Search
  • Follow NativePlanet
Share
» »യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!

യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!

ബാഹുബലി അഥവാ ഗോമതേശ്വരൻ...ഉയരം കൊണ്ടും വലുപ്പം കൊണ്ടും ഒന്നിനും തകർക്കുവാൻ കഴിയാത്ത കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒറ്റക്കൽ പ്രതിമ. കർണ്ണാടകിലെ ഹാസൻ ജില്ലയിൽ ഇന്ദ്രഗിരി കുന്നിൻ മുകളിലെ ഗോമതേശ്വരൻ ഒരു അത്ഭുതമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ എന്നറിയപ്പെടുന്ന. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായ ഈ ബാഹുബലിക്ക് നിഗൂഡതകൾ ഒരുപാടുണ്ട് എന്നതാണ് യാഥാർഥ്യം. ശ്രാവണബലഗോളയിലെ ഈ ബാഹുബലിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നു നോക്കാം...

ശ്രാവണബലഗോള

ശ്രാവണബലഗോള

ജൈനമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ശ്രാവണബലഗോള. കർണ്ണാടകയിലെ ഹാസ്സൻ ജില്ലയിൽ ചന്നരായപട്ടണത്തിന് സമീപത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ബാഹുബലി അഥവാ ഗോമതേശ്വരന്റെ പ്രതിമയാണ് ഈ പ്രദേശത്തെ തീർഥാടകർക്കും വിശ്വാസികൾക്കും സഞ്ചാരികൾക്കുമൊത്തെ പ്രിയപ്പെട്ടതാക്കുന്നത്.

PC:cotaro70s

കുന്നുകളും അതിനിടയിലെ കുളവും

കുന്നുകളും അതിനിടയിലെ കുളവും

രണ്ടു കുന്നുകളും അതിനിടയിൽ നിൽക്കുന്ന ഒരു കുളവും ചേർന്നതാണ് ശ്രാവണബലഗോള. ചന്ദ്രഗിരി, വിന്ധ്യാഗിരി എന്നിങ്ങനെയാണ് ഈ കുന്നുകളുടെ പേര്. വിന്ധ്യാഗിരിയുടെ മുകളിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. അതിനിടയിലായാണ് കുളം സ്ഥിതി ചെയ്യുന്നത്. ബെലഗോള എന്നാൽ വെളുത്ത കുളവും ശ്രാവണ ബെലഗോള എന്നാൽ സന്യാസിമാരുടെ വെളുത്ത കുളവും എന്നാണ് അർഥം. ഗോമതന്റെ നഗരം എന്നും ഇവിടം അറിയപ്പെടുന്നു.

PC:Ananth H V

ബാഹുബലി അഥവാ ഗോമതേശ്വരൻ

ജൈനമത വിശ്വാസമനുസരിച്ച് അവരുടെ ആദ്യ തീർഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനാണ് ബാഹുബലി അഥവാ ഗോമതേശ്വരൻ. എന്തിനാണ് ബാഹുബലിയെന്ന ആളെ ഇത്രയധികം ആരാധിക്കുന്നത് എന്നതിനു പിന്നിൽ ഒരു കഥയുണ്ട്.

