Search
  • Follow NativePlanet
Share
» »ചരിത്രം മാറ്റിയെഴുതിയ കാപ്പാ‌ട് തീരവും വിശേഷങ്ങളും

ചരിത്രം മാറ്റിയെഴുതിയ കാപ്പാ‌ട് തീരവും വിശേഷങ്ങളും

കോഴിക്കോട് യാത്രകളിലെ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇ‌ടങ്ങളിലൊന്നായ കാപ്പാ‌‌ട് ബീച്ചിന്‍റെ വിശേഷങ്ങളിലേക്ക്...

കേരളത്തിന്‍റെ ചരിത്രത്തോട് ഏറ്റവുമധികം ചേര്‍ന്നു കി‌ടക്കുന്ന ഇ‌ടങ്ങളിലൊന്നാണ് കാപ്പാട് ബീച്ച്. അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് 1498 ല്‍ വ്യാപാരികളും തൊഴിലാളികളുമടക്കം 170 ആളുകള്‍ക്കൊപ്പം വാസ്കോഡ ഗാമ എന്ന ലോകം കണ്ട നാവികരിലൊരാള്‍ കാലുകുത്തിയ അതേ തീരം. അതുവരെയുണ്ടായിരുന്ന ചരിത്രത്തെയും സംസ്കാരത്തെയും മാറ്റിമറിച്ച് ആ വരവ് പിന്നീ‌ട് പലതരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് കേരളത്തില്‍ തു‌ടക്കമി‌ട്ടത്.
കപ്പക്കടവ് നാ‌ട്ടുകാര്‍ വിളിക്കുന്ന കാപ്പാട് ബീച്ച് ഇന്ന് ലോകമെങ്ങും അറിയപ്പെ‌ടുന്ന, ലോകവിനോദ സഞ്ചാര ഭൂപടത്തില്‍ ചെറുതല്ലാത്ത ഒരു സ്ഥാനം നേ‌ടിയ ഇടമാണ്. ബ്ലൂ ഫ്ലാഗ് പുരസ്കാരം നേടിയ, കോഴിക്കോട് യാത്രകളിലെ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇ‌ടങ്ങളിലൊന്നായ കാപ്പാ‌‌ട് ബീച്ചിന്‍റെ വിശേഷങ്ങളിലേക്ക്...

കാപ്പാട് ബീച്ച്

കാപ്പാട് ബീച്ച്

കാപ്പാട് ബീച്ച് പണ്ടുമുതലേയുണ്ടെങ്കിലും ഇവിടം ചരിത്രത്തില്‍ ഇ‌ടം നേ‌ടുന്നത് വാസ്കോഡ ഗാമയു‌ടെ വരവോടെയാണ്. യൂറോപ്പും കേരളവും തമ്മിലുള്ള ബന്ധം വളരുന്നതും പിന്നീ‌ട് തളരുന്നതും ഇതിനു ശേഷമാണ്. തുടര്‍ന്നങ്ങോ‌ട്ടുള്ള കോളനി വാഴ്ചയും അടിച്ചമര്‍ത്തലുകളും ആധിപത്യവുമെല്ലാം ചരിത്രത്തില്‍ തെളിഞ്ഞു കിടക്കുന്നു. കോഴിക്കോ‌ട് യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കാപ്പാട് സഞ്ചാരികള്‍ക്ക് മനോഹരമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കും.

1498 ല്‍

1498 ല്‍

1498ല്‍ ആണ് വാസ്കോഡഗാമ പാരികളും തൊഴിലാളികളുമടക്കം 170 ആളുകള്‍ക്കൊപ്പം കാപ്പാട് കപ്പലിറങ്ങുന്നത്. കപ്പലിറങ്ങിയ തിയ്യതി സംബന്ധിച്ച് ചരിത്രകാരന്മാര്‍ തമ്മില്‍ പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. 1498 മേയ് 17 നാണെന്നും അതല്ല 1498 ഓഗസ്റ്റ് 26 നാണെന്നും അതു രണ്ടുമല്ല 1498 മേയ് 18 നാണെന്ന് ഹാമിൽട്ടണും ജൂലൈ 18നാണെന്ന് ഫെറിയ ഡിസൂസയും രേഖപ്പെടുത്തിയിട്ടുണ്ട്. അത് ആദ്യമായാണ് വിദേശ ശക്തികള്‍ ഇന്ത്യയില്‍ കാലുകുത്തുന്നത്. സമുദ്രമാര്‍ഗ്ഗം യൂറോപ്പില്‍ നിന്നും ആദ്യമായി ഇന്ത്യയില്‍ കാലുകുത്തിയ വാസ്കോഡ ദാമ സമുദ്ര മാര്‍ഗ്ഗം ആദ്യമായി ഇന്ത്യയിലെത്തിയ നാവികന്‍ കൂടിയാണ്.

