Search
  • Follow NativePlanet
Share
» »ഹസനാംബയുടെ വാതിലുകൾ തുറക്കുന്ന 12 ദിവസങ്ങൾ, ക്ഷേത്രം ദർശിക്കാം 13 മുതൽ, അടച്ചിടുന്ന ശ്രീകോവിലിനുള്ളിൽ

ഹസനാംബയുടെ വാതിലുകൾ തുറക്കുന്ന 12 ദിവസങ്ങൾ, ക്ഷേത്രം ദർശിക്കാം 13 മുതൽ, അടച്ചിടുന്ന ശ്രീകോവിലിനുള്ളിൽ

ഹനസാംബ ക്ഷേത്രത്തിലെ ഈ വർഷത്തെ വർഷത്തെ ആഘോഷങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

ആഘോഷത്തിന്‍റെ ദിവസങ്ങളുമായി മറ്റൊരു ദീപാവലിക്കലം വരുമ്പോൾ കർണ്ണാടകക്കാര്‍ക്ക് ഇത് ഇരട്ടി സന്തോഷത്തിവ്‍‍റെ ദിവസങ്ങളാണ്. ഹാസൻ ജില്ലയിലെ ഹസനാംബ ക്ഷേത്രം വിശ്വാസികൾക്കായി തുറക്കുന്ന സമയമാണ് ദീപവലിക്കാലം. വർഷത്തിലൊരിക്കൽ മാത്രം ദർശനം നല്കുന്ന ഹസനാംബ ക്ഷേത്രം ഈ വർഷത്തെ ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കൊവിഡ് കാരണം വളരെ ലളിതമായിരുന്നു ആഘോഷങ്ങളെങ്കിൽ ഇത്തവണ വലിയ രീതിയിലുള്ള പരിപാടികളാണ് ഒരുക്കുന്നത്. ഹനസാംബ ക്ഷേത്രത്തിലെ ഈ വർഷത്തെ വർഷത്തെ ആഘോഷങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

ഹസനാംബ ക്ഷേത്രം

ഹസനാംബ ക്ഷേത്രം

ഹാസനിലെ ഹസനാംബ ക്ഷേത്രം കർണ്ണാടകത്തിലെ ഏറ്റവും വിശുദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. വർഷത്തിൽ ഒരിക്കൽ മാത്രം വിശ്വാസികൾക്കായി തുറക്കുന്ന ഈ ക്ഷേത്രം ശക്തിക്കായി സമർപ്പിച്ചിരിക്കുന്നു. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് ചരിത്രം പറയുന്ന ഇവിടെ ദേവിയെ പ്രതിനിധീകരിച്ച് ഒരു മൺപുറ്റാണത്രെ ക്ഷേത്രത്തിനുള്ളിൽ കാണുവാൻ സാധിക്കുക. ക്ഷേത്രത്തിന്റെ പരിസരത്ത് ദർബാർ ഗണപതി, ഹാസനാംബ, സിദ്ധേശ്വര എന്നിവർക്ക് സമർപ്പിച്ചിരിക്കുന്ന മൂന്ന് പ്രധാന ക്ഷേത്രങ്ങളും കാണാം.

PC:Kishore328

കള്ളന്മാരുടെ വിഗ്രഹങ്ങൾ

കള്ളന്മാരുടെ വിഗ്രഹങ്ങൾ


കല്ലപ്പയ്ക്ക് സമർപ്പിച്ചിരിക്കുന്ന വേറൊരു ക്ഷേത്രവും ഇവിടെ കാണാം. എന്നാൽ മറ്റൊരു പ്രത്യേകത ഇവിടെ കാണുന്ന മൂന്ന് വിഗ്രഹങ്ങളാണ്. അത് മൂന്നു കള്ളന്മാരുടെ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനു പിന്നിൽ പ്രചാരത്തിലുള്ള ഒരു കഥയുമുണ്ട്. ഹാസനാംബയുടെ വിഗ്രഹം മോഷ്ടിക്കാൻ മൂന്നു കള്ളന്മാർ പദ്ധതിയിടുകയും അവർ അതിനായി ക്ഷേത്രത്തിലെത്തുകയും ചെയ്തു. എന്നാൽ ദേവിയുടെ കോപത്തിനിരയായി എന്നാണ് വിശ്വാസങ്ങൾ പറയുന്നത്.

ചിരിക്കുന്ന ദേവി

ചിരിക്കുന്ന ദേവി

ഹാസൻ എന്നു ഈ സ്ഥലത്തിനും ഹാസനാംബ എന്നു ദേവിക്കും പേരു കിട്ടിയതിനു പിന്നിലും ഒരു കഥയുണ്ടത്രെ. പണ്ടു കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത് സിഹ്മാസനപുരി എന്നായിരുന്നു. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്‌സാല രാജവംശത്തിന്റെ ഭരണകാലത്ത് മനോഹരമായി പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു വിഗ്രഹം ഇവിടെ കണ്ടെത്തിയതായി പറയപ്പെടുന്നു. അങ്ങനെ ആ ചിരിക്കുന്ന മുഖമുള്ള ദേവി ഹസന മുഖിയായും ചിരിക്കുന്ന മുഖം ഹാസനായും രൂപാന്തരപ്പെട്ടു.

