Search
  • Follow NativePlanet
Share
» »ആഗ്ര ശരിക്കും എന്താണ്? ഷെർലക് ഹോംസും ഈ പുരാതന നഗരവും തമ്മിലെന്താണ് ബന്ധം

ആഗ്ര ശരിക്കും എന്താണ്? ഷെർലക് ഹോംസും ഈ പുരാതന നഗരവും തമ്മിലെന്താണ് ബന്ധം

ആഗ്ര...സംസ്കാരങ്ങളുടെ മിശ്രണം കൊണ്ട് സഞ്ചാരികളെയും ചരിത്രകാരന്മാരെയും ഒരുപോലെ ആകർഷിക്കുന്ന നാട്. താജ്മഹൽ കൊണ്ടും മറ്റു കോട്ട കൊട്ടാരങ്ങൾ കൊണ്ടും കണ്ടുതീർക്കുവാൻ ഒരുപാട് ഒരുക്കുന്ന ആ നാട് പക്ഷെ നമുക്ക് അപരിചിതമാണെന്ന് തന്നെ പറയേണ്ടി വരും. ആഗ്ര കോട്ടയും താജ്മഹലും കഴിഞ്ഞാൽ പിന്നെയുള്ള ആഗ്രയെ നമുക്കറിയില്ല എന്നതാണ് യാഥാർഥ്യം. മനോഹരങ്ങളായ ശവകൂടീരങ്ങളും നിര്‌‍മ്മിതികളും ശവകുടീരങ്ങളും ഒക്കെയുള്ള ഈ നാട് ഒളിപ്പിച്ചിരിക്കുന്ന, അല്ലെങ്കിൽ ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത കുറേ രഹസ്യങ്ങളുണ്ട്. ആഗ്രയെ സ്നേഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം...

മഹാനഗരങ്ങളിലൊന്ന്

മഹാനഗരങ്ങളിലൊന്ന്

ലോകത്തിലെ സപ്ത മഹാത്ഭുതങ്ങളിലൊന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ആഗ്രയെ മിക്കവർക്കും പരിചയം. എന്നാൽ താജ്മഹൽ നിർമ്മിക്കുന്നതിനും കാലങ്ങൾക്കു മുന്‍പേ ലോകത്തിലെ അറിയപ്പെട്ടിരുന്ന നഗരങ്ങളില്‍ ഒന്നായിരുന്നു ആഗ്ര. പുരാതന കാലത്തെ ഭരണ കേന്ദ്രവും കച്ചവട കേന്ദ്രവും ഒക്കെയായിരുന്നു ഇവിടം.

PC:A.Savin

 മധുരത്തിന്റെ പേരിലറിയപ്പെടുന്ന നാട്

മധുരത്തിന്റെ പേരിലറിയപ്പെടുന്ന നാട്

സ്മാരകങ്ങളുടെ പേരിലും ചരിത്രസംഭവങ്ങളുടെ പേരിലും ഒക്കെയാണ് ഓരോ നാടും അറിയപ്പെടുന്നതെങ്കിൽ ആഗ്ര അറിയപ്പെടുന്നത് അതിന്റെ രുചിയുടെ പേരിൽ കൂടിയാണ്. പേത്താ എന്നറിയപ്പെടുന്ന ഈ മധുരം കഴിക്കാതെ ആഗ്രാ യാത്ര ഒരിക്കലും പൂർത്തിയാവില്ല. യഥാർഥത്തിൽ മുഗൾ രാജാക്കന്മാരാണ് ഈ രുചി പകർന്നു തന്നത്.

PC:Rsrikanth05

ഷാജഹാന്റെ അല്ലാത്ത ആഗ്രാ കോട്ട

ഷാജഹാന്റെ അല്ലാത്ത ആഗ്രാ കോട്ട

ആഗ്രയുടെ ചരിത്രം മിക്കപ്പോഴും എത്തി നിൽക്കുകമുഗൾ രാജാവായ ഷാജഹാനിലാണ്. എന്നാൽ താജ്മഹൽ കഴിഞ്ഞാൽ ആഗ്രയുടെ അടയാളമായ ആഗ്രാ കോട്ട നിർമ്മിച്ചത് ഷാജഹാൻ അല്ല എന്നതാണ് സത്യം.

മുഗൾ രാജാക്കന്മാർ ഭരണത്തിലെത്തുന്നതിനും മുന്‍പ് ഒരു രജപുത്ര രാജാവ് ഇഷ്ടികയിൽ നിർമ്മിച്ച ഒരു കോട്ടായിരുന്നുവത്രം ആദ്യം ആഗ്രാ കോട്ട. പിന്നീട് ലോധി വംശം ഭരണത്തിൽ വന്നപ്പോൾ അവർ കയ്യാളുകയായിരുന്നു. അവരിൽ നിന്നാണ് ഇത് അക്ബർ ചക്രവർത്തി കീഴടക്കി ഇന്നു കാണുന്ന രീതിയിൽ ചുവന്ന മണൽക്കല്ലിൽ ഇത് നിർമ്മിച്ചത്.

