Search
  • Follow NativePlanet
Share
» »യുദ്ധംകൊണ്ട് ചരിത്രമെഴുതിയ ഹൽദിഘട്ടി

യുദ്ധംകൊണ്ട് ചരിത്രമെഴുതിയ ഹൽദിഘട്ടി

മഹാറാണ പ്രതാപുമായി ഏറെ ബന്ധമുള്ള ഒരു സ്ഥലമാണ് ആരവല്ലി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഹാൽദിഘട്ടി നഗരം.

കഴിഞ്ഞ കാലചരിത്രത്തിലെ ഇതിഹാസപരമായ യുദ്ധകഥകൾ പറഞ്ഞു തരുന്ന സംസ്ഥാനംമേതാണെന്ന് ചോദിച്ചാൽ ഏവർക്കും ഒരുത്തരമേയുള്ളൂ... രാജസ്ഥാൻ....! ഈ നാടിൻറെ ഓരോ കോണിലും പല രാജ്യാധിപന്മാരുടെയും സേനാധിപന്മാരുടേയുമൊക്കെ വാൾമുനളുകളുടെ ചരിത്രം എഴുതി വച്ചിരിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ഈ സ്ഥലത്തെ രാജാക്കന്മാരുടെ നാടെന്ന് അർത്ഥമുള്ള രാജസ്ഥാൻ എന്ന് വിളിക്കുന്നത്. പൃഥ്വിരാജ് ചൌഹാൻ, റാണാ സംഗാ, മഹാറാണ പ്രതാപ് തുടങ്ങിയ മഹാന്മാരായ രാജാക്കന്മാർ ദശാബ്ദങ്ങളായി തങ്ങളുടെ ഇതിഹാസമുകരിതമായ സാമ്രാജ്യകഥളുടെ അധ്യായങ്ങൾ ഇവിടെയെത്തുന്ന എല്ലാ ചരിത്രസ്നേഹികളോടും വിളിച്ചുപറയുന്നു.

മഹാറാണ പ്രതാപുമായി ഏറെ ബന്ധമുള്ള ഒരു സ്ഥലമാണ് ആരവല്ലി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഹാൽദിഘട്ടി നഗരം. ഇവിടേക്ക് ചുവടുവയ്ക്കുമ്പോൾ ചരിത്ര പ്രധാന്യത നിറഞ്ഞ നിരവധി ഇതിഹാസ കഥകൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരും.. ഈ സ്ഥലത്തെക്കുറിച്ചും ഇവിടുത്തെ ചരിത്രപ്രാധാന്യമേറിയ വസ്തുതകളെക്കുറിച്ചും കൂടുതലറിയാനായി തുടർന്ന് വായിക്കുക...

ഹാൽദിഘട്ടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഹാൽദിഘട്ടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഹാൽദിഗാട്ടിയിലെ വേനൽക്കാലം വളരെയധികം ചൂട് നിറഞ്ഞതാണ്. അതിനാൽ തന്നെ ഇക്കാലയളവിൽ ഇങ്ങോട്ടേക്കുള്ള യാത്ര തീർച്ചയായും ഒഴിവാക്കേണ്ടതുണ്ട്. അത്യാകർഷക പൂർണ്ണവും മനോഹരവുമായ കാലാവസ്ഥാ സ്ഥിതിയിൽ ഹാൽദിഘട്ടി ദേശം സന്ദർശിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിനായി ഏറ്റവും അനുയോജ്യമായ കാലയളവ് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലമാണ്. മൺസൂൺ വേളകളായ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള നാളുകളിലും നിങ്ങൾക്കവിടം സന്തോഷമുകരിതമായി ആസ്വദിക്കാവുന്നതാണ്

PC:Soundarya Varadarajan

ഹൽദിഘട്ടി നാടിൻറെ ഇതിഹാസ പൂർണ്ണമായ ചരിത്രം

ഹൽദിഘട്ടി നാടിൻറെ ഇതിഹാസ പൂർണ്ണമായ ചരിത്രം

നിങ്ങൾ ഒരു ചരിത്രാന്വേഷിയോ, ചരിത്ര വിദ്യാർത്ഥിയോ ആണെങ്കിൽ തീർച്ചയായും നിങ്ങൾ രാജസ്ഥാനിലെ ഹൽദിഘട്ടി ചരിത്രദേശത്തെപ്പറ്റി കേട്ടിട്ടുണ്ടാവും. മേവാർ രാജ്യത്തെ മഹാരാജാവായിരുന്ന മഹാരാണ പ്രതാപും മുഗൾ ഭരണകൂടവും തമ്മിലുള്ള യുദ്ധം നടന്നത് ഇവിടെവെച്ചായിരുന്നു. ആരവല്ലി മലനിരകളിൽ നിലകൊള്ളുന്ന മനോഹരമായ ഈ പ്രദേശത്തെ മഞ്ഞനിറമുള്ള മൺതരികൾ കണ്ടാൽ മഞ്ഞൾ പൊടിച്ചെടുത്ത പോലെയിരിക്കും. 1576 ൽ നടന്ന ഹാൽദിഗാട്ടി യുദ്ധത്തിൽ മുഗൾ രാജ്യസൈന്യത്തിന്റെ വിശ്വസ്തനായ പടതലവൻ മാൻ-സിങ്ങ്, മഹാറാണ പ്രതാപിനെ പരാജയപ്പെടുത്തി.