അയോധ്യാധിപതിയായിരുന്നു ഋഷഭന്ഡ. ഒരിക്കൽ ജീവിതത്തിന്റെ അർഥമില്ലായ്മും ക്ഷണികതയും നേരിട്ട് മനസ്സിലാക്കി അദ്ദേഹം രാജ്യം പുത്രന്മാർക്ക് പങ്കുവെച്ച് സന്യസിക്കുവാൻ പോയി. അങ്ങനെയിരിക്കേ അദ്ദേഹത്തിന്‍റെ മൂത്ത പുത്രനായ ഭരതന് ചക്രവർത്തിയാകുവാൻ ആഗ്രഹം. അതിനായി ലോകം മുഴുൻ കീഴടക്കി എത്തിയെങ്കിലും സഹോദരന്മാർ മാത്രം അദ്ദേഹത്തെ തുണച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്റെ കീഴിലായിരിക്കുവാൻ താല്പര്യമില്ലാതെ ഒരാൾ ഒഴികെ മറ്റെല്ലാവരും സന്യാസം സ്വീകരിച്ച് കാട്ടിലേക്ക് പോയി. ഒരാൾ മാത്രം, അതായത് ഋഷഭന്റെ രണ്ടാമത്ത പുത്രനായ ബാഹുബലി മാത്രം രാജ്യം അടിയറവ് വയ്ക്കുവാൻ താല്പര്യമില്ലന്ന് അറിയിച്ചു. ഒടുവിൽ ഒരു യുദ്ധത്തിന്റെ വക്കിൽ കാര്യങ്ങൾ എത്തിയപ്പോൾ അഹിംസയുമായി ഒത്തുതീർപ്പിനു വന്നവരുടെ വാക്കുകൾ അനുസരിച്ച് യുദ്ധം ഒഴിവാക്കുവാനും പകരം മൂന്ന് മത്സരങ്ങളിലൂടെ വിജയിയെ കണ്ടെത്തുവാനും തീരുമാനമായി. നേത്രയുദ്ധത്തിലും ജലയുദ്ധത്തിലും മല്ലയുദ്ധത്തിലും ബാഹുബലി തന്നെ വിജയിച്ചു. എന്നാൽ ബാഹുബലി തന്റെ ജ്യേഷ്ഠനെ നിരാശപ്പെടുത്താതെ തനിക്കുള്ള സർവ്വതിന്റെയും അവകാശിയായി അദ്ദേഹത്തെ തീരുമാനിട്ട് സന്യാസത്തിന് പോയി. അങ്ങനെ അറിവുകളും മറ്റും സമ്പാദിച്ച് മോക്ഷം നേടിയ ബാഹുബലി അഥവാ ഗോമതേശ്വരനാണ് ശ്രാവണബലഗോളയിലുള്ളത്. പരമ സിദ്ധി നേടിയ ആളായാണ് ഇദ്ദേഹത്തെ പുരാണങ്ങളിലും വിശ്വാസങ്ങളിലും വിശേഷിപ്പിക്കുന്നത്.

പൂർണ്ണ നഗ്ന പ്രതിമ

പൂർണ്ണ നഗ്നമായ പ്രതിമയാണ് ഇവിടെയുള്ളത്. ഒരു കാലത്ത ഇവിടം ഭരിച്ചിരുന്ന ഗംഗാ സാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് ഗോമതേശ്വരനോടുള്ള ആദര സൂചകമായി ഈ പ്രതിമ നിർമ്മിക്കുന്നത്.

ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ

ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ പ്രതിമയും ഗോമതേശ്വരന്റെയാണ്. 18 മീറ്റർ നീളമാണ് ഇതിനുള്ളത്.

മുഖത്തെ പുഞ്ചിരിയും കൈകൾ താഴ്ത്തിയുള്ള നിൽപ്പും

മുഖത്തെ പുഞ്ചിരിയും കൈകൾ താഴ്ത്തിയുള്ള നിൽപ്പും

വളരെ മനോഹരമായ രീതിയിലാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. അരിഷ്ടനേമി എന്നു പേരായ ഒരു ശില്പിയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മുഖത്ത് ചെറിയ ഒരു പുഞ്ചിരിയുമായി, ശരീരത്തിൽ കൈകൾ തൊടാതെ താഴ്ത്തിയിട്ട്, പാദങ്ങൾ ഭൂമിയിലുറപ്പിച്ച് നിൽക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

കയോൽ‌സർഗ്ഗം എന്നാണ് ഈ നിൽപ്പിനെ വിശേഷിപ്പിക്കുന്നത്. ശരീരം വെടിയുന്നതിനു തൊട്ടുമുൻപുള്ള അവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്

PC:wikipedia

പടർന്ന് കയറിയ ചെടികൾ

പടർന്ന് കയറിയ ചെടികൾ

കഠിനമായ തപസ്സു തുടർച്ചയായി ചെയ്ത ബാഹുബലിയുടെ ശരീരത്തിൽ ചെടികൾ പടർന്നു കയറി എന്നാണ് പറയപ്പെടുന്നത്. അതിന്റെ അടയാളമായാണ് ഈ പ്രതിമയിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വള്ളിപടർപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ഒരു താമരയിൽ നിൽക്കുന്ന പോലെയാണ് ഇതിന്റെ രൂപകല്പന.

