» »ത്രിമൂര്‍ത്തികളെ ഒരുമിച്ച് തൊഴാന്‍ കഴിയുന്ന അപൂര്‍വ്വ സംഗമസ്ഥാനം..

ത്രിമൂര്‍ത്തികളെ ഒരുമിച്ച് തൊഴാന്‍ കഴിയുന്ന അപൂര്‍വ്വ സംഗമസ്ഥാനം..

Written By: Elizabath

സഞ്ചാരികള്‍ക്കും ചരിത്രപ്രേമികള്‍ക്കും അത്ര പരിചിതമല്ലാത്ത ഒരു സ്ഥലമാണ് കര്‍ണ്ണാടകയിലെ ഗഡാഗ് ജില്ല. ചാലൂക്യ വാസ്തുവിദ്യയ്ക്ക് പേരുകേട്ട ഇവിടം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും ഒരിക്കലെങ്കിലും ഇവിടെ വന്നിട്ടുള്ളവര്‍ക്ക് ഈ സ്ഥലവുമായി പ്രണയത്തിലാവാന്‍ അധികനേരം എടുക്കില്ല. അത്രയധികം പ്രത്യേകതകളാണ് ഈ സ്ഥലത്തിനുള്ളത്. ചാലൂക്യ വാസ്തുവിദ്യയുടെ പ്രത്യേകതകളുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗഡാഗിന്റെ വിശേഷങ്ങളിലേക്ക്..

എവിടെയാണ് ഗഡാഗ്?

എവിടെയാണ് ഗഡാഗ്?

കര്‍ണ്ണാടകയുടെ പടിഞ്ഞാറേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ഗഡാഗ് ബെല്ലാരി ജില്ലയ്ക്കും ധാര്‍വാഡ് ജില്ലയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. 1997 ലാണ് ഗദഗ് ജില്ല രൂപം കൊള്ളുന്നത്. ചാലൂക്യ വാസ്തുവിദ്യയ്ക്കും വളരെ വ്യത്യസ്തമായ കെട്ടിട നിര്‍മ്മാണ ശൈലികള്‍ക്കും പേരു കേട്ട സ്ഥലം കൂടിയാണ് ഗഡാഗ്. കല്ലില്‍ തീര്‍ത്ത ക്ഷേത്രങ്ങള്‍ക്കാണ് ഇവിടം കൂടുതല്‍ പേരു കേട്ടിരിക്കുന്നത്.

ചാലൂക്യ പ്രതാപം

ചാലൂക്യ പ്രതാപം

ഒരു കാലത്ത് കര്‍ണ്ണാടകയിലെ പ്രധാന വംശങ്ങളിലൊന്നായിരുന്ന ചാലൂക്യ വംശത്തിന്റെ ജീവിതരീതികളും നിര്‍മ്മാണ ശൈലികളും ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഗഡഗ്. ഒരിക്കലെങ്കിലും ഇവിടെ വന്നിട്ടുള്ളവര്‍ക്ക് ഈ സ്ഥലവുമായി പ്രണയത്തിലാവാന്‍ അധികനേരം എടുക്കില്ല. കാരണം അത്രയധികം വിസ്മയങ്ങളാണ് ഗഡഗ് ഇവിടെ ഒളിപ്പിച്ചിരിക്കുന്നത്.ചാലൂക്യന്‍മാരുടെ ചരിത്രകാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. മറ്റൊരിടത്തും കാണാന്‍ കഴിയാത്ത വ്യത്യസ്ത നിര്‍മ്മാണ ശൈലിയിലുള്ള ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.

PC:Dineshkannambadi

ചാലൂക്യ ക്ഷേത്രങ്ങള്‍

ചാലൂക്യ ക്ഷേത്രങ്ങള്‍

ചാലൂക്യ വാസ്തുവിദ്യയിലും നിര്‍മ്മാണ ശൈലിയിലും പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങളാണ് ഗഡാദിലെ ഏറ്റവും വലിയ ആകര്‍ഷണം. ചാലൂക്യന്‍ കലകളും ശൈലികളും എത്രമാത്രം വ്യത്യസ്തമായിരുന്നു എന്നും എത്രമാത്രം സ്വീകാര്യത അതിനു ലഭിച്ചിരുന്നു എന്നുമറിയാന്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കണം.

