Search
  • Follow NativePlanet
Share
» »എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനം..രാജ്ഘട്ട് മുതല്‍ സിനിമാ സെറ്റ് വരെ.. ചരിത്രചരിത്രനിമിഷങ്ങള്‍

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനം..രാജ്ഘട്ട് മുതല്‍ സിനിമാ സെറ്റ് വരെ.. ചരിത്രചരിത്രനിമിഷങ്ങള്‍

ചരിത്രത്തിലെ ഒരു കാലഘട്ടത്തിനു തന്നെ തിരശ്ശീല വീണിരിക്കുകയാണ് ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ. എഴുപത് വര്‍ഷത്തോളം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന രാജ്ഞിയുടെ ചരിത്രം ദീര്‍ഘവും സമ്പന്നവുമാണ്. എലിസബത്ത് രാജ്ഞി 1952-ൽ സിംഹാസനത്തിൽ പ്രവേശിച്ച് ഔദ്യോഗികമായി രാജ്ഞിയായതിന് ശേഷം മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഇന്ത്യയിലേക്കുള്ള സന്ദർശനങ്ങളെക്കുറിച്ചും ആ സമയത്ത് സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും വായിക്കാം

 ഒന്നാം സന്ദര്‍ശനം 1961

ഒന്നാം സന്ദര്‍ശനം 1961

1952 ല്‍ ബ്രിട്ടണിന്‍റെ രാജ്ഞിയായ ശേഷം 1961 ലാണ് ക്യൂന്‍ എലിസബത്ത് ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഫിലിപ്പ് രാജകുമാരനൊപ്പമായിരുന്നു ആദ്യത്തെ ഈ സന്ദര്‍ശനം. ഇന്ത്യയിലെ നിരവധി ചരിത്ര ഇടങ്ങള്‍ ഈ യാത്രയില്‍ രാജകുടുംബം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടാണ് ഇതിലേറ്റലും പ്രസിദ്ധമായത്. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരുന്നു ഈ സന്ദര്‍ശനം. ഈ യാത്രയില്‍ താജ്മഹലും അവര്‍ സന്ദര്‍ശിച്ചിരുന്നു. ചെന്നൈ (അന്നത്തെ മദ്രാസ്), മുംബൈ (അന്നത്തെ ബോംബെ), കൊൽക്കത്ത (അന്നത്തെ കൽക്കട്ട), വാരണാസി (അന്നത്തെ ബനാറസ്), ഉദയ്പൂർ, ജയ്പൂർ, ബെംഗളൂരു (അന്നത്തെ ബാംഗ്ലൂർ) തുടങ്ങി നിരവധി ഇടങ്ങളും യാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി ചരിത്രം പറയുന്നു. രാജ്പഥിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥികളായി അവർ പങ്കെടുത്തു. ഒപ്പം തന്നെ ജയ്പൂര്‍ മഹാരാജാവിന്റെ ആതിഥ്യം സ്വീകരിച്ച് അദ്ദേഹത്തിനൊപ്പം വേട്ടയാടാനും രാജകുടുംബം പോയിരുന്നു.

 രാജ്ഘട്ട്

രാജ്ഘട്ട്

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമാണ് ഡല്‍ഹിയിലെ രാജ്ഘട്ട്. ഗംഗാ നദിയുടെ തീര്തത് ഡല്‍ഹിയില്‍ ഗാന്ധി മാര്‍ഗ്ഗിലാണ് രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. കറുത്ത മാർബിളിൽ ചതുരാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരത്തിനു സമീപം ഒരു കെടാവിളക്കു കാണാം. ഇതിനോട് ചേർന്ന് ഒരു വലിയ പൂന്തോട്ടവുംനടപ്പാതയും ഒക്കെ ഒരുക്കിയിരിക്കുന്നു. ശവകുടീരത്തിനു മുകളിലായി അദ്ദേഹത്തിന്റെ അവസാന വാക്കുകളായ 'ഹേയ് റാം' കൊത്തിവെച്ചിട്ടുണ്ട്. വർഷത്തിൽ എല്ലാ ദിവസങ്ങളിലും ഇവിടെ പ്രവേശനം അനുവദനീയമാണ്

PC:Humayunn Niaz Ahmed Peerzaada

രണ്ടാം സന്ദര്‍ശനം‌

രണ്ടാം സന്ദര്‍ശനം‌

1983ലായിരുന്നു എലിസബത്ത് രാജ്ഞി ഫിലിപ്പ് രാജകുമാരനൊപ്പം രണ്ടാം തവണ ഇന്ത്യ സന്ദര്‍ശിച്ചത്. 1983 ൽ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽ സിംഗിന്റെ ക്ഷണപ്രകാരമായിരുന്നു ഈ സന്ദര്‍ശനം. 9 ദിവസത്തെ സന്ദര്‍ശനത്തില്‍ പല പരിപാടികളിലും ഇവര്‍ സംബന്ധിച്ചു. സന്ദര്‍ശന വേളയിൽ അവർ മദർ തെരേസയ്ക്ക് ഒരു ഓണററി ഓർഡർ ഓഫ് മെറിറ്റ് സമ്മാനിച്ചു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് ഇന്ദിരാഗാന്ധിയെയും ഇവര്‍ സന്ദര്‍ശിച്ചു. രണ്ടാമത്തെ സന്ദര്‍ശന സമയത്തും രാജ്ഘട്ട് ഇവര്‍ സന്ദര്‍ശിച്ചു.
രാഷ്ട്രപതി ഭവന്റെ നവീകരിച്ച വിഭാഗത്തിൽ ആയിരുന്നു ഇവര്‍ക്ക് സന്ദര്‍ശന വേളയില്‍ താമസസൗകര്യം ഒരുക്കിയിരുന്നത്.

 മൂന്നാം സന്ദര്‍ശനം

മൂന്നാം സന്ദര്‍ശനം

1997 ലാണ് രാജകീയ ദമ്പതികൾ അവസാനമായി ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ഇന്ത്യ സ്വാതന്ത്ര്യം നേടി 50 വർഷം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ഈ സന്ദര്‍ശനം. മൂന്നാമത്തെ സന്ദർശന വേളയിൽ രാജ്ഞി പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു. ഈ യാത്രയിലെ വ്യത്യസ്തത എന്നു പറയുന്നത് അവരുടെ സിനിമാ സെറ്റിലേക്കുള്ള സന്ദര്‍ശനം ആയിരുന്നു, കമൽഹാസൻ നിർമ്മിച്ച മരുതനായകത്തിന്റെ ഷൂട്ടിങ് സെറ്റിലേക്കായിരുന്നു സന്ദര്‍ശനം. ചെന്നൈയിലെ എംജിആർ ഫിലിം സിറ്റി സന്ദർശിച്ച അവർ 20 മിനിറ്റോളം അവിടെ ഉണ്ടായിരുന്നു .

 സുവര്‍ണ്ണ ക്ഷേത്രം

സുവര്‍ണ്ണ ക്ഷേത്രം

സിക്ക് മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെ‌ട്ട ആരാധനാലയമാണ് അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണ്ണ ക്ഷേത്രം.ഹർമന്ദർ സാഹിബ് എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. ജാതിമത ഭേദമില്ലാതെ ആര്‍ക്കും കടന്നുവരുവാന്‍ സാധിക്കുന്ന ഇവിടം പ്രസിദ്ധമായ വിനോസസഞ്ചാര കേന്ദ്രം കൂടിയാണ്. ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ ഇവിടെ ആരാധനയ്ക്കായി വരുന്നു.

PC:Laurentiu Morariu

ബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥ

ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്

Read more about: taj mahal history monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X