» »കാണാക്കാഴ്ചകള്‍ കാണാന്‍ ജോളി ബോയ് ഐലന്‍ഡ്!

കാണാക്കാഴ്ചകള്‍ കാണാന്‍ ജോളി ബോയ് ഐലന്‍ഡ്!

Written By:

ആന്‍ഡമാന്‍...പോയിട്ടില്ലെങ്കിലും പേരുകൊണ്ടും ഫോട്ടോകള്‍ കൊണ്ടും ഏറെ പരിചിതമായൊരു ഇടം. സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ എന്നും ഒന്നാമതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. തിരയെയും തീരങ്ങളെയും പ്രണയിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇവിടം 8000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പരന്നു കിടക്കുന്നത്.
ചെന്നൈയില്‍ നിന്ന് പോര്‍ട് ബ്ലെയറിലേക്ക് 1190 കിമീ, കല്‍ക്കട്ടയില്‍ നിന്ന 1255 കിമീ, വിശാഖപട്ടണത്തു നിന്നും 1200 കിമീ എന്നിങ്ങനെയാണ് ആന്‍ഡമാന്റെ തലസ്ഥാനമായ പോര്‍ട്‌ബ്ലെയറില്‍ എത്തിച്ചേരാനുള്ള ദൂരം. എത്തിച്ചേരുവാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും ഒന്നു എത്തിപ്പെട്ടാല്‍ പിന്നെ തിരിച്ചുവരവാണ് പാട് എന്താണ് സത്യം. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
നീല്‍ ഐലന്‍ഡ്, ലിറ്റില്‍ ആന്‍ഡമാന്‍, ലോങ് ദ്വീപ് മായാ ബെന്‍ഡര്‍, ദിഗ്ഗിപൂര്‍, ഹാവ് ലോക്ക് ദ്വീപ് തുടങ്ങി കേട്ടിട്ടുള്ള ഒട്ടേറെ ഇടങ്ങള്‍ ഇവിടുണ്ട്. എന്നാല്‍ ആ ലിസ്റ്റുകളിലൊന്നും ഉള്‍പ്പെടാത്ത ഒരിടമുണ്ട്. അതാണ് ജോളി ബോയ് ഐലന്‍ഡ്!

പേരില്‍ തന്നെ ജോളിയുള്ള ജോളി ബോയ് ഐലന്‍ഡിന്റെ വിശേഷങ്ങള്‍ അറിയാം...

ജോളി ബോയ് ഐലന്‍ഡ്!

ജോളി ബോയ് ഐലന്‍ഡ്!

പവിഴപ്പുറ്റുകള്‍ ധാരാളമായി കാണുന്ന ആന്‍ഡമാനിലെ അപൂര്‍വ്വം ദ്വീപുകളിലൊന്നാണ് ജോളി ബോയ് ഐലന്‍ഡ്. ഇവിടുത്തെ മഹാത്മാ ഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ 20 ദ്വീപുകളിലൊന്നുകൂടിയാണിത്. മാത്രമല്ല കടലാമകളുടെ പ്രചനനത്തിനായും ഇവിടെ പദ്ധതികളുണ്ട്.
മഹാത്മാ ഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്ന രണ്ടു ദ്വീപുകളിലൊന്നുകൂടിയാണിത്. അടുത്തത് റെഡ് സ്‌കിന്‍ ഐലന്‍ഡാണ്.

PC: Holobionics

സ്‌നോര്‍കെലിങ് ചെയ്യാം

സ്‌നോര്‍കെലിങ് ചെയ്യാം

ആന്‍ഡമാനിലെ മറ്റു പല ദ്വീപുകളില്‍ നിന്നും വ്യത്യസ്തമായി വളരെ ഭംഗിയായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്ന ദ്വീപുകളിലൊന്നാണ് ജോളി ബോയ് ഐലന്‍ഡ്. മാലിന്യങ്ങളും മലിനീകരണവും ഇല്ലാത്ത ഇവിടുത്തെ പ്രത്യേകത തെളിഞ്ഞ വെള്ളമാണ്. വലിയ കടല്‍ സമ്പത്തും പവിഴപ്പുറ്റികളും ഒക്കെ കാണപ്പെടുന്ന ഇവിടമാണ് ആന്‍ഡമാനില്‍ സ്‌നോര്‍കലിംങ് നടത്താന്‍ പറ്റിയ ഇടം. കടലിന്റെ അടിത്തട്ട് കണ്ടറിയുന്ന സ്‌നോര്‍കലിങ്ങ് 15 മിനിട്ട് നീണ്ടു നില്‍ക്കുന്നതിന് 500 രൂപയും 25 മിനിട്ട് നീണ്ടു നില്‍ക്കുന്നതിന് 100 രൂപയുമാണ് ഫീസ്.