PC:A.Savin

ആഗ്രയിലെ നീല നദി

ആഗ്രയിലെ നീല നദി

ഒരു കാലത്ത് നീല നദി എന്നായിരുന്നു ,മുന നദി വിളിക്കപ്പെട്ടിരുന്നത്. അത്രയും ശുദ്ധമായ വെള്ളമായിരുന്നുവത്രെ അന്ന് യമുനയിലൂടെ ഒഴുകിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് കഥയത്രയും മാറിയിരിക്കുകയാണ്. യമുനയെന്നാൽ മാലിന്യത്തിന്റെ മറ്റൊരു പേരായാണ് ഇവിടുള്ളവര്‍ കരുതുന്നത്.

മൂന്നു പൗതൃക സ്മാരകങ്ങളുള്ള ഒരേയൊരു നാട്

മൂന്നു പൗതൃക സ്മാരകങ്ങളുള്ള ഒരേയൊരു നാട്

ഇന്ത്യയിൽ യുനസ്കോയുടെ മൂന്നു പൈതൃക സ്മാരകങ്ങളുള്ള ഒരേയൊരു നഗരമാണ് ആഗ്ര. താജ്മഹൽ, ആഗ്രാ കോട്ട, ഫത്തേപൂർ സിക്രി എന്നിവയാണ് ഈ മൂന്നു പൈതൃക സ്മാരകങ്ങള്‍.

എട്ടുവർഷം ഷാജഹാനെ തടവിലാക്കിയ കോട്ട

എട്ടുവർഷം ഷാജഹാനെ തടവിലാക്കിയ കോട്ട

സ്വന്തം പുത്രൻ പിതാവിനെ തടവറിലാക്കിയ കഥയും ആഗ്രയ്ക്കു പറയുവാനുണ്ട്. ഷാജഹാനെ മകനായ ഔറംഗസേബ് നീണ്ട എട്ടു വർഷത്തോളം ആഗ്രാ കോട്ടയിലെ ഒരു ചെറിയ ഗോപുരത്തിൽ തടവിലാക്കിയിരുന്നതായി ചരിത്രം പറയുന്നു.

PC:Vengolis

ഷെർലക് ഹോംസും ആഗ്രാ കോട്ടയും

ഷെർലക് ഹോംസും ആഗ്രാ കോട്ടയും

പുരാതനമായ ആ കോട്ടയും ഷെർലക് ഹോംസും തമ്മിൽ എന്താണ് ബന്ധമെന്നല്ലേ... ശെർലക് ഹോംസ് നോവലിനെ ആസ്പദമാക്കി എടുത്ത സൈൻ ഓഫ് ദ ഫോർ-ഷൂട്ട് ചെയ്തിരിക്കുന്നത് ഇവിടെ വെച്ചാണ്.

PC:Vengolis

1,444,000 തൊഴിലാളികളും എട്ടു വർഷവും

1,444,000 തൊഴിലാളികളും എട്ടു വർഷവും

താജ്മഹൽ കഴിഞ്ഞാൽ ആഗ്രയുടെ അടയാളമാണ് ആഗ്രാ കോട്ട. രജപുത്ര രാജാവ് നിർമ്മിച്ച ഈ കോട്ട പലകൈകളിലൂടെ മറിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലായത്. അക്ബറിന്റെ കൈകളിലെത്തുമ്പോള്‍ വെറും ഇഷ്ടികൊണ്ടായിരുന്നു ഇത് നിർമ്മിച്ചിരുന്നത്. പിന്നീട് എട്ടു വർഷമെടുത്ത് 1,444,000 തൊഴിലാളികൾ ചേർന്നാണ് കോട്ടയെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്.

PC:A.Savin

ഉർദു സാഹിത്യത്തിന്റെയും ഹിന്ദി സാഹിത്യത്തിന്റെയും നാട്

ഉർദു സാഹിത്യത്തിന്റെയും ഹിന്ദി സാഹിത്യത്തിന്റെയും നാട്

ഒട്ടേറെ കലാകാരന്മാർക്ക് ജന്മം നല്കിയ നാടാണ് ആഗ്ര. ഉർദുകവിയായിരുന്ന മിർസാ ആസാദുള്ള ബാഗാൻ എന്നറിയപ്പെടുന്ന മിർസാ ഗാസിബും സൂർദാസും ഒക്കെ

ഈ നാടിന്റെ സംഭാവനകളാണ്.

PC:wikimedi

168 വർഷം പഴക്കമുള്ള കോളേജ്

168 വർഷം പഴക്കമുള്ള കോളേജ്

രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെയ്യ കോളേജുകളിൽ ഒന്നു സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ആഗ്ര. ഇവിടുത്തെ പ്രശസ്തമായ സെന്റ് ജോൺസ് കോളേജിന് 168 വർഷമാണ് പഴക്കമുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് 1850 ലാണ് കോളേജ് നിർമ്മിക്കുന്നത്. ചരിത്ര പ്രാധാന്യത്തേക്കാൾ അധികംനിർമ്മാണത്തിലെ പ്രത്യേകതയും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. കൂടാതെ, രാജ്യത്തെതന്നെ ഏറ്റവും മനോഹരമായ കോളേജിലൊന്നുകൂടിയാണിത്.

താജ്‌മഹല്‍ മാത്രം കണ്ടാല്‍ പോര, ആഗ്രയിലെ 10 കാ‌ഴ്ചകള്‍ കാണാം

വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!

അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!

PC:Elidioo

Read more about: agra mystery ആഗ്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more