Search
  • Follow NativePlanet
Share
» »വടിയും അടിയുമായി ഒരു ഹോളി ആഘോഷം

വടിയും അടിയുമായി ഒരു ഹോളി ആഘോഷം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ പ്രത്യേക ആഘോഷം കാണുവാന്‌ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്...

ഹോളി ആഘോഷങ്ങൾ അരികിലെത്തി നിൽക്കുമ്പോൾ ഉത്തർ പ്രദേശിലെ ബർസാനയും തിരക്കിലാണ്. ഹോളിയുടെ തലേ ദിവസം ബർസാനയിലും നന്ദിഗാവോണിലും നടക്കുന്ന പ്രത്യേകമായ ഹോളി ആഘോഷമാണ് ലാത്മാർ ഹോളി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിറങ്ങള്‍ കൊണ്ടല്ല, വടിയും അടിയുമാണ് ഈ ആഘോഷത്തിന്‍റെ പ്രത്യേകത. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ പ്രത്യേക ആഘോഷം കാണുവാന്‌ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്...

വടിയും അടിയുമായി ഒരു ഹോളി ആഘോഷം

വടിയും അടിയുമായി ഒരു ഹോളി ആഘോഷം

ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ ഹോളി ആഘോഷങ്ങളിലൊന്നാണ് ഉത്തർ പ്രദേശിലെ ബർസാനയിലും നന്ദിഗാവോണിലും നടക്കുന്ന പ്രത്യേകമായ ഹോളി ആഘോഷമാണ് ലാത്മാർ ഹോളി. ലാത് എന്നു പേരായ പ്രത്യേക തരത്തിലുള്ള വടി ഉപയോഗിച്ച് തല്ലുന്ന ആചാരമാണ് ഇതിനുള്ളത്. ശ്രീകൃഷ്ണനും രാധയുമായി ബന്ധപ്പെട്ടുള്ള ഒരു ഐതിഹ്യമാണ് ഈ ആഘോഷത്തിനു പിന്നിൽ.

PC:Narender9

തല്ലു കിട്ടും ഈ ദിവസം

തല്ലു കിട്ടും ഈ ദിവസം

ഹോളി ആഘോഷത്തിനു തലേന്നുള്ള ഈ ദിവസം രാധയുടെ ഗ്രാമത്തിലെത്തിയ കൃഷ്ണനും കൂട്ടരും രാധയെയും കൂട്ടുകാരികളായ സ്ത്രീകളെയും കളിയാക്കി എന്നും ബർസാനയിലെ സ്ത്രീകൾ കൃഷ്ണനെയും കൂട്ടരെയും ഓടിച്ചുവെന്നുമാണ് കഥകള്‍. ഈ കഥയുടെ ചുവട് പിടിച്ചാണ് ലാത്മാർ ഹോളി ആഘോഷിക്കുന്നത്. നന്ദ്ഗാവോണിൽ നിന്നുമെത്തുന്ന പുരുഷന്മാർ ബർസാനയിലെ സ്ത്രീകളെ കളിയാക്കുവാൻ ശ്രമിക്കും. ഇത് കേൾക്കുമ്പോൾ അവർ കയ്യിലിരിക്കുന്ന വടിയുപയോഗിച്ച് പുരുഷന്മാരെ തല്ലുവാൻ ശ്രമിക്കും. തല്ലുകൊള്ളാതിരിക്കുവാൻ പുരുഷന്മാരും. എന്നാൽ വാശിയേറിയ മത്സരത്തിൽ തല്ലു കിട്ടുന്ന പുരുഷനു കിട്ടുന്ന ശിക്ഷ അതിലും രസകരമാണ്. സ്ത്രീവേഷം ധരിച്ച് പൊതുമധ്യത്തിൽ നൃത്തം ചെയ്യുന്നതാണ് ശിക്ഷ.

