Search
  • Follow NativePlanet
Share
» »കൊടചാദ്രിയുടെ സൗന്ദര്യവുമായി ഹിഡ്‌ലുമനെ വെള്ളച്ചാട്ടം

കൊടചാദ്രിയുടെ സൗന്ദര്യവുമായി ഹിഡ്‌ലുമനെ വെള്ളച്ചാട്ടം

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന കൊടചാദ്രി കുന്നുകൾ...വെള്ളച്ചാട്ടങ്ങളുടെ ഹുങ്കാര ശബ്ദവുമായി കാത്തിരിക്കുന്ന ഷിമോഗ...കൊടചാദ്രിയും ഷിമോഗയും എന്നും മലയാളികളുടെ യാത്രാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതാണെങ്കിലും ഇവിടുത്തെ മിക്ക കാഴ്ചകളും പലപ്പോളും അറിയാതെ വിട്ടുപോവുകയാണ് പതിവ്.

പാറക്കെട്ടുകളിൽ ‍ തട്ടിയും മുട്ടിയും പാൽക്കടൽപോലെ താഴേക്ക് പതിക്കുന്ന ഹിഡ്‌ലുമനെ വെള്ളച്ചാട്ടം അങ്ങനെ പലപ്പോഴും സഞ്ചാരികൾ അറിയാതെ പോകുന്ന ഇടമാണ്.. കണ്ണുകളേയും മനസ്സിനെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിലെത്തുവാൻ കുറച്ചധികം പണിയുണ്ട്. ആറു തട്ടുകളിലായി താഴക്ക് പതിക്കുന്ന ഇത് പൂർണ്ണമായും മനുഷ്യരിൽ നിന്നും അകന്ന് കാടിന്റെ സുരക്ഷിതത്വത്തിലാണുള്ളത്. ട്രക്കേഴ്സിന്റെ യാത്ര ലിസ്റ്റിൽ ഒരിക്കലും മറക്കാതെ ഉൾപ്പെടുത്തേണ്ട ഹിഡ്ലുമന വെള്ളച്ചാട്ടത്തെക്കുറിച്ചറിയാം...

മനോഹരം..കിടിലൻ...കൂടുതലൊന്നുമില്ല

മനോഹരം..കിടിലൻ...കൂടുതലൊന്നുമില്ല

വാക്കുകൾ കൊണ്ട് എത്ര വിവരിക്കുവാൻ നോക്കിയായും ഹിഡ്‌ലുമനെ വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിലൊന്നും ഒതുങ്ങില്ല. മനുഷ്യവാസമുള്ള പ്രദേശത്തിൽ നിന്നും ഏറെയകന്ന്, കാടിന്‍റെ ഭംഗിയിൽ, കണ്ടു തീരാത്ത കാഴ്ചയാണിത്. കൊടചാദ്രിയിലേക്കുള്ള യാത്രയിൽ ഒരിക്കലും വിട്ടുപോകരുതാത്ത ഇടങ്ങളുടെ പട്ടികയിൽ ധൈര്യപൂർവ്വം തന്നെ ഇതിനെ ഉൾപ്പെടുത്തുവാൻ കാരണങ്ങൾ അധികമൊന്നും തിരയേണ്ട.

PC:Shrikanth n

കാഴ്ചയിൽ

കാഴ്ചയിൽ

ഒരു പാൽക്കടലായി തോന്നിപ്പിക്കുന്ന രൂപമാണ് ഹിഡ്‌ലുമനെ വെള്ളച്ചാട്ടത്തിനുള്ളത്. പാറക്കൂട്ടങ്ങൾക്കും പച്ചപ്പിനും ഇടയിലൂടെ ഒഴുകി വരുന്ന ഈ കാഴ്ച മാത്രം മതി ഇവിടേക്ക് പിന്നെയും പിന്നെയും വരുവാൻ. പ്രകൃതിദത്തമായ ഒരു കുളത്തിലേക്കാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നത്. ഏറ്റവും മുകളിലുള്ള വെള്ളച്ചാട്ടമാണ് കൂട്ടത്തിൽ കുറച്ച് ഭീകരൻ. കാഴ്ചയിൽ ഇതിനെ വെല്ലാന്‌ ആരുമില്ലെന്നു തന്നെ തോന്നിപ്പിക്കുന്ന ഒന്നാണിത്. വെള്ളത്തിന്റെ ശക്തിയും ഒഴുക്കും അധികമില്ലാത്തതും പതിക്കുന്ന കുളത്തിന് അദികം ആഴമില്ലാത്തതും ഇവിടേക്ക് കൂടുതൽ ആളുകളെ വരുവാൻ പ്രേരിപ്പിക്കുന്നു.

