Search
  • Follow NativePlanet
Share
» »ഡൽഹിയിൽ സുഹൃത്തുക്കളുമൊത്ത് അൽപസമയം ചെലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങൾ

ഡൽഹിയിൽ സുഹൃത്തുക്കളുമൊത്ത് അൽപസമയം ചെലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങൾ

എല്ലാ തരത്തിലുള്ള സഞ്ചാരികളെയും ആകർഷിക്കുന്ന പല തരത്തിലുള്ള ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ തലസ്ഥാന നഗരമായ ഡൽഹി. ചരിത്രസ്നേഹികൾ, വിനോദസഞ്ചാരികൾ, പ്രകൃതിസ്നേഹികൾ, വാരാന്ത്യം ആഘോഷിക്കാൻ എത്തുന്നവർ എന്നുതുടങ്ങി എല്ലാവരെയും ഈ നഗരം ആകർഷിക്കുന്നുണ്ട്. ഈ മെട്രോ സിറ്റിയിൽ സുഹൃത്തുക്കളുമൊത്ത് അല്പനേരം ചെലവഴിക്കാനായി പോകാൻ പറ്റിയ നല്ല സ്ഥലങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നവർക്കുള്ള ഉത്തരമാണ് ഈ ലേഖനം. ഡൽഹിക്ക് ചുറ്റുമായി നിങ്ങൾക്കും സുഹൃത്തുക്കൾക്കും ചുറ്റിക്കറങ്ങാൻ അവസരമൊരുക്കുന്ന 5 സ്ഥലങ്ങളാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തതുന്നത്.

ഹൗസ് ഖാസ്

ഹൗസ് ഖാസ്

മനോഹരമായ പാർക്കുകളും റസ്റ്റോറന്റുകളും കഫേകളുമൊക്കെയായി സ്ഥിതി ചെയ്യുന്ന ഹൗസ് ഖാസ് തെക്കൻ ദില്ലിയിലെ ഒരു പ്രദേശമാണ്. നിങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം പോകാൻ പറ്റിയ സ്ഥലമാണ് ഹൗസ് ഖാസ്. മനോഹരമായ മാർക്കറ്റുകളും കടകളും ഈ സ്ഥലത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകൾ ആണ്. കഫേകളിൽ അത്താഴം ആസ്വദിക്കാം, അവിടത്തെ മനോഹരമായ പാർക്കുകളിൽ സുഹൃത്തുക്കളുമായി സൗഹൃദം ആസ്വദിക്കാം അങ്ങനെ ഒരുപാടുണ്ട് ഇവിടെ നിങ്ങൾക്കായി. ഇനി ഹൗസ് ഖാസിൽ പരിസ്ഥിതി ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വൈകുന്നേരം 5 മണിക്ക് ശേഷം നിങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് നന്നാവും.

PC:Nvvchar

ലോധി ഗാർഡൻസ്

ലോധി ഗാർഡൻസ്

ഒരു പൂന്തോട്ടത്തിൽ ഉള്ളതിനേക്കാൾ മനോഹരമായി നമുക്ക് മറ്റെവിടെ നിന്നും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ പറ്റിയെന്ന് വരില്ല. തിരക്കേറിയ ചുറ്റുപാടുകളെ ഒഴിവാക്കി ശബ്ദമയമായ നഗരജീവിതത്തിൽ നിന്ന് ഏതാനും മണിക്കൂറുകൾ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ലോധി ഗാർഡൻസ് നിങ്ങൾക്ക് ഇഷ്ടപ്പെടും. ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവർക്ക് അത് മനസ്സിലാകും. പുൽമേടുകളാൽ ചുറ്റപ്പെട്ട് പുരാതന സ്മാരകങ്ങളും മനോഹരമായ മരങ്ങളും കൊണ്ട് മനോഹരമായി കിടക്കുന്ന ലോധി ഗാർഡൻസ് വിശ്രമിക്കാനും സംസാരിക്കാനും എല്ലാം പറ്റിയ സ്ഥലമാണ്. സമാധാനപരമായ ഈ സ്ഥലത്തേക്ക് സുഹൃത്തുക്കളുമൊത്ത് ഒരു ദിവസം പോകുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും എന്തുമാത്രം മനോഹരമാണ് ഇവിടം എന്ന്.

