Search
  • Follow NativePlanet
Share
» »വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

പുരാണങ്ങളിലും ഐതിഹ്യങ്ങളിലും എത്ര തിരഞ്ഞാലും കണ്ടെത്തുവാന്‍ സാധിക്കാത്ത ഒരു സാന്നിധ്യം.... ഒരു ദേശത്തിന്റെ ചരിത്രത്തിലൂടെ, അവിടുത്തെ വാമൊഴിയിലൂടെയും പരമ്പരാഗത തോറ്റങ്ങളിലൂടെ‌യും വിശ്വാസികളു‌ടെ മനസ്സില്‍ സ്ഥാനം നേടിയ കുട്ടിച്ചാത്തന്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ കാവലാളായി, ജാതിക്കും മേലെ ചിന്തിച്ച ചാത്തന്‍ മെല്ലെ ദൈവമായി മാറുകയായിരുന്നു. കാലങ്ങള്‍ കടന്നുപോയി. മനസ്സു തുറന്നു വിളിച്ചാല്‍ മനസ്സലിഞ്ഞു കേള്‍ക്കുന്ന ചാത്തന്‍ കല്ലേരിക്കാര്‍ക്കും വ‌ടകരക്കാര്‍ക്കുമെല്ലാം ശക്തിയാണ്. തങ്ങളെ കാക്കുവാന്‍ എന്നും കരുതലോടെയുണ്ടാകുമെന്ന് വിശ്വസിക്കപ്പെ‌ടുന്ന ശക്തി. വിളിച്ചാല്‍ കൈവി‌ടാത്ത കുട്ടിച്ചാത്തനെക്കുറിച്ചും കുട്ടിച്ചാത്തന്‍ കുടിയിരിക്കുന്ന കല്ലേരിയെക്കുറിച്ചും വായിക്കാം...

കല്ലേരി കുട്ടിച്ചാത്തന്‍‌

കല്ലേരി കുട്ടിച്ചാത്തന്‍‌

കല്ലേരി കുട്ടിച്ചാത്തന്‍റെകഥ അന്വേഷിച്ച് പോവുകയാണെങ്കില്‍ നൂറ്റാണ്ടുകള്‍ പലത് പിന്നിലേക്കോടണം. പതിനഞ്ചാം നൂറ്റാണ്ടിലാണ് കുട്ടിച്ചാത്തന്‍ ജീവിച്ചിരുന്നത് എന്നാണ് കരുതപ്പെടുന്നത്. സാമൂഹിക അനാചാരങ്ങളും ജന്മിത്തവും അടിമത്തവുമെല്ലാം കൊടികുത്തിവാണിരുന്ന ആ കാലത്തായിരുന്നു കുട്ടിച്ചാത്തന്റെ ജനനം. പയ്യന്നൂരിലെ കാളകാട്ട് ഇല്ലത്തിലെ ഒരു നമ്പൂതിരിക്ക് താഴ്ന്ന സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയിൽ ഉണ്ടായ മകനാണ് കുട്ടച്ചാത്തന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. അക്കാലത്തെ സാമൂഹിക അനാചാരങ്ങള്‍ കാരണം ജനനം മുതല്‍തന്നെ അവഗണനയായായിരുന്നു കുട്ടിച്ചാത്തന്‍ നേരിട്ടിരുന്നത്. ജനനം ഇങ്ങനെയായിരുന്നുവെങ്കിലും പിതാവ് വിദ്യാഭ്യാസത്തിനും മറ്റും വേണ്‌ കാര്യങ്ങള്‍ ചാത്തന് ചെയ്തിരുന്നുവത്രെ.

വികൃതിയായി വളരുന്നു

വികൃതിയായി വളരുന്നു

ചുറ്റിലും നിന്ന് അവഗണന മാത്രം ലഭിച്ചപ്പോള്‍ സമപ്രായക്കാരെ അപേക്ഷിച്ച് വികൃതി അല്പം കൂടുതലായിരുന്നു കുട്ടിച്ചാത്തന്. പഠനവും മറ്റു രീതികളുമെല്ലാം ചേര്‍ന്ന് തെല്ലൊന്നുമല്ല ചാത്തനെ അസ്വസ്ഥനാക്കിയത്. ഒപ്പം മറ്റുള്ളവരുടെ അപഹാസവും കളിയാക്കലും ആ കുഞ്ഞുമനസ്സിലെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ചാത്തന്‍ വീടുവിട്ടിറങ്ങുന്നത്.

