Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള ഗ്രീൻ റൂട്ട്

ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള ഗ്രീൻ റൂട്ട്

By Maneesh

യാത്രകൾ ചിലപ്പോൾ വിരസമായിരിക്കും. ഈ വിരസത ഒഴിവാക്കാൻ ലാപ് ടോപ്പ് മുതൽ സിനിമ മാഗസിനുകൾ വരെ നമ്മൾ യാത്രയ്ക്കിടെ കൊണ്ടു പോകാറുണ്ട്. എന്നാൽ ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്ക് ട്രെയിനിൽ ഒന്ന് യാത്ര ചെയ്ത് നോക്കു. പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടുള്ള ആ യാത്ര അങ്ങേയറ്റം സുന്ദരമായിരിക്കും. സുന്ദരമായ വെള്ളച്ചാട്ടങ്ങളും മലമേടുകളും കണ്ട്കൊണ്ട് നമ്മൾ യാത്ര ചെയ്യുമ്പോൾ ലാപ് ടോപ്പിനേക്കുറിച്ചും മാഗസിനുകളേക്കുറിച്ചും നമ്മൾ മറന്നു പോകും.

ഇന്ത്യയിൽ യാത്ര ചെയ്യാൻ പറ്റിയ സുന്ദരമായ നിരവധി റെയിൽ റൂട്ടുകൾ ഉണ്ട് അതിൽ ഒന്നാണ് ഗ്രീൻ‌ റൂട്ട്. ബാംഗ്ലൂരിൽ നിന്ന് തുടങ്ങി പശ്ചിമ ഘട്ട മലനിരകളിൽ കൂടി മംഗലാപുരത്ത് അവസാനിക്കുന്ന റെയിൽ പാതയ്ക്കിടയിൽ സകലേശ്‌പുർ മുതൽ കുക്കേ സുബ്രഹ്മണ്യവരെയുള്ള പാതയാണ് ഗ്രീൻറൂട്ട് എന്ന് അറിയപ്പെടുന്നത്.

ട്രെക്കിംഗ് പ്രിയർക്കും ഇഷ്ടമുള്ള സ്ഥലമാണ് ഗ്രീൻ‌ റൂട്ട്. സുന്ദരമായ ഗ്രീൻ‌ റൂട്ട് കണ്ടുകൊണ്ട് ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്യാം. ബാംഗ്ലൂരിൽ നിന്ന് രാവിലെ 7. 30ന് പുറപ്പെടുന്ന കാർവാർ എക്സ്പ്രസിൽ യാത്ര ചെയ്താൽ സുന്ദരമായ ഗ്രീൻറൂട്ട് കണ്ട് ആസ്വദിക്കാം. പക്ഷെ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിലേ ഈ ട്രെയിൻ പുറപ്പെടുന്നുള്ളു.

മണ്ഡ്യ

മണ്ഡ്യ

ബാംഗ്ലൂർ കഴിഞ്ഞാൽ ഈ യാത്രയ്ക്കിടയിലെ പ്രധാന റെയിൽവെ സ്റ്റേഷനാണ് മാണ്ഡ്യ. പഞ്ചസാര നഗരം എന്ന് അറിയപ്പെടുന്ന മാണ്ഡ്യയിലെ സുന്ദരമായ സ്ഥലമാണ്. യോഗ നരസിംഹ ക്ഷേത്രം ഉൾപ്പടെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്.

മൈസൂർ

മൈസൂർ

മാണ്ഡ്യയുടെ പഞ്ചാര മധുരം നുകർന്ന് അടുത്തതായി എത്തുന്നത് കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരിലാണ്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് മൈസൂർ.

ഹൊളേ നരസിപുര

ഹൊളേ നരസിപുര

ഹാസന് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ ആണ് ഇത് കെ ആർ നഗറിന് ശേഷമാണ് ഈ റെയിൽവെസ്റ്റേഷനിൽ എത്തുക. നരസിംഹ മൂർത്തിയുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിൽ നിന്ന് ആ പേര് ലഭിച്ചത്. ഹേമാവതി നദിയിലെ വെള്ളക്കെട്ടാണ് ഇവിടുത്തെ പ്രധാന ആകർഷണം. കാവേരി നദിയുടെ ഒരു പോഷകനദിയാണ് ഈ നദി.

ഹാസൻ

ഹാസൻ

ഹാസൻ ആണ് അടുത്ത സ്റ്റോപ്പ്. കർണാടയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ഹാസൻ പാവങ്ങളുടെ ഊട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രകൃതിഭംഗി കണ്ട് ഇനി യാത്ര തുടരാം.

സകലേശ്പൂർ

സകലേശ്പൂർ

സകലേശ്പൂർ മുതൽ ആണ് ഗ്രീൻ റൂട്ട് ആരംഭിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. ഹൃദയം കവരുന്ന കാഴ്ചകളാണ് ഇനി അങ്ങോട്ട് കാണാനുള്ളത്. നീണ്ട് കിടക്കുന്ന കാപ്പിത്തോട്ടങ്ങളുടെ ഹരിത ‌ഭംഗി സുന്ദരമായ ഒരു കാഴ്ചയാണ്

തുരങ്ക പാതകൾ

തുരങ്ക പാതകൾ

നിരവധി തുരങ്കപാതകളിലൂടെയാണ് ട്രെയിൻ നീങ്ങുന്നത്. ഇതാണ് ഗ്രീൻ‌ റൂട്ടിലൂടെയുള്ള യാത്ര സുന്ദരമാകാൻ ഒരു കാരണം.

പശ്ചിമഘട്ടം

പശ്ചിമഘട്ടം

പശ്ചിമഘട്ട മലനിരകളിലൂടെ ട്രെയിൻ കുതിച്ച് പായുമ്പോൾ, അതിന്റെ ആശ്ചര്യകരമാംവിധമുള്ള ഭംഗി നമുക്ക് ആസ്വദിക്കാം. ബാഗിൽ നിന്ന് ക്യാമറ പുറത്തെടുക്കാൻ മറക്കേണ്ട.

കുക്കേ സുബ്രഹ്മണ്യ

കുക്കേ സുബ്രഹ്മണ്യ

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം നുകർന്നുള്ള യാത്രയ്ക്ക് ശേഷം നമ്മൾ എത്തിച്ചേരുന്നത് പ്രശസ്തമായ തീർത്ഥാടന സ്ഥലമായ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ്. ഈ സ്റ്റേഷന് 6 കിലോമീറ്റർ അകലെയായിട്ടാണ് സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ആസ്വദിക്കാം ഈ യാത്ര

ആസ്വദിക്കാം ഈ യാത്ര

ബണ്ട്വാള, പുത്തൂർ തുടങ്ങിയ ഗ്രാമങ്ങളിലൂടെ ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോൾ നിങ്ങളുടെ ക്യാമറയ്ക്ക് ഒരിക്കലും വിശ്രമം ഉണ്ടാകില്ല.

മംഗലാപുരം എത്തി

മംഗലാപുരം എത്തി

മംഗലാപുരത്ത് ട്രെയിൻ ഇറങ്ങി നഗരത്തിന്റെ ആരവത്തിൽ അകപ്പെട്ടാലും ഗ്രീൻറൂട്ടിലൂടെയുള്ള യാത്രയിൽ നിങ്ങൾ അനുഭവിച്ച അനുഭൂതി നിങ്ങളെ ഒരിക്കലും വിട്ട് പോകില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X