Search
  • Follow NativePlanet
Share
» »യാത്ര ചെയ്ത് ആഘോഷിക്കാൻ ജനുവരിയിലെ ഈ അവധി ദിവസങ്ങൾ

യാത്ര ചെയ്ത് ആഘോഷിക്കാൻ ജനുവരിയിലെ ഈ അവധി ദിവസങ്ങൾ

ജനുവരിയിലെ അവധി ദിവസങ്ങളിൽ പോകുവാൻ പറ്റിയ ഇടങ്ങളും യാത്രാ പ്ലാനും നോക്കാം

ഗയ്സ്... ഈ മാസത്തെ അവധി ദിവസങ്ങൾ ഒക്കെ കണ്ടില്ലേ... വെറും ഒരു ദിവസം ലീവെടുത്താൽ ഒന്നു കറങ്ങി വരാൻ പറ്റിയ യാത്രകൾ ഒന്നു പ്ലാൻ ചെയ്താലോ... മകരസംക്രാന്തിയും റിപ്പബ്ലിക് ദിവസവും വരുന്ന വീക്കെൻഡുകൾ നോക്കിയിറങ്ങിയാൽ ഉടനെയൊന്നും വീട്ടിൽ കയറേണ്ടെന്ന് അർഥം. ഇതാ ജനുവരിയിൽ പോകുവാൻ പറ്റിയ വീക്കെൻഡ് പ്ലാനുകൾ നോക്കാം...

ലോങ് വീക്കെൻഡുകൾ

ലോങ് വീക്കെൻഡുകൾ

ജനുവരിയിൽ രണ്ട് ലോങ്ങ് വീക്കെൻഡുകളാണ് വരുന്നത്. ഒന്നു പ്ലാൻ ചെയ്താൽ ഇതുവരെ നടത്താക്ക കുറച്ച് യാത്രകൾ നടത്തുവാനുള്ള സമയമാക്കി ഇതിനെ മാറ്റാം...

മകരസംക്രാന്തി

മകരസംക്രാന്തി

ജനുവരിയിലെ ആദ്യ ലോങ് വീക്കൻഡ് മകരസംക്രാന്തിയുമായി ബന്ധപ്പെട്ടാണ് വരുന്നത്. ജനുവരി 14 തിങ്കളാഴ്ചയാണ് മകര സംക്രാന്തി. ജനുവരി 11 വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങിയാൽ പിന്നെ 14ന് വൈകിട്ടോ അല്ലെങ്കിൽ 15 ന് രാവിലെയോ തിരിച്ച് കയറിയാൽ മതിയെന്ന് അർഥം. അതുകൊണ്ടുതന്നെ പരമാവധി മൂന്നു ദിവസം വരെ വരുന്ന യാത്രകൾ ഈ സമയത്ത് പ്ലാൻ ചെയ്യാം....

റിപ്പബ്ലിക് ഡേ

റിപ്പബ്ലിക് ഡേ

ജനുവരിയിലെ രണ്ടാമത്തെ ലോങ് വീക്കെൻഡ് റിപ്പബ്ലിക് ഡേയോട് ചേർത്തെടുക്കാം. ജനുവരി 26 ശനിയാഴ്ചയാണ് വരുന്നത്. 25 വെള്ളിയാഴ്ച വൈകിട്ടോടെ യാത്ര തുടങ്ങിയാൽ ശനിയും ഞായറുമെടുത്ത് തിങ്കളാഴ്ച തിരിച്ചെത്താം.

ഇന്‍റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ

ഇന്‍റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ

മകര സംക്രാന്തിയോട് ചേർന്ന് നടത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇന്റർ നാഷണൽ കൈറ്റ് ഫെസ്റ്റിവൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ലോക പ്രശസ്തമായ കൈറ്റ് ഫെസ്റ്റിവൽ നടക്കുക. തുടർച്ചയായ 28-ാം വർഷമാണ് ഈ ആഘോഷം നടക്കുന്നത്

PC: IKF Official Site

ദൈവങ്ങളെ ഉണർത്തുവാൻ

ദൈവങ്ങളെ ഉണർത്തുവാൻ

ഹൈന്ദവരുടെ വിശ്വാസമനുസരിച്ച് ഉറക്കത്തിലാണ്ടുപോയ ദൈവങ്ങളെ ഉണർത്തുവാനാണ് പട്ടം പറപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. എല്ലാ വർഷവും ജനുവരി ഏഴു മുതൽ 15 വരെ നടത്തുന്ന കൈറ്റ് ഫെസ്റ്റിവലിൽ 14 നാണ് പ്രധാന ആഘോഷം. സബർമതി നദിയുടെ തീരത്ത് നടക്കുന്ന ഈ മേളയിൽ പങ്കെടുക്കുവാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുക.

