Search
  • Follow NativePlanet
Share
» »ഗാന്ധിജിയുടെ നാടിന്റെ വിശേഷങ്ങൾ

ഗാന്ധിജിയുടെ നാടിന്റെ വിശേഷങ്ങൾ

ഏഷ്യയിലെ ഏറ്റവും പച്ചപ്പുള്ള നഗരങ്ങളിൽ ഒന്നായ ഗുജറാത്തിലെ ഗാന്ധി നഗറിനെക്കുറിച്ചും അവിടുത്തെ ആകർഷണങ്ങളെക്കുറിച്ചും വായിക്കാം.

മഹാത്മാ ഗാന്ധിയുടെ ജനനം കൊണ്ട് പ്രശസ്തമായ ഇടം. ഒരു ആസൂത്രിത നഗരമായിരിക്കുമ്പോൾ തന്നെ പുതുമയെയും പഴമയെയും ഒരുപോലെ സംരക്ഷിക്കുന്ന നാട്. ഗുജറാത്തിലെ ഗാന്ധിനഗറെന്ന ഹരിതാഭവും പച്ചപ്പും നിറഞ്ഞ നാട് ഈ നാട്ടിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും തലസ്ഥാന പട്ടണമായ ഇവിടം സബർമതി തീരത്തിന്റെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. മഹാത്മാ ഗാന്ധിയുടെ നാടായത് കൊണ്ടു തന്നെ സ്വദേശി ഉല്പന്നങ്ങളുടെ പേരിലാണ് ഇവിടം കൂടുതൽ അറിയപ്പെടുന്നത്. ഏതുതരത്തിലുമുള്ള സഞ്ചാരികൾക്കും ഇഷ്ടമാകുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന, ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരമായ ഗാന്ധിനഗറിന്റെ വിശേഷങ്ങൾ...

 ഗാന്ധിനഗർ

ഗാന്ധിനഗർ

മഹാത്മാ ഗാന്ധിയുടെ ജന്മമെടുത്ത നാട് എന്ന വിശേഷണം മാത്രം മതി ഗാന്ധിനഗറിനെ പ്രശസ്തമാക്കുവാൻ. നിർമ്മിതിയിൽ വിസ്മയം തീർക്കുന്ന പടിക്കിണറും പുരാതനമായ ക്ഷേത്രങ്ങളും അവിടുത്തെ വിശ്വാസങ്ങളും മ്യൂസിയവും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഇവിടുത്തെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് പറയാതെ ഒരിക്കലും ഈ നാടിന്റെ വിശേഷങ്ങൾ പറഞ്ഞു പൂർത്തിയാക്കുവാൻ സാധിക്കില്ല.

PC:Raj Odedra

അക്ഷർധാം ക്ഷേത്രം, ഗാന്ധിനഗർ

അക്ഷർധാം ക്ഷേത്രം, ഗാന്ധിനഗർ

ഗാന്ധിനഗറിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതാണ് എന്നു ചോദിച്ചാൽ ഇവിടുത്തെ ക്ഷേത്രം തന്നെയാണ്. ഗുജറാത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടം സ്വാമി നാരായണിൻരെ സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ടിരിക്കുന്നതാണ്. നീണ്ട 13 വർഷമെടുത്താണ് ഇന്നു കാണുന്ന രീതിയിൽ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:Harsh4101991

