തലസ്ഥാന നഗരിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഒന്നാണ് ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍റർ. സര്‍ക്കാറിനും ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയിലുള്ള ഒരു ഇടനിലസ്ഥാപനമെന്ന നിലയിൽ ഉയർത്തിക്കൊണ്ടു വന്ന ഈ നിർമ്മിതി ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കൺവെൻഷൻ സെന്‍ററുകളിലൊന്നായി മാറിക്കഴിഞ്ഞു. ഒരുമിച്ചു കൂടുവാനൊരിടം എന്ന നിലയിൽ പ്രസിദ്ധമായിരിക്കുന്ന ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിന്റെ വിശേഷങ്ങളിലേക്ക്!

അല്പം ചരിത്രം
1993 ലാണ് ഇന്ത്യാ ഹാബിറ്റാറ്റ് സെന്റർ സ്ഥാപിതമാകുന്നത്. കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ പലവിധങ്ങളായ ഉദ്ദേശങ്ങളോടെ നിർമ്മിക്കപ്പെട്ട ഈ കൺവെൻഷൻ സെന്റർ സര്‍ക്കാറിനും ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയിലുള്ള ഒരു ഇടനില സ്ഥാപനമായാണ് നിലകൊള്ളുന്നത്.
പരമ്പരാഗത നിർമ്മാണ രീതികളിൽ നിന്നും മാറി ഒരു ന്യൂ ജെൻ അല്ലെങ്കിൽ ആധുനിക ശൈലിയിലാണിത് നിർമ്മിച്ചിരിക്കുന്നത്.
PC:Arastu Gupta

ഒരുമിച്ച് കൂടുവാൻ
പൊതുജനങ്ങളുൾപ്പെടെയുള്ളവർക്ക് ഒരുമിച്ച് കൂടുവാനും സമയം ചിലവഴിക്കുവാനും ഒരിടം കൂടിയാണിത്. ലോഞ്ചിങ്, കൂട്ടായ്മകൾ, ഫെസ്റ്റിവലുകൾ, എക്സിബിഷൻ, മ്യൂസിക് ഫെസ്റ്രിവലുകൾ, ആർട് എക്സിബിഷൻ തുടങ്ങിയവയ്ക്കൊക്കെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍റർ ഒരു സ്ഥിരം വേദിയാവുന്നു. ഡെൽഹിയിലെ സാമൂഹിക സാംസ്കാരിക പരിപാടുകളുടെ വേദി എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

ഇവിടെ എത്തിയാൽ
വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കുവാൻ ഏറ്റവും യോജിച്ച സ്ഥലമാണിത്. ടോക്ക് ഷോകൾ, മ്യൂസിക് , തുടങ്ങിയവ ഇവിടെ സ്ഥിരമായി കാണും.
കെട്ടിടത്തിന്റെ പ്ലാനും അതിന്റെ നിർമ്മിതിയും സമയം ചിലവഴിച്ച് തന്നെ ആസ്വദിക്കുവാനുണ്ട്.
ആംഫിതിയേറ്റർ ഇവിടെ സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത വിദഗ്ധരുടെ ക്ലാസുകളും സംഗീതവും ഒക്കെ ഇവിടെ നടക്കാറുണ്ട്.
ആർട് ഗാലറി, ഹാബിറ്റാറ്റ് ലൈബ്രറി, ലോട്ടസ് പോണ്ട് തുടങ്ങിയവയും കണ്ടിരിക്കേണ്ട ഇടങ്ങളാണ്.
PC:Oysswomen

സന്ദര്‍ശിക്കേണ്ട സമയം
വർഷത്തിൽ എപ്പോൾ വെണമെങ്കിലും ഇവിടെ എത്താം. രാവിലെ 10.00 മുതൽ വൈകിട്ട് 8.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം. എല്ലാ മാസത്തെയും സാംസ്കാരിക പരിപാടികളും മറ്റും മുൻകൂട്ടി അറിയിക്കാറുള്ളതിനാൽ താല്പര്യമനുസരിച്ച് ഇവിടേക്ക് പോകാം.
PC:Amartyabag

അറിഞ്ഞിരിക്കാം
ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
അമേരിക്കൻ ആർക്കിടെക്റ്റായിരുന്ന ജോസഫ് അലൻ സ്റ്റെയിൻ ആണ് ഈ കെട്ടിടവും അതിൻറെ പരിസരങ്ങളും ഡിസൈൻ ചെയ്തത്. അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡും സ്റ്റെയിനാബാദ് എന്നു പേരായ ഒരു ചെറിയ ലൊക്കേഷും ഇവിടെയുണ്ട്.
PC:Amartyabag

എത്തിച്ചേരാൻ
ഡെൽഹിയലെ ലോദ്രി റോഡിലാണ് ഈ സാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.മെട്രോയിൽ വളരെ എളുപ്പത്തിൽ എത്താം. യെല്ലോ ലൈനിൽ വരുമ്പോൾ ജോർ ബാഗും വയലറ്റ് ലൈനിൽ വരുമ്പോൾ ഖാൻ മാർക്കറ്റുമാണ് അടുത്തുള്ള സ്റ്റോപ്പുകൾ. ബസിനാണെങ്കിൽ ഇതിനടുത്തായി നിർത്തും.
നാലുമണിക്കൂർ കൊടുംകാടിനു നടുവിലൂടെയുള്ള ട്രക്കിങ്ങ്!! എത്തിച്ചേരുന്നതോ സ്വര്‍ഗ്ഗത്തിലും!!