Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ ഏറ്റവും കുറവ് അന്വേഷിക്കപ്പെട്ട ഇടങ്ങൾ

ഇന്ത്യയിൽ ഏറ്റവും കുറവ് അന്വേഷിക്കപ്പെട്ട ഇടങ്ങൾ

By Elizabath Joseph

ആളുകൾ പോയി കണ്ട് പരിചയിച്ച് വരുന്ന സ്ഥലങ്ങളോടാണ് മലയാളികൾക്ക് പ്രിയം. അവരുടെ അനുഭവങ്ങളും കാഴ്ചകളും ഒക്കെ കേട്ടും അറിഞ്ഞും കഴിഞ്ഞ് അവിടേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർ. അപരിചിതങ്ങളായ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ അത്രയധികം പ്രോത്സാഹിപ്പിക്കാത്തവർ നമ്മുടെ ഇടയിൽ കുറേയധികമുണ്ട്. സഞ്ചാരികളുടെ ലിസ്റ്റിൽ ഇനിയും കയറിപ്പറ്റിയിട്ടില്ലാത്ത, അത്രയൊന്നും പ്രശസ്തമല്ലാത്ത എന്നാൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കുറേ ഇടങ്ങൾ.

എന്നാൽ അവിടെ എത്തി കണ്ടു കഴിയുമ്പോൾ നമ്മളിൽ അത്ഭുതം സൃഷ്ടിക്കുന്ന കുറച്ചിടങ്ങൾ പരിചയപ്പെടാം...

ബേലം ഗുഹകള്‍

ബേലം ഗുഹകള്‍

ഇന്ത്യയിൽ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഗുഹകളിലൊന്നാണ് ആന്ധ്രാപ്രദേശിലെ ബേലം ഗുഹകൾ. ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ രണ്ടാമത്തെ വലിയ ഗുഹയാണെങ്കിലും സഞ്ചാരികൾ അധികമൊന്നും ഇവിടെ എത്താറില്ല. പതിനായിരക്കണക്കിന് വർഷങ്ങൾ ഭൂമിക്കടിയിലൂടെ വെള്ലം ഒഴുകിയതിന്റെ ഫലമായ രൂപപെട്ടതാണ് ഈ ഗുഹകൾ എന്നാണ് വിശ്വാസം. ഭൂമിക്ക് 150 അടി താഴ്ചയിൽ രണ്ടു കിലോമീറ്റർ ദൂരമാണ് ഈ ഗുഹയ്ക്കുള്ളിലൂടെ സഞ്ചരിക്കുവാൻ സഞ്ചാരികൾക്ക് അവസരം ഒരുക്കിയിരിക്കുന്നത്.

1982 ൽ ഒരു ജർമ്മൻ ഗവേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ആദ്യമായി പഠനങ്ങൾ നടത്തുന്നതും ഗുഹയുടെ പ്രാധാന്യം പുറംലോകത്തെ അറിയിക്കുന്നതും. പിന്നീട് ആന്ധ്രാപ്രദേശ് സർക്കാർ 1988 ൽ ഇവിടം സംരക്ഷിത പ്രദേശമാക്കി മാറ്റി. 2002 ലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കുവാൻ അവസരം നല്കുന്നത്. ഇപ്പോൾ ഗുഹയ്ക്കുള്ളിലെ മൂന്നര കിലോമീറ്റർ ദൂരം സഞ്ചാര യോഗ്യമാണെങ്കിലും ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ മാത്രമേ അനുമതിയുള്ളു. നൂറ്റാണ്ടുകൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികൾ ഇവിടെ വസിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.

സിംഹത്തിന്റെ തലയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലിൽ രൂപം കൊണ്ട ദ്വാരമായ പൂച്ച വാതിൽ, ചുണ്ണാമ്പു കല്ലിൽ രൂപപ്പെട്ട ശിവലിംഗം, ഗുഹയ്ക്കുള്ളില പാതാളഗംഗ നീർച്ചാൽ, സംഗീതം പൊഴിക്കുന്ന സപ്തസ്വര ഗുഹ, ആയിരം സർപ്പങ്ങളുടെ ഗുഹ, ധ്യാന ഗുഹ, ആൽമര അറ തുടങ്ങിയവ ഇവിടെ കാണാം.

ബെംഗളുരുവിൽ നിന്നും 320 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ബേലം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളുരുവിലെത്തി കർണൂലിലേക്ക് പോകുന്നതായിരിക്കും നല്ലത്.