ലോകനാര്‍കാവിലേക്ക്

ലോകനാര്‍കാവിലേക്ക്


വീടുവിട്ടിറങ്ങിയത് തന്‍റെ നല്ലതിനാണെന്നാണ് കുട്ടിച്ചാത്തന്‍ വിചാരിച്ചതെങ്കിലും വലിയ സംഭവങ്ങള്‍ പലതും വരുന്നേയുണ്ടായിരുന്നുള്ളു. വീടുവിട്ടിറങ്ങിയ കുട്ടിച്ചാത്തന്‍ ചെന്നുകയറിയത് ലോകനാര്‍ കാവിലേക്കാണ്. ഇവിടെവെച്ചാണ് മലമത്താൻ കുങ്കനെ കുട്ടിച്ചാത്തൻ പരിചയപ്പെടുന്നത്‌. ഇരുവരും വലിയ പരിചയക്കാരായി മാറുകയും ചെയ്തു.

ലോകനാര്‍ക്കാവ് ഉത്സവം

ലോകനാര്‍ക്കാവ് ഉത്സവം

അക്കാലത്ത് നാലു തറവാടുകാര്‍ ചേര്‍ന്നാണ് ലോകനാര്‍കാവിലെ ഉത്സവം നടത്തിയിരുന്നത്. ഉത്സവത്തില്‍ ഓലക്കുട കെട്ടിവെയ്ക്കാനുള്ള അവകാശം കുങ്കന് ആയിരുന്നു. ഉത്സവത്തിന്റെയന്ന് കുട്ടിച്ചാത്തനെ കാത്തിരുന്ന കുങ്കനെ ഓലക്കുട കെട്ടിവയ്ക്കാത്തതിന് ക്ഷേത്രം അധികാരികളില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. വൈകിട്ട് കുട്ടിച്ചാത്തനെത്തിയപ്പോഴ്‍ കുങ്കന്‍ തന്റെ സങ്കടങ്ങളുടെയും പരാതികളുടെയും കെട്ട് ചാത്തനു മുന്നില്‍ അഴിച്ചുവെച്ചു. കുട്ടിച്ചാത്തന്‍ ഉടന്‍തന്നെ ഉത്സവം നടക്കുന്ന പന്തലിലേക്ക് വന്ന് ഒരു വലിയ തീക്കൊട്ട അവിടേക്ക് വലിച്ചെറിഞ്ഞു. ഇത് വലിയ പ്രത്യാഘാതമാണ് അവിടെയുണ്ടാക്കിയത്. കുട്ടിച്ചാത്തന്റെ പ്രവര്‍ത്തിയില്‍ കലിപൂണ്ട പ്രമാണിമാര്‍ കുങ്കനെ കുട്ടോത്ത്‌ ആലിൽകെട്ടിത്തൂക്കി. ഇതറിഞ്ഞ കുട്ടിച്ചാത്തന്‍ വന്ന് തലയിലെ കെട്ട് ഊരി അവിടുന്ന് ലോകനാര്‍കാവിലെത്തി പൂരപ്പാട്ട്‌ പാടി. ശേഷം കൊടക്കാട്‌ കുന്നിൽ കയറി താണ്ഡവനൃത്തം ചെയ്തായിരുന്നു യാത്രയെന്നും ആ യാത്ര കല്ലേരിയിലേക്കായിരുന്നുവെന്നുമാണ് വാമൊഴികള്‍ പറയുന്നത്.

 കല്ലേരിയിലെത്തിയോ?

കല്ലേരിയിലെത്തിയോ?

കുട്ടിച്ചാത്തന്‍ കല്ലേരിയിലെത്തിയോ എന്നു കഥകളില്‍ വ്യക്തമല്ല. കുട്ടിച്ചാത്തനെ അന്വേഷിച്ച് പ്രമാണിമാര്‍ ലോകനാര്‍ കാവിലെത്തിയെന്നും അവിടെ കാണാതെ കല്ലേരി വരെ പിന്തുടര്‍ന്നെത്തിയെന്നും പറയപ്പെടുന്നു. എന്നാല്‍ കല്ലേരിയില്‍ ചാത്തന്‍ വസിച്ചിരുന്നോ എന്നും അതോ അവിടെവെച്ചുതന്നെ പ്രമാണിമാരുടെ വാള്‍ത്തലപ്പില്‍ വധിക്കപ്പെട്ടോയെന്നൊന്നും ഒരിടത്തും കാണുവാനില്ല.