PC:Narender9

രാധയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഏക ക്ഷേത്രം

രാധയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഏക ക്ഷേത്രം

രാജ്യത്ത് കൃഷ്ണന്റെ രാധയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഏക ക്ഷേത്രമാണ് ബർസാനയിലെ രാധാ റാണി ക്ഷേത്രം. ഇവിടെ ക്ഷേത്രപരിസരത്തു വെച്ചാണ് ലാത്മാർ ഹോളി ആഘോഷിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് തല്ലുകൊടുക്കുന്ന ഈ ഹോളി ആഘോഷം കാണുവാൻ ഇവിടെ എത്തുന്നത്. ഇവർ ഹോളി ഗാനങ്ങളും ജയ് വിളികളും ഒക്കെ നടത്തി പരിപാടി അതിഗംഭീരമാക്കുകയും ചെയ്യും.

PC:Narender9

ചടങ്ങുകൾ ഇങ്ങനെ

ചടങ്ങുകൾ ഇങ്ങനെ

ലത്മാർ ഹോളിയുടെ ആദ്യ ദിനം നന്ദഗാവോണിൽ നിന്നും ഗോപകുമാരന്മാർ ബർസാനയിലേത്ത് എത്തും. രാധാ റാണി ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളോടു കൂടിയാണ് ലത്മാർ ഹോളി ആരംഭിക്കുക. അവിടെ നിന്നും നിരനിരയായി രംഗ് രംഗീലി ഗലിയിലെ ക്ഷേത്രത്തിലേക്ക് പോകും. അവിടെ വെച്ച് ഗോപികമാരുമായുള്ള ഹോളി ആഘോഷങ്ങൾ തുടങ്ങും. രണ്ടാം ദിവസം ബർസാനയിൽ നിന്നുള്ള ഗോപകുമാരന്മാർ നന്ദ്ഗാവോണിലേക്ക് പോയി അവിടെയുള്ള ഗോപികമാരുമായി ചേർന്ന് ഹോളി ആഘോഷിക്കും. അടുത്ത ദിവസം ബർസാനക്കാരുടെ സമയമാണ്. നന്ദഗാവോണിൽ നിന്നെത്തിയ ഗോപകുമാരന്മാരിൽ ഗോപികമാരെ ശല്യപ്പെടുത്തുന്നവരെ നിറത്തിൽ മുക്കികുളിപ്പിച്ച് വിടുന്ന ആഘോഷം. അതേ സമയം തന്നെ നന്ദഗോവിൽ നിന്നുള്ള സ്ത്രീകൾ ബർസാനയിൽ നിന്നെത്തിയ ഗോപകുമാരന്മാരിൽ തങ്ങളെ കളിയാക്കുന്നവരെ കണ്ടെത്തി അവരെ ഓടിച്ച് പിടിച്ച് വടികൊണ്ട് തല്ലും. ഈ ആഘോഷമാണ് ലത്മാർ ഹോളിയെ എല്ലാവർക്കും പ്രിയപ്പെട്ടതാക്കുന്നത്.

PC:Narender9

ഭാങ്കും ഹോളിയും

ഭാങ്കും ഹോളിയും

ലത്മാർ ഹോളിയോട് ചേർന്നുള്ള മറ്റൊന്നാണ് ഭാങ്ക്. ലഹരി നല്കുന്ന ഈ പ്രത്യേക പാനീയം അന്നേ ദിവസം അവിടെയെല്ലായിടത്തും സുലഭമായിരിക്കും. ശിവനുമായി ബന്ധപ്പെട്ടുള്ള ഒരു കഥ കാരണമാണ് വടക്കേ ഇന്ത്യക്കാർ ഹോളി ആഘോഷങ്ങളിൽ ഭാംങ്ക് ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം. ഉത്തരേന്ത്യയിലെ പലഹാരമായ പക്കോഡ, തണ്ടായ്, തുടങ്ങിയവയിൽ ഭാംഗ് അരച്ച് ചേർത്ത് ഹോളിദിവസം ഇവർ കഴിക്കും.

ഹോളി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് ഹംപിയിലായിരിക്കണം!ഹോളി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് ഹംപിയിലായിരിക്കണം!

ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!

PC:Azim Khan Ronnie

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X