Search
  • Follow NativePlanet
Share
» »250 കോടി മുടക്കിയ മ്യൂസിയവും 35 വര്‍ഷ ജീവിതത്തിലെ ശേഖരമുള്ള മ്യൂസിയവും..കണ്ടറിയണം ഈ കാഴ്ചകള്‍

250 കോടി മുടക്കിയ മ്യൂസിയവും 35 വര്‍ഷ ജീവിതത്തിലെ ശേഖരമുള്ള മ്യൂസിയവും..കണ്ടറിയണം ഈ കാഴ്ചകള്‍

ഇന്നലെകളുടെ ശേഷിപ്പാണ് മ്യൂസിയങ്ങള്‍. കഴിഞ്ഞുപോയ കാലം എങ്ങനെയായിരുന്നുവെന്നും എന്തൊക്കെ അതില്‍ നിന്നു പഠിക്കണമെന്നും അറിഞ്ഞിരിക്കണമെന്നും പറ‍ഞ്ഞുതരുന്നയിടം.. പലപ്പോഴും ചരിത്രകുതുകികള്‍ ഒഴികെയുള്ളവര്‍ക്ക് മ്യൂസിയം യാത്രകള്‍ വിരസവും മടുപ്പിക്കുന്നതുമാണ്. ചരിത്രത്തോടുള്ള താല്പര്യമില്ലായെന്നു പറയാമെങ്കിലും രസകരമായ ചില മ്യൂസിയങ്ങളും നമ്മുടെ നാട്ടിലുണ്ട്. കൗതുകത്തിന്‍റെ പേരില്‍ സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ വ്യത്യസ്തമായ ചില മ്യൂസിയങ്ങ‌ളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

വിരാസത് ഇ ഖല്‍സ

വിരാസത് ഇ ഖല്‍സ

ഇന്ത്യയിലെ ഏറ്റവും അതിശയിപ്പിക്കുന്ന മ്യൂസിയം എന്ന വിശേഷണത്തിന് അര്‍ഹമായ ഇടമാണ് വിരാസത് ഇ ഖല്‍സ എന്ന വമ്പന്‍ മ്യൂസിയം. കെട്ടിലും മട്ടിലും ഒരു തരത്തിലും മ്യൂസിയമെന്ന് തോന്നിപ്പിക്കാത്ത ഇത് പഞ്ചാബിലെ അനന്ത്പൂര്‍ സാഹിബിലാണ് സ്ഥിതി ചെയ്യുന്നത്. സിക്ക് മതത്തിന്‍റെ ചരിത്രവും സ്സാകരവും പൈതൃകവുമെല്ലാം അറിയുവാന്‍ താല്പര്യമുള്ളവരെ സംബന്ധിച്ച് വിരാസത് ഇ ഖല്‍സയോളം മികച്ചയിടം വേറെ കണ്ടെത്തുവാനില്ല. സിക്ക് മതത്തിന്റെ അഞ്ഞൂറാം വാര്‍ഷികവും ഖൽസ എന്നറിയപ്പെടുന്ന സിക്ക് പോരാളികളുടെ ആരംഭത്തിന്റെ മുന്നൂറാം വാർഷികത്തിന്റെയും ഓര്‍മ്മയിലാണ് ഇത് നിര്‍മ്മിച്ചത്.