PC:Chinmayahd

മുകളിൽ നിന്നും

മുകളിൽ നിന്നും

വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്. ആറു പടികളിലായി ഒഴുകിയിറങ്ങി പോകുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ടിരിക്കേണ്ടതു തന്നെയാണ്. പശ്ചിമഘട്ടത്തിന്‍റെ കാഴ്ചയും പച്ചപ്പും ഒക്കെക്കൂടി ഈ പ്രദേശത്തിന്‍റെ കാഴ്ച അതിമനോഹരമാക്കുന്നു.

PC:Azam148

ഹിഡ്‌ലുമനെ ട്രക്കിങ്ങ്

ഹിഡ്‌ലുമനെ ട്രക്കിങ്ങ്

ഹിഡ്‌ലുമനെ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ്ങ് കുറച്ച് സാഹസികം തന്നെയാണ്. കുത്തനെയുള്ള കയറ്റങ്ങളും കനത്ത കാടും ഒക്കെ പിന്നിട്ടാൽ മാത്രമേ ഇവിടെ എത്തുവാൻ സാധിക്കൂ. രണ്ട് വഴികളാണ് വെള്ളച്ചാട്ടത്തിലെത്തുവാനായി ഉള്ളത്. നിട്ടൂര്‍ ഗ്രാമത്തിൽ നിന്നു തുടങ്ങുന്ന ഒന്നും കൊടചാദ്രി കുന്നിന്റെ മുകളില്‍ നിന്നുള്ളതും. കാഴ്ചകൾ കൊണ്ട് രണ്ടും ഒരുപോലെ സമ്പന്നമായ ട്രക്കിങ്ങ് റൂട്ടുകളാണ്.
മഴക്കാലങ്ങളിലാണ് യാത്രയെങ്കിൽ കുറച്ച് ദുഷ്കരമായിരിക്കും,. തെന്നുന്ന പാറകളും വഴികളു യാത്രയുടെ കാഠിന്യം ഒന്നുകൂടി വർധിപ്പിക്കും.

യാത്രയില്‍ ശ്രദ്ധിക്കുവാൻ

യാത്രയില്‍ ശ്രദ്ധിക്കുവാൻ

യാത്ര ആരംഭിക്കുന്ന നിട്ടൂര്‍ ഗ്രാമത്തിൽ ഒരു ചെറിയ കടയുണ്ട്. അവിടെ നിന്നും യാത്രയിൽ ആവശ്യമായ അത്യാവശ്യം സാധനങ്ങള്‍ വാങ്ങാം. കടയോട് അടുത്തു തന്നെ അത്യാവശ്യം ഭക്ഷണം ലഭിക്കുന്ന ഒരു വീടുണ്ട്. എന്നാൽ ഒന്നു രണ്ടു മണിക്കൂർ ഇവിടെ ചിലവഴിക്കേണ്ടതായി വരും.
ആദ്യ യാത്രയാണെങ്കിൽ വഴിതെറ്റിപ്പോകുവാൻ സാധ്യതകൾ ഒരുപാടുണ്ട്. അതിനാൽ ഒരു ഗൈഡിനെ ഒപ്പം കൂട്ടുന്നതായിരിക്കും നല്ലത്.
മഴക്കാലമാണെങ്കിൽ തെന്നിക്കിടക്കുന്ന പാറകളോടൊപ്പം അട്ടകളും പണി തരും. മറക്കാതെ മുൻകരുതലുകളെടുക്കുക.
വെള്ളച്ചാട്ടം ഒറ്റപ്പെട്ട ഇടമായതിനാൽ ഇരുട്ടുന്നതിനു മുൻപേ പോയി വരിക.

PC:Azam148

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

മഴക്കാലത്ത് വെള്ളത്തിലേക്കിറങ്ങുന്ന എന്തിനെയും ഒഴുക്കിക്കൊണ്ടുപോകുവാൻ മാത്രം ശക്തമായ ഹിഡ്‌ലുമനെയിലേക്ക് മഴക്കാലത്ത് കഴിവതും പോകാതിരിക്കാം. മഴ കഴിഞ്ഞുള്ള സമയം, അതായത് സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ ഏറ്റവും യോജിച്ചത്..

PC:Jayeshj

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ നിന്നും വലിയ ബുദ്ധിമുട്ടുകളില്ലാതെ എത്തിച്ചേരുവാൻ പറ്റിയ സ്ഥലമാണ് ഹിഡ്‌ലുമനെ വെള്ളച്ചാട്ടം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും 15 കിലോമീറ്ററും മുരുഡേശ്വറിൽ നിന്നും 72 കിലോമീറ്ററും ഉഡുപ്പിയിൽ നിന്നും 88 കിലോമീറ്ററും ഷിമോഗയിൽ നിന്നും 109 കിലോമീറ്ററും ഇവിടേക്കുണ്ട്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുന്ദാപുരയുമാണ്. കുന്ദാപുരയിൽ നിന്നും 40 കിലോമീറ്റർ ദൂരയാണ് കൊല്ലൂർ. കൊല്ലൂരിലെത്തിയാൽ ട്രിപ് ടാക്സിയിൽ വെള്ളച്ചാട്ടത്തിലേക്ക് പോകാം.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X