PC:Asep.saefulloh

ഗ്ലാസ് ബോട്ടം റൈഡ്

ഗ്ലാസ് ബോട്ടം റൈഡ്

കടലിന്റെ അടിത്തട്ടിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാന്‍ പേടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഗ്ലാസ് ബോട്ടം റൈഡ്. സുതാര്യമായ ക്ലാസുകൊണ്ട് മറച്ച മുകള്‍ഭാഗമുള്ള ബോട്ടില്‍ കടലിന്റെ അടിത്തട്ടു തൊടാന്‍ സാധിക്കും. മുന്നൂറ് രൂപ മുതല്‍ 500 രൂപ വരെയാണ് ഈ യാത്രയ്ക്കുള്ള ചിലവ്.

PC: Craig Stanfill

ചുറ്റിടയിക്കാം

ചുറ്റിടയിക്കാം

ഒരു തരത്തിലുള്ള നിര്‍മ്മമാപ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഭാഗികമായും അനുവദിക്കാത്ത ദ്വീപാണ് ജോളി ബോയ്. അതുകൊണ്ടുതന്നെ ഇവിടെ എത്തിയാല്‍ ഷോപ്പുകളും കെട്ടിടങ്ങളും ഒന്നും കാണാന്‍ സാധിക്കിലല്. ദ്വീപിന്റെ സ്വാഭാവീകമായ ഭംഗി മാത്രം ആസ്വദിച്ച്. സ്‌നോര്‍കെലിങ് ഉള്‍പ്പെടെയുള്ളവ പരീക്ഷിച്ച് തിരികെ വരേണ്ടി വരും. മാത്രമല്ല, ഇവിടെ എത്തുന്നവര്‍ തങ്ങള്‍ക്കാവശ്യമായ ഭക്ഷണം കയ്യില്‍ കരുതേണ്ടി വരും. രാത്രി കാലങ്ങളില്‍ ദ്വീപില്‍ ആര്‍ക്കും ചിലവഴിക്കാന്‍ അനുമതിയില്ല. സന്ദര്‍ശിക്കാനെത്തുവ്വനര്‍ രണ്ടു മണിയോടുകൂടി ദ്വീപില്‍ നിന്നും ഇറങ്ങണം.

PC: Aravindan Ganesan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജോളി ബോയ് ദ്വീപിലേക്ക് എത്തിച്ചേരുവാന്‍ പോര്‍ട് ബ്ലെയറിലെ ഐപി ആന്‍ഡി ടി ഡിപ്പാര്‍ട്‌മെന്റിന്റെ ഓഫീസില്‍ നിന്നും ഒരു ദിവസം മുന്‍പേ അനുമതി എടുക്കണം. ബോട്ട് ടിക്കറ്റ് ഉള്‍പ്പെടെ ഒരാള്‍ക്ക് 850 രൂപയാണ് ഫീസ്
പോര്‍ട്‌ബ്ലെയറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള വാന്ദൂരിലാണ് ജോളി ബോയ്ല്‍ പോകാന്‍ ആദ്യം എത്തേണ്ടത്.പോര്‍ട് ബ്ലെയറില്‍ നിന്നും 7.30 ന്റെ ബസ് 8.30 ആകുമ്പോല്‍ വാന്ദൂരെത്തും.ഇവിടെ നിന്നും 45 മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാല്‍ ജോളി ബോയ് ദ്വീപിലെത്താം.

PC: Aravindan Ganesan

മാന്‍ഗ്രൂവ് കയാക്കിങ്

മാന്‍ഗ്രൂവ് കയാക്കിങ്

ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ചെയ്തിരിക്കേണ്ട ഒന്നാണ് മാന്‍ഗ്രൂവ് കയാക്കിങ്. മായാബന്തറിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഇന്ത്യയിലെ കണ്ടലിന്റെ അഞ്ചിലൊന്ന് ഭാഗവും കാണപ്പെടുന്നത് ആന്‍ഡമാനിലാണ്. സീ കയാക്കിങ്ങാണ് ഇവിടുത്തെ മറ്റൊരു വിനോദം. എന്നാല്‍ ഇപ്പോള്‍ മാന്‍ഗ്രൂവ് കയാക്കിങാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തം. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

ഐലന്‍ഡ് ഹോപ്പിങ്

ഐലന്‍ഡ് ഹോപ്പിങ്

ആന്‍ഡമാന്റെ തലസ്ഥാനമായ പോര്‍ട്‌ബ്ലെയറില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും സര്‍ക്കാരിന്റെ തന്നെ ഫെറികള്‍ ഉപയോഗിച്ച് ഇവിടുത്തെ വിവിധ ദ്വീപുകള്‍ ചുറ്റിക്കാണാം. നെയില്‍ ഐലന്‍ഡ്, ഹാവ്‌ലോക്ക് തുടങ്ങിയവയാണ് ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഈ ദ്വീപുകളില്‍ ധാരാളം ജലവിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. രാജ്യത്തെ തന്നെ മികച്ച ബീച്ചുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Mvbellad

Read more about: andaman beaches yathra

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...