Search
  • Follow NativePlanet
Share
» »കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!

കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!

കയറും തോറും പിന്നെയും പിന്നെയും ഉയരങ്ങൾ തേടുവാൻ തോന്നിപ്പിക്കുന്നവയാണ് ഓരോ ഹിമാലയ യാത്രകളും. അതുകൊണ്ടു തന്നെയായിരിക്കണം ഒരിക്കൽ പോയവർ വീണ്ടും വീണ്ടും ഇവിടം തേടിയെത്തുന്നത്. ഉയരങ്ങൾ തേടിയുള്ള ഹിമാലയൻ യാത്രയിൽ എന്തു സംഭവിച്ചാലും പോയിരിക്കേണ്ട ഒരു നാടുണ്ട്...ഒരു കുതിരയെ വിൽക്കണമെങ്കിൽ വരെ മൂന്നു ദിവസം കാൽനടയായി യാത്ര ചെയ്ത് പോകേണ്ട, വേനൽക്കാലത്ത് മാത്രം ബസ് എത്തുന്ന ഒരു നാട്. ലോകത്തിലെ വാഹന സൗകര്യമുള്ള ഏറ്റവും ഉയരത്തിലുള്ള ഗ്രാമം എന്നറിയപ്പെടുന്ന കിബ്ബർ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളിലൊന്നും ഇതു തന്നെയാണ്. സഞ്ചാരികൾ ഒരിക്കലെങ്കിലും എത്തുവാൻ ആഗ്രഹിക്കുന്ന കിബ്ബറിന്റെ വിശേഷങ്ങളിലേക്ക്...

കിബ്ബർ

കിബ്ബർ

ഹിമാചൽ പ്രദേശിൽ സ്പിതിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമങ്ങളിലൊന്നാണ് കിബ്ബർ. വളരെ കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ഇവിടം ഹിമാലയത്തിന്‍റെ കാണാക്കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.

PC:Cacahuate

എവിടെയാണിത്

എവിടെയാണിത്

ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ലാഹൗൽ-സ്പിതി ജില്ലയിൽ സ്പിതി താഴ്വരയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4270 മീറ്റർ അഥവാ 14,110 ഉയരത്തിലാണ് ഇവിടമുള്ളത്.

വേനൽക്കാലത്ത് മാത്രം ബസുകൾ

സ്പിതിയിലെ മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ഇവിടെ എത്തിപ്പെടുക എന്നത് ഇത്തിരി പണിയാണ്. ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമായ കാസായിൽ നിന്നും 20 കിലോമീറ്ററുണ്ട് ഇവിടേക്ക്. എങ്കിൽ എളുപ്പത്തിൽ എത്തിപ്പെടാം എന്നു കരുതിയാൽ തെറ്റി. വേനൽസമത്ത് മാത്രമേ ഇവിടേക്ക് ബസ് സർവ്വീസുകളുള്ളൂ. അല്ലാത്ത സമയത്ത് ബൊലേറോ പോലുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.

ചുണ്ണാമ്പ് പാറയിലെ നാട്

ചുണ്ണാമ്പ് പാറയിലെ നാട്

കുമ്മായക്കല്ലുകൾ കൊണ്ട് സമ്പന്നമാണ് ഇവിടം. എവിടെ നോക്കിയാലും കാണാൻ സാധിക്കുന്നത് കുമ്മായക്കല്ലുകൾ നിറഞ്ഞ പാറകൾ. ലഡാക്കിനോടും ടിബറ്റിനോടു സാമ്യമുള്ളവയാണ് ഇവിടുത്തെ ഗ്രാമം.

PC:Gerd Eichmann

കല്ലിൽ നിർമ്മിച്ച വീടുകൾ

കല്ലിൽ നിർമ്മിച്ച വീടുകൾ

ലഡാക്കിലും മണാലിയിലും ഒന്നു കാണുന്നതുപോലെ ഇഷ്ടിക കൊണ്ടല്ല ഇവിടുത്തെ ഗ്രാമീണർ തങ്ങളുടെ ഭവനം നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയോട് ചേർന്ന്, കല്ലുകൾ ഒരു പ്രത്യേക തരത്തിൽ അടുക്കി നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ വീടുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. ഇവിടുത്തെ തണുപ്പിനെ പ്രതിരോധിക്കുവാനും ലഭ്യമായ സാധനങ്ങളിൽ നിർമ്മാണം ചുരുക്കുവാനുമാണ് ഇത്തരത്തിലുള്ള വീടുകൾ ഇവർ നിർമ്മിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വെറും 77 വീടുകളിലായി 187 പുരുഷന്മാരും 179 സ്ത്രീകളുമാണ് ഇവിടെ വസിക്കുന്നത്. മാത്രമാണ് ഇവിടെയുള്ളത്.

PC:Ksuryawanshi

ജൂൺ മുതൽ ഒക്ടോബർ വരെ

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാലത്ത് മാത്രമാണ് ഇവിടേക്കുള്ല സഞ്ചാരം സാധ്യമാകുന്നത്. ഈ സമയത്ത് കാസായിൽ നിന്നും ബസുകൾ ദിവസത്തിൽ രണ്ടു പ്രാവശ്യം സർവ്വീസ് നടത്തും. രാവിലെയും വൈകിട്ടും. അല്ലെങ്കിൽ ഇവിടെ എത്തിപ്പെടുവാനുള്ള മാർഗ്ഗം ഷെയർ ടാക്സികളാണ്. വളരെ കൂടിയ തുകയാണ് ചിലവായി അവർ ചോദിക്കുന്നതിനാൽ മിക്കവരും യാത്ര ബസിലാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടുത്തുകാർ നടപ്പ് ശീലമാക്കിയവരാണ്. ബസ് പോകുന്ന വഴിയിലൂടെയല്ലാതെ എളുപ്പ വഴികളിലൂടെ കാടും മേടും കടന്നാണ് ഇവർ ഗ്രാമത്തിലെത്തുന്നത്

