Search
  • Follow NativePlanet
Share
» »മാറ്റമില്ലാത്ത അഞ്ച് നഗരങ്ങള്‍.. ചരിത്രത്തില്‍ നിന്നും നേരിട്ടിറങ്ങിവന്ന പോലുള്ള കാഴ്ചകള്‍

മാറ്റമില്ലാത്ത അഞ്ച് നഗരങ്ങള്‍.. ചരിത്രത്തില്‍ നിന്നും നേരിട്ടിറങ്ങിവന്ന പോലുള്ള കാഴ്ചകള്‍

ശാസ്ത്രവും സാങ്കേതികതയുമെല്ലാം ഇത്രയും വളര്‍ന്ന ഒരു കാലത്ത് പഴമയില്‍ ജീവിക്കുന്ന ഇന്ത്യയിലെ ചില നഗരങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് വായിക്കാം...

ഇന്നു കാണുന്ന ആധുനികതയുടെയും വികസനത്തിന്‍റെയും മോടികളില്‍ നിന്നും വെറുതേയൊന്ന് പുറത്തിറങ്ങിയാല്‍ എളുപ്പത്തില്‍ നമ്മുടെ ഇന്നലകളിലേക്ക് കടന്നുചെല്ലാം. ജീവിതരീതികളും സംസ്കാരവും ആചാരങ്ങളുമൊന്നും അത്രയധികം വേഗത്തില്‍ മാഞ്ഞുപോയിട്ടില്ലാത്തതിനാല്‍ ഈ യാത്ര എളുപ്പമായിരിക്കുകയും ചെയ്യാം. എന്നാല്‍ ഇന്നും ആ പഴമയില്‍ പുരാതന ലോകത്തിന്റെ അതേ എടുപ്പോടെയും പ്രൗഢിയോടെയും ജീവിക്കുന്ന നഗരങ്ങളുണ്ടെന്ന് കേട്ടാലോ... അതിശയം തോന്നുക വളരെ സ്വാഭാവീകമാണ്. ശാസ്ത്രവും സാങ്കേതികതയുമെല്ലാം ഇത്രയും വളര്‍ന്ന ഒരു കാലത്ത് പഴമയില്‍ ജീവിക്കുന്ന ഇന്ത്യയിലെ ചില നഗരങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് വായിക്കാം...

വാരണാസി

വാരണാസി


കാലമെത്ര വളര്‍ന്നാലും നാടെത്ര വികസിച്ചാലും അതിനോടെല്ലാം മുഖംതിരിച്ചു നിന്നു ഇന്നും പഴയമയുടെ അതേ മട്ടില്‍ മാറ്റങ്ങളൊന്നുംതന്നെ അവകാശപ്പെടുവാനില്ലാത്ത അതിപുരാതന നഗരങ്ങളിലൊന്നാണ് വാരണാസി. ലോകത്തിലെ തന്നെ ഏറ്റവും പഴയ ജനവാസമുള്ള നഗരങ്ങളിലൊന്നായ വാരണാസിക്ക് ഏറ്റവും കുറഞ്ഞത് അയ്യായിരം വര്‍ഷമെങ്കിലും പഴക്കമുണ്ട്. കാശി എന്നും ബനാറസ് എന്നും ഈ നഗരം അറിയപ്പെടുന്നു. പഴമയിലും പുതുമ കണ്ടെത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. മതസംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ വാരണാസിയെ ഇന്ത്യയിലെ ഏഴു വിശുദ്ധ നഗരങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്. ഒപ്പം തന്നെ പല പ്രാചീന ഗ്രന്ഥങ്ങളിലും വാരണാസിയെ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വെച്ച് മരിക്കുന്നവര്‍ക്ക് മോക്ഷഭാഗ്യം ലഭിക്കുമെന്നാണ് പുരാതനകാലം മുതല്‍ വിശ്വസിച്ചുപോരുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ‌ഇവിടേക്ക് വരുന്നത്.

PC:Jannes Jacobs

ഹംപി

ഹംപി

വിജയനഗര സാമ്രാജ്യത്തിന്‍റെ അടയാളങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുന്ന സ്ഥലമാണ് കര്‍ണ്ണാടകയിലെ ഹംപി. സമ്പന്നമായ പൈതൃകത്തിന്റെ നിരന്നു കിടക്കുന്ന അവശിഷ്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രത്നങ്ങളും പട്ടുകളും വ്യാപാരം നടന്നിരുന്ന നീണ്ട മാര്‍ക്കറ്റ് മുതല്‍ ക്ഷേത്രങ്ങളും റാണിമാരുടെ അന്തപ്പുരങ്ങളും കുളിപ്പുരകളും പിന്നെ ആഘോഷങ്ങള്‍ നടന്നിരുന്ന ഇടങ്ങളുമെല്ലാം ഇന്നും ഇവിടെ കാണാം
പകരം വയ്ക്കുവാനില്ലാത്ത ചരിത്രസമ്പത്താണ് ഹമ്പിയുടെ പ്രത്യേകത. ഒരു കാലത്ത് ഏറ്റവും വലുതും സമ്പന്നവുമായ മനുഷ്യവാസകേന്ദ്രമാണെന്നാണ് ഹംപിയെ യുനസ്കോ വിശേഷിപ്പിച്ചിരിക്കുന്നത്. ചിലവു കുറഞ്ഞ യാത്ര നടത്തുവാന്‍ പറ്റിയ ഇടം കൂടിയാണിത്.

