Search
  • Follow NativePlanet
Share
» »35250 രൂപയ്ക്ക് കാശ്മീര്‍ കാണാം...ആറ് ദിവസത്തെ യാത്ര..ഭൂമിയിലെ സ്വര്‍ഗ്ഗം കാണാം

35250 രൂപയ്ക്ക് കാശ്മീര്‍ കാണാം...ആറ് ദിവസത്തെ യാത്ര..ഭൂമിയിലെ സ്വര്‍ഗ്ഗം കാണാം

കാശ്മീരിന്‍റെ മനോഹാരിതയിലേക്കും പ്രകൃതിഭംഗിയിലേക്കും ഒരിക്കെങ്കിലും ഇറങ്ങിച്ചെന്ന് ആസ്വദിക്കണമെന്ന് തോന്നിയിട്ടില്ലേ... മഞ്ഞുപുതച്ചുകിടക്കുന്ന പര്‍വ്വതങ്ങളും നീലാകാശവും എവിടുന്നെന്നില്ലാതെ ഒഴുകിയിറങ്ങുന്ന അരുവികളും ഉള്ള നാട്... തടാകങ്ങളും ദേവതാരു മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഭൂമിയിലൂടെ കൊതിതീരെ യാത്രചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിരവധി പാക്കേജുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലേറ്റവും പുതിയതായി അനൗണ്‍സ് ചെയ്തിരിക്കുന്നതാണ് ഡല്‍ഹി വഴി പോകുന്ന ജന്നത് ഇ കാശ്മീര്‍ പാക്കേജ്. ഈ പാക്കേജിനെക്കുറിച്ചും അതിന്റെ പ്രത്യേകതകള്‍, സന്ദര്‍ശിക്കുന്ന ഇടങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം

ജന്നത് -ഇ കാശ്മീര്‍

ജന്നത് -ഇ കാശ്മീര്‍

കാശ്മീരിന്‍റെ മായിക കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ഏറ്റവും പുതിയ പാക്കേജാണ് ജന്നത് -ഇ കാശ്മീര്‍. പാട്നയില്‍ നിന്നും ആരംഭിച്ച് ഡല്‍ഹി വഴി ശ്രീനഗറിലെത്തുന്ന ഈ യാത്രയില്‍ കാശ്മീരില്‍ ഒരാള്‍ കണ്ടിരിക്കണം എന്നാഗ്രഹിക്കുന്ന ഇടങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അ‍ഞ്ച് രാത്രിയും ആറ് പകലുമാണ് യാത്ര നീണ്ടുനില്‍ക്കുന്നത്.

യാത്രാ തിയതി

യാത്രാ തിയതി

നിലവില്‍ ഒരു ഷെഡ്യൂള്‍ മാത്രമാണ് യാത്രയ്ക്കുള്ളത്. അത് സെപ്റ്റംബര്‍ 1-ാം തിയ്യതി ആരംഭിച്ച് 6ന് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 30 സീറ്റുകളാണ് യാത്രയില്‍ ലഭ്യമായിട്ടുള്ളത്.

 ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ഒന്നാമത്തെ ദിവസം രാവിലെ 8.30ന് പാട്നയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഡല്‍ഹി വഴി ശ്രീനഗര്‍ എത്തുന്ന വിധത്തിലാണ് യാത്ര. രാവിലെ 8.30ന് പാട്നയില്‍ നിന്നും വിമാനം പുറപ്പെട്ട് 3.10 ന് ശ്രീനഗര്‍ വിമാനത്താവളത്തിലെത്തും. അവിടുന്ന് ഹോട്ടലിലേക്ക് മാറി ഫ്രഷ് ആയ ശേഷം ആദ്യദിവസത്തെ യാത്രകള്‍ക്കായി ഇറങ്ങാം. ശിക്കാര ബോട്ട് യാത്രയ്ക്കായും ദാല്‍ തടാക കാഴ്ചകള്‍ക്കായും ഈ ദിവസം പ്രയോജനപ്പെടുത്താം. എന്നാല്‍ ശിക്കാര ബോട്ട് യാത്രയുടെ പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇതിനുള്ള ചിലവ് അവരവര്‍ വഹിക്കേണ്ടി വരും.