PC:Manjunath Doddamani Gajendragad

 കൊത്തുപണികള്‍ നിറഞ്ഞ ചുവരുകള്‍

കൊത്തുപണികള്‍ നിറഞ്ഞ ചുവരുകള്‍

ക്ഷേത്രങ്ങളുടെ നിര്‍മ്മാണം മാത്രമല്ല, കൊത്തുപണികള്‍ നിറഞ്ഞ ചുവരുകളും ഇവിടുത്തെ ആകര്‍ഷണമാണ്. ആരെയും വശീകരിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിലെ ചുവരുകളില്‍ അപൂര്‍വ്വമായതും ആരെയും ആകര്‍ഷിക്കുന്നതുമായ ധാരാളം കൊത്തുപണികള്‍ കാണുവാന്‍ സാധിക്കും. പുരാണ ഐതിഹ്യ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ഇവിടുത്തെ ചുവരുകളില്‍ കാണാന്‍ സാധിക്കും. ചാലൂക്യ വാസ്തുവിദ്യയുടെ പ്രത്യേകതയായ കൊത്തുപണികളാണ് മറ്റൊരാകര്‍ഷണം.

PC:Manjunath Doddamani Gajendragad

ത്രികുടേശ്വര ക്ഷേത്രം

ത്രികുടേശ്വര ക്ഷേത്രം

ഗഡാഗിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി എടുത്തു കാണിക്കുന്ന ക്ഷേത്രമാണ് ഇവിടുത്തെ ത്രികുടേശ്വര ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്ന മൂന്ന് ശിവലിംഗങ്ങള്‍ കാണുവാന്‍ സാധിക്കും. ആറാ ംനൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

PC:Manjunath nikt

ത്രിമൂര്‍ത്തികളെ തൊഴാന്‍ കഴിയുന്ന ഇടം

ത്രിമൂര്‍ത്തികളെ തൊഴാന്‍ കഴിയുന്ന ഇടം

ശിവന്‍, ബ്രഹ്മാവ്, വിഷ്ണു ത്രിമൂര്‍ത്തികളെ ഒന്നിച്ച് കാണാന്‍ കഴിയുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് ഈ ത്രികുടേശ്വര ക്ഷേത്രം. അതിനാല്‍ സഞ്ചാരികളെക്കാളുപരിയായി വിശ്വാസികളാണ് ഇവിടെ കാണാനെത്തുന്നവരില്‍ അധിക പങ്കും. ഒറ്റ യാത്രയില്‍ ത്രിമൂര്‍ത്തികളെ കണ്ട് അനുഗ്രഹം പ്രാപിക്കാം എന്നതാണ് ഇതിന്റെ ആകര്‍ഷണം. ക്ഷേത്രത്തിന്റെ ചുവരുകളില്‍ നിറയെ വ്യത്യസ്തമായ കൊത്തുപണികള്‍ കാണാന്‍ സാധിക്കും.

PC:Manjunath Doddamani Gajendragad

സരസ്വതി ക്ഷേത്രം

സരസ്വതി ക്ഷേത്രം

ത്രിമൂര്‍ത്തികളെ കൂടാതെ സരസ്വതി ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ കാണാന്‍ സാധിക്കും. ഇവിടുത്തെ മറ്റു ക്ഷേത്രങ്ങളിലെപ്പോലെ കൊത്തുപണികള്‍ നിറഞ്ഞതാണ് ഇതിന്റെ ചുവരുകളും.

PC:Manjunath Doddamani Gajendragad

ലക്ഷ്‌മേശ്വര

ലക്ഷ്‌മേശ്വര

ഗഡാഗില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പട്ടണമാണ് ലക്ഷ്‌മേശ്വര. ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്ത് ശിവക്ഷേത്രങ്ങളും ജെയിന്‍ ക്ഷേത്രങ്ങളുമാണ് മുഖ്യആകര്‍ഷണം. സോമേശ്വര ക്ഷേത്രം എന്നാണ് ഈ ശിവക്ഷേത്രം അറിയപ്പെടുന്നത്. കൂടാതെ പ്രശസ്തമായ ജുമാ മസ്ജിദും ഇവിടെ സ്ഥിതി ചെയ്യുന്നു. സാഹിത്യത്തിനും സംസാകരത്തിനും പേരുകേട്ട കര്‍ണ്ണാടക നഗരം കൂടിയാണിത്.