കോഴിക്കോ‌ടാണെന്ന് തെറ്റിദ്ധരിച്ച്

കോഴിക്കോ‌ടാണെന്ന് തെറ്റിദ്ധരിച്ച്

ചില ചരിത്രകാര്നമാര്‍ പറയുന്നതനുസരിച്ച് കോഴിക്കാ‌ടാണെന്ന് കരുതിയാണ് വാസ്കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയത് എന്നാണ്. എന്നാല്‍ പറ്റു ചില ശാസ്ത്രകാരന്മാര്‍ പറയുന്നതനുസരിച്ച് പന്തലായനി കടപ്പുറത്താണ് ഗാമ ഇറങ്ങിയത്.

വാസ്കോ ഡ ഗാമ സ്മാരകം‌

വാസ്കോ ഡ ഗാമ സ്മാരകം‌


വാസ്കോഡ ഗാമ കപ്പലിറങ്ങിയതിന്റെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. "വാസ്കോ ഡ ഗാമ ഇവിടെ കപ്പക്കടവിൽ 1498ൽ കപ്പൽ ഇറങ്ങി" എന്നാണ് ഈ സ്മാരകത്തിൽ എഴുതിയിരിക്കുന്നത്. ബീച്ചിലെ പ്രധാന ആകര്‍ഷണമാണിത്.

പാറക്കൂട്ടങ്ങള്‍

പാറക്കൂട്ടങ്ങള്‍

കാപ്പാ‌ട് ബീച്ചിനെ മനോഹരമാക്കുന്നത് കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള ചെറിയ പാറക്കൂട്ടങ്ങളാണ്. ബീച്ചിന്‍റെ വടക്കുഭാഗത്താണ് ഈ പാറക്കൂട്ടങ്ങളുള്ളത്. സൂര്യാസ്തമയ കാഴ്ചകള്‍ കാണുവാനും ഫോ‌ട്ടോ ഷൂ‌ട്ട് ന‌ടത്തുവാനുമെല്ലാം പറ്റിയ ഇടം കൂടിയാണ് ഇത്. പ്രദേശവാസികള്‍ തങ്ങളുടെ സായാഹ്ന സമയം ചിലവഴിക്കുന്നതിന് ബീച്ചാണ് തിരഞ്ഞെടുക്കുന്നത്.

 ഒറുപൊട്ടും കാവ്

ഒറുപൊട്ടും കാവ്

കാപ്പാ‌ട് തീരത്തോ‌ടു ചേര്‍ന്നുള്ള മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ ക്ഷേത്രം. ഏകദേശം 800 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ഒറുപൊട്ടും കാവ് എന്നും ശ്രീകുറുംബ ക്ഷേത്രം എന്നും അറിയപ്പെ‌ടുന്നു.

ബ്ലൂ ഫ്ലാഗ്

ബ്ലൂ ഫ്ലാഗ്

അന്താരാഷ്ട്ര തലത്തില്‍ ബീച്ചുകള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം കഴിഞ്ഞ ദിവസം കാപ്പാട് ബീച്ചിനെ തേടിയെത്തിയിരുന്നു. പരിസ്ഥിതിസൗഹൃദപരമായ നിർമ്മിതികൾ, കുളിക്കുന്ന കടൽവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി മുപ്പതിലധികം മാനദണ്ഡങ്ങളുണ്ട് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിക്കുവാന്‍.
ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചതോടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ കാപ്പാടിന് പ്രത്യേക സ്ഥാനം ലഭിക്കും.

സൗകര്യങ്ങള്‍ നിരവധി‌

സൗകര്യങ്ങള്‍ നിരവധി‌

ഉയര്‍ന്ന നിലവാരമുള്ള ടോയ്-ലെറ്റുകള്‍, നടപ്പാതകള്‍,ോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍, 00 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം, കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ വൃത്തിയാകുവാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയി‌ട്ടുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കൊയിലാണ്ടി- കോഴിക്കോട്‌ റൂട്ടിലുള്ള തിരുവങ്ങൂര്‍ എന്ന സ്ഥലത്ത്‌ നിന്നും ഒന്നര കിലോമീറ്ററ്‍ അകലെയാണ് കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇതേ റൂട്ടില്‍ പൂക്കാട് നിന്നും 3 കിലോ മീറ്റര്‍ സഞ്ചരിച്ചും ബീച്ചിലെത്താം. ഏറ്റവും അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കോഴിക്കോടും ( 15കിമീ ), കൊയിലണ്ടിയുമാണ്( 8കിമി).

ചിത്രങ്ങള്‍ക്കു കടപ്പാ‌ട്- വിക്കിവീഡിയ

പാലക്കാ‌ട് ‌ടൂറിസം:ആദ്യഘ‌ട്ടത്തില്‍ തുറന്നത് 7 ഇടങ്ങള്‍, പ്രവേശനം ഇങ്ങനെ<br />പാലക്കാ‌ട് ‌ടൂറിസം:ആദ്യഘ‌ട്ടത്തില്‍ തുറന്നത് 7 ഇടങ്ങള്‍, പ്രവേശനം ഇങ്ങനെ

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

Read more about: beach kozhikode travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X