» »പേരിനു പിന്നില്‍ കഥകളുള്ള ഇന്ത്യന്‍ സ്ഥലങ്ങള്‍

പേരിനു പിന്നില്‍ കഥകളുള്ള ഇന്ത്യന്‍ സ്ഥലങ്ങള്‍

Written By: Elizabath

കഥകള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത നാടാണ് ഇന്ത്യ. പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും ചേര്‍ന്ന് കഥയെഴുതിയിട്ടില്ലാത്ത സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്ത് ചുരുക്കമാണ്.
എന്നാല്‍ അതിനു പിന്നിലെ കഥകള്‍ ഏറെ രസകരവും ചിലസമയം ചിരിപ്പിക്കുന്നതുമാണ്. ഇന്ത്യയിലെ പ്രശസ്തമായ ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് എങ്ങനെ ആ പേരു കിട്ടി എന്ന് നോക്കിയാലോ!

കെംപ്റ്റി ഫാള്‍സ്

കെംപ്റ്റി ഫാള്‍സ്

ഉത്തരാഖണ്ഡില്‍ മുസൂറിക്ക് സമീപമുള്ള കെംപ്ടി ഫാള്‍സിനു ആ പേരു വന്നതിനു പിന്നിലെ കഥ രസകരമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെവെച്ച് മിക്കസമയവും ടീ പാര്‍ട്ടി നടത്താറുണ്ടായിരുന്നുവത്രെ. അങ്ങനെ സ്ഥിരമായി ടീ ക്യാംപിങ് നടത്തുന്ന ഇടം എന്ന അര്‍ഥത്തില്‍ കെംപ്ടി എന്നു ഈ സ്ഥലം അറിയപ്പെട്ടു.

PC:Akhil.jain1912

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉത്തരാഖണ്ഡിലെ മുസൂറിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 45 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

ധുവാതാര്‍ വെള്ളച്ചാട്ടം

ധുവാതാര്‍ വെള്ളച്ചാട്ടം

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ധുവാതാര്‍ വെള്ളച്ചാട്ടം ഇവിടുത്തെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
ഇവിടെ വെള്ളം പതിക്കുമ്പോള്‍ ജലകണങ്ങള്‍ ചേര്‍ന്ന് പുകയുടെ രൂപമായി മാറുമത്രെ. അങ്ങനെ പുക എന്നര്‍ഥമുള്ള ധുവാനും ഒഴുക്ക് എന്ന ധാറും ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിച്ചത്.

pc: Abhishek Jain

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജബല്‍പൂരില്‍ നിന്നും 31 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ധുവാതാര്‍ വെള്ളച്ചാട്ടത്തിലെത്താന്‍ സാധിക്കും.

 ബേതാബ് വാലി

ബേതാബ് വാലി

ബേതാബ് വാലിയുടെ പേരിനു പിന്നിലെ കഥ ചരിത്രത്തിലും പുരാണത്തിലും തിരഞ്ഞാല്‍ കാണാന്ഡ കഴിയില്ല. സണ്ണി ഡിയോളും അമൃത സിംഗും അഭിനയിച്ച ബേതാബ് എന്ന സിനിമയുടെ പേരില്‍ നിന്നുമാണ് കാശ്മീരിലെ താഴ്‌വരയ്ക്ക് ഈ പേരു ലഭിച്ചത്.

pc:Narender9

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കാശ്മീരിലെ പഹല്‍ഗാമില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ബത്തീബ് വാലി സ്ഥിതി ചെയ്യുന്നത്.

കുദ്രേമുഖ്

കുദ്രേമുഖ്

കര്‍ണ്ണാടകയിലെ പ്രശസ്തമായ ദേശീയോദ്യാനമാണ് ചിക്കമംഗളൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുദ്രേമുഖ്.
കുതിരയുടെ മുഖത്തിനോടുള്ള സാദൃശ്യമാണ് ഈ പര്‍വ്വത നിരകള്‍ക്ക് കുദ്രേമുഖ് എന്ന പേരു കിട്ടാന്‍ കാരണം.

pc: Wind4wings

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചിക്കമംഗളുരുവില്‍ നിന്നും 86 കിലോമീറ്റര്‍ അകലെയാണ് കുദ്രേമുഖ് സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാകടയിലെ മൂന്നു ജില്ലകളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

