Search
  • Follow NativePlanet
Share
» »നടുത്തുരുത്തിയെന്ന കോഴിക്കോടിന്‍റെ മിനി കുട്ടനാട്

നടുത്തുരുത്തിയെന്ന കോഴിക്കോടിന്‍റെ മിനി കുട്ടനാട്

കോഴിക്കോടെന്നും കുട്ടനാടെന്നും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കോഴിക്കോട് ജില്ലയിലെ കുട്ടനാടിനെക്കുറിച്ചറിച്ച് കേട്ടിട്ടുള്ളവരുണ്ടാവില്ല. സ‍ഞ്ചാരികളുടെ യാത്രാ ലിസ്റ്റിലേക്ക് ഇതുവരെ കയറിയിട്ടില്ലാത്തെ, സഞ്ചാരികൾ അറിഞ്ഞു തുടങ്ങിയിട്ടില്ലാത്ത ഒരു നാടുണ്ട്. മാഹിപ്പുഴയുടെ മധ്യത്തിൽ തിങ്ങി നിറഞ്ഞ പച്ചപ്പുമായി കിടക്കുന്ന നടുത്തുരുത്തിയെന്ന തുരുത്ത്. കാഴ്ചകളുടെ അപൂർവ്വ വസന്തം സഞ്ചാരികൾക്കു മുന്നിൽ തുറക്കുന്ന നടുത്തുരുത്തിയുടെ വിശേഷങ്ങളിലേക്ക്!!

കോഴിക്കോടിന്‍റെ കുട്ടനാട്

കോഴിക്കോടിന്‍റെ കുട്ടനാട്

മാഹിപ്പുഴയ്ക്ക് നടുവിലെ പച്ചത്തുരുത്തായ നടുത്തുരുത്തി കോഴിക്കോടിന്‍റെ മിനി കുട്ടനാട് എന്നാണ് അറിയപ്പെടുന്നത്. നടുത്തുരുത്തി ദ്വീപും അതിനു ചുറ്റിലുമുള്ള കായലും ഒക്കെ ചേർന്ന് പുത്തൻ കാഴ്ചകളുടെ വിസ്മയ ലോകമാണ് കോഴിക്കോടുകാർ സഞ്ചാരികൾക്കു മുന്നിൽ തുറന്നിടുന്നത്.

കപ്പലു നിർത്തിയിട്ട പോലെ

കപ്പലു നിർത്തിയിട്ട പോലെ

അഞ്ച് ഏക്കർ വിസ്തൃതിയുള്ള ഈ തുരുത്തിന്റെ കാഴ്ച നങ്കൂരമിട്ടു കിടക്കുന്ന കപ്പലിനു സമാനമാണ്. മാഹിപ്പുഴയുടെ നടുവിൽ പച്ചപ്പിന്‍റെയും ജൈവവൈവിധ്യത്തിന്‍റെയും കേന്ദ്രമായി കിടക്കുന്ന ഈ ദ്വീപ് കാഴ്ചയിൽ കുട്ടനാടിനേക്കാൾ ഒരുപടി മുന്നിൽ തന്നെയാണ്. പച്ചപ്പിന്റെ ആധിക്യവും സമ്പന്നമായ ജൈവവൈവിധ്യവും കൂടിച്ചേരുമ്പോൾ ഇവിടം സഞ്ചാരികളുടെ ഒരു സ്വർഗ്ഗമായി മാറും.

പച്ചപ്പിന്‌റെ തുരുത്ത്

പച്ചപ്പിന്‌റെ തുരുത്ത്

അകലെ കാണുന്ന കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പച്ചപ്പിന്റെ തുരത്തിലേക്ക് കാലെടുത്തുവെച്ച അനുഭവമാണ് സഞ്ചാരികൾക്കുണ്ടാവുക.
യാത്രയുടെയും അത് നല്കുന്ന ആഹ്ളാദത്തിന്റെയും പരകോടിയിലേക്കുള്ള യാത്രയാണ് നടുത്തുരുത്തി നല്കുന്നത്. ചെറിയ ചെറിയ കൈത്തോടും അവിടുത്തെ തുരുത്തുകളും നാടൻവള്ളത്തിലുള്ള സഞ്ചാരവും ഒക്കെ വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്ക് ഇവിടം സമ്മാനിക്കുന്നത്. നീണ്ടു കിടക്കുന്ന തെങ്ങിൻതോട്ടങ്ങളും കൂടാതെ കൂവ്വച്ചെടികളും ഇവിടെ ധാരാളമുണ്ട്.

