Search
  • Follow NativePlanet
Share
» »പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ... കേരളത്തിന്‍റെ രസകരമായ വിശേഷങ്ങള്‍

പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ... കേരളത്തിന്‍റെ രസകരമായ വിശേഷങ്ങള്‍

അങ്ങു കാസര്‍കോഡ് മുതല്‍ ഇങ്ങു തിരുവന്തപുരം വരെ നീണ്ടും നിവര്‍ന്നും കി‌ടക്കുന്ന, കാഴ്ചകളും കടലും കായലും പച്ചപ്പും ചേര്‍ന്ന ഭൂപ്രകൃതിയും എല്ലാം നമ്മു‌ടെ നാടിന്‍റെ മാത്രം പ്രത്യേകതയാണ്.

എത്ര പറഞ്ഞാലും എത്ര കണ്ടാലും തീരാത്ത കാഴ്ചകളാണ് നമ്മുടെ കേരളത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങു കാസര്‍കോഡ് മുതല്‍ ഇങ്ങു തിരുവന്തപുരം വരെ നീണ്ടും നിവര്‍ന്നും കി‌ടക്കുന്ന, കാഴ്ചകളും കടലും കായലും പച്ചപ്പും ചേര്‍ന്ന ഭൂപ്രകൃതിയും എല്ലാം നമ്മു‌ടെ നാടിന്‍റെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വലുപ്പത്തില്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ജീവിത സാഹചര്യവും ഭൂപ്രകൃതിയുമെല്ലാം മറ്റേതു നാടിനെയും വെല്ലുന്ന തരത്തിലുള്ലതാണ് കേരളത്തിലേത്. കേരളത്തിലെ 14 ജില്ലകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

തിരുവനന്തപുരം

തിരുവനന്തപുരം

വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്‍റെയും കാര്യത്തില്‍ പത്മനാഭന്‍റെ മണ്ണായ തിരുവനന്തപുരം എന്നും ഒരുപടി മുന്നിലാണ്. കേരളത്തിന്ഡറെ ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരം ഏറെ പ്രത്യേകതകളുള്ള നാടാണ്. ഭഗവാന്‍ വിഷ്ണു ശയിക്കുന്ന അനന്തന്‍ എന്ന നാഗത്തില്‍ നിന്നുമാണ് തിരുവനന്തപുരം എന്ന പേരു വന്നത്. അളന്നു തി‌ട്ടപ്പെടുത്തുവാന്‍ സാധിക്കാത്തത്രയും വലിയ സമ്പത്തുള്ള , ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായ പത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരത്താണ്. ഏകദേശം രണ്ടായിരത്തിലധികം ക്ഷേത്രങ്ങളും70 ല്‍ അധികം കുന്നുകളും എണ്ണിത്തീര്‍ക്കുവാന്‍ സാധിക്കാത്തത്രയും കാഴ്ചകളും ഈ നാടിനുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം പ്പതിമകള്‍ സ്ഥിതി ചെയ്യുന്നതും ആദ്യെ റേഡിയോ സ്റ്റേഷനും ടെലിവിഷന്‍ കേന്ദ്രവും സ്ഥാപിതമാ.തും തിരുവനന്തപുരത്തിന്റെ മണ്ണിലാണ്.
PC:Manu rocks

കൊല്ലം

കൊല്ലം

പേരിലെ വ്യത്യസ്തത കാഴ്തകളില്‍ കൂടി സൂക്ഷിക്കുന്ന നാ‌ടാണ് കൊല്ലം. ഏറ്റവുമധികം കശുവണ്ടി കൃഷി ചെയ്യുന്ന നാടായ കൊല്ലം ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നാണ് വിളിക്കപ്പെ‌ടുന്നതു. കൊല്ലവര്‍ഷം എന്നും അറിയപ്പെടുന്ന മലയാളം കലണ്ടര്‍ രൂപം കൊണ്ടത് ഇവിടെ നിന്നുമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ കൊല്ലത്തു തുടങ്ങിയ ഈ പാരമ്പര്യം മെല്ലെ കേരളം മുഴുവനും വ്യാപിക്കുകയായിരു്നനു. എന്നാല്‍ ഇതല്ലാതെയും വേറെയും പല കണ്ടെത്തലുകളും നിലനില്‍ക്കുന്നുണ്ട്.കൊല്ലം ടൗണ്‍ സ്ഥാപിച്ചതിന്റെ ഓര്‍മ്മയാണെന്നും തലസ്ഥാനം കൊല്ലത്തിലേക്ക് മാറ്റിയതിന്റെ സ്മാരകമാണെന്നുമെല്ലാം പല കഥകള്‍.
കേരളത്തിലെ ഏക പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ലയും കൊല്ലമാണ്.
PC:athulnair

