Search
  • Follow NativePlanet
Share
» »ഗെയിം ഓഫ് ത്രോണ്‍സിലെ സ്ഥലങ്ങള്‍ കുറഞ്ഞ ചെലവില്‍ കണ്ടാലോ..!!

ഗെയിം ഓഫ് ത്രോണ്‍സിലെ സ്ഥലങ്ങള്‍ കുറഞ്ഞ ചെലവില്‍ കണ്ടാലോ..!!

ഗെയിം ഓഫ് ത്രോണ്‍സിന്റെ ലൊക്കേഷനാണോ എന്ന് സംശയിച്ചുപോകുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

By Elizabath

ബ്രഹ്മാണ്ഡ ടെലിവിഷന്‍ സീരിസായ ഗെയിം ഓഫ് ത്രോണ്‍സിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും കാണില്ല. നിലനില്‍ക്കുന്നുണ്ടോ എന്ന് വിശ്വസിക്കാന്‍ കഴിത്ത സെറ്റുകളിലായി ഗെയിം ഓഫ് ത്രോണിന്റെ കഥ മുന്നേറുമ്പോള്‍ അവിടെ ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കാത്തവര്‍ കാണില്ല.

വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ചിത്രീകരിച്ച ഇതിന്റെ സെറ്റിന് തുല്യമായ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ഗെയിം ഓഫ് ത്രോണ്‍സിന്റെ ലൊക്കേഷനാണോ എന്ന് സംശയിച്ചുപോകുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

ജയ്‌സാല്‍മീര്‍-ക്വാര്‍ത്

ജയ്‌സാല്‍മീര്‍-ക്വാര്‍ത്

ഗെയിം ഓഫ് ത്രോണ്‍സിലെ ക്വാര്‍ത് നഗരത്തിനോട് സാദൃശ്യം തോന്നുന്ന സ്ഥലമാണ് ജയ്‌സാല്‍മീര്‍. ക്വാര്‍തിനെ ചുറ്റപ്പെട്ടു കിടക്കുന്ന റെഡ് വേസ്റ്റിനോട് സമാനമാണ് ജയ്‌സാല്‍മീറിലെ മണല്‍ക്കൂനകള്‍.


PC:Ana Raquel S. Hernandes

 ഇന്ത്യയുടെ സ്വര്‍ണ്ണ നഗരം

ഇന്ത്യയുടെ സ്വര്‍ണ്ണ നഗരം

രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ജയ്‌സാല്‍മീര്‍ ഇന്ത്യയുടെ സ്വര്‍ണ്ണ നഗരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഥാര്‍ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ലോകപൈതൃക സ്ഥാനമായാണ് അറിയപ്പെടുന്നത്.

PC:Jesse Gillies

ജയ്‌സാല്‍മീര്‍ കോട്ട

ജയ്‌സാല്‍മീര്‍ കോട്ട

ജയ്‌സാല്‍മീറിനെ പ്രശസ്തമാക്കുന്നത് ഇവിടെ സ്ഥിതി ചെയ്യുന്ന കോട്ടയാണ്. 1156 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട ഒട്ടേറെ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രശസ്ത ഇന്ത്യന്‍ സിനിമ സംവിധായകനായ ,ത്യജിത് റായ് ആ കോട്ടയെ ആസ്പദമാക്കി ഒരു ഡിക്ടറ്റീവ് നോവന്‍ എഴുതുകും പിന്നീടത് സോനാര്‍ ഖേല എന്ന പേരില്‍ സിനിമയാവുകയും ചെയ്തിട്ടുണ്ട്.

PC:StoriesofKabeera

സീ ആര്‍ച്ച്, ആന്‍ഡമാന്‍- അസൂര്‍ ഐലന്‍ഡ്

സീ ആര്‍ച്ച്, ആന്‍ഡമാന്‍- അസൂര്‍ ഐലന്‍ഡ്

ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും സ്‌നേഹം തോന്നുന്ന പ്രണയ കഥകളിലൊന്നാണ് ഡെസ്‌നറീയുടെയും ഖാല്‍ ഡ്രോഗോയുടേയും. അവരുടെ വിവാഹം നടക്കുന്ന അസൂര്‍ വിന്‍ഡോ എന്ന സ്ഥലം ആരും പോകാന്‍ കൊതിക്കുന്ന ഒരിടമാണ്. അതിനു തുല്യമായ ഒരു സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സീ ആര്‍ച്ച്.