PC:M

യക്ഷനും യക്ഷിണിയും

യക്ഷനും യക്ഷിണിയും

ബാഹുബലിയുടെ പ്രതിമയ്ക്കരുകിൽ എത്തിയാൽ അദ്ദേഹത്തിന്റെ രണ്ടു പാദങ്ങൾ മാത്രമേ കാണുവാൻ സാധിക്കൂ. കൂടാതെ അദ്ദേഹത്തിനു സേവനം ചെയ്യുവാനായി തയ്യാറായി നിൽക്കുന്ന രണ്ട് ആളുകളുടെ പ്രതിമയും ഇതിനടുത്തുണ്ട്. യക്ഷനും യക്ഷിണിയും എന്നാണ ഇവർ അറിപ്പെടുന്നത്.

PC:Anandbora72

650 പടികൾ

താഴെ നിന്നും കരിങ്കല്ലിൽ കൊത്തിയ 650 പടികൾ കയറി വേണം പ്രതിമ നിൽക്കുന്നിടത്തെത്തുവാൻ. സമുദ്ര നിരപ്പിൽ നിന്നും 3350 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇത് 57 അടി ഉയരമാണ് ഈ പ്രതിമയ്ക്കുള്ളത്.

മഹാമസ്തകാഭിഷേകം

മഹാമസ്തകാഭിഷേകം

12 വർഷത്തിലൊരിക്കൽ ഇവിടെ നടത്തുന്ന ചടങ്ങാണ് മഹാമസ്തകാഭിഷേകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും തീർഥാടകരും ഇതിൽ പങ്കുകൊള്ളാനായി എത്തുന്നു. ച​ന്ദ​നം, മ​ഞ്ഞ​ൾ, കു​ങ്കു​മം, പാ​ൽ, നെ​യ്യ്, തൈ​ര്, ക​രി​മ്പി​ൻനീ​ര്, അ​രി​പ്പൊ​ടി എ​ന്നി​വ ​കൊ​ണ്ടു ബാഹുബലിയെ അഭിഷേകം നടത്തുന്ന ചടങ്ങാണിത്. ഇനി ഇത് നടക്കുക 2020 ൽ ആണ്.

PC:Florian Maier

സന്ദർശിക്കുവാൻ പറ്റിയ സമയം

രാവിലെ 6.30 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുക. അതിനുള്ളിൽ ഇവിടം സന്ദർശിക്കാം.

ശ്രദ്ധിക്കുവാൻ

അറുന്നൂറിലധികം പടികൾ കുത്തനെ കയറിയാൽ മാത്രമേ ഇവിടെ എത്താൻ സാധിക്കു. ആവശ്യമായ വെള്ളലും ലഘുഭക്ഷണങ്ങളും കയ്യിൽ കരുതുക. പാറയിലൂടെ നടക്കുമ്പോൾ സോക്സ് ഇട്ട് തന്നെ നടക്കുക. കഠിനമായ ചൂടുള്ള സമയത്ത് സന്ദർശനം കഴിവതും ഒഴിവാക്കുക. പറ്റുന്നതും അതിരാവിലെ തന്നെ സന്ദർശിക്കുവാൻ ശ്രദ്ധിക്കുക.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിലെ ഹാസ്സൻ ജില്ലയിൽ ചന്നരായപട്ടണത്തിന് സമീപത്തായാണ് ശ്രാവണബലഗോള സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 144 കിലോമീറ്ററും മൈസൂരില്‍ നിന്നും 82 കിലോമീറ്ററും കാസർകോഡ് നിന്നും 227 കിലോമീറ്ററും കോഴിക്കോട് നിന്നും 211 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

തിരുവനന്തപുരവുമില്ല...ആലപ്പുഴയുമില്ല..പകരം മുംബൈയും ഡെൽഹിയും!!

കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

ക്ഷേത്രത്തിൽ കയറാതെ പ്രതിഷ്ഠയെ പുറമെ നിന്നും കാണാം ഈ ക്ഷേത്രത്തിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more