PC: Kishore328

വീണ വായിക്കുന്ന രാവണൻ

വീണ വായിക്കുന്ന രാവണൻ

വിശ്വാസങ്ങളുടെയും രീതികളുടെയും കാര്യത്തിൽ പല പ്രത്യേകതകളും ഇവിടെ കാണാം. അതിലൊന്ന് വീണ വായിക്കുന്ന രാവണന്റെ ചിത്രമാണ്. വളരെ അസാധാരണമായ ഈ ചിത്രത്തിൽ 9 തലകളാണ് രാവണനുള്ളത്. എങ്ങനെ ഈ ചിത്രം ക്ഷേത്രത്തിലെത്തി എന്നതും എന്തിനിവിടെ പ്രദർശിപ്പിച്ചിരിക്കുന്നു എന്നതും ഇന്നും അജ്ഞാതമായി തുടരുന്നു.

വര്‍ഷത്തിലൊരിക്കല്‍

വര്‍ഷത്തിലൊരിക്കല്‍

വർഷത്തിൽ ഒരേ ഒരു ആഴ്ച മാത്രമാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറക്കുന്നതും ദര്‍ശനം അനുവദിക്കുന്നതും. ദീപാവലി ആഘോഷവേളയിൽ വർഷത്തിൽ പന്ത്രണ്ട് ദിവസം വിശ്വാസികൾക്ക് ഇവിടെയെത്തി ഹസനാംബ ദേവിയെ നേരിട്ട് ദർശിച്ച് പ്രാര്‍ത്ഥിക്കാം. ഒരു വർഷത്തിനു ശേഷം ക്ഷേത്രം തുറക്കുമ്പോൾ നേരത്തെ സമർപ്പിച്ച പൂക്കള്‍ പോലും വാടാതെ പുതുമയോടെ കാണാൻ സാധിക്കുമെന്നാണ് വിശ്വാസികൾ പറയുന്നത്. ഈ വർഷം കത്തിക്കുന്ന വിളക്ക് അടുത്ത വർഷം ക്ഷേത്രം തുറക്കുന്നത് വരെ സജീവമായി നിൽക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

PC: Kishore328

ഹസനാംബ ദേവി ദർശനം 2022

ഹസനാംബ ദേവി ദർശനം 2022

ഈ വർഷം ഒക്ടോർ 13 മുതൽ 27 വരെയാണ് ഹസനാംബ ക്ഷേത്രം ദർശനത്തിനായി തുറക്കുന്നത്. ഒക്ടോബർ 25-ന് സൂര്യഗ്രഹണം നടക്കുന്നതിനാൽ ഈ വർഷം 12 ദിവസം ആണ് ദർശനം ഉണ്ടാവുക. ആശ്വിജ മാസത്തിലെ ശുക്ല പക്ഷത്തിലെ ആദ്യ വ്യാഴാഴ്ചയാണ് ഹാസനാംബെയുടെ വാതിലുകൾ തുറക്കുന്നത്. ബലിപാഡ്യമിയുടെ പിറ്റേന്ന് ശ്രീകോവിലിന്റെ വാതിലുകൾ ആചാരപരമായി തുറക്കുന്നു. ഇത്തവണ ഹാസനാംബേ ദേവിയുടെ ജാത്ര മഹോത്സവം ഗംഭീരമായി നടക്കും. ആദ്യ, അവസാന ദിവസങ്ങളിലും സൂര്യഗ്രഹണ ദിനത്തിലും ഭക്തർക്ക് പ്രവേശനമില്ല.

 ക്ഷേത്രം തുറക്കുന്നതും ദർശന സമയവും മറ്റു പ്രധാന തിയതികളും

ക്ഷേത്രം തുറക്കുന്നതും ദർശന സമയവും മറ്റു പ്രധാന തിയതികളും

13.10.2022 വ്യാഴാഴ്ച- ഉച്ചയ്ക്ക് 12.30 മുതൽ വാതിലുകൾ തുറക്കും. ഈ സമയത്ത് പൊതുദർശനം ഉണ്ടാകില്ല.
രാത്രി 11:00 മുതൽ അടുത്ത ദിവസം രാവിലെ 06:00 വരെ കാഴ്ചകൾ സമർപ്പിക്കാം. പൊതുദർശനം ഉണ്ടായിരിക്കില്ല.

14.10.2022 വെള്ളിയാഴ്ച- രാവിലെ 06:00 മുതൽ വൈകുന്നേരം 04:00 വരെ ദർശന സമയം.

15.10.2022ശനിയാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം.

16.10.2022 ഞായറാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം
01:00 മുതൽ 03:30 വരെ വരെ ദർശനം ഉണ്ടായിരിക്കില്ല.

