില്ലയിലെ നദീതീര നഗരമായ കൽപ, ഷിംല-കാസ ഹൈവേയിൽ ആണ് സ്ഥിതി ചെയ്യുന്നത്. സത്‌ലജ് നദിയുടെ അരികിലുള്ള കല്പ സഞ്ചാരികളെ അതിന്റെ ഭൂപ്രകൃതി കൊണ്ടും കാഴ്ചകൾ കൊണ്ടും എന്നും അത്ഭുതപ്പെടുത്താറുണ്ട്. കിന്നൗർ കൈലാഷ് പർവ്വത നിരകളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ച ഇവിടെ നിന്നും ആസ്വദിക്കാം. ആപ്പിൾ തോട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം. കയ്യെത്തുന്ന ഉയരത്തിൽ കായ്ച്ചു കിടക്കുന്ന മരങ്ങൾ പരമാവധി പ്രലോഭിപ്പിക്കുമെങ്കിലും അതിൽ വീഴാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ തോട്ടം ഉടമസ്ഥരുടെ അനുമതിയോടെ ആപ്പിൾ പറിക്കുവാനും വിലക്കു വാങ്ങുവാനും സാധിക്കും.

PC:Yogesh Sharma

ജിബി-പർവ്വതങ്ങൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ഹിമാചൽ ഗ്രാമംജിബി-പർവ്വതങ്ങൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ഹിമാചൽ ഗ്രാമം

സ്പിതി

സ്പിതി

ലിറ്റിൽ ടിബറ്റ് എന്നാണ് സ്പിതി വാലിയെ വിളിക്കുന്നത്. പ്രദേശത്തിന്റെ അഭൗമികമായ സൗന്ദര്യം ഈ വിന്‍ററിൽ ഒരിക്കലെങ്കിലും ആസ്വദിച്ചിരിക്കണം. നിരവധി ബുദ്ധവിഹാരങ്ങളും പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങളും ഇവിടെയുണ്ട്, പാരാഗ്ലൈഡിംഗ്, ക്യാമ്പിംഗ്, ഹൈക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾ ആസ്വദിക്കുന്നവർക്ക് അനുയോജ്യമായതാണ് താഴ്‌വര

PC:Varun Singh

ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

 പരാശർ ലേക്ക്

പരാശർ ലേക്ക്

മഞ്ഞുകാലത്ത് കണ്ണുകളെ വശീകരിക്കുന്ന ഭംഗിയുമായി നിൽക്കുന്ന അതിമനോഹരമായ മറ്റൊരു ഇടമാണ് പരാശർ തടാകം അഥവാ പ്രശാര്‍ ലേക്ക്. പരാശര മഹര്‌‍ഷി തപസ്സനുഷ്ഠിച്ച ഇടം ഇതാണെന്നും അങ്ങനെയാണ് ഇതിനു പേരു ലഭിച്ചതെന്നുമാണ് കരുതപ്പെടുന്നത്. ദീർഘവൃത്താകൃതിയിലുള്ള ഈ തടാകം മഞ്ഞുകാലത്ത് മുഴുവൻ മഞ്ഞുമൂടിക്കിടക്കുമെങ്കിലും കനത്ത തണുപ്പിനെ വകവയ്ക്കാതെ ആളുകൾ ഇവിടെക്ക് സാഹസികമായി എത്താറുണ്ട്. ധൗല്‍ധാര്‍ മലനിരകളിലെ മലഞ്ചെരുവുകളും വനങ്ങളും താണ്ടിയെത്തുന്ന ഈ യാത്ര ഏറ്റവും മികച്ച ഹിമാലയൻ യാത്രാനുഭവം കൂടി പകരുന്ന ഒന്നാണ്. വഴിമുഴുവന്‍ മഞ്ഞ് നിറഞ്ഞിട്ടുണ്ടാകുമെന്നതിനാൽ മഞ്ഞുകാലത്ത് ട്രെക്ക് റൂട്ട് അടയ്ക്കപ്പെടും. എന്നാൽ, സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയു‌ള്ള സമയത്ത് സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശി‌ക്കാം.

PC:Timothy A. Gonsalves

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

താച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗംതാച്ചിവാലിയെന്ന ദൈവത്തിന്‍റെ താഴ്വര!! ഹിമാചലിലെ സഞ്ചാരികള്‍ അറിയാത്ത സ്വര്‍ഗ്ഗം

Read more about: winter hills himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X