ഉത്തവാദിത്വ വിനോദ സഞ്ചാരം

ഉത്തവാദിത്വ വിനോദ സഞ്ചാരം

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ആസൂത്രിതമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ടൂറിസം കേന്ദ്രം കൂടിയാണ് നടുത്തുരുത്തി. ഇവിടെ ഈ പ്രദേശത്ത് 98 വീടുകളിലായി 300 ഓളം ആളുകളാണ് താമസിക്കുന്നത്. വീടുകള്‍ എല്ലാം ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകളായി രജിസ്റ്റർ ചെയ്തവയാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഡെസ്റ്റിനേഷൻ ആയതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജനുവരി 4 ന് പഞ്ചായത്തുമായി ചേര്‍ന്ന് കൊണ്ട് സ്പെഷൽ ടൂറിസം ഗ്രാമസഭ നടത്തുകയും തുടർന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോർസ് ഡയറക്ടറി തയ്യാറാക്കുകയും ചെയ്തു. ഈ ഡയറക്ടറിയുടെ അടിസ്ഥാനത്തിൽ 5 തരം ഗ്രാമീണ ടൂറിസം പാക്കേജും പ്രമോഷണൽ വീഡിയോയും തയ്യാറാക്കി

തൊട്ടറിയാം ഗ്രാമീണ ജീവിതം

തൊട്ടറിയാം ഗ്രാമീണ ജീവിതം

തനി നാടൻ ജീവിതങ്ങളെ കൺമുന്നിൽ കാണുവാനും അവരുടെ ജീവിതം അടുത്തു നിന്നു കാണുവാനും അറിയുവാനും സാധിക്കുംമെന്നതാണ് ഇവിടേക്ക് വിദേശികൾ അടക്കമുള്ളവരെ ആകർഷിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള തോണിയാത്ര, വിവിധതരം മത്സ്യബന്ധന രീതികൾ പരിചയപ്പെടല്‍, തെങ്ങുകയറ്റം, കള്ളുചെത്ത് , കയറു പിരിക്കൽ ,ഓലമടയൽ, ഞണ്ടു പിടുത്തം, വല നെയ്ത്ത്, കുരുത്തോല ക്രാഫ്റ്റ്, നാടൻ ഭക്ഷണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ അടുത്തറിയാം

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോഴിക്കോട് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തിയിൽ മാഹിപ്പുഴയുടെ നടുവിലായാണ് നടുത്തുരുത്തി സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗത്ത് കണ്ണൂർ ജില്ലയിലെ കരിയാടും മറുഭാഗത്ത് കോഴിക്കോട്ടെ ഏറാമലയുമാണ്. ഏറാമല പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് നടുത്തുരുത്തി ഉൾപ്പെടുന്നത്. കഞ്ഞിപ്പള്ളി-കുന്നുമ്മക്കര വഴി ഏറാമല റൂട്ടിൽ കയറി ഇവിടെ എത്തിച്ചേരാം.

സ്റ്റോറി ടെല്ലിങ്ങ് ടൂറിസം- കഥ പറഞ്ഞും അറിഞ്ഞുമൊരു യാത്ര!സ്റ്റോറി ടെല്ലിങ്ങ് ടൂറിസം- കഥ പറഞ്ഞും അറിഞ്ഞുമൊരു യാത്ര!

പ്രളയത്തിനും തകർക്കാനായില്ല കേരളത്തെ..24 വർഷത്തിനിടെ ഏറ്റവുമധികം സഞ്ചാരികൾ എത്തിയത് 2019ൽപ്രളയത്തിനും തകർക്കാനായില്ല കേരളത്തെ..24 വർഷത്തിനിടെ ഏറ്റവുമധികം സഞ്ചാരികൾ എത്തിയത് 2019ൽ

കൊറോണയെ ഭയക്കേണ്ട..കേരളം വിളിക്കുന്നു സഞ്ചാരികളെ!!കൊറോണയെ ഭയക്കേണ്ട..കേരളം വിളിക്കുന്നു സഞ്ചാരികളെ!!

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പേജ് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X