Search
  • Follow NativePlanet
Share
» »ദൈവത്തിനും മനുഷ്യനുമിടയിയുള്ളവര്‍ താമസിക്കുന്ന സ്ഥലം

ദൈവത്തിനും മനുഷ്യനുമിടയിയുള്ളവര്‍ താമസിക്കുന്ന സ്ഥലം

By Elizabath

1989 നു മുന്‍പായിരുന്നെങ്കില്‍ ഒരു രക്ഷയുമില്ല..ആ ഗ്രാമത്തിനുള്ളില്‍ പുറത്തു നിന്ന് ഒരു ഈച്ചയ്ക്കു പോലും കടക്കാന്‍ അനുവാദമില്ലായിരുന്നു..ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറി. ഹിമാചലിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണിത്. 

ദൈവത്തിനും മനുഷ്യനും ഇടയില്‍ മധ്യവര്‍ത്തികളായി നിലകൊള്ളുന്ന മനുഷ്യര്‍ താമസിക്കുന്ന സ്ഥലം...കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ... എന്നാല്‍ ഇതൊക്കെ ഈ ഗ്രാമത്തിലെ തീരെ ചെറിയ വിശേഷങ്ങള്‍ മാത്രമാണ്..ഇതിലും വലുതാണ് കിനൗര്‍ എന്ന ദൈവങ്ങളുടെ ഗ്രാമത്തിന്റെ വിശേഷങ്ങള്‍.

ഭഗവാന്‍ ശിവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഹിമാചല്‍പ്രദേശിലെ കിനൗര്‍ ഗ്രാമത്തിന്റെ അതിശയിപ്പിക്കുന്ന വിശേഷങ്ങള്‍ അറിയാം...

ഇല്ല...പ്രവേശനമില്ല

ഇല്ല...പ്രവേശനമില്ല

ശിവന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്ന ഇവിടെ പുറത്തു നിന്ന് ആര്‍ക്കും പ്രവേശനമില്ലായിരുന്നുവത്രെ. 1899 മുതലാണ് ഇവിടെ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍ ഇപ്പോഴും വിദേശികള്‍ക്ക് ജില്ലയ്ക്കുള്ളില്‍ കടക്കണമെങ്കില്‍ പ്രത്യേക അനുമതിയും രേഖകളും ആവശ്യമാണ്. ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 235 കിലോമീറ്റര്‍ അകലെയാണ് കിനൗര്‍ സ്ഥിതി ചെയ്യുന്നത്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്നുണ്ട് കിനൗര്‍.

PC:Nick Irvine-Fortescue

ഹിമാചലിലെ സുന്ദരസ്ഥലം

ഹിമാചലിലെ സുന്ദരസ്ഥലം

ഹിമാചലിലെ ഏറ്റവും മനോഹര സ്ഥലങ്ങളിലൊന്നാണിത്. ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വത നിരകളും താഴ്‌വാരങ്ങളും തോട്ടങ്ങളുമൊക്കെയായി ഇവിടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

PC:Editor GoI Monitor

സില്‍ക്ക് റൂട്ടിന്റെ പ്രധാന സ്ഥലം

സില്‍ക്ക് റൂട്ടിന്റെ പ്രധാന സ്ഥലം

പണ്ടുകാലത്ത് നിലനിന്നിരുന്ന സില്‍ക്ക് റൂട്ട് കിനൗര്‍ വഴിയായിരുന്നു കടന്നു പോയിരുന്നത്. ഇന്ത്യയില്‍ നിന്നും ടിബറ്റിലേക്കുള്ള പാതയാണ് സില്‍ക്ക് റൂട്ട് എന്നറിയപ്പെടുന്നത്.

PC:Sanyam Bahga

അങ്കൂരി-കിനൗറിന്റെ തനത് രുചി

അങ്കൂരി-കിനൗറിന്റെ തനത് രുചി

രുചി തേടി യാത്ര ചെയ്യുന്നവര്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലമാണ് കിനൗര്‍. ഇങ്ങനെ പറയാനുള്ള കാരണം ഇവിടെ ലഭിക്കുന്ന പ്രത്യേകതരം പാനീയമാണ്. അല്പം ലഹരിയൊക്കെ ഉണ്ടെങ്കിലും സംഗതി അടിപൊളിയാണ്. മുന്തിരി, ആപ്പിള്‍, ആപ്രിക്കോട്ട് തുടങ്ങിയവ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

PC:Justin Henry

 മതസൗഹാര്‍ദ്ദത്തിന്റെയിടം

മതസൗഹാര്‍ദ്ദത്തിന്റെയിടം

ദൈവത്തിന്റെ നാട് എന്നാണ് കിനൗര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ബുദ്ധമത വിശ്വാസികളും ഹിന്ദുമതക്കാരുമാണ് ഇവിടെ കൂടുതലായുള്ളത്. ആയിരം വര്‍ഷം പഴക്കമുള്ള ആശ്രമങ്ങള്‍ ഇവിടെ കാണാം.