രണ്ടാം ദിവസം

രണ്ടാം ദിവസം

പൂക്കളുടെ മേട് എന്നറിയപ്പെടുന്ന ഗുല്‍മാര്‍ഗിലെ കാഴ്ചകളിലേക്കാണ് ഈ ദിവസം പോകുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2650 മീറ്റര്‍ ഉയരത്തിലുള്ള ഇവിടം ജമ്മു കാശ്മീരിന്റെ ഏറ്റവും ഭംഗിയാര്‍ന്ന കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന നാടാണ്. ഗുല്‍മാര്‍ഗിലെ കാഴ്ചകളില്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കോള്‍ഫ് കോഴ്സ് മൈതാനവും ഇവിടെ കാണാം. ഗുല്‍മാര്‍ഗിന്റെ മറ്റൊരാകര്‍ഷണമായ ഗോണ്ടോള എന്ന കേബിള്‍ കാര്‍ റൈഡും ഇവിടെ തീര്‍ച്ചയായും ആസ്വദിച്ചിരിക്കേണ്ട ഒന്നാണ്. എന്നാല്‍ ഇത് പാക്കേജിന്റെ ഭാഗം അല്ലാത്തതിനാല്‍ സ്വന്തം ചിലവില്‍ ഉപയോഗിക്കേണ്ടി വരും. അന്ന് വൈകിട്ടോടെ ശ്രീനഗറിലെത്തി നേരത്ത ചെക്ക് ഇന്‍ ചെയ്ത ഹോട്ടലില്‍ താമസവും ഡിന്നറും ലഭ്യമാക്കിയിട്ടുണ്ട്.

PC:Jannes Jacobs

മൂന്നാം ദിവസം

മൂന്നാം ദിവസം

കുങ്കുമപ്പാടങ്ങള്‍ കാഴ്ചയൊരുക്കുന്ന പഹല്‍ഗാമിലേക്കാണ് മൂന്നാം ദിവസം പോകുന്നത്. തടാകങ്ങളും മലനിരകളും കാഴ്ചയൊരുക്കുന്ന ഇവിടെ താഴ്വാരങ്ങളിലെ കുങ്കുമപ്പാടങ്ങള്‍ യാത്രയില്‍ സന്ദര്‍ശിക്കും. പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് പഹല്‍ഗാം സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്. അവന്തിപുര അവശിഷ്ടങ്ങളും യാത്രയില്‍ സന്ദര്‍ശിക്കും. വൈകിട്ടോടെ ശ്രീനഗറിലെ ഹോട്ടലില്‍ തിരിച്ചെത്തും,

PC:Mohammad Amiri

നാലും അഞ്ചും ദിവസം

നാലും അഞ്ചും ദിവസം

സ്വര്‍ണ്ണത്തിന്റെ താഴ്വരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സോന്മാര്‍ഗിലേക്കാണ് നാലാമത്തെ ദിവസത്തെ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
അ‍ഞ്ചാം ദിസം കാശ്മീകിലെ മുഗള്‍ ഗാര്‍ഡനുകളുടെ സന്ദര്‍ശനത്തിനായി മാറ്റിവെച്ചിരിക്കുന്ന ദിവസമാണ്. നിഷാത്, ഷാലിമാർ ചെസിഹ്മ ഷാഹി എന്നിവിടങ്ങള്‍ ഈ ദിവസം സന്ദര്‍ശിക്കും. ഒപ്പം തന്നെ ശങ്കരാചാര്യ ക്ഷേത്രവും യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി തിരികെ ഹോട്ടലിലേക്ക് മടക്കം.

PC:YASER NABI MIR

ആറാം ദിവസം

ആറാം ദിവസം

യാത്രയുടെ അവസാനത്തെ ദിവസമായ ഈ ദിവസം സൈറ്റ് സീയിങ് ഒന്നുമില്ല. രാവിലെ ഹോട്ടലില്‍ നിന്നും ചെക് ഔട്ട് ചെയ്ത് ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് പോകും. 11.25 നാണ് മടക്ക വിമാനം പുറപ്പെടുന്നത്. ഡല്‍ഹി വഴി പാട്നയില്‍ വൈകിട്ട് 6.30ന് എത്തിച്ചേരും.

PC:Akshat Vats

കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ പാക്കേജുമായി ഐആര്‍സിടിസി...ആറുദിവസത്തെ യാത്ര.. പോയാലോ?!!

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കംഫര്‍ട്ട് ക്സാസിലൊരുക്കിയിരിക്കുന്ന യാത്രയിലെ ടിക്കറ്റ് നിരക്ക്
യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക്48300/-രൂപ ആണ്. . ഡബിള്‍ ഒക്യുപന്‍സിക്ക് 35900/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 35250/-രൂപയും ടിക്കറ്റ് നിരക്കുണ്ട്. 5-11 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക്35250/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 329950/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 23850/- രൂപ ടിക്കറ്റ് നിരക്കില്‍ ഈടാക്കും.

PC:Rish Agarwal

ടിക്കറ്റില്‍ ഉള്‍പ്പെടുന്നത്

ടിക്കറ്റില്‍ ഉള്‍പ്പെടുന്നത്

ഇക്കണോമി ക്ലാസിലെ പട്‌ന-ഡൽഹി-ശ്രീനഗർ രണ്ടു ഭാഗത്തേയ്ക്കുമുള്ള എയർ ടിക്കറ്റ്, കംഫർട്ട് കാറ്റഗറി ഹോട്ടലിൽ താമസം, 5 പ്രഭാതഭക്ഷണം + 5 അത്താഴം, ടൂറിസ്റ്റ് വാഹനം വഴിയുള്ള യാത്ര തുടങ്ങിയ കാര്യങ്ങള്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PC:Raimond Klavins

കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്

ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍

Read more about: irctc kashmir travel packages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X