Search
  • Follow NativePlanet
Share
» »കണ്‍മുന്നിലെ ആത്മാക്കളെ തേടിയൊരു യാത്ര!!

കണ്‍മുന്നിലെ ആത്മാക്കളെ തേടിയൊരു യാത്ര!!

പ്രേതങ്ങളും ആത്മാക്കളും ഒന്നുമില്ല എന്നു ഉച്ചത്തില്‍ പറയുമ്പോഴും ഉള്ളിന്നുള്ളില് ഇത്തിരി ഭയം സൂക്ഷിക്കാത്തവരായി ആരും കാണില്ല. കുറച്ചധികം ധൈര്യമുള്ളവരാവട്ടെ, ഒരിക്കലെങ്കിലും ഈ പറയുന്ന പ്രേതങ്ങളെയും പിശാചുക്കളെയും നേരില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരും. എങ്കില്‍ അങ്ങനെ നട്ടപ്പാതിരായ്ക്ക് സെമിത്തേരികളിലൂ‌‌ടെയും പ്രേതങ്ങള്‍ ഒളിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്മാരകങ്ങളിലൂ‌ടെയും യാത്ര ചെയ്യുവാന്‍ ഒരു കിടിലന്‍ അവസരമുണ്ട്. ഡല്‍ഹിയിലെത്തുന്നവര്‍ ഏറ്റെ‌ടുത്ത ഡല്‍ഹി ഗോസ്റ്റ് ടൂറിസം ധൈര്യമുള്ളവര്‍ക്ക് മാത്രം പറഞ്ഞിരിക്കുന്ന പണിയാണ്. ഗോസ്റ്റ്ലി നൈറ്റ് ആന്‍ഡ് ഷാഡോസ് എന്ന പേരില് അറിയപ്പെടുന്ന ഡല്‍ഹി ഗോസ്റ്റ് ടൂറിന്‍റെ വിശേഷങ്ങള്‍.

ധൈര്യമുണ്ടെങ്കില്‍ മാത്രം

ധൈര്യമുണ്ടെങ്കില്‍ മാത്രം

ധൈര്യമുള്ളവര്‍ക്കു മാത്രം പരീക്ഷിക്കുവാന്‍ പറ്റിയ കാര്യങ്ങളില‍ൊന്നാണ് ഡല്‍ഹിയിലെ ഗോസ്റ്റ് ടൂറിസം. ആത്മാക്കളും പ്രേതങ്ങളും ജിന്നുകളും ഒക്കെയുണ്ടന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങളിലൂടെ നടത്തുന്ന സാഹസിക യാത്രയെന്നും ഇതിനെ വിശേഷിപ്പിക്കാം

ഏജന്‍സികള്‍ വഴി

ഏജന്‍സികള്‍ വഴി

ഡല്‍ഹയിലെ പ്രേതാലയങ്ങളിലേക്കുള്ള യാത്രകള്‍ വിവിധ ഏജന്‍സികളാണ് സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്. ഒറ്റയ്ക്കുള്ള പാക്കേജ് മുതല്‍ 15 പേര്‍ ഉള്‍പ്പെടുന്ന പാക്കേജുകള്‍ വരെയാണ് ഓരോ ഏജന്‍സികളും നല്കുന്നത്.

 ഖൂനി നദി

ഖൂനി നദി

ഡല്‍ഹിയിലെ പേടിപ്പിക്കുന്ന ഇടങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ഖൂനി നദി. ഡല്‍ഹി റോഹ്നി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കുറച്ചു കാലം മുന്‍പാണ് ഡല്‍ഹിയിലെ പേടിപ്പിക്കുന്ന ഇടങ്ങളുട‌ പട്ടികയിലേക്ക് കയറി വരുന്നത്. പകലും രാത്രിയും ഒക്കെ ഒരുപോലെ പേടിയുണര്‍ത്തുന്ന ഇടമാണെങ്കിലും സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ ആപും ഇതുവഴി വരാറുപോലുമില്ല. വളർന്നു നിൽക്കുന്ന മരങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ അരുവിയാണ് ഈ പ്രദേശത്തെ ഏറ്റവും പേടിപ്പിക്കുന്നത്, ഒരിക്കൽ ഈ അരുവിയുടെ അടുത്തേക്ക് പോയി അവിടെ ഒന്നിറങ്ങിയാൽ പിന്നെ തിരിച്ചുവരവ് ഇല്ല എന്നാണ് വിശ്വാസം. ഒന്നിലധികം തവണ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇവിടെ നടന്നു കഴിഞ്ഞപ്പോഴാണ് ഇത് ശ്രദ്ധയിൽ പെടുന്നത്. ഒരിക്കൽ ഒന്നു അറിയാതെ പോലും ഈ വെള്ളത്തിൽ തൊട്ടുപോയാൽ എന്തോ ഒരു ശക്തി അതിനുള്ളിലേക്ക് വലിക്കുമത്രെ. എന്നാൽ ഇവിടെ നടന്നു എന്നു പറയുന്ന സംഭവങ്ങൾ ആത്മഹത്യയായാണ് അധികൃതർ കണക്കാക്കുന്നത്.