PC: Vimalvimiroxy

ഖല്‍സ ഹെറിറ്റേജ് സെന്‍റർ

ഖല്‍സ ഹെറിറ്റേജ് സെന്‍റർ

ഖല്‍സ ഹെറിറ്റേജ് സെന്‍റർ എന്നാണ് ഈ മ്യൂസിയം അറിയപ്പെടുന്നത്. സിക്ക് മതത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും വിശുദ്ധ ഇടങ്ങളിലൊന്നായ താക്കത് കേസർഗഡ്സാഹിബ് എന്നയിടവും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. മ്യൂസിയവും അതിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും 100 ഏക്കര്‍ സ്ഥലത്തായാണുള്ളത്. പ്രാർഥനകൾ ഉയർത്തുന്ന രണ്ട് കരങ്ങളുടെ രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനായി രണ്ടു വലിയ കോംപ്ലക്സുകളുടെയും അതിനെ ബന്ധിക്കുന്ന ഒരു പാലവുമാണ് ഇവിടെയുള്ളത്. യി രമ്ട് കോംപ്ലക്സുകളാണ് വിരാസത്-ഇ-ഖല്‍സയുടെ പ്രധാന ഭാഗങ്ങൾ. പടിഞ്ഞാറ് വശത്ത് 400 ആളുകൾക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയവും അതിനോട് ചേർന്ന് ഒരു എക്സിബിഷൻ ഗാലറിയും ലൈബ്രറിയും ഇവിടെയുണ്ട്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 10.00 മുതല്‍ 6 മണി വരെ വിരാസത്-ഇ-ഖല്‍സ സന്ദര്‍ശിക്കാം. അഞ്ച് മണിക്കാണ് അവസാന പ്രവേശന സമയം. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.250 കോടി രൂപ ചിലവഴിച്ച് 13 വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

PC:Sanyambahga

മയോങ് സെൻട്രൽ മ്യൂസിയം ആൻഡ് എംപോറിയം ഓഫ് ബ്ലാക്ക് മാജിക് ആൻഡ് വിച്ച്ക്രാഫ്റ്റ്, അസം

മയോങ് സെൻട്രൽ മ്യൂസിയം ആൻഡ് എംപോറിയം ഓഫ് ബ്ലാക്ക് മാജിക് ആൻഡ് വിച്ച്ക്രാഫ്റ്റ്, അസം

ഇന്ത്യയിലെ ഏറ്റവും വിചിത്രമായ സ്ഥലങ്ങളിലൊന്നിലെ അത്ഭുതപ്പെടുത്തുന്ന മ്യൂസിയമാണ് മയോങ് സെൻട്രൽ മ്യൂസിയം. 'ബ്ലാക്ക് മാജിക് കാപ്പിറ്റൽ ഓഫ് ഇന്ത്യ' എന്നറിപ്പെടുന്ന അസമിലെ മയോങ്ങിലാണ് ഈ മ്യൂസിയമുള്ളത്. പേരുപോലെ തന്നെ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടതാണ് ഈ മ്യൂസിയവും. കാകാകാലങ്ങളായി ദുര്‍മന്ത്രവാദം അഭ്യസിക്കുകയും നടത്തുകയും ചെയ്യുന്ന ഇവിടുത്തെ ഗ്രാമീണരുടെ ഈ രീതിയുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും ഇവിടെ കാണാം. മന്ത്രവാദത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, താന്ത്രിക കൈയെഴുത്തുപ്രതികൾ, കൈകൊണ്ട് നിർമ്മിച്ച പാവകൾ, തലയോട്ടികൾ, ബ്ലാക്ക് മാജിക് ആചാരങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വിചിത്രമായ പ്രാദേശിക കലകൾ ഇവിടുത്തെ പ്രദര്‍ശനങ്ങളില്‍ ഉൾപ്പെടുന്നു. താത്‌പര്യമുള്ള സന്ദർശകർക്ക് രോഗശാന്തി മന്ത്രങ്ങൾ പ്രയോഗിക്കുന്നതിനായി നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ ഒരു പ്രദർശനവും ഇവിടെയുണ്ട്. ദേഹത്തിനുണ്ടാകുന്ന വേദനകളെ മന്ത്രവാദം വഴി മാറ്റുന്ന പ്രക്രിയയുടെ പ്രദര്‍ശനവും ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാം

PC:Indranil Gayan

മയോങ്

മയോങ്

ആഭിചാരക്രിയകള്‍ക്ക് പേരുകേട്ട മയോങ് അസമിലെ മോറിഗാവ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. ഗുവാഹത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ദുഷ്ടശക്തികളെ കൂട്ടുപിടിച്ച് നടത്തുന്ന ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മയോങ് പൊബിതോര എന്നറിയപ്പെടുന്നത്. മന്ത്രവാദത്തിൽ കൂടുതൽ ശക്തി നേടിയെടുക്കു, ഈ മേഖലയിൽ കൂടുതൽ പ്രശസ്തരാവുക തുടങ്ങിയവയാണ് ഈ ഉത്സവത്തിലൂടെ അവർ ലക്ഷ്യമിടുന്നത്.

PC:Indranil Gayan

ലൈബ്രറി ഓഫ് ടിബറ്റൻ വർക്ക്സ് ആൻഡ് ആർക്കൈവ്സ്, ധരംശാല

ലൈബ്രറി ഓഫ് ടിബറ്റൻ വർക്ക്സ് ആൻഡ് ആർക്കൈവ്സ്, ധരംശാല

ടിബറ്റന്‍ വിശ്വാസങ്ങളും കൃതികളുമായി ബന്ധപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും മികച്ച മ്യൂസിയങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ സ്ഥിതി ചെയ്യുന്ന ലൈബ്രറി ഓഫ് ടിബറ്റൻ വർക്ക്സ് ആൻഡ് ആർക്കൈവ്സ്. 1970 ജൂൺ 11-ന് 14-ാമത് ദലൈലാമ ടെൻസിൻ ഗ്യാറ്റ്‌സോ ആണിത് സ്ഥാപിച്ചത്. ടിബറ്റിന്റെ ചരിത്രം, രാഷ്ട്രീയം, സംസ്കാരം, കല എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ടിബറ്റൻ ബുദ്ധ കൈയെഴുത്തുപ്രതികളും ആർക്കൈവുകളും ഉൾപ്പെടെ 1959-ലെ പലായന വേളയിൽ ടിബറ്റിൽ നിന്ന് മാറ്റി സ്ഥാപിച്ച സ്രോതസ്സുകൾ ഈ ലൈബ്രറിയിലുണ്ട്. 80,000-ലധികം കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും രേഖകളും ഇവിടെ കാണാം. ബുദ്ധമത പൈതൃകത്തിന്റെ 600-ലധികം തങ്കകളും പ്രതിമകളും മറ്റ് പുരാവസ്തുക്കളും; 10,000 ഫോട്ടോഗ്രാഫുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

PC:Bernard Gagnon

സലാർ ജം‌ഗ് മ്യൂസിയം

സലാർ ജം‌ഗ് മ്യൂസിയം

ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നാണ് സലാർ ജം‌ഗ് മ്യൂസിയം. ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഇന്ത്യയിലെ ദേശീയ മ്യൂസിയങ്ങളില്‍ ഒന്നുകൂടിയാണ്. ഹൈദരാബാദിലെ സലര്‍ജങ് കുടുംബത്തിലെ സലാർ ജങ് മൂന്നാമന്‍ തന്റെ 35 വര്‍ഷത്തെ ജീവിതത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ശേഖരിച്ച കലാവസ്തുക്കളാണ് ഇവിടെയുള്ളത്. ഹൈദരാബാദിന്റെ പ്രധാനമന്ത്രി കൂ‍ടിയായിരുന്നു സലാർ ജങ് മൂന്നാമന്‍. ഇദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ സ്വകാര്യ ശേഖരമായിരുന്ന ഇത് പിന്നീട് രാജ്യത്തിനു നല്കുകയായിരുന്നു
താഴത്തെ നിലയിലെ 20 ഗാലറികളും മുകളിലത്തെ 18 ഗാലറികളുമടക്കം 28 ഗാലറികളാണ് ഇവിടെയുള്ളത്. ഇന്ത്യൻ ആർട്ട്, ഫാർ ഈസ്റ്റേൺ ആർട്ട്, യൂറോപ്യൻ ആർട്ട്, ചിൽഡ്രൻ ആർട്ട്, മിഡിൽ ഈസ്റ്റേൺ ആർട്, ഫൗണ്ടേഴ്സ് ഗാലറി എന്നീ വിഭാഗങ്ങളിലായാണ് ഗാലറികള്‍ പ്രവര്‍ത്തിക്കുന്നത്. 1951-ലാണ് മ്യൂസിയം സ്ഥാപിതമായത്.

