കൊറോണയും ലോക്ഡൗണുമെല്ലാം ചേര്‍ന്ന് ഇതുവരെ അനുഭവിച്ചിട്ടും അറിഞ്ഞിട്ടുമില്ലാത്ത ഒരു ജീവിതത്തിലൂടെയാണ് ലോകം മുഴുവനും കടന്നു പോകുന്നത്. ലോകത്തിന്റെ ഗതി തന്നെ കൊറോണയ്ക്കു മുന്‍പും കൊറോണയ്ക്ക് ശേഷവുമെന്ന് വേര്‍തിരിക്കേണ്ടി വരുന്ന അവസ്ഥ. കൊറോണ കാലത്ത് മാറ്റിവയ്ക്കപ്പെട്ടവയില്‍ പലതുമുണ്ട്. യാത്രകള്‍ മുതല്‍ ആഘോഷങ്ങളും പഠനവും ഉത്സവവുമെല്ലാം അതില്‍ ഉള്‍പ്പെടും. എന്തിനധികം 58 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി തൃശൂര്‍ പൂരം തന്നെ മാറ്റിവെച്ചു. ഇന്നിതാ വടക്കേ ഇന്ത്യക്കാര്‍ ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഗംഗാ ദസറയും ആഘോഷങ്ങളൊന്നുമില്ലാതെ കടന്നു പോവുകയാണ്.

ഗംഗാ ദസറ
ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യ നദികളിലൊന്നായ ഗംഗാ നഗി ഭൂമിയിലേക്ക് ഇറങ്ങി വന്നതിന്‍റെ ആഘോഷവും ഓര്‍മ്മപ്പെടുത്തലുമാണ് ഗംഗാ ദസറ. ഗംഗാ നദിയുടട അവതാരണം എന്ന പേരില്‍ എല്ലാ വര്‍ഷവും ജ്യേഷ്ത മാസത്തിലെ ശുക്ല പക്ഷത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ നടക്കുന്നത്. ഇതില്‍ പത്താം ദിവസമാണ് ദസറ.

ഗംഗയുടെ തീരങ്ങളില്‍
പ്രധാനമായും ഉത്തരേന്ത്യയിലാണ് ഗംഗാ ദസറ ആഘോഷിക്കുന്നത്. ഗംഗാ നദി കടന്നു പോകുന്ന വാരണാസിയാണ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് നദി ഒഴുകുന്നത്. അതില്‍ തന്നെ ഹരിദ്വാര്‍, വാരണാസി, ഗര്‍മുക്തേശ്വര്‍, ഋഷികേശ്, പ്രയാഗ്രാജ്, പാട്ന എന്നിവിടങ്ങളാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്.

ആഘോഷങ്ങള്‍ ഇങ്ങനെ
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഗംഗാ തീരങ്ങളില്‍ എത്തിച്ചേരും. ഗംഗാ ആരതിയാണ് ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അന്നേ ദിവസം ഗംഗാ നദിയില്‍ മുങ്ങിക്കുളിച്ചാല്‍ പാപങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ അകലുകയും ചെയ്യുമെന്നാണ് വിശ്വാസം. പത്തു ദിവസവും ഇവിടെ പ്രാര്‍ഥനകളിലും ചടങ്ങുകളിലും പങ്കെടുത്ത് ഗംഗാ നദിയില്‍ മുങ്ങിക്കുളിച്ചാല്‍ പത്ത് പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്നുമൊരു വിശ്വാസമുണ്ട്.

ദശാശ്വമേദ് ഘട്ട്
വാരണാസിയില്‍ ഗംഗാ ദസറ നടക്കുന്ന ഇടമാണ് ദശാശ്വമേദ് ഘട്ട്. വാരണാസിയിലെ ഏറ്റവും പഴക്കം ചെന്ന ഘാട്ടുകളിലൊന്നാണ് ഇത്.
ക്ഷേത്രങ്ങളാലും വിശുദ്ധ ഇടങ്ങളാലും ഒക്കെ ചുറ്റപ്പെട്ടാണ് ദശാശ്വമേദ് ഘട്ട് സ്ഥിതി ചെയ്യുന്നത്. വിശ്വാസികൾ ആചാരങ്ങളുടെ ഭാഗമായി ഇവിടെ എത്തിച്ചേരുമ്പോൾ സഞ്ചാരികൾക്ക് ഇവിടം കാഴ്ചകളുടെ സ്വര്‍ഗ്ഗമാണ്. ഗംഗാ ആരതി കാണുവാനും ഇവിടെ വിശ്വാസികൾ എത്തുന്നു. ഇവിടെ പതിവായി എത്തുന്ന വാരണാസി സ്വദേശികളും ഉണ്ട്
ഇവിടുത്തെ പ്രധാന പൂജകളിലൊന്ന് അഗ്നിപൂജയാണ്. ശിവനോടൊപ്പം സൂര്യനേയും അഗ്നിയേയും ഗംഗയേയും ഈ പൂജയിലൂടെ ആരാധിക്കുന്നു.

യമുനയിലും
ഇതേ ദിവസം തന്നെ യമുനാ നദിയുടെ തീരത്തും പ്രാര്‍ഥനയും പ്രത്യേക ചടങ്ങളുകളും നടക്കാറുണ്ട്. പട്ടംപറത്തല്‍ മത്സരം ഇതിന്റെ ഒരു ഭാഗമാണ്. മഥുര, വൃന്ദാവന്‍, ബതേശ്വര്‍ തുടങ്ങിയ ഇടങ്ങളില്‍ യമുനാ താരത്ത് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. വെള്ളരിക്കയും തണ്ണിമത്തനുമാണ് ഈ ചടങ്ങിലെ പ്രധാന നേര്‍ച്ചകാഴ്ചകള്‍.
ഈ വര്‍ഷംകോവിഡ് പശ്ചത്തലത്തില്‍ രാജ്യമെങ്ങും ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം ആഘോഷങ്ങളും ചടങ്ങുകളും വേണ്ടന്ന് വെച്ചിരിക്കുകയാണ്.
ശനിദോഷം അകലുവാനും പരീക്ഷകളില്‍ നിഷ്പ്രയാസം ജയിക്കുവാനും ഈ ക്ഷേത്രം സഹായിക്കും
പത്ത് കുതിരകളെ ബലി നല്കിയ ഘട്ട്...ഇന്നിവിടെ നടക്കുന്നതോ?
നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ
ജീവിതാഭിലാഷങ്ങളെല്ലാം നടക്കും...ഒരൊറ്റത്തവണ ഈ ക്ഷേത്രത്തിൽ പോയാൽ മതി