Search
  • Follow NativePlanet
Share
» »കപ്പല്‍ കയറാന്‍ ആനവണ്ടി യാത്ര... നെഫര്‍റ്റിറ്റി ഉല്ലാസയാത്രയുമായി കെഎസ്ആര്‍ടിസി

കപ്പല്‍ കയറാന്‍ ആനവണ്ടി യാത്ര... നെഫര്‍റ്റിറ്റി ഉല്ലാസയാത്രയുമായി കെഎസ്ആര്‍ടിസി

വ്യത്യസ്തമായ പല പാക്കേജുകളും കെഎസ്ആര്‍ടിസി അവതരിപ്പിച്ചുതുടങ്ങി. ഇതിലേറ്റവും പുതിയത് ആഢംബര ക്രൂയിസ് യാത്രയാണ്

കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍ക്ക് ആരാധകരും ആവശ്യക്കാരും ഏറുകയാണ്. വേനലവധി ആകുന്നതോടെ കുട്ടികളടക്കമുള്ളവരുടെ യാത്രാസമയം തുടങ്ങുന്നതിനാല്‍ വ്യത്യസ്തമായ പല പാക്കേജുകളും കെഎസ്ആര്‍ടിസി അവതരിപ്പിച്ചുതുടങ്ങി. ഇതിലേറ്റവും പുതിയത് ആഢംബര ക്രൂയിസ് യാത്രയാണ്. പല ഡിപ്പോകളും പുതുവര്‍ഷാഘോഷങ്ങള്‍ ഉള്‍പ്പെടെ ക്രൂസില്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പാക്കേജിന്റെ പ്രത്യേകത പല ഡിപ്പോകള്‍ ചേര്‍ന്നു നടത്തുന്നതാണ് എന്നതാണ്. വിശദാംശങ്ങളിലേക്ക്

നെഫര്‍റ്റിറ്റിയിലെ യാത്ര

നെഫര്‍റ്റിറ്റിയിലെ യാത്ര

കടലിലെ അത്ഭുത ലോകത്തേയ്ക്ക് സഞ്ചാരികളെ കൊണ്ടെത്തിക്കുകയാണ് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ചെയ്യുന്നത്. കടല്‍യാത്രകള്‍ക്ക് പുതിയ കാഴ്ചകള്‍ നല്കുന്ന നെഫര്‍റ്റിറ്റി കേരള സർക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ആധുനിക ആഢംബര സൗകര്യങ്ങള്‍ ഇതില്‍ ആസ്വദിക്കാം

അഞ്ച് മണിക്കൂര്‍ കടലില്‍

അഞ്ച് മണിക്കൂര്‍ കടലില്‍

കെഎസ്ആര്‍ടിസിയുടെ പാക്കേജനുസരിച്ച് അഞ്ച് മണിക്കൂര്‍ കടല്‍യാത്രയാണ് ഈ ആഢംബര കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. നെഫര്‍റ്റിറ്റി എന്ന ഈജിപ്ഷ്യന്‍ റാണിയുടെ പേരുള്ള ഈ കപ്പല്‍ മുഴുവന്‍ ഈജിപ്ഷ്യന്‍ തീമിലാണ് ഒരുക്കിയിരിക്കുന്നത്.

മൂന്നു നിലകള്‍

മൂന്നു നിലകള്‍

48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്നു നിലകളാണുള്ളത്. ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം,ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച് തുടങ്ങിയവ ഇതിനുള്ളില്‍ പൂര്‍ണ്ണമായും സജ്ജീകൃതമാണ്. കടല്‍ക്കാഴ്ചകള്‍ കാണുവാനും സൂര്യാസ്തമയം കാണുവാനും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പരമാവധി 200 പേര്‍

പരമാവധി 200 പേര്‍


പരമാവധി 200 പേരാണ് കപ്പലിന്‍റെ ശേഷി. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. മണിക്കൂറിൽ 16 കിലോമീറ്ററാണ് കപ്പലിന്‍റെ വേഗത.

കപ്പലേറാന്‍ പോകാം

കപ്പലേറാന്‍ പോകാം

കെഎസ്ആർടിസിയും, കെഎസ്ഐഎൻസി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര 2022 മെയ് 04 കണ്ണൂർ, തലശ്ശേരി, മലപ്പുറം, നിലമ്പൂർ പെരിന്തൽമണ്ണ യൂണിറ്റുകളിൽ
നിന്നും ആരംഭിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 39 പേർക്കാണ് അവസരം ലഭിക്കുക. ഞായറാഴ്ച രാവിലെ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ചിലവ്

ചിലവ്


കപ്പല്‍ യാത്രയ്ക്ക് ഒരാള്‍ക്ക് ഭക്ഷണമുള്‍പ്പെടെ 2500 രൂപ ചിലവാകും. നെഫര്‍റ്റിറ്റിയില്‍ അ‍ഞ്ച് മണിക്കൂറാണ് ചിലവഴിക്കുവാന്‍ സാധിക്കുന്ന സമയം. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് വേറെ തുക നല്കണം.

 ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

കൂടുതൽ വിവരങ്ങൾക്കുംടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെചെയ്യുന്നതിനും
കണ്ണൂർ
9496131288, 8089463675, 9047165915
താമരശ്ശേരി
9961761708,9846100728,8547640704
മലപ്പുറം,നിലമ്പൂർ, പെരിന്തൽമണ്ണ
9995726885,7012968595,9048848436.

അഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാഅഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാ

പട്ടുമല മുതല്‍ മര്‍മല വരെ... വാഗമണ്‍ യാത്രയില്‍ കാണാം ഈ സ്ഥലങ്ങള്‍പട്ടുമല മുതല്‍ മര്‍മല വരെ... വാഗമണ്‍ യാത്രയില്‍ കാണാം ഈ സ്ഥലങ്ങള്‍

PC:Nefertiti Cruise

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X