» »ദൈവത്തിന്റെ നാട്ടിലെ സ്വർഗ്ഗം ഇത് കൂരാച്ചുണ്ട്

ദൈവത്തിന്റെ നാട്ടിലെ സ്വർഗ്ഗം ഇത് കൂരാച്ചുണ്ട്

Written By:

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കൊച്ചു സ്വർഗ്ഗം...മലനിരകൾക്കും പച്ചപ്പിനും നടുവിലായി സ്ഥിതി ചെയ്യുന്ന കൂരാച്ചുണ്ട്. കോഴിക്കോട് നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം ഇന്നും നശിച്ചിട്ടില്ലാത്ത ഗ്രാമീണതയ്ക്കു പേരു കേട്ട ഇടമാണ്. ചുറ്റും കാണുന്ന തെങ്ങിൻ തോട്ടങ്ങളും സുഗന്ധവ്യജ്ഞന കൃഷികളും ഒക്കെയായി തനിനാടൻ കാഴ്ചകൾ ഒരുക്കുന്ന കൂരാച്ചുണ്ട് കോഴിക്കോടു നിന്നുള്ളവർക്ക് ഒരു ദിവസം പോയി വരാൻ പറ്റിയ മികച്ച സ്ഥലമാണ്. പ്രകൃതി സ്നേഹികൾക്ക് ഇഷ്ടപ്പെടുന്ന ഇവിടെ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടം കൂടിയാണ്. ട്രക്കിങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയവയ്ക്ക് ഇവിടെ സൗകര്യമുണ്ട്. കൂരാച്ചുണ്ടിന്റെ വിശേഷങ്ങൾ...

കട്ടലോക്കലായി കറങ്ങാൻ പറ്റിയ കോയിക്കോട്ടെ ഇടങ്ങൾ!!

എവിടെയാണിത്

എവിടെയാണിത്

കോഴിക്കോട് നഗരത്തിൽ നിന്നും 40.4 കിലോമീറ്റർ അകലെയാണ് കൂരാച്ചുണ്ട് സ്ഥിതി ചെയ്യുന്നത്. രണ്ടു വഴികളാണ് ഇവിടെ എത്തിച്ചേരുലാനുള്ളത്. കോഴിക്കോട്- ചേളന്നൂർ-പുതുക്കുടി-നൻമിണ്ട-ബാലുശ്ശേരി-കൂട്ടിലാട്- കാറ്റുള്ളമല- കൂരാച്ചുണ്ട്. 40.4 കിലോമീറ്ററാണ് ഇതുവഴി സഞ്ചരിക്കുവാനുള്ളത്.
കോഴിക്കോട്-പാവങ്ങാട്-ഏലത്തൂർ-ഉള്ളിയേരി-നടവന്നൂർ വഴി കൂരാച്ചുണ്ടെത്തുന്നതാണ് അടുത്ത വഴി. 48.6 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ട ദൂരം.

cover picture :Shagin sunny

പേരുവന്ന വഴി

പേരുവന്ന വഴി

കൂരാച്ചുണ്ട് എന്നു കേൾക്കുമ്പോൾ എന്താണ് ഇതിന്റെ അർഥം എന്നു ആലോചിക്കാത്തവർ ചുരുക്കമായിരിക്കും. പ്രാദേശികമായി ഇവിടെ അറിയപ്പെടുന്ന കഥയനുസരിച്ച് കൂരാത്തി എന്നു പേരുള്ള ഒരു മത്സ്യത്തിൽ നിന്നുമാണ് കൂരാച്ചുണ്ടിന് പേരു വന്നത്. ഗ്രാമത്തിൻരെ നടുവിലൂടെ ഒഴുകിയിരുന്ന പുഴയിൽ ഒരു വലിയ കുഴി ഉണ്ടായിരുന്നുവത്രെ. ഈ കുഴിയിൽ ധാരാളമായി കൂരാത്തി മീനുകൾ ഉണ്ടായിരുന്നു. കൂരാത്തി വസിക്കുന്ന കുണ്ട് എന്ന അർഥത്തിൽ കൂരാത്തിക്കുണ്ട്, കൂരാച്ചിക്കുണ്ട് എന്നായിരുന്നു ഇവിടം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ലോപിച്ചാണ് കൂരാത്തിച്ചുണ്ട് ആവുന്നത്.

PC: JESVIN

എക്കോ ക്യാംപ് സൈറ്റ്

എക്കോ ക്യാംപ് സൈറ്റ്

കൂരാച്ചുണ്ടിനു സമീപത്തുള്ള കക്കയത്താണ് എക്കോ ക്യാംപ് സൈറ്റിനുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം തന്നെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ച. അണക്കെട്ടിന്റെ സമീപത്ത് ടെന്റുകളിലുള്ള താമസം മാത്രമല്ല, ട്രക്കിങ്, കാട്ടിലൂടെയും പുൽമേട്ടിലൂടെയുമുള്ള സഞ്ചാരം, കക്കയം വാലി, കരിയാത്തൻ റോക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ, ഊരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. കോഴിക്കോട് നിന്നും 45 കിലോമീറ്റർ അകലെയാണിത്.

PC:Vengolis

കക്കയം അണക്കെട്ട്

കക്കയം അണക്കെട്ട്

കോഴിക്കോട് നിന്നും 63 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കക്കയം അണക്കെട്ട് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചത്. കൂറ്റ്യടിപ്പുഴയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂരാച്ചുണ്ടിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് കക്കയം അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

PC:Mutuluki

പെരുവണ്ണാമഴി അണക്കെട്ട്

പെരുവണ്ണാമഴി അണക്കെട്ട്

കുറ്റ്യാടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന പെരുവണ്ണാമൂഴി അണക്കെട്ട് കൂരാച്ചുണ്ടിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ്. കോഴിക്കോട് നിന്നും 55 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടിന്റെ ജലസംഭരണിയിൽ ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി മുതലവളർത്തു കേന്ദ്രം, സ്മാരക തോട്ടം എന്ന പൂന്തോട്ടം, പക്ഷിത്തുരുത്ത് പക്ഷി സങ്കേതം എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC: Sajetpa

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...