PC: IKF Official Site

തമിഴ്നാട്ടിലെ പൊങ്കൽ

തമിഴ്നാട്ടിലെ പൊങ്കൽ

ഉത്തരായന കാലത്തോടു ചേർന്ന് തമിഴ്നാട്ടിൽ നടക്കുന്ന പൊങ്കൽ ആഘോഷങ്ങൾക്കും ഈ ലോങ് വീക്കെൻഡ് ഉപയോഗപ്പെടുത്താം. മകര സംക്രാന്തി ആഘോഷം നടക്കുന്ന അതേ സമയം തന്നെയാണ് തമിഴ്നാട്ടിലെ പൊങ്കലിന്റെ സമയവും. നല്ല വിളവ് നൽകിയതിന് കൃഷിയുടെ ദേവനായ സൂര്യഭഗവാനുള്ള നന്ദി സൂചകമായാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. നാലു ദിവസം നീണ്ടുനിൽകുന്നതാണ് തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ.

PC:த*உழவன்

പൊങ്കലിനു പോകുവാൻ

പൊങ്കലിനു പോകുവാൻ

മധുരയിലെ ജെല്ലിക്കെട്ട്, തഞ്ചാവൂർ ബൃദദീശ്വര ക്ഷേത്രം,പൊള്ളാട്ടിയിലെ വഴിയോര കാഴ്ചകൾ, സേലത്തെ കുറുക്കനെ കാണൽ ചടങ്ങ് തുടങ്ങിയവയാണ് പൊങ്കിലിൽ തമിഴ്നാട്ടിൽ കാണേണ്ട കാഴ്ചകൾ.

റിപ്പബ്ലിക് ഡേ വീക്കെൻഡ്

റിപ്പബ്ലിക് ഡേ വീക്കെൻഡ്

ഒരു ദിവസം ലീവെടുത്താൽ മൂന്നു ദിവസം കിട്ടുന്ന രീതിയിൽ റിപ്പബ്ലിക് ഡേ വീക്കെൻഡിലെ യാത്രകൾ പ്ലാൻ ചെയ്യാം. ജനുവരി 26 വരുന്നത് ശനിയാഴ്ചയാണ്. അതുകൊണ്ട് വെള്ളിയാഴ്ച ലീവെടുത്ത് ശനിയും ഞായറും ആഘോഷിക്കുകയോ അല്ലെങ്കിൽ തിങ്കളാഴ്ച ലീവെടുത്ത് ശനിയും ഞായറും ആഘോഷിക്കുകയും ചെയ്യാം.

 കച്ചിൽ പോകാം

കച്ചിൽ പോകാം

ഗുജറാത്തിൽ കച്ച് ഉത്സവം നടക്കുനന റാൻ ഓഫ് കച്ചിലേക്ക് പോകുവാൻ ഈ സമയം പ്രയോജനപ്പെടുത്താം. ഉപ്പു പാടങ്ങളിലൂടെയുള്ള യാത്രയും അവിടുത്തെ സംസ്കാരവും ഭേദങ്ങളും അറിഞ്ഞുള്ള നടത്തവും ഒക്കെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

മൂന്നാർ

മൂന്നാർ

തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക് യാത്ര പോകുവാൻ പറ്റിയ സമയമാണിത്. മൂന്ന് ഡിഗ്രി മുതൽ മൈനസ് ഡിഗ്രി വരെയാണ് ഇപ്പോൾ ഇവിടെ അനുഭവപ്പെടുന്ന തണുപ്പ്. ഇത്രയും തണുത്ത കാലാവസ്ഥയിൽ മൂന്നാറിനെ എക്സ്പ്ലോർ ചെയ്യണം എന്നു താല്പര്യമുള്ളഴർക്ക് മൂന്നാർ തിരഞ്ഞെടുക്കാം.

മധുരയിലെ ജെല്ലിക്കെട്ട്

മധുരയിലെ ജെല്ലിക്കെട്ട്

കയ്യിൽ സമയമുണ്ടെങ്കിൽ തീർച്ചയായും കാണുവാൻ പോയിരിക്കേണ്ട ഒന്നാണ് മധുരയിലെ ജെല്ലിക്കെട്ട്. പക്ഷെ, അല്പം ധൈര്യവും അപ്രതീക്ഷിത സാഹചര്യങ്ങളിൽ എണീറ്റ് ഓടുവാനുമുള്ള കഴിവും ഉണ്ടായിരിക്കണമെന്നു മാത്രം.

ഈ കൊട്ടാരങ്ങളുള്ളപ്പോൾ ആഢംബരങ്ങള്‍ എന്തിനു കുറയ്ക്കണം!! രാജാവിനേപ്പോലെ ജീവിക്കാൻ ഈ കൊട്ടാരങ്ങൾ ഈ കൊട്ടാരങ്ങളുള്ളപ്പോൾ ആഢംബരങ്ങള്‍ എന്തിനു കുറയ്ക്കണം!! രാജാവിനേപ്പോലെ ജീവിക്കാൻ ഈ കൊട്ടാരങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ

ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്തുന്ന നാട്ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്തുന്ന നാട്

PC:Djoemanoj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X