» »കപാലിയല്ല ഇത് കപാലീശ്വര്‍

കപാലിയല്ല ഇത് കപാലീശ്വര്‍

Written By: Elizabath

ബ്രഹ്മാവിനു സംഭവിച്ച ഒരു തെറ്റിനു പരിഹാരമായി പണിതുയര്‍ത്തിയതെന്നു വിശ്വസിക്കപ്പെടുന്ന കപാലീശ്വര്‍ ക്ഷേത്രത്തിന് പറയാന്‍ കഥകള്‍ ഒട്ടനവധിയുണ്ട്. ഏഴാം നൂറ്റാണ്ടിലെ ദ്രാവിഡിയ നിര്‍മ്മാണ ശൈലിയുടെ മികച്ച മാതൃകയായ മൈലാപ്പൂര്‍ കപാലീശ്വര്‍ ക്ഷേത്രത്തെ അറിയാം.

ഒരിക്കല്‍ ശിവനെ കാണാന്‍ കൈലാസത്തിലെത്തിയെ ബ്രഹ്മാവ് ശിവന് അര്‍ഹമായ ബഹുമാനം നല്കിയില്ലത്രെ. അതില്‍ കോപം പൂണ്ട ശിവന് ബ്രഹ്മാവിന്റെ ഒരു തല ഊരിയെടുത്തു. പിന്നീട് തെറ്റിന് പരിഹാരമായി ബ്രഹ്മാവ് ഇവിടെയെത്തി ശിവലിംഗം പ്രതിഷ്ഠിച്ച് ശിവപ്രീതി നേടിയത്രെ.

കപാലീശ്വര്‍

PC: Vinoth Chandar

ശുക്രപുരി എന്നും വേദപുരിയെന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം കൈലായ മലയ് അഥവാ കൈലാസത്തിനു തുല്യമായ ഇടം എന്നും അറിയപ്പെടുന്നുണ്ട്. തന്റെ അഹംഭാവം മാറാന്‍ ഇവിടെ നിന്നു പ്രാര്‍ഥിച്ച ബ്രഹ്മാവിന് ഇവിടെവെച്ചാണ് സൃഷ്ടിക്കാനുള്ള കഴിവ് വീണ്ടും ലഭിച്ചത്. അങ്ങനെ മിത്തുകളുടെയും വിശ്വാസങ്ങളുടെയും വലിയ കഥകള്‍ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി പ്രചാരത്തിലുണ്ട്.

കപാലീശ്വര്‍

pc: Niranjan Ramesh

ചെന്നൈയില്‍ മൈലാപ്പൂരിനു സമീപമുള്ള കപാലീശ്വര്‍ ക്ഷേത്രത്തില്‍ ശിവനും അദ്ദേഹത്തിന്റെ പത്‌നിയായ പാര്‍വ്വതിയും കപാലീശ്വരരും കര്‍പ്പകമ്പാളുമായാണ് ആരാധിക്കപ്പെടുന്നത്.

പല്ലവ രാജാക്കന്‍മാരാല്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മുന്‍പ് മൈലാപ്പൂര്‍ കടല്‍ത്തീരത്തായിരുന്നുവത്രെ. പിന്നീട് പോര്‍ച്ചുഗീസുകാരുടെ അക്രമത്തില്‍ തകര്‍ന്നതിനു ശേഷം ഇപ്പോള്‍ കാണുന്നിടത്ത് പുനര്‍നിര്‍മ്മിച്ചതാത്രെ.

കപാലീശ്വര്‍

PC: Vinoth Chandar

ദ്രാവിഡശൈലി

ദ്രാവിഡശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം വിശ്വേശ്വര സ്താപത്തികള്‍ക്ക് ഒരു സാക്ഷ്യപത്രം കൂടിയാണ്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ഗോപുരം ഉണ്ട്. ഇതിന്റെ ഇരുവശങ്ങളിലായി രണ്ടു പ്രവേശന കവാടങ്ങള്‍ കൂടിയുണ്ട്. കിഴക്കു ഭാഗത്തെ ഗോപുരത്തിന് 40 മീറ്ററാണ് ഉയരം.അതേസമയം പടിഞ്ഞാറേ ഗോപുരം പുണ്യ തടാകത്തെ അഭിമുഖീകരിക്കുന്നു.

കപാലീശ്വര്‍

PC: Vinoth Chandar

ക്ഷേത്രത്തിനുള്ളില്‍ നിരവധി പുണ്യസ്ഥാനങ്ങളും ഹാളുകളുമുണ്ട്. തുളുവ രാജവംശത്തിലെവിജയനഗര ഭരണാധികാരികളാണ് ഇപ്പോള്‍ കാണുന്ന രീതിയിലെ ക്ഷേത്രത്തിനു പിന്നില്‍.

സന്ദര്‍ശിക്കാന്‍

എപ്പോള്‍ വേണമെങ്കിലും കപാലീശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കാം. എന്നാല്‍ ക്ഷേത്രത്തിന്റെ യഥാര്‍ഥ വലുപ്പം അറിയണമെങ്കില്‍ ഉത്സവകാലത്ത് ഇവിടെയെത്തണം. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെയാണ് ഇവിടുത്തെ ആഘോഷങ്ങള്‍.

കപാലീശ്വര്‍

PC:Simply CVR

രാവിലെ അഞ്ചിന് നടതുറക്കുന്ന ഇവിടെ നട അടയ്ക്കുന്നത് ഉച്ചയ്ക്ക് 12 നാണ്. പിന്നീട് വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പതു വരെയും നട തുറക്കും.

Please Wait while comments are loading...