Search
  • Follow NativePlanet
Share
» »അക്ഷരങ്ങളുടെ ആഘോഷവും കാർണിവലും...ജനുവരി ആഘോഷിക്കാൻ ഇനിയും വേണോ കാരണങ്ങൾ

അക്ഷരങ്ങളുടെ ആഘോഷവും കാർണിവലും...ജനുവരി ആഘോഷിക്കാൻ ഇനിയും വേണോ കാരണങ്ങൾ

ഇതാ കേരളാ ടൂറിസം കലണ്ടർ- ജനുവരി 2020 പ്രധാന പരിപാടികൾ പരിചയപ്പെടാം...

പുതുവർഷം തുടങ്ങിയതോടെ ആഘോഷങ്ങൾക്കും പരിപാടികൾക്കും യാത്രകൾക്കുമൊക്കെ കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. നാളുകളായി കാത്തിരുന്ന പല പ്രധാന ആഘോഷങ്ങളും നടക്കുന്ന സമയമാണ് ജനുവരി മാസം. സാഹിത്യ പ്രിയർക്ക് കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലും സംഗീത പ്രേമികൾക്ക് തിരുവനന്തപുരത്തെ സ്വാതി സംഗീതോത്സവവും പിന്നെ അതിരമ്പുഴ പെരുന്നാളും ബീമാപ്പള്ളി ഉറൂസും മൂന്നാർ വിന്‍റർ കാർണിവലും ഒക്കെയായി പോകുവാൻ ഇഷ്ടംപോലെ പരിപാടികളുണ്ട്. ഇതാ കേരളാ ടൂറിസം കലണ്ടർ- ജനുവരി 2020 പ്രധാന പരിപാടികൾ പരിചയപ്പെടാം...

കേരളാ ലിറ്റേറേച്ചർ ഫെസ്റ്റിവൽ

കേരളാ ലിറ്റേറേച്ചർ ഫെസ്റ്റിവൽ

ഇന്നു കേരളത്തിൽ നടക്കുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സാഹിത്യ സമ്മേളനങ്ങളിലൊന്നാണ് കോഴിക്കോട് നടക്കുന്ന കേരളാ ലിറ്റേറേച്ചർ ഫെസ്റ്റിവൽ. എഴുത്തുകാരെയും വായനക്കാരേയും ഒരു വേദിയിൽ കൂട്ടിമുട്ടിച്ച്, പരസ്പരം ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തിൽ 2016ലാണ് ഇതിനു തുടക്കമാകുന്നത്. സാഹിത്യ ചർച്ചകളെ കൂടാതെ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം, പാചകോത്സവം, നൃത്ത സംഗീതവിരുന്ന്, കാർട്ടൂൺ പ്രദർശനം, ചിത്രപ്രദർശനം, കാവ്യാർച്ചന, ഗോത്രകലോത്സവം തുടങ്ങിയവയും ഇതിന്‍റെ ഭാഗമാണ്. ഈ വർഷത്തെ ഫെസ്റ്റിവലിന് 12 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തും. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിലാണ് ഇത്തവണത്തെ ചർച്ച.
തിയ്യതി- 2020 ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത്

PC: Vengolis

മൂന്നാർ വിന്‍റർ കാർണിവൽ

മൂന്നാർ വിന്‍റർ കാർണിവൽ

കൂടുതൽ സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നതിനും ഇവിടുത്തെ വിനോദ സ‍ഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്വ് നല്കുന്നതിനുമായി നടത്തുന്ന പരിപാടിയാണ് മൂന്നാർ വിന്‍റർ കാർണിവൽ. മൂന്നാറിന്റെ വികസനത്തിനായി ഇതിൽ നിന്നും കിട്ടുന്ന തുക ഉപയോഗിക്കുവാനാണ് ലക്ഷ്യം.
വിന്റര്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുഷ്പമേള, ഭക്ഷ്യമേള, വിവിധ കലാപരിപാടികള്‍, സെല്‍ഫി പോയിന്റുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും നടത്തുന്നുണ്ട്

തിയ്യതി- ജനുവരി 01-26 വരെ

സ്വാതി സംഗീതോത്സവം

സ്വാതി സംഗീതോത്സവം

സ്വാതി തിരുന്നാളിന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരത്ത് നടത്തുന്ന പ്രധാന പരിപാടികളിലൊന്നാണ് സ്വാതി സംഗീതോത്സവം. സ്വാതി തിരുന്നാളിന്റെ കൃതികൾ മാത്രം അവതരിപ്പിക്കപ്പെടുന്ന ഈ സംഗീതോത്സവം കുതിരമാളികയുടെ പൂമുഖത്തുവെച്ചാണ് അരങ്ങേറുന്നത്. തുടക്കത്തിൽ ഏഴു ദിവസമായിരുന്നുവെങ്കിലും ഇപ്പോൾ പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് സ്വാതി സംഗീതോത്സവം.
തിയ്യതി- ജനുവരി 01-14, കുതിരമാളിക, തിരുവനന്തപുരം

PC:Chandrapaadam

 മൂന്നാർ വിന്‍റർ കാർണിവൽ

മൂന്നാർ വിന്‍റർ കാർണിവൽ

കൂടുതൽ സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നതിനും ഇവിടുത്തെ വിനോദ സ‍ഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്വ് നല്കുന്നതിനുമായി നടത്തുന്ന പരിപാടിയാണ് മൂന്നാർ വിന്‍റർ കാർണിവൽ. മൂന്നാറിന്റെ വികസനത്തിനായി ഇതിൽ നിന്നും കിട്ടുന്ന തുക ഉപയോഗിക്കുവാനാണ് ലക്ഷ്യം.
വിന്റര്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുഷ്പമേള, ഭക്ഷ്യമേള, വിവിധ കലാപരിപാടികള്‍, സെല്‍ഫി പോയിന്റുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും നടത്തുന്നുണ്ട്

തിയ്യതി- ജനുവരി 01-26 വരെ

അതിരമ്പുഴ പെരുന്നാള്‍

അതിരമ്പുഴ പെരുന്നാള്‍

അതിരമ്പുഴയുടെ മാത്രമല്ല, കോട്ടയത്തിന്റെ തന്നെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് അതിരമ്പുഴ പള്ളിയിലെ അതിരമ്പുഴ പെരുന്നാൾ. വിശ്വാസികളും അല്ലാത്തവരുമായ ലക്ഷക്കണക്കിന് ആളുകൾ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന അതിരമ്പുഴ പെരുന്നാൾ കാഴ്ചകളാൽ ഏറെ സമ്പന്നമാണ്. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് എല്ലാ വർഷവും ജനുവരി 19നു കൊടിയേറും. 14 ദിവസം നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി ഒന്നിന് എട്ടാമിടത്തോടെ സമാപിക്കും.

തിയ്യതി ജനുവരി 19-25

പട്ടം പറത്തൽ മുതൽ കോലം വരയ്ക്കൽ വരെ... ജനുവരിയിലെ ആഘോഷങ്ങളിതാ...!!പട്ടം പറത്തൽ മുതൽ കോലം വരയ്ക്കൽ വരെ... ജനുവരിയിലെ ആഘോഷങ്ങളിതാ...!!

2020 ലെ യാത്രകൾ അടിപൊളിയാക്കുവാൻ2020 ലെ യാത്രകൾ അടിപൊളിയാക്കുവാൻ


PC:കുമാർ വൈക്കം

Read more about: festivals kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X