Search
  • Follow NativePlanet
Share
» »കർണ്ണാടകയിലെ കല്ലുകൾകൊണ്ടുണ്ടാക്കിയ നഗരം ഇത് ഗുൽബർഗ

കർണ്ണാടകയിലെ കല്ലുകൾകൊണ്ടുണ്ടാക്കിയ നഗരം ഇത് ഗുൽബർഗ

ഒരുകാലത്ത് കലബുർഗി അഥവാ കല്ലുകളുടെ നഗരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുൽബർഗയെ കൂടുതലറിയാം...

By Elizabath Joseph

കല്ലുകള്‍കൊണ്ടുണ്ടാക്കിയ നഗരം എന്നു കന്നഡ ഭാഷയിലും പൂക്കളും ഇലകളും എന്ന് പേർഷ്യൻ ഭാഷയിലും അറിയപ്പെടുന്ന ഒരു നഗരം...അർഥങ്ങളിൽ വ്യത്യസ്ത കാണാമെങ്കിലും ഇവിടെ എത്തിയാൽ അതൊന്നും ഒരു വിഷയമേ ആയിരിക്കില്ല. മഖ്ബറകളുടെയും പള്ളികളുടെയും പേരിൽ അറിയപ്പെടുന്ന ഗുൽബർഗ എന്ന പുരാതന കന്നഡഗ്രാമം ഇസ്ലാമിക വാസ്തുവിദ്യകള്‍ക്കും കലകൾക്കും ഏറെ പ്രശസ്തമായ ഇടമാണ്. ഒരുകാലത്ത് കലബുർഗി അഥവാ കല്ലുകളുടെ നഗരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുൽബർഗയെ കൂടുതലറിയാം...

എവിടെയാണിവിടം?

എവിടെയാണിവിടം?

വടക്കൻ കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഗുൽബർഗ ഒരുകാലത്ത് ഹൈദരാബാദ് രാജ്യത്തിന്റെ ഭാഗമായിരുന്നു. ബെംഗളുരുവിൽ നിന്നും 623 കിലോമീറ്ററും ഹൈദരാബാദിൽ നിന്നും 200 കി

കൽപ്പട്ടണത്തിന്റെ ചരിത്രം

കൽപ്പട്ടണത്തിന്റെ ചരിത്രം

ചരിത്രത്തിലേക്ക് കടക്കുമ്പോൾ ഒട്ടേറെ ഏടുകളുള്ള ഒരിടമാണ് ഗുൽബർഗ. ആറാം നൂറ്റാണ്ടു മുതൽ തുടങ്ങുന്ന ഇതിൻറ ചരിത്രത്തിന് സാക്ഷികളായ ഒട്ടേറെ ഭരണകർത്താക്കളും രാജവംശങ്ങളുമുണ്ട്. ചാലൂക്യരുടെ കൈവശമായിരുന്ന ഇവിടം രാഷ്ട്രകുടർ തട്ടിയെടുത്തതോടുകൂടെയാണ് ഇതിന്‌‍റെ സംഭവബഹുലമായ കഥ ആരംഭിക്കുന്നത്. എന്നാൽ കുറഞ്ഞ സമയംകൊണ്ടുതന്നെ ചാലൂക്യർ അധികാരം തിരികെ പിടിക്കുകയുപം 200 വർഷത്തോളം കാലം ഇവിടെ ഭരണം നടത്തുകയും ചെയ്തു. പിന്നീട് വന്ന യാദവരും ഹൊയ്സാലരും ചേർന്ന് ചാലൂക്യരെ തറപറ്റിച്ചു.അതേസമയമാണ് വാറങ്കലിലെ രാജാക്കൻമാരായ കാകതീയൻമാർ അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായി ഇതിനെ മാറ്റി. പിന്നീട് ബാമിനി സുൽത്താൻമാരുടെ തലസ്ഥാനം കൂടിയായി മാറിയ ഇവിടെ പതുക്കെ മുസ്ലീം ആധിപത്യം ഉള്ള സ്ഥലമായി മാറുകയായിരുന്നു. പിന്നീട് മുഗൾ രാജാക്കൻമാരുടെ കൈവശം വന്നു ചേർന്ന ഇവിടം പിന്നീട് ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമായും സ്വാതന്ത്ര്യത്തെത്തുടർന്ന് ഇന്ത്യൻ യൂണിയൻറെ ഭാഗമാവുകയും ആന്ധ്രാപ്രദേശിൽ ഉൾപ്പെടുകയും ചെയ്തു. പിന്നീട് ഇവിടെ മൈസൂരിന്റെ ഭാഗമായി മാറുകയായിരുന്നു.