നോഹ്കലികൈ വെള്ളച്ചാട്ടം

നോഹ്കലികൈ വെള്ളച്ചാട്ടം

സങ്കടകരമായ ഒരു കഥയുമായി ബന്ധപ്പെട്ടതാണ് നൊഹ് കലികൈ എന്ന പേര്. മേഘാലയയിലെ റാംജിര്‍തേ എന്ന ഗ്രാമത്തില്‍ ലികായ് എന്നു പേരായ ഒരു സ്ത്രീ താമസിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച ലികായ്ക്ക് ഒരു കുഞ്ഞുണ്ടായിരുന്നെങ്കിലും പോറ്റാന്‍ യാതൊരു വരുമാനവും ഇല്ലായിരുന്നതിനാല്‍ ഒരു ചുമട്ടുകാരിയുടെ ജോലിക്ക് അവള്‍ പോയി. കുഞ്ഞിനെ അധികസമയം വിട്ടിരിക്കേണ്ടി വന്നുവെങ്കിലും വീട്ടിലെത്തുമ്പോള്‍ അവള്‍ മുഴുവന്‍ സമയവും കുഞ്ഞിനോടൊത്തായിരുന്നു. പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും ലികായ് കൂടുതല്‍ സമയവും കുഞ്ഞിനോടൊത്ത് ചിലവിടുന്നതില്‍ അയാള്‍ക്ക് താല്പര്യമില്ലായിരുന്നു. അസൂയമൂത്ത ഭര്‍ത്താവ് ലികായ് വീട്ടിലില്ലാത്ത സമയത്ത് കുഞ്ഞിനെ കൊന്ന് ശരീരം പാചകം ചെയ്തു. ബാക്കി വന്ന തലയും എല്ലുകളും എറിഞ്ഞുകളഞ്ഞു. വീട്ടിലെത്തിയ ലികായ് മകളെ കണ്ടില്ലെങ്കിലും ക്ഷീണം മൂലം അവിടെ തയ്യാറാക്കിവെച്ച് ഭക്ഷണം കഴിച്ചു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ അവിടെ കുഞ്ഞിന്റെ വിരല്‍ കിടക്കുന്നതു കണ്ടു. മകള്‍ കൊല്ലപ്പെട്ടുവെന്നു മനസ്സിലാക്കിയ അവള്‍ ഭ്രാന്തുപിടിച്ച് ഓടാന്‍ തുടങ്ങി. പിന്നീട് വെള്ളച്ചാട്ടത്തിന്റെ അവിടുന്ന് താഴേയ്ക്ക് ചാടി മരിച്ചു. അതിനു ശേഷമാണത്രെ ഇതിന് നൊഹ് കലികൈ എന്ന പേരു വന്നത്.

pc:Udayaditya Kashyap

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുവാഹത്തി എയര്‍പോര്‍ട്ടാണ് ഏറ്റവും സമീപത്തായി സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട്. ഇവിടെനിന്നും 166 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം. റെയില്‍ വേസ്‌റ്റേഷനില്‍ നിന്നും നൊഹ് കലികൈയിലേക്ക് 140 കിലോമീറ്ററാണ് ദൂരം. ഗുവാഹത്തിയില്‍ നിന്നും ചിറാപുഞ്ചിയിലേക്ക് നാലു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് റോഡ് മാര്‍ഗ്ഗം വേണ്ടത്. ചിറാപുഞ്ചിയിലെത്തിയാല്‍ അവിടുന്ന് വെറും പത്ത് മിനിറ്റ് സഞ്ചരിച്ചാല്‍ മതി വെള്ളച്ചാട്ടത്തിലെത്താന്‍.

ഹാവ്‌ലോക്ക് ഐലന്‍ഡ്

ഹാവ്‌ലോക്ക് ഐലന്‍ഡ്

ബ്രിട്ടീഷ് ജനറല്‍ ആയിരുന്ന ഹെന്ട്രി ഹാവ്‌ലോക്കിന്റെ പേരില്‍ അറിയപ്പെടുന്ന ഈ ദ്വീപ് ആന്‍ഡമാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും നല്ല ബീച്ചായി അറിയപ്പെടുന്ന രാധാനഗര്‍ ബീച്ച് ഹാവ്‌ലോക്ക് ഐലന്റിലാണ് സ്ഥിതി ചെയ്യുന്നത്.

pc: Harvinder Chandigarh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ നിന്നും 100 കിലോമീറ്ററോളം അകലെയാണ് ഹാവ്‌ലോക്ക് ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്.