Search
  • Follow NativePlanet
Share
» »കാഞ്ചിപുരത്ത് പോയാല്‍ കാഞ്ചിപുരം സാ‌രി കിട്ടുമോ?

കാഞ്ചിപുരത്ത് പോയാല്‍ കാഞ്ചിപുരം സാ‌രി കിട്ടുമോ?

By Maneesh

കാഞ്ചിപുരം പട്ട് സാരിയേക്കുറിച്ച് ‌കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. തമിഴ്നാട്ടിലെ ഒരു ‌പട്ടണമായ കാഞ്ചിപുരത്ത് നിന്ന് ‌നെയ്തെടുക്കുന്ന പട്ടുസാരികളാണ് ‌കാഞ്ചിപുരം സാരി എന്ന പേരില്‍ പ്രശസ്തമായത്. എന്നാല്‍ കാഞ്ചിപുരം പാട്ടുസാരികള്‍ എന്ന പേരില്‍ വ്യാജന്മാരും വിപണിയില്‍ സജീവമാണ്. ഒറിജിനല്‍ പട്ടുസാരി വാങ്ങന്‍ കാഞ്ചി‌പുരത്ത് ചെന്നാലും നിങ്ങള്‍ക്ക് ഒറിജിനല്‍ കിട്ടണ‌മെ‌ന്നില്ല.

കാഞ്ചിപുരം സാരിയുടെ പ്ര‌ത്യേകത

കാഞ്ചിവരം സാരിയെന്നും കാഞ്ചിപുരം സാ‌രി അറിയപ്പെടുന്നുണ്ട്. വട‌ക്കെ ഇന്ത്യയിലെ പ്രശസ്തമായ ബനാറസ് സില്‍ക്കിന് തുല്ല്യമാണ് തെക്കേ ഇന്ത്യയിലെ കാഞ്ചിപുരം സാരി. പട്ടുനൂലും സ്വര്‍ണനൂലും ചേര്‍ത്താണ് കാഞ്ചിപുരം സാരി നെയ്തെടുക്കുന്നത്. 10 ദിവസം മു‌തല്‍ ഒരുമാസം വരെ വേണ്ടി‌വരും ഒരു കാഞ്ചിപുരം പട്ട് സാരി നെയ്തെടുക്കാന്‍.

മാര്‍ക്കണ്ടേയ മുനിയും കാഞ്ചിപുരവും

മാര്‍ക്കേ‌ണ്ടയ മുനിയുടെ അനുയായികളാണ് തങ്ങളെന്നാണ് കാഞ്ചിപുരത്തെ ആളുകളുടെ വിശ്വാസം. ഹിന്ദുപുരാണമനുസരിച്ച് താമര നാരില്‍ നിന്ന് കസവ് ‌നെയ്തെടുത്തത് മാര്‍ക്കണ്ടേയ മുനിയാണ്.

Kanchipuram; Land of Silk Sari


Photo Courtesy: McKay Savage

പട്ടും സ്വര്‍ണവും കാഞ്ചിപുരത്തില്ല

‌കര്‍ണാടകയില്‍ നിന്നാണ് നെയ്യാനുള്ള പട്ടുനൂല്‍ കാഞ്ചിപുരത്ത് എത്തിക്കുന്നത്. ഗുജറാത്തില്‍ നിന്നാണ് സ്വ‌ര്‍‌ണ നൂലുകള്‍ എത്തിക്കുന്നത്. മറ്റ് സാരികളെ അപേക്ഷിച്ച് ഭാരം ഉള്ളതാണ് കാഞ്ചിപുരം സാരി. ഏകദേശം രണ്ട് കിലോ വരെ ഒരു സാ‌രിക്ക് ഭാരമുണ്ടാകും.

സാരിയും അതിന്റെ കസവ് ബോര്‍ഡറും വേറെ വേറെയാണ് നെയ്തെടുക്കുന്നത് പിന്നീട് അത് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യാറ്. ഒരിക്കലും കീറിപോകാത്ത രീതിയില്‍ അതിവിദഗ്ധമായാണ് ബോര്‍‌ഡറും സാരിയും കൂട്ടിച്ചേര്‍ക്കുന്നത്.

നിറവും അലങ്കരങ്ങളും

‌യഥാര്‍ത്ഥ കാഞ്ചിപുരം സാരി അതിന്റെ നിറവും അലങ്കാരപ്പണികളും നോക്കി തിരിച്ചറിയാം. സൂര്യന്‍, ചന്ദ്രന്‍, രഥങ്ങള്‍, മയിലുകള്‍, തത്തകള്‍, അ‌രയന്നം, സിംഹം, ആന, താ‌മര, ഇല എന്നീ ഡിസൈനുകളാണ് സാധാരണയായി കാഞ്ചിപുരം സാരികളില്‍ കാണാറുള്ളത്.

സാരി വാങ്ങന്‍ കാഞ്ചിപുരത്തേക്ക്

കാഞ്ചിപുരം സാരി വാങ്ങാന്‍ വേണ്ടി മാത്രം ആരും കാഞ്ചി‌പുരത്തേക്ക് പോകാറില്ല. എന്നാല്‍ കാഞ്ചിപു‌രം സന്ദര്‍ശിക്കുമ്പോള്‍ ഒരു സാരിയും വാങ്ങാം. യഥാര്‍ത്ഥ പട്ട് സാരി വാ‌ങ്ങണമെന്ന് വിചാരിച്ചാല്‍ വലിയ വിലകൊടുക്കേണ്ടിവരും. പോളിസ്റ്റര്‍ നൂല്‍ ചേര്‍ത്ത് നെയ്ത പട്ടുസാരി‌കള്‍ അമിത വില നല്‍കാതെ ഇവിടെ നിന്ന് വങ്ങാവുന്നതാണ്.

Kanchipuram; Land of Silk Sari

Photo Courtesy: McKay Savage

കാഞ്ചി‌പുരത്ത് എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ കാഞ്ചി‌‌പുരത്ത് എത്തിച്ചേരാം. ചെന്നൈയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കാഞ്ചിപുരം വരെ ഒന്ന് സന്ദര്‍ശിക്കാവുന്നതാണ്. സാരികള്‍ പോലെ തന്നെ ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കാഞ്ചിപു‌രം.

കാഞ്ചിപുരത്തേക്കുറിച്ച് വിശദമായി

ക്ഷേത്രങ്ങളുടെ നഗരമായ കാഞ്ചിപുരത്തേക്കുറിച്ച്

കാഞ്ചിപുരത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

കാഞ്ചിപുരത്തിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിച‌യപ്പെടാം

കാഞ്ചിപുരത്തെ ചിത്രങ്ങള്‍ കാണാം

Read more about: tamil nadu kanchipuram chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X