പത്തനംതി‌ട്ട

പത്തനംതി‌ട്ട


പത്തനംകളു‌ടെ നാടാണ് പത്തനംതി‌ട്ട. കേരളത്തിന്റെ തീര്‍ത്ഥാടക തലസ്ഥാനമെന്നതിനേക്കാള്‍ അയ്യപ്പന്റെ നാട് എന്നു വിശേഷിപ്പിക്കുന്നതാവും പത്തനംതിട്ടയ്ക്ക് കൂടുതല്‍ യോജിക്കുക. കലയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ഒരുപോലെ ചേര്‍ത്തു പി‌ടിക്കുന്ന ഈ നാട് കേരളത്തിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നുകൂടിയാണ്. നദിയുടെ കരയിലുള്ള പത്ത് വീടുകളുടെ കൂട്ടം എന്നതാണ് പത്തനംതിട്ട എന്ന സ്ഥലപ്പേര് വന്നത്.
വള്ളംകളികള്‍, ആറന്മുള കണ്ണാടി, തീര്‍ത്ഥാടക ദേവാലയങ്ങള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയവയാണ് പത്തനംതി‌ട്ടയെ പ്രസിദ്ധമാക്കുന്ന കാര്യങ്ങള്‍.

ആലപ്പുഴ

ആലപ്പുഴ

തനതായ കേരളീയ കാഴ്ചകള്‍ കണ്‍മുന്നില്‍ സമ്മാനിക്കുന്ന നാടാണ് ആലപ്പുഴ. പച്ചപ്പും കായലും തെങ്ങിന്‍തോ‌പ്പുകളും നാ‌ടന്‍രുചികളും കെട്ടുവള്ളങ്ങളും ഒക്കെയായി മനസ്സില്‍ കയറിക്കൂടുന്ന ആലപ്പുള ലോക സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രസിദ്ധമാണ്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെ‌ടുന്ന ഇവിടം കനാലുകളാലും ഇടത്തോടുകളാലും ഏറെ സമ്പന്നമാണ്. കായലിലെ കെട്ടുവള്ളങ്ങളാണ് ആലപ്പുഴയു‌ടെ മുഖചിത്രം.
കേരളത്തിന്റെ നെല്ലറയായ കുട്ടനാ‌ടാണ് ആലപ്പുഴയുടെ മറ്റൊരു ആകര്‍ഷണം. സമുദ്രനിരപ്പിലും താഴെയാണ് കു‌ട്ടനാട് സ്ഥിതി ചെയ്യുന്നത് തീര്‍ത്തും മണല്‍ പ്രദേശമായ ആലപ്പുഴ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല കൂടിയാണ്. ബ്രി‌ട്ടീഷ് ഇന്ത്യയു‌ടെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭുവാണ് ആലപ്പുഴയെ ആദ്യമായി കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

കോ‌ട്ടയം

കോ‌ട്ടയം

എത്ര വിശേഷിപ്പിച്ചാലും മതിവരാത്ത ജില്ലയാണ് കോട്ടയം. . ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവുമദികം ദിനപ്പത്രങ്ങളും മാഗസിനുകളും പുറത്തിറങ്ങുന്ന നഗരം കൂടിയാണ് കോട്ടയം. പച്ചപ്പും മലനിരകളുമാണ് കോട്ടയത്തിന്റെ ഏറ്റവും പ്രത്യേകതയുള്ള കാഴ്ചകള്‍. ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം കോട്ടയത്തെ നാട്ടകം തുറമുഖമാണ്. കേരളത്തില്‍ ഏറ്റവുമധികം സ്വാഭാവീക റബര്‍ ഉത്പാദിപ്പിക്കുന്നതും കോട്ടയം ജില്ലയില്‍ നിന്നുമാണ്. പ്രകൃതി ഭംഗിയും വിനോദ സഞ്ചാര കേന്ദ്രങ്ങളും കൂടാതെ വിവിധ മതങ്ങളുടെ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും കോട്ടയത്തുണ്ട്. ചുവര്‍ചിത്രനഗരി എന്നും കോട്ടയം അറിയപ്പെ‌ടുന്നു.

PC:Hciteam1

ഇടുക്കി

ഇടുക്കി

ഓരോ മലയാളിയേയും വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് ഇ‌ടുക്കി. തെക്കേ ഇന്ത്യയുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ആനമുടി ഇടുക്കി കാഴ്ചകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മലനിരകളും കുന്നും പച്ചപ്പും കരിങ്കല്ലുകളും വ്യൂ പോയിന്റുകളും എണ്ണിയാല്‍ തീരാത്ത വെള്ളച്ചാട്ടങ്ങളും കാടും ഒക്കെയാണ് ഇ‌ടുക്കിയുടെ പ്രത്യേകതകള്‍. കേരളത്തില്‍ ഏറ്റവുമധികം സുഗന്ധദ്രവ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇടുക്കി സുഗന്ധദ്രവ്യങ്ങളുടെ കവലറ എന്നും അറിയപ്പെടുന്നു. കേരളത്തില്‍ ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നതും അണക്കെട്ടുകളുള്ളതും ഇടുക്കിയിലാണ്, കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ഇടുക്കിയില്‍ റെയില്‍ സര്‍വ്വീസ് ഇല്ല.