PC:Nick Irvine-Fortescue

ചിട്കുല്‍-ഇന്ത്യയിലെ അവസാന ഗ്രാമം

ചിട്കുല്‍-ഇന്ത്യയിലെ അവസാന ഗ്രാമം

ഇന്ത്യ-ടിബറ്റന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കിനൗറിലാണ് ഇന്ത്യയിലെ അവസാന ഗ്രാമമെന്ന് അറിയപ്പെടുന്ന ചിട്കുല്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള റോഡ് ഇവിടെ അവസാനിക്കുകയാണ്.

PC:Vachadave

 ലോകത്തിലെ ഏറ്റവും മികച്ച ഉരുളക്കിഴങ്ങ് വേണോ?

ലോകത്തിലെ ഏറ്റവും മികച്ച ഉരുളക്കിഴങ്ങ് വേണോ?

ഇന്ന് ലോകത്തില്‍ ഉല്പാദിപ്പിക്കുന്നതില്‍ ഏറ്റവും മികച്ച ഉരുളക്കിഴങ്ങ് ലഭിക്കുന്നത് ചിട്കുല്‍ ഗ്രാമത്തിലാണ്.അല്പം വില കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയുണ്ടിതിന്.

PC:Sukanya Ray

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

തടിയില്‍ പണിതീര്‍ത്തിരിക്കുന്ന വീടുകളാണ് ചിട്കുലിന്റെ പ്രത്യേകത. കൂടാതെ ഒരു ബുദ്ധക്ഷേത്രവും ഇവിടെയുണ്ട്.

PC:Sudhakarbichali

രുചിയുടെ രാജ്യം

രുചിയുടെ രാജ്യം

മറ്റൊരിടത്തും കീട്ടാനാകാത്ത രുചികളാണാ കിനൗറിന്റെ മറ്റൊരു പ്രത്യേകത. മാത്രമല്ല, മറ്റു സ്ഥലങ്ങളിലെ പഴങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ പഴങ്ങള്‍ക്ക് പ്രത്യേക രുചിയാണത്രെ.

PC:Krishna G S

നാകോ ലേക്ക്

നാകോ ലേക്ക്

കിനാവൂരിന്റെ മറ്റൊരു സവിശേഷതയാണ് നാകോ ലേക്ക്. പൂഹ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ തടാകം സമുദ്രനിരപ്പില്‍ നിന്നും 3662 മീറ്ററിലാണുള്ളത്. ഇതിനടുത്തായി നാല് ബുദ്ധക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ദേവകളുടെ സ്വര്‍ഗ്ഗീയ സ്ഥാനമെന്നു വിശ്വസിക്കുന്ന ഇവിടം പുണ്യമായാണ് കണക്കാക്കുന്നത്

PC:Snotch

പദ്മസംഭവന്റെ കാല്‍പ്പാട്

പദ്മസംഭവന്റെ കാല്‍പ്പാട്

ബുദ്ധമതത്തിലെ പ്രധാനപ്പെട്ട ആളായ പദ്മസംഭവന്റെ കാല്‍പ്പാട് ഇവിടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്.

PC:Sukanya Ray

റെക്കോങ് പോ

റെക്കോങ് പോ

കിനൗര്‍ ജില്ലയുടെ തലസ്ഥാനമാണ് റെക്കോങ് പോ. കൈലാസ പര്‍വ്വതത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണാന്‍ പറ്റിയ ഇടമാണ് റെക്കോങ് പോ. ആപ്പിള്‍ തോട്ടങ്ങള്‍ക്ക് ഇവിടം പേരുകേട്ടതാണ്. ആളുകള്‍ ഒരു ടൂറിസ്റ്റ് പ്ലേസ് എന്ന നിലയില്‍ അപൂര്‍വ്വമായേ ഇവിടെ എത്താറുള്ളൂ.

PC:Gaurav Madan

Read more about: himachal pradesh yathra

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more