ചോര്‍ മിനാര്‍

ചോര്‍ മിനാര്‍

പുരാതന കാലം മുതല്‍ ഡല്‍ഹി നിവാസികള്‍ ഭയപ്പെട്ടു വരുന്ന ഇടങ്ങളിലൊന്നാണ് ചോര്‍ മിനാര്‍. പ്രേതനഗരം എന്നുതന്നെയാണ് ഇവിടം അറിയപ്പെടുന്നതു പോലും, അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കള്ളന്മാര്‍ക്കും മറ്റും ശിക്ഷ നല്കുന്ന ഇടമായിരുന്നു. ഇന്ന് പ്രേതങ്ങളുടെ വിഹാരരംഗമായി അറിയപ്പെടുന്ന ഇവിടെ അക്കാലത്ത് ഖില്‍ജി കള്ളന്മാരുടെ തലവെട്ടി ഇവിടുത്തെ മതിലിലെ തുളയില്‍വെച്ച് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമായിരുന്നുവത്രെ. ഇത്തരത്തിലുള്ള 225 ഓളം തുളകള്‍ ഇവിടെ ഇപ്പോഴും കാണാം.

ഫിറോസ് ഷാ കോട്ല

ഫിറോസ് ഷാ കോട്ല

ഡല്‍ഹിയില്‍ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പ‌െടുന്ന ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റ‍ൊരിടമാണ് ഫിറോസ് ഷാ കോട്ല. ഡല്‍ഹിയിലെ ഏറ്റവും പുരാതനമായ നിര്‍മ്മിതികളിലൊന്നായ ഇത് 1354ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഫിറോസ് ഷായാണ് പണികഴിപ്പിച്ചത്. മുഗള്‍ രാജാക്കന്നാമര്‍ തുഗ്ലക്ബാദില്‍ നിന്നും ഫിറോസ്ബാദിലേക്ക് തലസ്ഥാനം മാറ്റിയിരുന്നു. വെള്ളക്ഷാമത്തെ തു‌ടര്‍ന്നായിരുന്നു ഇങ്ങനെയൊരു തീരുമാനം. ആസമയത്താണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. ജിന്നുകളുടെ വസസ്ഥലമായാണ് ഇവിടം അറിയപ്പെ‌‌‌ടുന്നത്. ജിന്നുകളുടെ ഭൂമി എന്നും ഇവിടം അറിയപ്പെടുന്നു.

ജമാലി കമാലി

ജമാലി കമാലി

ഡല്‍ഹിയിലെ പേ‌‌ടിപ്പിക്കുന്ന ഇടങ്ങളില്‍ മറ്റൊരു പ്രധാനിയാണ് ജമാലി കമാലി. ഡല്‍ഹി ഗോസ്റ്റ് ടൂറിസത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത മറ്റൊരു പ്രധാന ഇടമാണിത്. ജമാലി എന്നും കമാലി എന്നും പേരായ രണ്ട് സൂഫി സന്യാസിമാരുടെ ആത്മാക്കള്‍ ഇവിടെ സഞ്ചരിക്കുന്നു എന്നും ഇവിടെ എത്തുന്നവരെ പേടിപ്പിക്കുന്നു എന്നുമാണ് വിശ്വാസം.

ഭൂലി ഭട്യാരി കാ മഹൽ

ഭൂലി ഭട്യാരി കാ മഹൽ

‌ട‌ൂറിസം ഏജന്‍സികളുടെ ഗോസ്റ്റ് ടൂറിസത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരി‌ടമാണ് ഭൂലി ഭട്യാരി കാ മഹൽ. മറ്റു മിക്ക പ്രേത ഇ‌ടങ്ങളെയും പോലെ ദുര്‍മരണവുമായി ബന്ധപ്പെട്ട കഥയാണ് ഇവിടെയും. ഭൂലി ഭട്യാരി എന്ന സ്ത്രീയുടെ ദുർമരണവുമായി ബന്ധപ്പെട്ടാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!

ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

Read more about: delhi haunted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more