എറണാകുളം

എറണാകുളം

കേരളത്തിന്റെ വ്യവസായ നഗരമാണ് എറണാകുളം. ജില്ല എറണാകുളം ആണെങ്കിലും കൊച്ചിയാണ് എറണാകുളത്തിന്റെ എല്ലാമെല്ലാം, അറബിക്കടലിന്റെ റാണിയാണ് കൊച്ചി. എല്ലാതരം ആളുകളെയും ഉള്‍ക്കൊള്ളുന്ന ഇവിടെ ലോകത്തിന്റെ ചെറിയൊരു പരിച്ഛേദം തന്നെ കാണുവാന്‍ സാധിക്കും. ഋഷിനാഗക്കുളം എന്ന പേരില്‍ നിന്നുമാണ് എറണാകുളം എന്ന വാക്കു വന്നത്

തൃശൂര്‍

തൃശൂര്‍

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ നാടാമ് തൃശൂര്‍.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായാണ് തൃശൂരിനെ കണക്കാക്കുന്നത്. . വടക്കുംനാഥനും ഗുരുവായൂരും തേക്കിന്‍കാടും അതിരപ്പള്ളിയും ഒക്കെ ചേര്‍ന്ന തൃശൂര്‍ സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും മനസ്സു നിറയെ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നു. വര്‍ണ്ണാഭമായ ആഘോഷങ്ങളും പൂരങ്ങളും ഉത്സവങ്ങളും പിന്നെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളും തീര്‍ത്ഥാ‌ടന സ്ഥാനങ്ങളുമാണ് തൃശൂര്‍ ജില്ലയുടെ പ്രത്യേകത. ശിവക്ഷേത്രമായ വടക്കുംനാഥന്റെ ചുറ്റുമായാണ് ണ് തൃശൂര്‍ പട്ടണം വ്യാപിച്ചു കിടക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി തൃശൂരിലാണ്.

PC:Arun Jayan

പാലക്കാട്

പാലക്കാട്

കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് കേരളത്തിന്‍റെ നെല്ലറ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കുള്ല കവാടം എന്നറിയപ്പെടുന്ന പാലക്കാട് ചുരമാണ് ഇവിടുത്തെ മനോഹരമായ കാഴ്ചകളില‌ൊന്ന്. നെല്പ്പാടങ്ങളും കരിമ്പനകളും പാലക്കാടിന്റെ മുഖമുദ്രയാണ്. സൈലന്റ് വാലി മഴക്കാടുകളും ധോണിയും പിന്നെ മലമ്പുഴയും അട്ടപ്പാ‌ടിയും ഒക്കെയാണ് പാലക്കാടന്‍ കാഴ്ചകള്‍ നല്കുന്ന നാടുകള്‍.

PC:Hari Vadassery

മലപ്പുറം

മലപ്പുറം

മലബാര്‍ രുചികളുടെ നാടാണ് മല്പപുറം. മലയാള ഭാഷയ്ക്ക് തുടക്കം കുറിച്ച തുഞ്ചന്‍പറമ്പും പിന്നെ മാമാങ്കവും തിരുനാവായയും മാപ്പിളപ്പാട്ടും പള്ളികളും പുരാതന തറവാടുകളുമെല്ലാമായി മലപ്പുറം ഓരോ വ്യത്യസ്തമായ കാഴ്ചകളാണ് നല്കുന്നത്.
തുടര്‍ച്ചയായി നടക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം കൊണ്ട് ഇരട്ടകളുടെ നാട് എന്നറിയപ്പെടുന്ന കൊടിഞ്ഞി, ഫാഷന്‍ കേരളത്തിലേറ്റവുമാദ്യം എത്തുന്ന നാട്, കേരളത്തിലെ ഏറ്റവും മികച്ച റോഡുകളുള്ള ജില്ല, ലോകത്തിലെ ആദ്യ തേക്ക് വളര്‍ത്തല്‍ കേന്ദ്രമാണ് നിലമ്പൂര്‍ എന്നിങ്ങനെ ധാരാളം പ്രത്യേകതകള്‍ മലപ്പുറത്തിനുണ്ട്.

കോഴിക്കോ‌ട്

കോഴിക്കോ‌ട്

സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും ബ്രിട്ടീഷുകാരുടെ കാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് ചരിത്രത്തില്‍ ഏറെ പ്രസിദ്ധമായ നാടാണ്. വാസ്കോഡ ഗാമ ആദ്യമായി കപ്പലിറങ്ങിയ കാപ്പാട് ബീച്ച് കോഴിക്കോടിന്റെ ചരിത്രെ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശമാണ്.

