Search
  • Follow NativePlanet
Share
» »അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം

അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം

അസമിലെയും മേഘാലയയിലെയും നിങ്ങളാഗ്രഹിക്കുന്ന കാഴ്ചകളെല്ലാം കൊതിതീരെ കണ്ടും ആസ്വദിച്ചും വരുവാൻ സാധിക്കുന്ന പാക്കേജിനെക്കുറിച്ചറിയാം..

വടക്കു കിഴക്കൻ ഇന്ത്യ.. ഓരോ സഞ്ചാരിയുടെയും യാത്രാ സ്വപ്നങ്ങളിൽ എന്നും വിരാജിക്കുന്ന ഇടം. ഓരോ യാത്രാ വിവരണങ്ങളും ചിത്രങ്ങളും കാണുമ്പോൾ ഒന്നിവിടെ പോയാൽ കൊള്ളാമായിരുന്നു എന്നു തോന്നിയിട്ടില്ലേ? കേരളത്തെപ്പോലും തോൽപ്പിക്കുന്ന പച്ചപ്പും മഴമേഘങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന, പുരാതന കഥകളിലൂടെ പരിചയപ്പെട്ട, മടങ്ങിപ്പോരുവാൻ ഒരു തരിപോലും തോന്നിപ്പിക്കാത്ത അസമിലേക്കും മേഘാലയയിലേക്കും ഒരു യാത്ര...

ഇതാ നിങ്ങളുടെ സ്വപ്നയാത്ര പൂർത്തീകരിക്കുവാനൊരു അവസരം ഐആർസിടിസി കൊണ്ടുവന്നിരിക്കുകയാണ്. അസമിലെയും മേഘാലയയിലെയും നിങ്ങളാഗ്രഹിക്കുന്ന കാഴ്ചകളെല്ലാം കൊതിതീരെ കണ്ടും ആസ്വദിച്ചും വരുവാൻ സാധിക്കുന്ന പാക്കേജിനെക്കുറിച്ചറിയാം..

അസം-മേഘാലയ എയർ പാക്കേജ്

അസം-മേഘാലയ എയർ പാക്കേജ്

വടക്കു കിഴക്കൻ ഇന്ത്യയുടെ ഏറ്റവും ഭംഗിയാർന്ന കാഴ്ചകളുള്ള രണ്ട് സംസ്ഥാനങ്ങളാണ് അസമും മേഘാലയയും. വടക്കു കിഴക്കൻ ഇന്ത്യയുടെ കവാടമായ ഗുവാഹത്തി, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മൗലിനോങ്, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ വാസസ്ഥലമായ കാസിരംഗ, വിവിധ സംസ്കാരങ്ങളുടെയും വളർച്ചകളുടെയും കഥ പറയുന്ന ബ്രഹ്മപുത്ര എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ രണ്ടിടങ്ങളിലുമായി കാണുവാനുണ്ട്.
കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന അസം-മേഘാലയ എയർ പാക്കേജ് നിങ്ങളെ ഈ കാഴ്ചകളിലേക്കാണ് കൊണ്ടുപോകുന്നത്.

PC:Hadwt/Unsplash

ആറ് രാത്രിയും ഏഴ് പകലും

ആറ് രാത്രിയും ഏഴ് പകലും

കൊച്ചിയിൽ നിന്നാരംഭിച്ച് ഗുവാഹത്തിയിൽ ഒരു ദിനസവും ഷില്ലോങ്ങിൽ മൂന്ന് ദിവസവും കാസിരംഗയിലും തുടർന്ന് ഗുവാഹത്തിയിലും ഒരോ ദിവസവും ചിലവഴിക്കുന്ന രീതിയിലാണ് ഈ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ തുടങ്ങുന്ന യാത്ര തിരികെ കൊച്ചിയിൽ അവസാനിക്കും,

PC:Jubin Deka/Unsplash

 ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ഒന്നാം ദിവസം രാവിലെ 6.40ന് ആണ് കൊച്ചിയിൽ നിന്നുള്ള വിമാനം. അത് ഉച്ചയ്ക്ക് 12.05ന് ഗുവാഹത്തിയിൽ എത്തിച്ചേരും. ഇവിടുന്ന് നേരെ നേരത്തെ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിലേക്ക് മാറും. ഈ ദിവസം വേറെ സൈറ്റ് സീയിങ്ങുകളോ മറ്റോ ഇല്ല. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് സമയം ചിലവഴിക്കാം.

