» »ഗുഡ്ഗാവിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍

ഗുഡ്ഗാവിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍

Written By: Elizabath Joseph

ഇന്ത്യയിലെ ബിസിനസിനായി മാറ്റി വെച്ചിരിക്കുന്ന പ്രധാനസ്ഥലങ്ങളില്‍ ഒന്നാണ് ഗുഡ്ഗാവ്. രാവും പകലും ജോലിയെടുക്കുന്ന ആളുകളാണ് രാവിനെ പകലാക്കുന്ന ഈ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തൊഴിലിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ഗുഡ്ഗാവിനെ പക്ഷേ ഒരു കാര്യത്തില്‍ മാത്രം പേടിക്കണം...അത് ഇവിടുത്തെ പ്രേതകഥകളെയാണ്.
ബിസിനസുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇവിടുത്തെ സ്ഥലങ്ങളില്‍ പ്രേതബാധയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്ന കുറച്ച് സ്ഥലങ്ങള്‍ ഉണ്ട്. ഇങ്ങെ പ്രേതബാധയുടെ പേരില്‍ ആളുകള്‍ എത്താന്‍ മടിച്ചു നില്‍ക്കുന്ന കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഗുഡ്ഗാവ്-മറൗലി റോഡ്

ഗുഡ്ഗാവ്-മറൗലി റോഡ്

ഗുഡ്ഗാവിനെ മറൗലിയുമായി ബന്ധിപ്പിക്കുന്ന റോഡ് അതിവിചിത്രമായ പ്രേതാനുഭവങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. ഇവിടുത്തെ ഏറ്റവും ഭയപ്പെടുത്തുന്ന റോഡുകളില്‍ ഒന്നും ഇതാണ്. പകല്‍ സമയങ്ങളില്‍ ഏറെ തിരക്കുള്ള സ്ഥലമാണെങ്കിലും രാത്രയില്‍ ഇവിടം തീര്‍ത്തും വിജനമായ ഇടമാണ്. വെള്ള നിറത്തില്‍ വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രീകളെ രാത്രി കാലങ്ങളില്‍ ഇവിടെ കണ്ടിട്ടുണ്ട് എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദുരന്തങ്ങള്‍ വരുത്തിവയ്ക്കുവാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ആളുകള്‍ രാത്രികാലങ്ങളിലുള്ള യാത്ര ഒഴിവാക്കുകയാണ് പതിവ്.

അശോക് വിഹാര്‍ ഫ്‌ളൈ ഓവര്‍

അശോക് വിഹാര്‍ ഫ്‌ളൈ ഓവര്‍

ഗുഡ്ഗാവിലെ മറ്റൊരു പ്രധാനപ്പെട്ട ഭീകര സ്ഥലമായി ആളുകള്‍ കരുതുന്ന ഇടമാണ് അശോക് വിഹാര്‍ ഫ്‌ളൈ ഓവര്‍. രാത്രികാലങ്ങളില്‍ ഒരു സ്ത്രീ ഇതുവഴി സഞ്ചരിക്കുകയും ആളുകളെ പേടിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഇവിടെ ഉള്ളവര്‍ വിശ്വസിക്കുന്നത്. രാത്രി 12 മണിക്ക് ശേഷം മുഴുവനായും വിജനമാകുന്ന ഇവിടെ ആ സമയത്ത് സഞ്ചരിക്കുന്ന കാറകള്‍ക്ക് ഒരു സ്ത്രീ കൈ നീട്ടുകയും നിര്‍ത്തിയാല്‍ ആപത്തില്‍ പെടുകയും ചെയ്യും എന്നാണ് വിശ്വാസം.

സെക്ടര്‍9, ദ്വാരക

സെക്ടര്‍9, ദ്വാരക

രാത്രികാലങ്ങളില്‍ ഇത്രയും പേടിപ്പിക്കുന്ന മറ്റൊരു സ്ഥലം ഇവിടെയില്ല എന്ന് അനുഭവസ്ഥര്‍ പറയുന്ന ഇടമാണ് ദ്വാരക സെക്ടര്‍ 9. ഇവിടുത്ത ആല്‍മരത്തില്‍ ഒരു പ്രേതം വസിക്കുന്നുണ്ടെന്നാണ് ആലുകള്‍ കരുതുന്നത്. രാത്രി കാലങ്ങളില്‍ വെള്ള വസ്ത്രം ധരിച്ച മകത്തില്‍ നിന്നും പുറത്തു വരുന്ന ഒരു സ്ത്രീയെ കണ്ടതിന് പലരും ഇവിടെ സാക്ഷികളാണ്. മാത്രമല്ല, രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞ് പോകുന്ന ആളുകള്‍ക്ക് ഇവിടെ എത്തുമ്പോള്‍ എന്തോ തങ്ങളെ പിടിച്ചു വലിക്കുന്നതായി തോന്നും എന്നും പറയപ്പെടുന്നു. മാത്രമല്ല, ഏതോ ഒരു അജ്ഞാത ശക്തി തങ്ങളെ തല്ലുന്നതായും തോന്നുന്നുവെന്ന ആളുകള്‍ പരാതിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ആളുകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല.

സാഫറൂണ്‍ ബിപിഒ

സാഫറൂണ്‍ ബിപിഒ

ഗുഡ്ഗാവിലെ പേടിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ അടുത്തതാണ് സാഫറൂണ്‍ ബിപിഒ. ഒരിക്കല്‍ ഇവിടെ റോസ് എന്നു പേരായ ഒരു സ്ത്രീ ജോലി ചെയ്തിരുന്നുവത്രെ. ഒരു തവണ കുറേ നാളത്തെ ലീവില്‍ അവര്‍ നാട്ടില്‍ പോയത്രെ. പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് കമ്പനി മേധാവി ഇവരെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാളെ പറഞ്ഞുവിട്ടു. എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ ഒരു സ്ത്രീ ജീവിച്ചിരുന്നിട്ടേ ഇല്ല എന്നാണ് അറിയാന്‍ സാധിച്ചത്. പിന്നീാട് അവരുടെ മാതാപിതാക്കളോട് അന്വേഷിച്ചപ്പോള്‍ അവരുടെ മകള്‍ എട്ടു വര്‍ഷത്തിനു മുന്‍പേ മരിച്ചുപോയി എന്നാണ് അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന പല അനര്‍ഥങ്ങളും ഇവിടം ഉണ്ടായത്രെ. പിന്നീട് ഒരു ശ്മശാനത്തിന്റെ മുകളില്‍ നിര്‍മ്മിച്ചതിനാലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ആളുകള്‍ വിശ്വസിക്കുകയായിരുന്നു.

Read more about: haunted places delhi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...