PC:Manjunath Doddamani Gajendragad

വീരനാരായണ ക്ഷേത്രം

വീരനാരായണ ക്ഷേത്രം

പഞ്ചനാരായണ ക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഗഡാഗിലെ വീരനാരായണ ക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. ചക്രം, ശംഖ്, ഗദ,പത്മം എന്നിവയേന്തി നാലു കൈകളോടെ യുദ്ധസന്നദ്ധനായി നില്‍ക്കുന്ന രൂപത്തിലുള്ളതാണ് ഇവിടുത്തെ വിഷ്ണു. ഹൊയ്‌സാല രാജാവായ ഭിട്ടിദേവനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. ഈ ക്ഷേത്രത്തിലിരുന്നാണത്രെ കുമാരവ്യാസന്‍ കന്നഡ ഭാഷയില്‍ മഹാഭാരതം എഴുതിയതെന്നും വിശ്വാസമുണ്ട്.
ചാലൂക്യ, ഹൊയ്‌സാല, വിജയനഗര എന്നീ വാസ്തുവിദ്യ ശൈലികളുടെ കൂടിച്ചേരള്‍ വീരനാരായണ ക്ഷേത്രത്തില്‍ കാണാം.

PC:Dineshkannambadi

ഡംബാല്‍

ഡംബാല്‍

ഗഡഗ് ദില്ലയിലെ പ്രധാന ഗ്രാമങ്ങളിലൊന്നായ ഡംബാല്‍ പഴയ കാലത്തെ മുഖ്യ ബുദ്ധ കേന്ദ്രങ്ങളിലൊന്നായിരുന്നു എന്നാണ് വിശ്വാസം. ശിവനെ ആരാധിക്കുന്ന ഡൊഡ്ഡബാസപ്പ ക്ഷേത്രമാണ് ഇവിടുത്തെ ആകര്‍ണം. 24 ഭുജങ്ങളുള്ള നക്ഷത്രത്തിന്റെ ആകൃതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു ക്ഷേത്രം ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ല എന്നാണ് വിശ്വാസം.

PC:Dineshkannamba

ഇരട്ട ഗോപുരമുള്ള ക്ഷേത്രം

ഇരട്ട ഗോപുരമുള്ള ക്ഷേത്രം

ചാലൂക്യരുടെ ഗഡാഗിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു സുധി എന്നറിയപ്പെടുന്ന നഗരം. ഇരട്ട ഗോപുരമുള്ള ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കുറേക്കാലത്തോളം എല്ലാവരാലും അവഗണിക്കപ്പെട്ട് കിടന്നുവെങ്കിലും കുറച്ച കാലം മുന്‍പ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇത് ഏറ്റെടുക്കുക്കുകയും പുരനുദ്ധാരണം നടത്തുകയും ചെയ്തിട്ടുണ്ട്. ജോധകലശ ക്ഷേത്രത്തിലാണ് ഇരട്ട ഗോപുരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കൂടാതെ മല്ലികാര്‍ജുന ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട.

PC:Manjunath Doddamani Gajendragad

മഗഡി പക്ഷി സങ്കേതം

മഗഡി പക്ഷി സങ്കേതം

ഗഡാഗില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന മഗഡി പക്ഷി സങ്കേതം ഇവിടെ എത്തുന്ന പ്രകൃതി സ്‌നേഹികളുടെ മറ്റൊരു പ്രധാന സങ്കേതമാണ്. 134 ഏക്കറില്‍ പരന്നു കിടക്കുന്ന ഇതിന സമീപത്തുകൂടി കാവേരിയുടെ കൈവഴി ഒഴുകുന്നുണ്ട്. ജലപ്പക്ഷികള്‍ ദേശാടനത്തിനെത്തുന്ന ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 134 ല്‍ അധികം തരത്തിലുള്ള പക്ഷികള്‍ എത്തിയതായി കണക്കാക്കുന്നു.
മഗഡി ടാങ്കെന്നും മഗഡി കരെ എന്നും ഇവിടം അറിയപ്പെടുന്നു.

PC:Subramanya C K

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണാടകയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസുകളുണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. മിതമായ നിരക്കില്‍ സുഖപ്രദമായ യാത്രയൊരുക്കുന്ന ബസ് മാര്‍ഗമാണ് കൂടുതല്‍ യാത്രക്കാരും ഇവിടെയെത്തുന്നത്. ബെംഗളുരുവില്‍ നിന്ന് 431 കിലോമീറ്ററും മംഗലാപുരത്തു നിന്നും 413 കിലോമീറ്ററും കാസര്‍കോഡ് നിന്ന് 471 കിലോമീറ്ററും കോഴിക്കോട് നിന്ന് 729 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട് .

മികച്ച സമയം

മികച്ച സമയം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന ചൂടില്‍ ഗഡാഗ് സന്ദര്‍ശനം അത്ര സുഖകരമാവില്ല. 27 ഡിഗ്രി സെല്‍ഷ്യസാണ് വേനലില്‍ ഇവിടെ കുറഞ്ഞ താപനില.

PC:Manjunath Doddamani Gajendragad

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...