സത്യത്തിലാരും തിരിച്ചറിയാത്തവർ

സത്യത്തിലാരും തിരിച്ചറിയാത്തവർ

പുറംലോകത്തിന് അധികം പരിചയമില്ലാത്തവരാണ് ഇവിടെയുള്ളവർ. ഈ ഗ്രാമത്തിനും പ്രത്യേകതകളുണ്ട്. മനുഷ്യവാസമുള്ള ഏറ്റവും ഉയരത്തിലുള്ള ഇടങ്ങളിലൊന്നു മാത്രമല്ല കിബ്ബർ. ലോകത്തിലെ വാഹന സൗകര്യമുള്ള ഏറ്റവും ഉയരത്തിലുള്ള ഗ്രാമം, ഏറ്റവും ഉയരത്തിലുള്ള സ്കൂൾ സ്ഥിതി ചെയ്യുന്നിടം, ഒരു കൂട്ടമായി ജീവിക്കുന്നതിന‍്റെ നന്മയും മഹത്വവും പങ്കുവയ്ക്കുന്നവരുള്ളിടം എന്നിങ്ങനെ ഒരുപാട് പ്രത്യേകതകൾ ഇവിടെയുണ്ട്. ഒരു സിവിൽ ഡിസ്പെൻസറി, ഒരു ഹൈസ്കൂൾ, ഒരു പോസ്റ്റ് ഓഫീസ്, ഒരു ടെലഗ്രാഫ് ഓഫീസ്, കമ്യൂണിറ്റി ടിവി സെറ്റ് എന്നിവയാണ് ഇവിടെയുള്ള കാര്യങ്ങൾയ

PC:Gerd Eichmann

കിബ്ബർ ആശ്രമം

ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ കിബ്ബർ മൊണാസ്ട്രിയാണ്. ടിബറ്റൻ ബുദ്ധിസത്തിന്റെ ഭാഗമാണ് ഇത്. പുരാതനമായ ചുവർ ചിത്രങ്ങൾ, കയ്യെഴുത്തു പ്രതികൾ, കോട്ടനിലും സിൽക്കിലുമുള്ള മനോഹരമായ പെയിന്റിംഗുകൾ, തുടങ്ങിയവ ഇവിടെ സംരക്ഷിക്കുന്നു. അതിന്റെ പേരിലാണ് ഈ മൊണാസ്ട്രി അറിയപ്പെടുന്നത്.

കുതിരയ്ക്ക് പകരം യാക്ക്

ഇന്നും ബാർട്ടർ സിസ്റ്റം എന്ന കൈമാറ്റ രീതി പിന്തുടരുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണ് കിബ്ബർ. ലഡാക്കുകാരുമായാണ് ഇവർ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കുതിരയ്ക്ക് പകരം യാക്കിനെ നല്കുന്ന രീതിയും ഇവിടെയുണ്ട്.

കിബ്ബർ വൈൽഡ് ലൈഫ് സാങ്ച്വറി

കിബ്ബർ വൈൽഡ് ലൈഫ് സാങ്ച്വറി

കിബ്ബറിലെ മറ്റൊരു പ്രധാന കാഴ്ചയാണ് കിബ്ബർ വൈൽഡ് ലൈഫ് സാങ്ച്വറി. ഹിമാലത്തിലെ അപൂർവ്വങ്ങളായ പല ചെടികളും വളരുന്ന ഒരിടമാണിത്. 2220 ചതുരശ്ര കിലോമീറ്ററിലധികമായി വ്യാപിച്ചു കിടക്കുന്ന ഇത് സമുദ്ര നിരപ്പിൽ നിന്നും 3600 മീറ്റർ മുതൽ 6700 മീറ്റർ വരെ ഉയരത്തിലാണുള്ളത്. അപൂർവ്വങ്ങളായ ഔഷധ ഗുണങ്ങളുള്ള സസ്യങ്ങൾ ഇവിടെ ഒരുപാടുണ്ട്. ടിബറ്റിലെ നാട്ടു വൈദ്യത്തിൽ ഉപയോഗിക്കുന്ന പല ചെടികളും ഇവിടെ കാണാം.

PC:Ksuryawanshi

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽ സമയമാണ് സ്പിതിയും കിബ്ബറും സന്ദർശിക്കുവാൻ യോജിച്ചത്. മേയ് മുതൽ ജൂലൈ വരെയുള്ള സമയം യാത്രയ്ക്ക് തിരഞ്ഞെടുക്കാം. അല്ലാത്ത സമയങ്ങളിൽ തണുപ്പ് വളരെ കൂടുതലായിരിക്കും.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കാസയിൽ നിന്നും ഇവിടേയ്ക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. വേനൽ സമയമാണെങ്കിൽ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ടു ബസുകൾ സർവ്വീസ് നടത്തും. ബസ് യാത്രയ്ക്ക ഒരു മണിക്കൂർ സമയമാണ് വേണ്ടത്. അല്ലെങ്കിൽ ടാക്സികളെ ആശ്രയിക്കാം. താല്പര്യമുണ്ടെങ്കിൽ ഗ്രാമീണരോടൊപ്പം നടന്നു പോകുവാനും സാധിക്കും.

സ്പിതി വാലി യാത്രയിൽ ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത സ്ഥലമാണ് ഇവിടം എന്നു മറക്കരുത്.

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X