PC:Dev Asangbam/Unsplash

രണ്ടാം ദിവസം

രണ്ടാം ദിവസം

അസം-മേഘാലയ എയർ പാക്കേജ് വാഗ്ദാനം ചെയ്തിരിക്കുന്ന കാഴ്ചകളിലേക്ക് കടക്കുന്നത് രണ്ടാമത്തെ ദിവസം മുതലാണ്. രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്ന് ചെക്ക്-ഔട്ട് ചെയ്ത് ഷില്ലോങ്ങിലേക്ക് പോകും. കണ്ണുനീരിന്‍റെ തടാകം എന്നറിയപ്പെടുന്ന ഉമിയം തടാകം, ഡോൺ ബോസ്കോ മ്യൂസിയം എന്നിവിടങ്ങൾ യാത്രയിൽ സന്ദർശിക്കും. തുടർന്ന് ഷില്ലോങ്ങിലെ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യും. അന്ന് രാത്രി ഹോട്ടലിൽ വിശ്രമം. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഡിന്നറും പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നു.

PC:Angshu Purkait/Unsplash

മൂന്നാം ദിവസം

മൂന്നാം ദിവസം

മഴമേഘങ്ങളുടെ നാടായ, ഇന്ത്യയിലേറ്റവും അധികം നനവാർന്ന ഇടങ്ങളിലൊന്നായ ചിറാപുഞ്ചിയിലേക്ക് പോകും. അതിരാവിലെ തന്നെ ഷില്ലോങ്ങിൽ നിന്നും യാത്ര പുറപ്പെടും. ഒരുപാട് കാഴ്ചകൾ കാണുന്ന ഒരു ദിവസമാണിത്. ഷില്ലോങ് പീക്ക്, എലിഫന്‍റാ വെള്ളച്ചാട്ടം, ദുവാൻ സിങ് സിയം വ്യൂ പോയിന്റ്, നോഹ്കലികായ് വെള്ളച്ചാട്ടം, മൗസ്മൈ ഗുഹകൾ, സെവൻ സിസ്റ്റർ ഫാൾസ് എന്നിവിടങ്ങളാണ് കാണുന്ന്. തുടർന്ന് വൈകുന്നേരം ഷില്ലോങ്ങിലേക്ക് തിരികെ വരും. രാത്രി താമസം ഷില്ലോങ്ങിലെ ഹോട്ടലിൽ തന്നെ. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഡിന്നറും യാത്രാ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നു.

PC:Rasheda Akter/Unsplash

നാലാം ദിവസം

നാലാം ദിവസം

നാലാം ദിവസത്തെ കാഴ്ച ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമ ആയ മൗലിനോങ് ആണ്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയുടെ ഭാഗമായ ഇവിടേക്ക് എത്തുവാൻ ഷില്ലോങ്ങില്‍ നിന്നും മൂന്ന് മണിക്കൂർ നീണ്ട യാത്ര വേണം. എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മരങ്ങളുമാണ് ഇവിടുത്തെ കാഴ്ച. മരംകൊണ്ടു നിർമ്മിച്ച ചെറിയ വീടുകളും അതിന്‍റെ പൂന്തോട്ടങ്ങളും വേലികളും എല്ലാം നിങ്ങളെ സന്തോഷിപ്പിക്കുന്ന കാഴ്ചകളാണ്.
ഇവിടുന്ന് പ്രസിദ്ധമായ ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ ജീവനുള്ള വേരുപാലങ്ങൾ, ലോകത്തിലെ ഏറ്റവും തെളിഞ്ഞ നദികളിലൊന്നായ ദാവ്കി ലേക്ക് എന്നിവ കാണും. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നാണ് ഈ സ്ഥലമുള്ള്. ശേഷം വൈകുന്നേരത്തോടു കൂടി ഷില്ലോങ്ങിലേക്ക് വരും. രാത്രി താമസം ഷില്ലോങ്ങിലെ ഹോട്ടലിൽ തന്നെ. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഡിന്നറും യാത്രാ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നു.

