Search
  • Follow NativePlanet
Share
» »പുരിയും കൊണാര്‍ക്കും കാണാം.. കൊച്ചിയില്‍ നിന്നും ഐആര്‍സി‌ടിസിയുടെ ഒഡീഷ യാത്ര

പുരിയും കൊണാര്‍ക്കും കാണാം.. കൊച്ചിയില്‍ നിന്നും ഐആര്‍സി‌ടിസിയുടെ ഒഡീഷ യാത്ര

കൊച്ചിയില്‍ നിന്നും ഐആര്‍സി‌ടിസി പുരി, കൊണാര്‍ക്ക്, ഭുവനേശ്വര്‍ എന്നിവി‌‌ടങ്ങളിലേക്ക് ഒരു പാക്കേജ് ഒരുക്കിയിരിക്കുകയാണ്.

കലയും സംസ്കാരവും ഒന്നിനൊന്ന് ആകര്‍ഷിക്കുന്ന നഗരമാണ് ഒഡീഷയിലെ പുരി. വിശുദ്ധമായ ക്ഷേത്രങ്ങളും നൃത്തോത്സവങ്ങളും ബീച്ചും മ്യൂസിയങ്ങളും എല്ലാമായി ലോകമെമ്പാ‌ടുനിന്നും സഞ്ചാരികള്‍ ഇവി‌ടെയെത്തുന്നു. കേരളത്തില്‍ നിന്നും നിരവധി ആളുകള്‍ ഇവി‌ടെ വരുന്നു. ഇപ്പോഴിതാ കൊച്ചിയില്‍ നിന്നും ഐആര്‍സി‌ടിസി പുരി, കൊണാര്‍ക്ക്, ഭുവനേശ്വര്‍ എന്നിവി‌‌ടങ്ങളിലേക്ക് ഒരു പാക്കേജ് ഒരുക്കിയിരിക്കുകയാണ്. ഇവി‌‌‌ടുത്തെ പ്രധാന ഇ‌ടങ്ങളും ക്ഷേത്രങ്ങളും കണ്ടുപോകുവാന്‍ സാധിക്കുന്ന വിധത്തിലുള്ള പാക്കേജിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം.

കൊച്ചി-പുരി പാക്കേജ്

കൊച്ചി-പുരി പാക്കേജ്

ഐആര്‍സി‌‌ടിസി കൊച്ചിയില്‍ നിന്നും ആരംഭിക്കുന്ന പാക്കേജ് പുരി, കൊണാര്‍ക്ക്, ഭുവനേശ്വര്‍ എന്നിവി‌ടങ്ങളാണ് പ്രധാനമായും സന്ദര്‍ശിക്കുന്നത്. ഹൈന്ദവ വിശ്വാസത്തിലെ പ്രധാന തീര്‍ത്ഥാ‌ടന സ്ഥാനങ്ങളിലൊന്നായ പുരി ക്ഷേത്രങ്ങള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. രഥയാത്രയ്ക്കും ക്ഷേത്രോത്സവങ്ങള്‍ക്കുമാണ് ഇവി‌ടെ ആളുകളെത്തുന്നത്. കൊച്ചിയില്‍ നിന്നും ആരംഭിക്കുന്ന പാക്കേജ് ഇവി‌‌ടുത്തെ വ്യത്യസ്തമായ ഇ‌ടങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നു.

PC:Venkat Rajalbandi

യാത്രാ തിയതി

യാത്രാ തിയതി

നാലു രാത്രിയും അഞ്ച് പകലും നീണ്ടുനില്‍ക്കുന്ന യാത്ര ഏറ്റവും പുതിയ ഷെഡ്യൂള്‍ അനുസരിച്ച് 2022 ഡിസംബര്‍ 1-ാം തിയ്യതി ആരംഭിച്ച് 5-ാം തിയ്യതി തിരികെ വരും. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിയും തിരികെയും വിമാനത്തിലായിരിക്കും യാത്ര.

PC:Anindita Das

ഒന്നാം ദിവസം

ഒന്നാം ദിവസം

കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്ക് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വിമാനം കയറും, രാത്രി 9.15ന് ഓ‌ടെ ഭുവനേശ്വറില്‍ എത്തിച്ചേരും. അവിടുന്ന് നേരെ ഹോട്ടലിലേക്ക് പോയി അന്നു രാത്രി അവിടെ വിശ്രമിക്കും.

PC:Ross Parmly

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാമത്തെ ദിവസം മുഴുവനും ഭുവനേശ്വറ്‍ കാഴ്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. രാവിലെ ഭക്ഷണത്തിനു ശേഷം ലിംഗരാജ് ക്ഷേത്രം ദര്‍ശിക്കും. അതിനെ തുടർന്ന് ട്രൈബൽ മ്യൂസിയവും ഉദയഗിരിയും ഖണ്ഡഗിരി ഗുഹകളും സന്ദർശിക്കും. ഭുവനേശ്വറിലെ ഏറ്റവും പ്രധാന കാഴ്ചകളാണിത്. ഉച്ചഭക്ഷണത്തിന് ശേഷം നന്ദൻ കാനനൻ സുവോളജിക്കൽ പാർക്കിലേക്കാണ് പോകുന്നത്. ഇവി‌ടുത്തെ കാഴ്ചകള്‍ കണ്ട ശേഷം വൈകുന്നേരത്തോ‌ടെ ഹോട്ടലിലേക്ക് മ‌ടങ്ങും. രാത്രി താമസം ഭുവനേശ്വറില്‍ തന്നെയാണ്.