PC:Abhishek.rai777

കൊണാട്ട് പ്ലേസ്

കൊണാട്ട് പ്ലേസ്

ഡൽഹി ഒരിക്കലെങ്കിലും സന്ദർശിച്ചാൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് കോണാട്ട് പ്ളേസ്. ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന ഭാഗങ്ങളിൽ ഒന്നാണ് പ്രാചീനമായ ഈ ടൂറിസ്റ്റ് കേന്ദ്രം. പല ഡോക്യുമെന്ററികളിലും ഈ സ്ഥലം പിടിച്ചെടുത്തിട്ടുള്ള സ്ഥാനം തന്നെ മതി ഇവിടത്തെ പ്രാധാന്യം മനസ്സിലാക്കാൻ. ഇന്നത്തെ ചുറ്റുപാടുകൾക്കനുസരിച്ചുള്ള നഗര പ്രദേശമായി വളർന്നിട്ടുണ്ട് ഈ സ്ഥലം എന്നിരുന്നാലും പഴയ കടകൾ, ഫാഷൻ സ്റ്റോറുകൾ, സജീവമായ തെരുവുകൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് ഇപ്പോഴും പഴയ ദില്ലിയുടെ ജീവൻ അനുഭവപ്പെടും. ഇവിടത്തെ ഭക്ഷണശാലകളിൽ നിന്നും പ്രാദേശിക പാചകരീതിയും ഭക്ഷണവു ആസ്വദിക്കാം. ഇവിടെയുള്ള നിരവധി കടകളും ഭക്ഷണ ശാലകളും അർദ്ധരാത്രി വരെ ഇവിടെ തുറന്നിടാറുണ്ട്. അതിനാൽ ഈ സ്ഥലത്തെ എല്ലാ സമയവും സജീവമായിത്തന്നെ നമുക്ക് കാണുകയും ചെയ്യാം. അതിനാൽ ഇവിടേക്കുള്ള യാത്ര എന്തുകൊണ്ടും ഉചിതമാകും.

PC:Pulakit Singh

ജെഎൻയു ഗംഗ ദാബാ

ജെഎൻയു ഗംഗ ദാബാ

ഒരു കപ്പ് ചായയുടെ ചൂടിൽ സുഹൃത്തുക്കളുമായി ചർച്ച നടത്തുവാൻ ഇഷ്ടമുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം ആകർഷകമായ ഒരു സ്ഥലത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. സുഹൃത്തുക്കളുമൊത്ത് ആദ്യാവസാനം ആസ്വദിക്കാൻ പറ്റിയ ജെഎൻയു ഗംഗ ദാബാ ആണ് സ്ഥലം. ജെഎൻയു കാമ്പസിൽ ഉള്ള ഒരു ചെറിയ കഫേ ആണ് ഇത്. രാഷ്ട്രീയത്തിൽ നിന്ന് മാനവികതയിലേക്കും സാഹിത്യത്തിലേക്കും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച് ചർച്ച ചെയ്യുന്ന വിവിധ വിദ്യാർഥികളാൽ എപ്പോഴും നിറഞ്ഞിരിക്കുന്ന ഒരിടമാണ് ഇവിടം. ദില്ലിയിലുടനീളം മറ്റൊരിടത്തും ഇത്തരത്തിലുള്ള ഒരു സ്ഥലം കണ്ടെത്താൻ നിങ്ങൾക്ക് കഴിയില്ല. അതിനാൽ ഒരു വാരാന്ത്യത്തിൽ ഇവിടേക്ക് സുഹൃത്തുക്കളുമൊത്ത് ഒരു യാത്രയാവാം.

PC:Biswarup Ganguly

പരന്തെ വാലി ഗലി

പരന്തെ വാലി ഗലി

ഭക്ഷണപ്രിയരെ സംബന്ധിച്ചെടുത്തോളം ദില്ലിയിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത സ്ഥലമാണ് പന്തെന്താ വാലി ഗലി. പ്രത്യേകിച്ച് പൊറാട്ട സ്നേഹികൾക്ക്. ദില്ലിയിലെ ഒരു പഴയ പ്രദേശം ആണ് ഈ സ്ഥലം. ഫാഷൻ റെസ്റ്റോറന്റുകളും കഫേകളുമൊക്കെ ഇവിടെ ധാരാളമായുണ്ട്. വ്യത്യസ്തങ്ങളായ പല തരത്തിലുള്ള ഭക്ഷണങ്ങൾ നിങ്ങൾക്ക് ഇവിടെനിന്നും കഴിക്കാം. പല തരം ഭക്ഷണ സാധാനങ്ങളെ കുറിച്ചും മസാലകളെ കുറിച്ചും രസക്കൂട്ടുകളെ കുറിച്ചുമെല്ലാം തന്നെ നിങ്ങൾക്ക് ഇവിടെ നിന്നും മനസ്സിലാക്കാം. സുഹൃത്തുക്കളുമൊത്ത് ഭക്ഷണമൊക്കെ ആസ്വദിച്ച് കഴിക്കാൻ പറ്റിയ ഒരു സ്ഥലമാണ് നിങ്ങളുടെ മനസ്സിലെങ്കിൽ തീർച്ചയായും ഇവിടേക്ക് ഒന്ന് പോയിനോക്കാം.

PC:Lillottama

Read more about: delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more