PC:Parul Gupta

ഉജ്ജയിന്‍

ഉജ്ജയിന്‍

ഭാരതത്തിലെ ഒരു കാലഘട്ടത്തിന്റെ ഇന്നും മാറാത്ത അടയാളങ്ങളാണ് ഉജ്ജയിനിന്റെ പ്രത്യേകത. ചരിത്രഇടമായും തീര്‍ത്ഥാടന ലക്ഷ്യസ്ഥാനമായുമെല്ലാം അടയാളപ്പെടുത്തിയിട്ടുള്ള ഉജ്ജയിന്‍ ഇന്ത്യയുടെഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രനഗരം എന്നു വിളിക്കപ്പെടുന്ന ഇവിടെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്നു. 12 ജ്യോതിർലിംഗങ്ങളിലൊന്നായ മഹാകാലേശ്വർ ക്ഷേത്രത്തിന്റെ സാന്നിധ്യം കൂടുതല്‍ ശൈവവിശ്വാസികളെയും തീര്‍ത്ഥാടകരെയും ഇവിടെയെത്തിക്കുന്നു. ഷിപ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഉജ്ജയിന്‍ പല പുരാതന ഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിട്ടുള്ള സ്ഥലമാണ്. ഒട്ടനവധി ക്ഷേത്രങ്ങളിലേക്ക് ഇവിടെ നിന്നും പോകാം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

PC:deendyalpatil

തഞ്ചാവൂര്‍

തഞ്ചാവൂര്‍

ക്ഷേത്രനഗരമെന്ന് വിളിക്കപ്പെടുന്ന തഞ്ചാവൂര്‍ ഇന്ത്യയിവെ പുരാതനമായ അടയാളങ്ങള്‍ പലതും ഇന്നും നിലനിര്‍ത്തുന്ന പ്രദേശമാണ്. ചോള രാജവംശത്തിന്റെ കാലത്ത് അവരുടെ തലസ്ഥാനമായിരുന്ന തഞ്ചാവൂര്‍ ദക്ഷിണേന്ത്യയിലെ നെല്ലറ എന്നും അറിയപ്പെടുന്നു. ചോലകാലഘട്ടത്തിലെ വാസ്തുവിദ്യയുടെയും പൈതൃകത്തിന്റെയും പകരം വയ്ക്കുവാന്‍ സാധിക്കാത്ത കാഴ്ചകള്‍ ഇവിടെ കാണാം. വളരെ വ്യത്യസ്തവും അത്ഭുതം നിറഞ്ഞതുമായ ഇവിടുത്തെ കാഴ്ചകളില്‍ ക്ഷേത്രത്തിന് തന്നെയാണ് പ്രാധാന്യം. ലോക പൈതൃക സ്ഥലമായ ബൃഹദീശ്വര ക്ഷേത്രം ചോലകാലഘട്ടത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതി കൂടിയാണ്. സംസ്‌കൃത സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു ലൈബ്രറിയാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

PC:Ramakrishnan Nataraj

പാറ്റ്ന

പാറ്റ്ന

ഒരു പക്ഷേ, പുരാതന നഗരങ്ങളുടെ പട്ടികയില്‍ ഒട്ടം പ്രതീക്ഷിക്കാത്ത ഇടങ്ങളിലൊന്നാവും പലര്‍ക്കും പാറ്റ്ന. മൗര്യ ഭരണകാലത്ത് മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പാറ്റ്ന ചരിത്രത്തിന് ഏറെ സംഭാവനകള്‍ നല്കിയിട്ടുള്ള ഇടമാണ്. പാടലീപുത്ര എന്നറിയപ്പെടുന്ന ഈ നഗരം വളരെ പുറകോട്ട് നമ്മെ എത്തിക്കുന്ന സ്ഥലമാണ്. കാർഗിൽ ചൗക്ക് യുദ്ധ സ്മാരകം, ഷിറ്റ്‌ല മാതാ ക്ഷേത്രം, ഗുരുദ്വാര ഗോബിന്ദ് ഘട്ട്, നളന്ദ, വൈശാലി, പാവപുരി, ബിസ്‌കോമൗൺ ഭവൻ, കുമ്രാർ, ഷേർഷാ സൂരി മസ്ജിദ്,ചിറയതണ്ട് ഫ്ലൈഓവർ, മഹാത്മാഗാന്ധി സേതു, രാജ്ഗിർ, എന്നിങ്ങനെ ചരിത്രത്തോട് അടുത്തു നില്‍ക്കുന്ന നിരവധി ഇടങ്ങള്‍ ഇവിടെ കാണാം.

PC:Sidhant Shreshtha

ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്

പുരിയും കൊണാര്‍ക്കും കാണാം.. കൊച്ചിയില്‍ നിന്നും ഐആര്‍സി‌ടിസിയുടെ ഒഡീഷ യാത്രപുരിയും കൊണാര്‍ക്കും കാണാം.. കൊച്ചിയില്‍ നിന്നും ഐആര്‍സി‌ടിസിയുടെ ഒഡീഷ യാത്ര

Read more about: travel city varanasi hampi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X