17.10.2022 തിങ്കളാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

18.10.2022 ചൊവ്വാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

19.10.2022 ബുധനാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

20.10.2022 വ്യാഴാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

21.10.2022 വെള്ളിയാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

22.10.2022 ശനിയാഴ്ച

രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

23.10.2022 ഞായറാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

24.10.2022 തിങ്കളാഴ്ച
രാവിലെ 06:00 മുതൽ 01:00 വരെ, ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 10:00 വരെ ദർശന സമയം

25.10.2022 ചൊവ്വാഴ്ച
സൂര്യഗ്രഹണം കാരണം ദർശനം ഉണ്ടായിരിക്കുന്നതല്ല.

26.10.2022 (ദീപാവലി ) ബുധനാഴ്ച
രാവിലെ 06:00 മുതൽ വൈകുന്നേരം 04:00 വരെ
11:00 pm മുതൽ പിറ്റേന്ന് 07:00 am വരെ

27.10.2022 വ്യാഴാഴ്ച ദർശനം ഉണ്ടായിരിക്കുന്നതല്ല. 26-10-2022 രാത്രി 10.30 ന് ശ്രീ സിദ്ധേശ്വരസ്വാമിയുടെ ചന്ദ്രമണ്ഡല രഥോത്സവം ഉണ്ടായിരിക്കും. വഴിപാട് സമയത്ത് ഭക്തർക്ക് ദേവിയുടെ ദർശനം ഉണ്ടാകില്ല.

അടച്ച ക്ഷേത്രത്തിനുള്ളിൽ

അടച്ച ക്ഷേത്രത്തിനുള്ളിൽ


ക്ഷേത്രം അടയ്ക്കുമ്പോൾ കത്തിച്ച വിളക്കും കുറച്ച് ഭക്ഷണവും അരി നിറച്ച രണ്ട് സഞ്ചികളും കുറച്ച് പൂക്കളുമാണ് ദേവിയെ സേവിക്കുന്നത്. നന്ദദീപ എന്നറിയപ്പെടുന്ന നെയ്യ് വിളക്ക് വർഷം മുഴുവനും ദേവിയുടെ വശത്ത് നിന്നു ജ്വലിക്കുന്നു. ക്ഷേത്രം അടച്ചാലും അത് ഒരിക്കലും കെടുകയില്ല എന്നാണ് വിശ്വാസം. നൽകുന്ന അരി സഞ്ചികളും അത്ഭുതകരമാം വിധം ചൂടുള്ളതും വർഷം മുഴുവനും അതേ ടി ഇരിക്കുകയും ചെയ്യും.

കല്ലും വിശ്വാസവും

കല്ലും വിശ്വാസവും

ഓരോ വർഷവും ക്ഷേത്രത്തിനുള്ളിലെ കല്ല് ഒരിഞ്ച് നീങ്ങുമെന്നും ദേവിയുടെ പാദങ്ങളിൽ കല്ല് പതിക്കുമ്പോൾ കലിയുഗം അവസാനിക്കുമെന്നും പറയപ്പെടുന്നു.

താമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യംതാമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യം

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ


കർണ്ണാടകയിലെ മിക്ക നഗരങ്ങളുമായും റോഡ് മാർഗ്ഗം മികച്ച രീതിയില്‍ ഇവിടം ബന്ധപ്പെട്ടു കിടക്കുന്നു. ബാംഗ്ലൂർ, മൈസൂർ, മംഗലാപുരം, മടിക്കേരി, ചിക്മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഹാസനിലേക്ക് ബസുകൾ ലഭ്യമാണ്. ബാംഗ്ലൂരിൽ നിന്ന് 187 കിലോമീറ്ററും മൈസൂരിൽ നിന്ന് 115 കിലോമീറ്ററും അകലെയാണ് ഇത്.
ഏറ്റവും അടത്തുള്ള റെയിൽവേ സ്റ്റേഷൻ ഹാസനും ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവുമാണ്.

വിജയാലയ ചോളേശ്വരം ക്ഷേത്രം: അനശ്വര ചോളക്ഷേത്രങ്ങളുടെ മുൻഗാമി, പാറക്കെട്ടിലെ നിർമ്മാണ വിസ്മയംവിജയാലയ ചോളേശ്വരം ക്ഷേത്രം: അനശ്വര ചോളക്ഷേത്രങ്ങളുടെ മുൻഗാമി, പാറക്കെട്ടിലെ നിർമ്മാണ വിസ്മയം

ആളുകള്‍ കയറുവാന്‍ ഭയക്കുന്ന യമരാജ ക്ഷേത്രം..ഭജിച്ചാല്‍ മൃത്യു ഭയം ഇല്ലാതാകും! ഹിമാചലിലെ വിചിത്രവിശ്വാസങ്ങള്‍ആളുകള്‍ കയറുവാന്‍ ഭയക്കുന്ന യമരാജ ക്ഷേത്രം..ഭജിച്ചാല്‍ മൃത്യു ഭയം ഇല്ലാതാകും! ഹിമാചലിലെ വിചിത്രവിശ്വാസങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X