Search
  • Follow NativePlanet
Share
» »ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍

ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഹൊയ്സാല ക്ഷേത്രങ്ങള്‍

പ്രാധാന്യമുള്ള കര്‍ണ്ണാടകയിലെ പ്രധാനപ്പെട്ട ഹൊയ്സാലേശ്വര ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം പ്രത്യേകതകള്‍ കണ്ടെത്തുവാന്‍ സാധിക്കുന്ന ക്ഷേത്രങ്ങളാണ് ഹൊയ്സാല ക്ഷേത്രങ്ങള്‍. ഹൊയ്സാല ഭരണകാലത്ത് അതായത് 11-ാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനും ഇടയില്‍ ഹൊയ്സാല ഭരണകാല്തത് നിര്‍മ്മിച്ച ഈ ക്ഷേത്രങ്ങള്‍ കര്‍ണ്ണാടകയില മറ്റു മുഴുവന്‍ ക്ഷേത്രങ്ങളില്‍ നിന്നെല്ലാം വിഭിന്നമായി നില്‍ക്കുന്നു. ചെറുതും വലുതുമായി ഈ കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ കര്‍ണ്ണാടകയുടെ പൗരാണികതയുടെ അടയാളങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍ മിക്കപ്പോഴും ഹൊയ്ലാല ക്ഷേത്രങ്ങളെന്നു പറയുമ്പോള്‍ ചെന്ന കേശവ ക്ഷേത്രവും ഹലേബിഡു ക്ഷേത്രവും മാത്രമാണ് മനസ്സിലെത്തുക. ഇതിനോടൊപ്പം തന്നെ പ്രാധാന്യമുള്ള കര്‍ണ്ണാടകയിലെ പ്രധാനപ്പെട്ട ഹൊയ്സാലേശ്വര ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഹൊസഹൊലാലു ലക്ഷ്മി നാരായണ ക്ഷേത്രം

ഹൊസഹൊലാലു ലക്ഷ്മി നാരായണ ക്ഷേത്രം

ഹൊയ്സാല വാസ്തുവിദ്യയുടെ അതിമനോഹരമായ ഉദാഹരണങ്ങളില്‍ ഒന്നാണ് ഹൊസഹൊലാലു ലക്ഷ്മി നാരായണ ക്ഷേത്രം. മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹൊസഹൊലാലു ലക്ഷ്മി നാരായണ ക്ഷേത്രം സിഇ 1250 ല്‍ വീര സോമേശ്വരനാണ് നിര്‍മ്മിച്ചത്. ജവഗല്‍, നുഗ്ഗേഹള്ളി, സോമനാഥപുര എന്നിവിടങ്ങളിലെ ക്ഷേത്രനിര്‍മ്മിതികളോ‌ട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന നിര്‍മ്മിതിയിയാണ് ഇവിടുത്തേത്,. ത്രികുട വിമാന നിര്‍മ്മിതിയില്‍ ഏറെ പ്രത്യേകതകല്‍ ഇവിടെ കാണാം. 13-ാം നൂറ്റാണ്ടില്‍ തുടക്കമി‌ട്ട ഹൊയ്സാലേശ്വര നിര്‍മ്മിതികളുടെ രണ്ടാം ഭാഗമാണ് ഇവിടെ കാണുവാന്‍ സാധിക്കുക,കൊത്തുപണികളും പുരാണങ്ങളില്‍ കഥാസന്ദര്‍ഭങ്ങള്‍ കൊത്തിയ ചുവരുകളും മേല്‍ക്കൂരകളും ഇവിടെ കാണാം.

PC:Bikashrd

ചെന്നകേശവ ക്ഷേത്രം അരളാഗുപ്പെ‌

ചെന്നകേശവ ക്ഷേത്രം അരളാഗുപ്പെ‌

ഹൊയ്സാല രാജാവായ വീര സോമേശ്രരന്റെ കാലത്തു തന്നെയാണ് 1250 ല്ഡ അരളാഗുപ്പയിലെ ചെന്നകേശവ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം ലളിതമാണെങ്കിലും കാഴ്ചയില്‍ പ്രൗഢി അധികമാണ്. 16 കോണുകളുള്ള നക്ഷത്ര രൂപത്തിലാണ് ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മ്മിച്ചിരിക്കുന്നത്. ഹൊയ്സാല നിര്‍മ്മിതിയുടെ അക്കാലത്തെ ഏറ്റവും പുതിയ രൂപങ്ങളാണ് ഇവിടെയുള്ളത്. കൃഷ്ണന്‍റെ കഥ പറയുന്ന നിരവധി രൂപങ്ങളും കൊത്തുപണികളും ഇവിടെ കാണാം,

