സാഹസികർക്കും സഞ്ചാരികൾക്കും ആവേശം തീർത്ത് കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് 2023. അന്താരാഷ്ട്ര ജല സാഹസിക മേളയുടെ മൂന്നാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിനൊപ്പം ജില്ല ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ബേപ്പൂര്‍ ഫെസ്റ്റിന്‍റെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഡ്രോൺ ലൈറ്റ് ഷോയും ഫെസ്റ്റിവലിൽ അരങ്ങേറും. ആകാശത്ത് കാഴ്ചകളുടെ അത്ഭുതം വരയ്ക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ബേപ്പൂർ മേളയുടെ ഏറ്റവും വലിയ ആകർഷണം കൂടിയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഡ്രോൺ ഷോ നടക്കുക.

വൈകുന്നേരം 7.00 മണി മുതൽ ബേപ്പൂർ മറീനാ ബീച്ചിൽ ഡ്രോൺ ലൈറ്റ് ഷോ ആരംഭിക്കും. 250 ഡ്രോണുകളുടെ പ്രകടനമാണ് ആകാശത്ത് ഒരുക്കിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ ഐഐടി സ്റ്റാർട്ടപ്പിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലൊരു ഡ്രോൺ ഷോ നടത്തുന്നത്. വാട്ടർ ഫെസ്റ്റിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരം പടിപാടികൾ ഒരുക്കുന്നത്.
ഡിസംബർ 26 ന് ആരംഭിച്ച ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ നാല് ദിവസം നീണ്ടു നില്‌ക്കുന്ന ആഘോഷമാണ്. ബേപ്പൂര് ബീച്ച്, കോഴിക്കോട് ബീച്ച്, ചാലിയം, നല്ലൂർ മിനി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഈ ദിവസങ്ങളിൽ പരിപാടികൾ നടക്കുക. മേള നടക്കുന്ന എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 2.00 മുതൽ രാത്രി 10.00 വരെ ടൂറിസം കാർണിവൽ, വുഡ് ഫെസ്റ്റിവൽ, ഫുഡ് ആൻഡ് ഫ്ലീ മാർക്കറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും ഒരുക്കിയിട്ടുണ്ട്.
27-ാം തിയതി സ്റ്റാൻഡ് അപ്പ് പാഡിൽ റേസ്, സർഫ് സ്കി ഡെമോ, ഡിങ്കി ബോട്ട് റേസ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, വലയെറിയൽ, ഫ്ലൈ ബോർഡ് ഡെമോ, ട്രഷറർ ഹണ്ട്, പാരാമോട്ടറിങ്, സർഫിംഗ് ഡെമോ എന്നിവയാണ് നടക്കുക.
28-ന് ബാംബൂ റാഫ്റ്റിംഗ് റേസ്, സെയിലിംഗ് റഗാട്ട, കൺട്രി ബോട്ട് റേസ്, കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, ബോഡി ബോർഡ് ഡെമോ, പാരാ മോട്ടറിങ്, സർഫിങ് ഡെമോ, സീ കയാക്ക് റേസ് എന്നിവയും ഉണ്ടായിരിക്കും. സമാപന ദിവസമായ 29 ന് ഫൈബർ കാനോയ് റേസ്, സെയിലിംഗ് റഗാട്ട, ആംഗ്ലിംഗ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിങ്, സർഫിങ് ഡെമോ, വിംഗ് ഫോയിലിംഗ്, ചുരുളൻ വള്ളം റേസ്, കയാക്ക് സെയിൽ ഡെമോ എന്നിവയാണ് നടത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