PC:RitayanRoy

 അഞ്ചാം ദിവസവും ആറാം ദിവസവും

അഞ്ചാം ദിവസവും ആറാം ദിവസവും

അഞ്ചാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം കാസിരംഗയിലേക്ക് പോകും. ഷില്ലോങ്ങിൽ നിന്നും ആറു മുതൽ ഏഴ് മണിക്കൂർ വരെ സമയമെടുക്കുന്ന യാത്രയാണിത്. കാസിരംഗയിൽ വൈകുന്നേരത്തോടെ എത്തിയാലും ഈ ദിവസം മറ്റു കാഴ്ചകളൊന്നും കാണുന്നില്ല. പകരം ബാക്കി സമയം വിശ്രമത്തിനായി മാറ്റിവെച്ചിരിക്കുന്നു. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഡിന്നറും യാത്രാ പാക്കേജിന്റെ ഭാഗമാണ്.

ആറാം ദിവസം മുഴുവനും കാസിരംഗ കാണുവാനായി മാറ്റിവെച്ചിരിക്കുന്നു. പുലർച്ചെ നിങ്ങളുടെ ചിലവിൽ എലിഫന്‍റ് സഫാരിക്ക് പോകാം. ജീപ്പ് സഫാരി ലഭ്യമാണെങ്കിലും സ്വന്തം ചിലവിൽ പോകാം. പ്രഭാതഭക്ഷണത്തിനു ശേഷം തിരികെ റിസോർട്ടിലേക്ക് മടങ്ങിവരും. തുടർന്ന് ചെക്ക് ഔട്ട് ചെയ്ത ശേഷം ഗുവാഹത്തിയിലേക്ക് പോകും. അവിടെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. രാവിലത്തെ ഭക്ഷണവും രാത്രിയിലെ ഡിന്നറും യാത്രാ പാക്കേജിന്റെ ഭാഗമാണ്.

PC:santanu misra/ Unsplash

ഏഴാം ദിവസം

ഏഴാം ദിവസം

ഗുവാഹത്തിയിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം കാണുന്നതാണ് ഈ ദിവസത്തെ കാഴ്ച. ആർത്തവം ആഘോഷമാക്കുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. 51 ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രം ഗുവാഹത്തിയിൽ നിലാചൽ കുന്നിനു മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രദർശനം നടത്തിയ ശേഷം തിരികെ ഹോട്ടലിലേക്ക് വരും . പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് ഗുവാഹത്തി എയർപോർട്ടിലേക്ക് വരും.

PC: Neptune8907

യാത്രാ തിയതി

യാത്രാ തിയതി

നിലവിൽ രണ്ടു യാത്രകളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. ആദ്യ യാത്ര ഫെബ്രുവരി 05ന് പോയി 11ന് മടങ്ങി വരുന്നതും രണ്ടാമത്തെ യാത്ര ഫെബ്രുവരി 23ന് പോയി മാർച്ച് 1ന് തിരികെ വരുന്നതും. രണ്ടു യാത്രയിലെയും വിമാനങ്ങളുടെ സമയങ്ങൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്.

PC:Ranadeep Bania/Unsplash

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

30 പേർക്കാണ് ഈ പാക്കേജിൽ യാത്രയ്ക്ക് അവസരമുണ്ടാവുക യാത്രയിൽ കംഫർട്ട് ക്ലാസ് സൗകര്യങ്ങളാണ് നല്കുന്നത്. സിംഗിൾ ഒക്യുപൻസിക്ക് 65,900/- രൂപയും ഡബിൾ ഒക്യുപൻസിക്ക് 49,150/ രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക്47,200/ രൂപയും ആണ് നിരക്ക്. കുട്ടികളില്‍ 5-11 പ്രായത്തിലുള്ള, ബെഡ് ആവശ്യമുള്ളവർക്ക് 41,300/ രൂപയും ബെഡ് ആവശ്യമില്ലാത്ത 5-11 പ്രായക്കാർക്ക് 34,200/ രൂപയും 2-4 പ്രായത്തിലുള്ള ബെഡ് ആവശ്യമില്ലാത്ത കുഞ്ഞുങ്ങൾക്ക് 29,600/ രൂപയും തുക ഈടാക്കും.
ഒരു യാത്രയിൽ പരമാവധി 30 പേർക്കാണ് പങ്കെടുക്കുവാൻ സാധിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:https://www.irctctourism.com/pacakage_description?packageCode=SEA05

PC:Kushal Medhi/Unsplash

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X