പുരാതനങ്ങളായ ദേവാലയങ്ങള്, ക്ഷേത്രങ്ങള്‍, കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായ ബേപ്പൂര്‍,തടിവില്പന കേന്ദ്രമായ കല്ലായി, വടക്കന്‍പാട്ടുകളിലെ തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര, കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങല്‍, ഓട് വ്യവസായത്തിന് പേരുകേട്ട ഫറൂക്ക്, പഴശ്ശിരാജ മ്യൂസിയം, ഇംഗ്ലീഷുകാരുടെയും മലബാര്‍ രാജവംശങ്ങളുടെയും സ്മാരകങ്ങളായ കൊട്ടാരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം കോഴിക്കോടിന്‍റെ അഭിമാനങ്ങളാണ്. ആര്‍ട്ട് ഗാലറി, ബേപ്പൂര്‍ ഇരുമ്പു നിര്‍മ്മാണശാല, കോഴക്കോട് ബീച്ച്, കുറ്റ്യാടി ഡാം, ബാണാസുര കൊടുമുടി, മന്നാര്‍ചിറ, മാനാഞ്ചിറ സ്ക്വയര്‍, പ്ലാനെറ്റേറിയം തുടങ്ങി വേറെയുെ നിരവധി കാഴ്ചകള്‍ കോഴിക്കോടുണ്ട്.
PC:Sai K shanmugam

വയനാട്

വയനാട്

പച്ചപ്പും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി കൊതിതീരെ കാഴ്ചകള്‍ സമ്മാനിക്കുന്ന നാടാണ് വയനാട്. തമിഴ്നാടുമായും കര്‍ണ്ണാടകവുമായും വയനാട് അതിര്‍ത്തി പങ്കിടുന്നു. കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിച്ചേരുന്ന വയനാടിന് പാരമ്പര്യത്തിന്‍റെയും ഗോത്രസംസ്കൃതിയുടെയും കഥകള്‍ നിരധിയുണ്ട് പറയുവാന്‍. ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഏക അണക്കെട്ടും അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളും വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാമായി അതിശയിപ്പിക്കുന്ന കുറേയധികം കാഴ്ചകള്‍ വയനാടിനുണ്ട്.

കണ്ണൂര്‍

കണ്ണൂര്‍

കാനത്തൂര്‍ എന്ന വാക്കില്‍ നിന്നും വന്ന കണ്ണൂര്‍ തെയ്യത്തിന്റെയും തിറയുടെയും നാടാണ്. കണ്ണന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് കണ്ണൂര്‍ വന്നതെന്നും ചില രേഖകളില്‍ പറയുന്നു. പൂരക്കളിക്കും തെയ്യത്തിനും ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന മറ്റൊരു നാട് വേറെയില്ല. കേരളത്തിലെ ഏക മുസ്ലീം രാജവംശം കണ്ണൂര്‍ അറക്കല്‍ രാജവംശമാണ്. പയ്യാമ്പലം ബീച്ച്, കണ്ണൂര്‍ കോട്ട, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, മലയാള കലാഗ്രാമം, പഴശ്ശി അണക്കെട്ട്, മാപ്പിള ബേ, ഗുണ്ടർട്ട് ബംഗ്ലാവ്, അറയ്കൽ കൊട്ടാരം, പെരളശ്ശേരി തൂക്കു പാലം
കൊട്ടിയൂർ ക്ഷേത്രം, പാലക്കയം തട്ട്, പൈതല്‍മല, തലശ്ശേരി, ആറളം എന്നിങ്ങനെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.
PC:Shagil Kannur

കാസര്‍കോഡ്

കാസര്‍കോഡ്

സപ്തഭാഷാ സംഗമഭൂമിയായാണ് കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് അറിയപ്പെടുന്നത്. അതിബൃഹത് എന്നുതന്നെ പറയാവുന്ന ചരിത്രവും പാരമ്പര്യവുമാണ് കാസര്‍കോഡിനുള്ളത്. കേരളത്തിന്റെ കിരീടം എന്നാണ് കാസര്‍കോഡിനെ വിശേഷിപ്പിക്കുന്നത്. കേരളത്തില‌െ ഏറ്റവും വലുതുംകൃത്യമായി സംരക്ഷിക്കപ്പെടുന്ന കോട്ടയുമായ ബേക്കല്‍ കോട്ടയാണ് കാസര്‍കോഡിന്‍റെ അഭിമാനം. . യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഒരേയൊരു ജില്ല കൂടിയാണ് കാസർഗോഡ്‌.

ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X