PC:Omer123hussain

ശേഖരങ്ങള്‍

ശേഖരങ്ങള്‍

ടിപ്പു സുൽത്താന്റെ വസ്ത്രങ്ങൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന ടർബൻ, കസേര, ഔറംഗസേബിന്റെ വാൾ, മുഹമ്മദ് ഷാ ബഹാദൂർ ഷാ തുടങ്ങിയവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, കഠാരകൾ, സലർദങ് മൂന്നാമൻറെ ഛായാ ചിത്രങ്ങൾ, പെയിന്റിംഗുകൾ എന്നിങ്ങനെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ കാണാം. ഇവിടെ സന്ദർശകർക്കിടയിൽ ഏറ്റവും പ്രചാരമുള്ളത് മെഫിസ്റ്റോഫെലിസിന്റെയും മാർഗരറ്റയുടെയും ഇരട്ട പ്രതിമയാണ്. സൈക്കമോർ മരത്തിന്റെ ഒരു തടിയിൽ കൊത്തിയെടുത്ത ഈ ശിൽപത്തിന് ഇരുവശത്തും രണ്ട് വ്യത്യസ്ത ചിത്രങ്ങൾ ഉണ്ട്. അഹങ്കാരിയും ദുഷ്ടനുമായ മെഫിസ്റ്റോഫിലസിനെ മറുവശത്ത് സൗമ്യവും സൗമ്യവുമായ മാർഗരറ്റയുമായി ചിത്രീകരിക്കുന്നു

PC:Sailko

കൈറ്റ് മ്യൂസിയം

കൈറ്റ് മ്യൂസിയം

അഹമ്മദാബാദില്‍ 1954-ൽ രൂപീകൃതമായ സംസ്‌കാർ കേന്ദ്രത്തിന്റെ ഭാഗമാണ് കൈറ്റ് മ്യൂസിയം. പ്രശസ്ത ആർക്കിടെക്റ്റ് ലെ കോർബ്യൂസിയർ ആണ് മ്യൂസിയത്തിന്റെ കെട്ടിടം രൂപകൽപ്പന ചെയ്തത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് തന്റെ പട്ടം ശേഖരം മുഴുവൻ സംഭാവന ചെയ്ത ഭാനു ഷായാണ് മ്യൂസിയം വികസിപ്പിച്ചെടുത്തത്. ഇന്നും ശേഖരങ്ങള്‍ കൂട്ടി മ്യൂസിയം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസൈനുകൾ, പട്ടം നിർമ്മിക്കുന്നതിനുള്ള പേപ്പറുകൾ, ജാപ്പനീസ് പട്ടങ്ങൾ, ബ്ലോക്ക്-പ്രിന്റ് പട്ടങ്ങൾ എന്നിങ്ങനെ പട്ടവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇവിടെ കാണാം.

PC:Agnieszka Ziomek

ബ്രെയിന്‍ മ്യൂസിയം മുതല്‍ ന്യൂഡില്‍സ് മ്യൂസിയം വരെ.. ലോകത്തിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ബ്രെയിന്‍ മ്യൂസിയം മുതല്‍ ന്യൂഡില്‍സ് മ്യൂസിയം വരെ.. ലോകത്തിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍

അന്താരാഷ്ട്ര മ്യൂസിയം ദിനം: കേരള ചരിത്രത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍അന്താരാഷ്ട്ര മ്യൂസിയം ദിനം: കേരള ചരിത്രത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X