ഇരുമ്പുമില്ല, തുരുമ്പുമില്ല

ഇരുമ്പുമില്ല, തുരുമ്പുമില്ല

വേദിക് നിർമ്മാണ രീതി പ്രകാരം നിർമ്മിച്ചിരിക്കുന്ന അക്ഷർധാം ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഒരംശം പോലും ഈ ഭീമൻ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. 108 അടി ഉയരം, 131 അടി വീതി, 97 തൂണുകൾ,17 താടികക്കുടങ്ങൾ, 8 ബാൽക്കണി, 22 കൽത്തൂണുകൾ, 264കൊത്തുപണികൾ എന്നിങ്ങനെയാണ് ഇതിന്റെ കണക്കുകൾ.
ഏഴടി നീളമുള്ള സെൻട്ർ ചേംബർ, സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന വിഗ്രഹങ്ങൾ, സ്വാമി നാരായണന്റെ വിശിഷ്ടമായ പ്രതിഷ്ഠയൊക്കെയുള്ള ഇവിടം വളരെ പ്രത്യേകതകളുള്ള ഇടമാണ്.
അഭിഷേക മണ്ഡപം, പ്രദർശന ഹാളുകൾ, ആനന്ദ് വാട്ടർ ഷോ. അക്ഷർധാം സെന്‍റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ സോഷ്യൽ ഹാർമണി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് കാര്യങ്ങൾ.

അദ്ലജ് പടവ് കിണർ

അദ്ലജ് പടവ് കിണർ

ഗാന്ധിനഗറിലേക്ക് ചരിത്ര പ്രേമികളെയും സഞ്ചാരികളെയും ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ മറ്റൊന്നാണ് അദ്ലജ് പടവ് കിണർ. രക്തം വീണ് കഥ പറയുന്ന ഈ പടവ് ികണറിനെ മാറ്റി നിർത്തിയൊരു ചരിത്രം ഈ നാടിനില്ല,അഹമ്മദാബാദിനു സമീപം സ്ഥിതി ചെയ്യുന്ന ഈ പടവ് കിണർ 15-ാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വഖേല വംശത്തിലെ രാജാവായിരുന്ന റാണാ വീർ സിംങ്ങാണ് നിർമ്മിച്ചത്. ജലക്ഷാമം അനുഭവിക്കുന്ന തൻരെ ജനങ്ങൾക്ക് സഹായമാവുക എന്ന ഉദ്ദേശത്തിലാണ് അദ്ദേഹം ഇത് നിർമ്മിക്കുന്നത്.
എന്നാൽ നിർമ്മാണം ആരംഭിക്കുവാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. പിന്നീട് രാജ്യം പിടിച്ചടക്കിയ മുഹമ്മദ് ബേഡ്ഗായാണ് ബാക്കി പൂർത്തീകരിക്കുന്നത്.

PC:Maulik Patel

ശില്പിയെ കൊന്ന ചരിത്രം

ശില്പിയെ കൊന്ന ചരിത്രം

ചരിത്രത്തിൽ താജ്മഹലിന്റെ കഥ പറയുന്നതുപോലെ ശില്പിയെ കൊന്ന ചരിത്രം അദ്ലജ് പടവ് കിണറിനുമുണ്ട്. ഇത് നിർമ്മിച്ച ആറു ശില്പികളെയും കൊട്ടാരത്തിൽ വിളിച്ചുവരുത്തി രാജാവ് ഇതുപോലെ ഒന്ന മറ്റാർക്കും നിർമ്മിച്ച് കൊടുക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കുവാൻ തയ്യാറാകാതിരുന്ന ശില്പികളെ അദ്ദേഹം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

ഗാന്ധിനഗറിൽ നിന്നും ഇവിടേക്ക് അ‍ഞ്ച് കിലോമീറ്റർ ദൂരം മാത്രമേയുള്ളു.

PC:Karthik Easvur

മഹാത്മാ മന്ദിർ

മഹാത്മാ മന്ദിർ

ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിൽ ഒന്നാണ് ഗാന്ധി നഗറിലെ മഹാത്മാ മന്ദിർ. ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നും ആശയത്തിൽ നിന്നും പ്രചോഗനം ഉൾക്കൊണ്ട് നിർമ്മിച്ച ഒരിടം കൂടിയാണിത്. ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും നിന്ന് കൊണ്ടുവന്ന മണൽ പ്രതീകാത്മകമായി ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിച്ചത്.

PC:Mukund

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X