PC:Aravindan Ganesan

അസൂര്‍ വിന്‍ഡോ

അസൂര്‍ വിന്‍ഡോ

മാള്‍ട്ടയിലെ ഗോസോ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അസൂര്‍ വിന്‍ഡോ 28 മീറ്റര്‍ നീളത്തില്‍ ചുണ്ണാമ്പുകല്ലില്‍ പ്രകൃതി സ്വയം തീര്‍ത്ത ഒരു കമാനമാണ്. വിവിധ ഭാഷകളിലെ ഒട്ടേറെ സിനിമകള്‍ക്ക് ഇവിടം ലൊക്കേഷനായിട്ടുണ്ട്.

PC:Felix König

സീ ആര്‍ച്ച് ആന്‍ഡമാന്‍

സീ ആര്‍ച്ച് ആന്‍ഡമാന്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന സീ ആര്‍ച്ച്. ആന്‍ഡമാനിലെ നെയില്‍ ദ്വീപിലാണ് ഇത് കാണുന്നത്. ഹൗറ നാച്ച്വറല്‍ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു.

PC:Aravindan Ganesan

ബെംഗളുരു പാലസ്-ഹൈ ഗാര്‍ഡന്‍

ബെംഗളുരു പാലസ്-ഹൈ ഗാര്‍ഡന്‍

ഗെയിം ഓഫ് ത്രോണ്‍സിലെ തൈറെല്ലിന്റെ കൊട്ടാരമായി കാണിക്കുന്ന ഹൈ ഗാര്‍ഡനോട് 90 ശതമാനവും നീതി പുലര്‍ത്തുന്ന നിര്‍മ്മിതിയാണ് ബെംഗളുരു പാലസ്.

PC:Bikashrd

ബെംഗളുരു പാലസ്

ബെംഗളുരു പാലസ്

ഇംഗ്ലണ്ടിലെ വിന്‍സര്‍ കാസില്‍ കൊട്ടാരത്തിന്റെ മാതൃകയാക്കി ബെംഗളുരുവില്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ബെംഗളുരു പാലസ് എന്നറിയപ്പെടുന്നത്.
ഇപ്പോള്‍ മൈസൂര്‍ രാജകുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിന് 1862 ലാണ്. നീണ്ട 82 വര്‍ഷങ്ങള്‍ക്കു ശേഷം 1944 ലാണ് പണി പൂര്‍ത്തിയാക്കുന്നത്.

PC:Bikashrd

454 ഏക്കറിലെ കൊട്ടാരം

454 ഏക്കറിലെ കൊട്ടാരം

ഏകദേശം 454 ഏക്കറിലായാണ് കൊട്ടാരം വ്യാപിച്ചു കിടക്കുന്നത്. 45,000 സ്‌ക്വയര്‍ഫീറ്റ്ാണ് കൊട്ടാരത്തിന്റെ തറയുടെ വിസ്തൃതി.

PC:SMit224

തവാങ്ങിലെ പര്‍വ്വത പാതകള്‍-ഐറിലേക്കുള്ള പാത

തവാങ്ങിലെ പര്‍വ്വത പാതകള്‍-ഐറിലേക്കുള്ള പാത

കാറ്റലിന്‍ സ്റ്റാര്‍ക്കിന്റെ ലിസാ ആരിന്‍സിന്റെ കൊട്ടാരത്തിലേക്കുള്ള റോഡ് യാത്ര ഓര്‍ക്കുന്നുണ്ടോ? ഗെയിം ഓഫ് ത്രോണ്‍സില്‍ വളരെ മനോഹരമായി കാണിച്ചിരിക്കുന്ന വളഞ്ഞു പുളഞ്ഞ പാതകള്‍ക്ക് നമ്മുടെ രാജ്യത്ത് ഒരു പകരക്കാരനുണ്ട്. തവാങ്ങിലേക്കുള്ള പാതയാണിത്.

PC:Vikramjit Kakati

തവാങ്ങ്

തവാങ്ങ്

ന്യൂജെന്‍ യാത്രികരുടെ പ്രിയപ്പെട്ട ഇടമാണ് അരുണാചല്‍പ്രദേശിലെ തവാങ്. വീതികുറഞ്ഞ താഴ്വരകളും ഇടതൂര്‍ന്ന വനങ്ങളും പര്‍വ്വത നിരകളുമൊക്കെയാണ് തവാങ്ങിലേക്കുള്ള യാത്രയുടെ ആകര്‍ഷണങ്ങള്‍.

ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

PC:Kunal Dalui

 പ്രവേശിക്കാന്‍

പ്രവേശിക്കാന്‍

ചൈനയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ പ്രവേശിക്കാന്‍ പ്രത്യേത അനുമതികള്‍ ആവശ്യമാണ്. അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വാങ്ങിയതിനു ശേഷം മാത്രമേ ഇവിടെ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനെക്കുറിച്ച് കൂടുതലറിയാം..ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനെക്കുറിച്ച് കൂടുതലറിയാം..


PC:Prashant Ram

 കീ മൊണാസ്ട്രി, സ്പിതി വാലി- വിന്റര്‍ഫെല്‍

കീ മൊണാസ്ട്രി, സ്പിതി വാലി- വിന്റര്‍ഫെല്‍

മുഴുവന്‍ മഞ്ഞു നിറഞ്ഞ സ്ഥലങ്ങള്‍ കാണുവാന്‍ താല്പര്യമുള്ളവരെ പെട്ടന്ന് ആകര്‍ഷിക്കുന്ന സ്ഥലമാണ് വിന്റര്‍ഫെല്‍. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം ഭാഗത്തില്‍ ഇത് വ്യക്തമായി കാണിക്കുന്നുണ്ട്. വിന്റെര്‍ഫെല്ലിനോട് ചേര്‍ത്തുവയ്ക്കാന്‍ പറ്റുന്ന ഇടമാണ് സ്പിതിയിലെ കീ മൊണാസ്ട്രി.

PC:Youtube

കീ മൊണാസ്ട്രി

കീ മൊണാസ്ട്രി

കീ മൊണാസ്ട്രി അഥവാ കീ ബുദ്ധവിഹാരം സ്പിതി താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 4166 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ലാമമാരുടെ വിദ്യാഭ്യാസകേന്ദ്രമാണ്. മണാലിയില്‍ നിന്നും 191 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

PC:4ocima

ഫത്തേപൂര്‍ സിക്രി- സെപ്ട് ഓഫ് ബെലോര്‍

ഫത്തേപൂര്‍ സിക്രി- സെപ്ട് ഓഫ് ബെലോര്‍

ഗെയിം ഓഫ് ത്രോണ്‍സിലെ സെപ്ട് ഓഫ് ബെലോറിനോട് ഏറെ സാമ്യം തോന്നുന്ന ഒരിടമാണ് ഫത്തേപൂര്‍ സിക്രി.

PC:Youtube

ഫത്തേപൂര്‍ സിക്രി

ഫത്തേപൂര്‍ സിക്രി

യുനസ്‌കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ പെടുന്ന സ്ഥലമാണ് ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രി.

PC: Ramón

മുരുഡ് ജാന്‍ജിര കോട്ട- ഡ്രാഗണ്‍ സ്‌റ്റോണ്‍

മുരുഡ് ജാന്‍ജിര കോട്ട- ഡ്രാഗണ്‍ സ്‌റ്റോണ്‍

ഗെയിം ഓഫ് ത്രോണ്‍സിലെ കടലിനു സമീപം സ്ഥിതി ചെയ്യുന്ന ഡ്രാഗണ്‍ ഫോര്‍ട്ട് കടന്നുകയറാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള സ്ഥലമാണ്. ഇതിനു സമാനമായ ഒരിടമാണ് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുരുഡ് ജാന്‍ജിര കോട്ട.

PC:Youtube

മുരുഡ് ജാന്‍ജിര കോട്ട

മുരുഡ് ജാന്‍ജിര കോട്ട

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കടല്‍ക്കോട്ടയാണ് മുരുഡ് ജാന്‍ജിര കോട്ട. 22 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്ക് നിരവധി അക്രമങ്ങളെ എതിര്‍ത്തു തോല്പ്പിച്ച ചരിത്രമുണ്ട്. കടലിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലെ പ്രധാന ആകര്‍ഷണം ഇതിനുള്ളിലെ ശുദ്ധജലമുള്ള 2 കുളങ്ങളാണ്.

PC:Himanshu Sarpotdar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X