കാട്ടുമാടവും കുട്ടിച്ചാത്തനും

കാട്ടുമാടവും കുട്ടിച്ചാത്തനും

എന്നാല്‍ ഈ കഥ ഇവിടെ കൊണ്ടും നിന്നിട്ടില്ല. മറ്റുചില വിശ്വാസങ്ങളനുസരിച്ച് കല്ലേരിയിലെത്തിയ കുട്ടിച്ചാത്തന്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ കാട്ടുമാടം ഇല്ലത്തെ നമ്പൂതിരി കുട്ടിച്ചാത്തനെ പിടിച്ചുകെട്ടിയത്രെ. എപ്പോള്‍ തിരികെ വിടുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ എന്നു മറുപടി കാട്ടുമാടം നല്കിയെങ്കിലും പിന്നീട് ഒരിക്കലും അവര്‍ ആ വഴി വന്നിട്ടില്ലത്രെ.

കുട്ടിച്ചാത്തന്‍ ക്ഷേത്രം

കുട്ടിച്ചാത്തന്‍ ക്ഷേത്രം

എന്തുതന്നെയായാലും ആ കാലഘട്ടത്തിലെ രീതികള്‍ക്കെതിരായി ഒറ്റയാള്‍പോരാട്ടം നടത്തിയ കുട്ടിച്ചാത്തന്‍ ഈ നാട്ടുകാരുടെ ഹീറോ തന്നെയാണ്. മതമോ ജാതിയോ നോക്കാതെ മാനവികതയിലും മനുഷ്യത്വത്തിലും ഊന്നിയാണ് കു‌ട്ടിച്ചാത്തനിവിടെയുള്ളത്. കല്ലേരിയില്‍ വഴിയരുകിലെ ചെറിയൊരു കുന്നിലാണ് കുട്ടിച്ചാത്തന്‍ ക്ഷേത്രമുള്ളത്.

 വിഷ്ണുമായ ശാസ്തപ്പന്‍

വിഷ്ണുമായ ശാസ്തപ്പന്‍

വിഷ്ണുമായ ശാസ്തപ്പന്‍ എന്നാണ് കുട്ടിച്ചാത്തനെ ക്ഷേത്രത്തില്‍ വിശേഷിപ്പിക്കുന്നത്. ശിവന്റെ അംശമുള്ളയാളാണ് കുട്ടിച്ചാത്തെന്നും വിശ്വാസമുണ്ട്. ശിവന്റെ പുത്രനായാണ് തോറ്റംപാട്ടില്‍ കൂട്ടിച്ചാത്തനെ വിശേഷിപ്പിക്കുന്നത്,വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ളയാളെന്നാണ് കുട്ടിച്ചാത്തനെ വിശേഷിപ്പിക്കുന്നത്.

ഉത്സവം

ഉത്സവം

കല്ലേരി ഉത്സവം ഇവിടുത്തെ ജനങ്ങളുടെ ആഘോഷമാണ്. ധനുമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവ ദിനം. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകളില്ലാതെ ജില്ലയു‌ടെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇതില്‍ പങ്കെടുക്കുവാനെത്താറുണ്ട്. ന‌ട്ടത്തിറ, ആട്ടം, വെള്ളാട്ടം, തിറ, കൊടിയുയര്‍ത്തല്‍, കുട്ടിച്ചാത്തന്‍ തിറ എന്നിവയെല്ലാമാണ് ഇവിടുത്തെ ആഘോഷച്ചടങ്ങുകള്‍.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കോഴിക്കോട് നിന്നും വടകര വഴിയാണ് കല്ലേരിയിലേക്ക് വരുന്നത് കോഴിക്കോട് നിന്നും 56 കിലോമീറ്ററും വ‌ടകരയില്‍ നിന്നും എട്ടു കിലോമീറ്ററുമാണ് കല്ലേരിക്കുള്ളദൂരം. ഏറ്റവും അടുക്കുള്ള റെയില്‍വേ സ്റ്റേഷന്‍ വടകരയാണ്. വടകരയില്‍ നിന്നും വില്യാപ്പള്ളിയില്‍ നിന്നും ക്ഷേത്രത്തിലെത്താം.

ചിത്രങ്ങള്‍ക്കു കടപ്പാട്- കല്ലേരി ക്ഷേത്രം വെബ് സൈറ്റ്

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയംചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

വ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രംവ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രം

അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X