PC: Venkasub

ഗിർനർ ഗുജറാത്ത്

ഗിർനർ ഗുജറാത്ത്

മലമുകളിലെ പട്ടണം എന്നറിയപ്പെടുന്ന ഗിർനർ അഥവാ ഗിരിനഗർ ഗുജറാത്തിലെ ജുനാഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ഹിമാലയത്തേക്കാൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം ഹൈന്ദവ വിശ്വാസികൾക്കും ജൈനമതസ്ഥർക്കും ഒരു പോലെ വിശുദ്ധമായ സ്ഥലമാണ്. മുസ്ലീം വിശ്വാസികൾക്കും ഇവിടെ ആരാധനാ കേന്ദ്രങ്ങളുണ്ട്. സമുദ്രനിരപ്പിൽ നിന്നും 3672 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഏകദേശം ഹിന്ദു, ജൈന മതങ്ങളിലായി ഏകദേശം 866 ക്ഷേത്രങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. 9999 പടികൾ കയറിയാൽ മാത്രമേ ഇതിന്റെ ഏറ്റവും മുകളിലത്തെ കുന്നിൽ എത്തുവാൻ സാധിക്കൂ.

വൈഷ്ണവരും ശൈവഭക്തരും ഒരുപോലെ വിശുദ്ധമായി കാണുന്ന സ്ഥലം കൂടിയാണിത്.

PC:Haraneeya Pankaj

കബനി ഫോറസ്റ്റ്

കബനി ഫോറസ്റ്റ്

കബനി എന്ന പേരു നമുക്ക് ഏറെ പരിചിതമാണെങ്കിലും ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകൾ ഒട്ടും പ്രശസ്തമല്ല. ഒരിക്കൽ വന്നവരെ വീണ്ടും വീണ്ടും ആകർഷിക്കുന്ന എന്തൊക്കയോ ഒരുക്കിയിരിക്കുന്ന ഇവിടം കേരളത്തിലും കർണ്ണാടകയിലുമായാണ് സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനവും നാഗർഹോളെ ദേശീയോദ്യാനവും കബനി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തന്നെ ഭാഗമാണ് കബവി റിസർവ്വ് ഫോറസ്റ്റും. സാഹസികത പരീക്ഷിക്കുവാൻ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലം കൂടിയാണിത്. രാത്രികാല താമസത്തിന് സൗകര്യമൊരുക്കുന്ന ഇവിടുത്തെ ജംഗിൾ ലോഡ്ജുകൾ ഏറെ പ്രശസ്തമാണ്. വന്യജീവികളെ കാണുവാനും കാടിനെ അറിയുവാനും മനോഹരമായ കാഴ്ചകൾ കാണുവാനും താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണിത്. നിബിഢവനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ അമ്പത്തഞ്ച് ഏക്കര്‍ സ്ഥലമാണ് കബനി ഫോറസ്റ്റ് റിസര്‍വ്വ്. നാഗര്‍ഹോളെ ദേശീയോദ്യാനത്തെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ നിന്നും വേര്‍തിരിക്കുന്നത് കബനിനദിയില്‍ പണിതിരിക്കുന്ന ഡാം അഥവാ മസ്തിഗുഡി തടാകം ആണ്.

കാടിലൂടെയുള്ള ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ്, പക്ഷിനിരീക്ഷണം, ക്യാംപ് ഫയര്‍ എന്നിങ്ങനെ പോകുന്നു കബനിയിലെ വിനോദസാധ്യതകള്‍. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം തരുന്ന പ്രകൃതിദത്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കബനി. കര്‍ണാടകത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു മസ്റ്റ് വാച്ച് ആണ് കബനി, പ്രകൃതിസ്‌നേഹികള്‍ നഷ്ടപ്പെടുത്തരുതാത്ത ഒരിടം.

PC:Shri Kishen Rajendran

തുർതുക്

തുർതുക്

ജമ്മു കാശ്മീരിലെ ലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുർതുക് ഒരു കാലത്ത് പാക്കിസ്ഥാന്റെ അധീനതയിലുള്ള ഇടമായിരുന്നു. 2009 ൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കപ്പെട്ട ഇവിടം നിയന്ത്രണ രേഖയ്ക്കു സമീപം വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നു കൂടിയാണ്. ലേയിൽ നിന്നും 250 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മുസ്ലീം വംശജരാണ് ഇവിടെ കൂടുതലുള്ളതെങ്കിലും ബുദ്ധമതങ്ങളുടെ പ്രാർഥനാലയങ്ങളും ഇവിടെ കാണാം.

PC:Rajnish71

Read more about: national park kashmir karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more