PC:Colin MacKenzie

 ഇസ്ലാമിക് കലകളും വാസ്തുവിദ്യകളും

ഇസ്ലാമിക് കലകളും വാസ്തുവിദ്യകളും

തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ബഹ്മനി എന്ന മുസ്ലീം ഭരണത്തിന്റെ കീഴിലായിരുന്ന ഇവിടം വളരെ പെട്ടന്നാണ് ഇസ്ലാം വാസ്തുവിദ്യ സ്വീകരിച്ച ഒരു നഗരമായി മാറിയത്. പേർഷ്യൻ സംസ്കാരത്തിന്റെ അടയാളങ്ങൾ ഇന്നും ശേഷിപ്പിച്ചിരിക്കുന്ന ഇവിടെ ഇന്നും പേർഷ്യൻ ഭാഷ സംസാരിക്കുന്ന ഇസ്ലാം വിശ്വാസികളെ കാണാന്‍ സാധിക്കും. ഇവിടുത്തെ കെട്ടിടങ്ങളിലും മറ്റും പേർഷ്യൻ വാസ്തുകലയുടെ വലിയൊരു സ്വാധീനം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിലെ സൂഫിയായിരുന്ന സയ്യിദ് ഷാ ഖബുള്ള ഹുസൈനിയുടെ ശവകൂടീരത്തിലാണ് ഏറ്റവും അധികം പേർഷ്യന്യ ശേഷിപ്പുകളുള്ളത്. ചിത്രങ്ങളും അലങ്കാരങ്ങളും കൊത്തുപണികളുമെല്ലാമുള്ള ഒരു ഖബറിടമാണിത്.

PC:Dayal, Deen

ഗുൽബർഗാ കോട്ട

ഗുൽബർഗാ കോട്ട

ഗുൽബർഗയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകർഷണങ്ങളിലൊന്നാണ് ഗുൽബർഗാ കോട്ട. രാജാ ഗുൽചന്ദിന്റെ കാല്തത് നിർമ്മിക്കപ്പെട്ട ഈ കോട്ട ബഹ്മിയൻ ഭരണകാലത്താണ് ഒന്നുകൂടെ വിശാലമാക്കുന്നത്. പൂർണ്ണമായും ഇസ്ലാമിക വാസ്തുവിദ്യ അനുസരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന ആ കോട്ടയിൽ ഇസ്ലാമിക സ്മാരകങ്ങൾ, പള്ളികൾ, കൊട്ടാരങ്ങൾ, ശവകൂടീരങ്ങൾ തുടങ്ങിയവ കാണാൻ സാധിക്കും. ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടുള്ള എല്ലാ മോസ്കുകളിൽ നിന്നും വ്യത്യസ്തമായി പേർഷ്യൻ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു മോസ്കാണ് ഇവിടെയുള്ളത്.
ലോകത്തിലെ ഏറ്റവും നീളംകൂടിയ പീരങ്കി സ്ഥിതി ചെയ്യുന്നതും ഈ കോട്ടയിലാണ്.

PC:Dayal, Deen

ശരണ ബസവേശ്വര ക്ഷേത്രം

ശരണ ബസവേശ്വര ക്ഷേത്രം

18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലിംഗായത്ത് ചിന്തകനും തത്വജ്ഞാനിയുമായിരുന്ന ശരവണ ബസവേശ്വരയെ ആരാധിക്കുന്ന ഇടമാണിത്. വർഷത്തിലൊരിക്കൽ നടക്കുന്ന ഇവിടുത്തെ കാർ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്.

PC:Manjunath Doddamani Gajendragad

 കോർനടി ഹനുമാൻ ക്ഷേത്രം

കോർനടി ഹനുമാൻ ക്ഷേത്രം

1957 ൽ നിർമ്മിക്കപ്പെട്ട കോർനടി ഹനുമാൻ ക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ്. ഹിന്ദു വാസ്തുവിദ്യാ പ്രകാരം നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ഹനുമാനെയാണ് ആരാധിക്കുന്നത്.

ബുദ്ധ വിഹാർ, ഗുല്‍ബർഗ

ബുദ്ധ വിഹാർ, ഗുല്‍ബർഗ

ഗുൽബർഗയിലെ പ്രശസ്തമായ ബുദ്ധ ആരാധനാ കേന്ദ്രമാണ് ബുദ്ധ വിഹാർ എന്നറിയപ്പെടുന്നത്. 2007 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ഇത് പരമ്പരാഗത ബുദ്ധ നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സാഞ്ചിയിലെ സ്തൂപത്തിനോട് വളരെ അടുത്ത സാദൃശ്യം ഇതിനുണ്ട്.

PC:Gulbarga

കല്ലുകളുടെയും പൂക്കളുടെയും നഗരം

കല്ലുകളുടെയും പൂക്കളുടെയും നഗരം

വ്യത്യസ്തമായ ഒട്ടേറെ ഭരണകർത്താക്കളുടെ കീഴിലൂടെ കടന്നു പോതിനാൽ നഗരത്തിന്റെ പേരിൽ വരെ വ്യത്യസ്തത കാണാൻ സാധിക്കും. ബഹ്മിനി ഭരണകാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത് പൂക്കളുടെയും ഇലകളുടെയും നഗരം എന്നായിരുന്നു. ഉർദു ഭാഷയിൽ ഗുൽബർഗ എന്നാൽ ഇതാണ് അർഥം. പിന്നീട് ഇവിടം ഗ്രാമീണർ കൽബുർഗി എന്നു വിളിച്ചപ്പോൾ അർഥവും ആകെ മാറി. കന്നഡ ഭാഷയിൽ കൽബുർഗി എന്നാൽ കല്ലുകളുടെ നഗരം അഥവാ കല്ലുകൊണ്ടുണ്ടാക്കിയ കോട്ട എന്നാണ്.

PC: Dayal, Deen

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X