PC:Manjuap

 അരസികരെ ഈശ്വര ക്ഷേത്രം

അരസികരെ ഈശ്വര ക്ഷേത്രം

ഹൊയ്സാല ക്ഷേത്രങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ നിര്‍മ്മാണ രീതിയുള്ള ക്ഷേത്രമാണ് അരസികരെ ഈശ്വര ക്ഷേത്രം. ഹാസന്‍ ജില്ലയിലെ അരസികരയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നക്ഷത്രങ്ങളു‌ടെ രൂപത്തിലുള്ള അടിത്തറയാണ് ഇതിന്റെയും പ്രത്യേകത. കലാകാന്മാര്‍ തങ്ങളുടെ കഴിവിന്റെ പരമാവധിയാണ് ഇവിടുത്തെ ചുവരുകള്‍ക്ക് ജീവന്‍ നല്കുവാനായി ചെയ്തിരിക്കുന്നത്. ഇവിടെ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുവാനായി പ്രത്യേക പ്രവേശന കവാടം കാണുവാനില്ല.

PC: Dineshkannambadi

ഹരന്‍ഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രം

ഹരന്‍ഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രം

13-ാം നൂറ്റാണ്ടിലെ ഹൊയ്സാല വാസ്തുവിദ്യയുടെ മഹനീയമായ ഉദാഹരണമാണ് ഹാസന്‍ സിറ്റിയിലെ ഹരന്‍ഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രം വീര സോമശേഖരന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ജവഗല്‍, നുഗ്ഗേഹള്ളി, സോമനാഥപുര എന്നിവിടങ്ങളിലെ ക്ഷേത്രനിര്‍മ്മിതികളോ‌ട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന നിര്‍മ്മിതിയിയാണ് ഇവിടുത്തേത്. വിഷ്ണു, വേണുഗോപാലന്‍, ലക്ഷ്മി നാരായണന്‍, എന്നിവരു‌ടെ പ്രതിഷ്ഠകള്‍ ഇവിടെ കാണാം,
PC:Dineshkannambadi

ഗോവിന്ദനഹള്ളി പഞ്ചലിംഗേശ്വര ക്ഷേത്രം‌

ഗോവിന്ദനഹള്ളി പഞ്ചലിംഗേശ്വര ക്ഷേത്രം‌

ഹൊയ്സാല വാസ്തുവിദ്യയുടെ അത്യപൂര്‍വ്വമായ നിര്‍മ്മാണ രീതി കണ്ടെത്തുവാന്‍ സാധിക്കുന്ന ക്ഷേത്രമാണ് ഗോവിന്ദനഹള്ളി പഞ്ചലിംഗേശ്വര ക്ഷേത്രം‌. അഞ്ച് ശ്രീകോവിലുകളും അതിലെ അ‍ഞ്ച് ശിവലിംഗ പ്രതിഷ്ഠകളുമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിനു പുറത്തു നിന്നാല്‍ ഈ അഞ്ച് ശ്രീകോവിലുകളും കാണുവാനേ സാധിക്കുകയില്ല.

PC:HoysalaPhotos

നുഗ്ഗെഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രം

നുഗ്ഗെഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രം

രണ്ടു ഭാഗങ്ങളായുള്ള നുഗ്ഗെഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രം ബൊമ്മന ദണ്ഡനായകന്‍ ആണ് നിര്‍മ്മിച്ചത്. ഹൊയ്സാല രാജവംശത്തിലെ പ്രധാന പടനായകന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വീര സോമേശ്വരന്റെ കാലത്തു തന്നെയായിരുന്നു ഈ ക്ഷേത്രത്തിന്റെയും നിര്‍മ്മാണം. വളരെ വിപുലമായി തന്നെ ന‌ടത്തിയിട്ടുള്ള അലങ്കാരപ്പണികള്‍ ക്ഷേത്രത്തില്‍ കാണാം,

PC:HoysalaPhotos

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!<br />ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയംചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

Read more about: temples karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X