മൂന്നാം ദിവസം

മൂന്നാം ദിവസം

പുരി, കൊണാര്‍ക്ക് സന്ദര്‍ശനത്തിനായാണ് മൂന്നാമത്തെ ദിവസമുള്ളത്. പ്രഭാതഭക്ഷണത്തിന് ശേഷം ധൗലി ഗിരി വഴി പുരിയിലേക്ക് പോകും. ധൗലി ഗിരി സന്ദര്‍ശിച്ച ശേഷം പുരിയിലേക്ക് പോകുന്ന വിധത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം കൊണാര്‍ക്കിലേക്ക് യാത്ര തിരിക്കും. ചന്ദ്രഭാഗ ബീച്ചും സാൻഡ് ആർട്ട് ഫെസ്റ്റിവലും ഈ യാത്രയില്‍ സന്ദര്‍ശിക്കും. കൊണാര്‍ക്ക് നൃത്തോത്സവം നടക്കുന്ന സമയത്തുള്ള സന്ദര്‍ശനമായതിനാല്‍ നൃത്തോത്സവത്തില്‍ പങ്കെ‌ടുക്കുവാനും സാധിക്കും. പിന്നീട് പുരി ഹോട്ടലിലേക്ക് പോകും. രാത്രി താമസവും ഭക്ഷണവും അവിടെത്തന്നെ.

PC:Ashish Kumar

നാലാം ദിവസം

നാലാം ദിവസം

വ്യത്യസ്തമായ കാഴ്ചകളിലേക്കുള്ള യാത്രയാണ്നാ ലാമത്തെ ദിവസം പ്ലാന്‍ ചെയ്ചിരിക്കുന്നത്. പുരിയിലെ പ്രസിദ്ധമായ ജഗനാഥ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ രാവിലത്തെ സമയം വിനിയോഗിക്കാം. പ്രഭാത ഭക്ഷണത്തിനു ശേഷം പത്തു മണിവരെ ക്ഷേത്രദര്‍ശനം നടത്താം. ശേഷം ഹോട്ടലില്‍ നിന്നും ചെക്ക്-ഔ‌ട്ട് ചെയ്യും. തുടര്‍ന്ന് നേരെ ചിൽക്ക തടാകത്തിലേക്ക് പോകും. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള ബ്ലാക്ക് ലഗൂണ്‍ എന്നാണ് ചിലിക അറിയപ്പെടുന്നത്. ഇതിന്റെ കാഴ്ചകളിലേക്ക് കടന്നുചെല്ലുവാന്‍ സമയം ഇഷ്ടംപോലെ യാത്രയില്‍ അനുവദിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് സതപദയിലേക്ക് ബോട്ടിംഗ് ചെയ്യാം. ഉച്ചയ്ക്ക് ശേഷം വീണ്ടും ഭുവനേശ്വറിലേക്ക് മടങ്ങും. വഴിയില്‍ രഘുരാജ്പൂർ ഗ്രാമപര്യടനത്തിനും അവസരമുണ്ട്. അതിനു ശേഷം ഭുവനേശ്വറിലെ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യും. ഭുവനേശ്വറിൽ തന്നെയാണ് അത്താഴവും രാത്രി താമസവും ഏര്‍പ്പെ‌ടുത്തിയിരിക്കുന്നത്.

PC:Subham9423

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയുടെ അവസാന ദിവസമായ അഞ്ചാം ദിവസം പ്രത്യേകിച്ച് യാത്രകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. പ്രഭാതഭക്ഷണത്തിന് ശേഷം, ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യും. ഭുവനേശ്വറില്‍ നിന്നും രാവിലെ 8 മണിക്കാണ് കൊച്ചിയിലേക്കുള്ള മടക്കവിമാനം. വിമാനം ഉച്ചയ്ക്ക് 1.55ന് ക‌ൊച്ചിയില്‍ ലാന്‍ഡ് ചെയ്യും.

PC:alexey starki

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന താമസസൗകര്യങ്ങള്‍ അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. കംഫര്‍ട്ട് നിലവാരത്തിലാണ് യാത്ര സൗകര്യം. സിംഗിള്‍ ഒക്യുപന്‍സിക്ക്53,750 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 44,150 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 42,450
രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 36,400
രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 34,900 രൂപയും ആയിരിക്കും. രണ്ടു മുതല്‍ നാല് വരെ പ്രായമുള്ള കുട്ടികളില്‍ ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 30,300 രൂപയും ട‌ിക്കറ്റ് നിരക്കായി നല്കണം.

PC:Ashish Kumar Senapati

ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്

ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്

ഇക്കണോമി ക്ലാസിൽ ഇൻഡിഗോ എയർലൈൻസിന്റെ വിമാന ടിക്കറ്റുകൾ (കൊച്ചി-ഭുവനേശ്വര്-കൊച്ചി), ഭുവനേശ്വറിൽ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമൊപ്പം ഹോട്ടൽ താമസം (3 രാത്രികൾ), പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമൊപ്പം പുരിയിൽ ഹോട്ടൽ താമസം(1 രാത്രി), കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍ ‌ടിക്കറ്റ്, ഐആര്‍സിടിസി ടൂര്‍ എസ്കോര്‍ട്ട് തുടങ്ങി നിരവധി കാര്യങ്ങള്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെ‌ടുത്തിയിട്ടുണ്ട്,

PC:Subhadip Kanjilal

ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്

പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസിപാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X