» »അതിര്‍ത്തിയിലെ സ്വര്‍ഗ്ഗങ്ങള്‍

അതിര്‍ത്തിയിലെ സ്വര്‍ഗ്ഗങ്ങള്‍

Written By: Elizabath

അഞ്ച് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യം...ചൈനയും ഭൂട്ടായും നേപ്പാളും മ്യാന്‍മറും ബംഗ്ലേദേശും ചേര്‍ന്ന് മൂന്നു ഭാഗങ്ങളും ചുറ്റുമ്പോള്‍ ബാക്കി ഭാഗം കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇന്ത്യയുടെ അതിര്‍ത്തി വിശേഷങ്ങള്‍ ധാരാളമുണ്ട് അറിയാന്‍.
മറ്റു രാജ്യങ്ങളുടെ അതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ സ്ഥലങ്ങള്‍ സംസ്‌കാരം കൊണ്ടും പൈതൃകം കൊണ്ടും എന്തിനധികം ഭാഷകളിലെ വൈവിധ്യം കൊണ്ടു വരെ വ്യത്യസ്തമായി കിടക്കുകയാണ്. എന്നാല്‍ കാലത്തിന്റെയും ദേശത്തന്റെയും വ്യത്യാസം നോക്കാത്ത സഞ്ചാരികള്‍ക്ക് ആ അതിര്‍ത്തികള്‍ക്ക് സ്വപ്ന സ്ഥലങ്ങളാണ്. ഓരോ സഞ്ചാരിയും ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന അതിര്‍ത്തിയിലെ സ്വര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം...

നാഥുലാ പാസ്, സിക്കിം

നാഥുലാ പാസ്, സിക്കിം

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നാഥുലാ പാസ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയാണ്.
പണ്ടുകാലത്ത് ഇന്ത്യയെയും ടിബറ്റിനെയും ബന്ധിപ്പിച്ചിരുന്ന സില്‍ക്ക് റൂട്ട ഇതുവഴിയായിരുന്നു പോയിരുന്നത്. ഇന്ന് ഇതുവഴി കടന്നു പോകുമ്പോള്‍ ഒരു വശത്ത് ഇന്ത്യന്‍ സൈന്യവും മറുവശത്ത് ചൈനീസ് സൈന്യവും തമ്പടിച്ചിരിക്കുന്നത് കാണാം.
ഗാങ്‌ടോക്കില്‍ നിന്നും ഒരു ദിവസത്തെ പകല്‍ യാത്രയ്ക്ക് പറ്റിയ സ്ഥലമാണിത്.

PC: Shayon Ghosh

വാഗാ അതിര്‍ത്തി, പഞ്ചാബ്

വാഗാ അതിര്‍ത്തി, പഞ്ചാബ്

ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഏക പാക്കിസ്ഥാന്‍ ഗ്രാമമാണ് പഞ്ചാബിലെ വാഗ. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക പരേഡായ ബീറ്റിങ് ദ റിട്രീറ്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഇരുവശത്തും പതാക താഴ്ത്തിക്കെട്ടുന്ന ചടങ്ങ് കാണാന്‍ അയ്യായിരത്തോളം ആളുകള്‍ ഇവിടെ ഓരോ ദിവസവും എത്താറുണ്ട്.

PC: Stefan Krasowski

റാന്‍ ഓഫ് കച്ച്, ഗുജറാത്ത്

റാന്‍ ഓഫ് കച്ച്, ഗുജറാത്ത്

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ അതിര്‍ത്ിയായി സ്ഥിതി ചെയ്യുന്ന റാന്‍ ഓപ് കച്ച് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടങ്ങളിലൊന്നാണ്. ഗുജറാത്തിലെ താര്‍ മരുഭൂമിയിലാണ് റാന്‍ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത്. കച്ച് എന്നാല്‍ മരുഭൂമി എന്നാണ് ഗുജറാത്തി ഭാഷയില്‍. റാന്‍ ഓറ് കച്ച് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റാന്‍ ഉത്സവ് നടക്കുന്ന സമയമാണ്. ഈ വര്‍ഷത്തെ ആഘോഷം നവംബര്‍ ഒന്നു മുതല്‍ 2018 ഫെബ്രുവരി ഒന്നുവരെയാണ്.

PC: Rahul Zota

പാന്‍ഗോങ് സോ, ലഡാക്ക്

പാന്‍ഗോങ് സോ, ലഡാക്ക്

ഇന്ത്യയില്‍ നിന്നും ചൈന വരെ പരന്നു കിടക്കുന്ന പാന്‍ഗോങ് സോ സമുദ്രനിരപ്പില്‍ നിന്നും 14,270 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 134 കിലോമീറ്റര്‍ നീളത്തിലുള്ള ഈ തടാകം ഹിമാലയത്തന്റെ താഴ്‌വാരങ്ങളിലാണുള്ളത്. ചിലസമയങ്ങളില്‍ നിറം മാറുന്ന ഈ തടാകത്തിനെ നീലയില്‍ നിന്നും ചാരനിത്തിന്റെ വകഭേദങ്ങളില്‍ കാണാന്‍ സാധിക്കും. പ്രശസ്ത ബോളിവുഡ് സിനിമയായ ത്രി ഇഡിയറ്റ്‌സില്‍ വന്നതിനു ശേഷമാണ് ഇവിടം സഞ്ചാരികള്‍ക്കിത്രയും പ്രിയപ്പെട്ട ഇടമായത്.

PC: Apthomas1

ധനുഷ്‌കോടി, തമിഴ്‌നാട്

ധനുഷ്‌കോടി, തമിഴ്‌നാട്

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ധനുഷ്‌കോടി ഇന്ന് ഒരു പ്രേതനഗരമാണെങ്കിലും വളരെ വ്യത്യസ്തമായി നിലകൊള്ളുന്ന ഒരിടമാണ്. 1964 ല്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ശ്രീലങ്കയുമായുള്ള ബന്ധം തകര്‍ന്നെങ്കിലും സഞ്ചാരികള്‍ക്കിന്നും പ്രിയപ്പെട്ട ഇടമാണിത്. ആഡംസ് ബ്രിഡ്ജ്,ഗള്‍ഫ് ഓഫ് മാന്നാര്‍ നാഷണല്‍ പാര്‍ക്ക്, ധനുഷ്‌കോടി ബീച്ച്, പാമ്പന്‍ ഐലന്‍ഡ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Brocken Inaglory

ധാവ്കി, മേഘാലയ

ധാവ്കി, മേഘാലയ

ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന ധാവ്കി മേഘാലയയിലെ ചെറിയ ഗ്രാമങ്ങളിലൊന്നാണ്. കല്‍ക്കരി ഘനനം നടക്കുന്ന പ്രധാന പ്രദേശമായ ഇവിടെ ദിവസം 500 ട്രക്കുകള്‍ വരെ പോകാറുണ്ട്.
പ്രകൃതിസൗന്ദര്യത്തിനു പേരുകേട്ട ഇവിടം ഭംഗിക്കും പച്ചപ്പിനും പ്രസിദ്ധമാണ്.

PC: Vikramjit Kakati

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...