ചേതക് എന്ന് വിളിക്കുന്ന മഹാറാണ പ്രതാപിന്റെ വിശ്വവിഖ്യാതനായ കുതിരയും ഈ യുദ്ധത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥലത്തിൻറെ പരിസരങ്ങളിൽ ചേതക്കിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച ഒരു സ്മാരകം നിങ്ങൾക്ക് കാണാനാവും.. ഇന്ന് ഹാൽദിഘട്ടി പ്രദേശം ചരിത്രപ്രേമികളുടെ ഇടയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വർഷവും ആയിരക്കണക്കിന് സഞ്ചാരികൾ ഈ സ്ഥലം സന്ദർശിക്കാറുണ്ട്

PC:Venkatarangan

ഭദാനി

ഭദാനി

സഞ്ചാരികളായ ഓരോരുത്തരും ഹാൽദിഘട്ടി നഗരം സന്ദർശിക്കുന്നതിൻറെ ഏകകാരണം ഇന്ത്യൻ ചരിത്രത്തിലേക്കും അതിന്റെ ഇതിഹാസ കഥകളിലേക്കും ഇറങ്ങിച്ചെല്ലാം എന്നതുകൊണ്ടാണ്.. അതുകൊണ്ടുതന്നെ ചരിത്രപരമായ വിസ്മയങ്ങൾ പരിശോധിക്കുന്ന കൂട്ടത്തിൽ നിങ്ങൾക്ക് മഹാറാണ പ്രതാപിന്റെ മ്യൂസിയം സന്ദർശിക്കാവുന്നതാണ്. ഇവിടെ നിങ്ങൾക്ക് അദ്ദേഹത്തിൻറെ ജീവിതകാലഘട്ടത്തെക്കുറിച്ച് വിശദമായി പഠിക്കാനും അദ്ദേഹം കൈവശപ്പെടുത്തിയ വസ്തുവകകൾ കാണാനുമുള്ള അവസരമുണ്ട്. ഇതിനടുത്തു തന്നെയാണ് തടാകങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കുന്ന ഉദയ്പൂർ പട്ടണം ചെയ്യുന്നു. അത്യാകർഷകമായ രാജകൊട്ടാരങ്ങളുടേയും പഴക്കമേറിയ സ്മാരകങ്ങളുടെയും പേരിൽ ഏറെ പ്രശസ്തമാണ് ഉദയപൂർ

വിനോദസഞ്ചാര മേഖലയിലെ മികച്ച വർദ്ധനവ് കാരണം ഇവിടുത്തെ വിനോദസഞ്ചാര വകുപ്പ് ടൂറിസ്റ്റുകളുടെ താമസൗകര്യത്തിന് വേണ്ടി സ്വകാര്യ കോട്ടേജുകൾ നൽകുന്നതിൽ മുൻകൈ എടുത്തുവരുന്നു. അപ്പോൾ എന്തു പറയുന്നു...! നിങ്ങളുടെ പെട്ടികൾ ഉടൻതന്നെ പായ്ക്ക് ചെയ്തു കൊണ്ട് എത്രയും പെട്ടെന്ന് ഈ ചരിത്ര ദേശത്തേക്ക് പുറപ്പെടുകയല്ലേ..?

PC:Dev Vora

എത്തിച്ചേരാനായി

എത്തിച്ചേരാനായി

വിമാന മാർഗ്ഗം: ഹാൽദിഘട്ടിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഉദയ്പൂരിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഉദയ്പൂരിൽ നിന്നും ഹാൽദിഘട്ടികലേക്ക് നേരിട്ട് ബസ്സുകളും ടാക്സികളും ലഭിക്കും.

റെയിൽ മാർഗം: ഹാൽദിഘട്ടിയിലേക്ക് റെയിൽ മാർഗം യാത്രചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഉദയ്പൂരിലേയ്ക്ക് ട്രെയിൻ പിടിക്കാം. ഇവിടെനിന്ന് ബസിലോ ടാക്സിയിലോ അങ്ങോട്ടേക്ക് യാത്ര ചെയ്യാം.

റോഡുമാർഗം: ഹാൽദിഘട്ടിയിലെ റോഡ് വീഥികളെല്ലാം ചുറ്റുമുള്ള പ്രധാന നഗരങ്ങളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ തന്നെ റോഡ് മാർഗ്ഗത്തിലൂടെ എളുപ്പത്തിൽ ഇങ്ങോട്ടേക്ക് വന്നെത്താവുന്നതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X