» »പൂക്കാലം വന്നു... പൂക്കാലം...

പൂക്കാലം വന്നു... പൂക്കാലം...

Written By: Elizabath

നീണ്ടുകിടക്കുന്ന റോഡിന് ഇരുവശവും സ്വര്‍ണ്ണം വാരിയണിഞ്ഞതുപോലെ പൂപ്പാടങ്ങള്‍. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഗുണ്ടല്‍പേട്ട് സൂര്യകാന്തിപ്പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്.
സൂര്യകാന്തിപ്പൂക്കളുടെ ചിത്രം പകര്‍ത്താനും സെല്‍ഫി എടുക്കാനും സഞ്ചാരികളുടെ തിരക്കിന് ഇപ്പോഴും കുറവൊന്നുമില്ല.

Gundlupet the paradise of sunflower

                              PC: David Schiersner

വയനാട്ടില്‍ നിന്നും മൈസൂരിലേക്കുള്ള വഴിയില്‍ ദേശീയപാത 766ല്‍ ഗുണ്ടല്‍പേട്ട് മധൂര്‍ റോഡ് മുതലാണ് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ സൂര്യകാന്തിപ്പൂക്കള്‍ ചിരിതൂകി നില്‍ക്കുന്നത്. എത്ര തിരക്കിട്ട് പോയാലും ഒരു നിമിഷം ഇവിടെ വണ്ടിയൊന്നു നിര്‍ത്തി കണ്‍നിറയെ സൂര്യകാന്തിപ്പൂക്കള്‍ കണ്ട ശേഷം മാത്രമേ ആളുകള്‍ യാത്ര തുടരാറുള്ളൂ. അത്രയധികമുണ്ട് ഇവിടുത്തെ ആ കാഴ്ച.

സെല്‍ഫി വിത്ത് സൂര്യകാന്തി @ 20

സൂര്യകാന്തി പൂക്കള്‍ക്ക് വിലകുറഞ്ഞതോടെ ഇവിടുത്തെ പ്രാദേശിക കര്‍ഷകരില്‍ ഒരാള്‍ നഷ്ടം നികത്താന്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണിത്. 

Gundlupet the paradise of sunflower

PC: houroumono

തന്റെ സൂര്യകാന്തി പാടത്തിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനും സെല്‍ഫി പകര്‍ത്താനും ആളുകളെ ക്ഷണിച്ച് ബോര്‍ഡ് സ്ഥാപിച്ച ഇദ്ദേഹം നിസാാരമായ 20 രൂപയാണ് ആളുകളില്‍ നിന്ന് ഈടാക്കുന്നത്.
കര്‍ഷകനെ സഹായിക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.

കല്യാണ ആല്‍ബവും ഷോര്‍ട് ഫിലിമും
വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും കിട്ടാത്ത ഈ കാഴ്ച ഫ്രെയിമിലാക്കാന്‍ സിനിമാക്കാരുടെയും ഷോര്‍ട് ഫിലിം പിടുത്തക്കാരുടെയും തിരക്ക് തുടങ്ങിയിട്ടുണ്ട്. റോഡരുകില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ പൂപ്പാടങ്ങള്‍ ആരെയും ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

പോകാന്‍ താല്പര്യമുണ്ടെങ്കില്‍

Gundlupet the paradise of sunflower

PC: Google Map

വയനാട്ടില്‍ നിന്നും മൈസൂരിലേക്കുള്ള വഴിയിലാണ് ഗുണ്ടല്‍പേട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 15 കിലോമീറ്റര്‍ ദൂരം മാത്രമേ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലേക്കുള്ളൂ.

Please Wait while comments are loading...