» »അഞ്ചര മില്യണ്‍ രൂപ കൊടുത്ത് വാങ്ങിയ ഗാന്ധി സ്മൃതി

അഞ്ചര മില്യണ്‍ രൂപ കൊടുത്ത് വാങ്ങിയ ഗാന്ധി സ്മൃതി

Written By: Elizabath Joseph

ഓരോ കെട്ടിടങ്ങള്‍ക്കും പറയുവാനുള്ളത് ഓരോ കഥകളാണ്. ചരിത്രവുമായും ഐതിഹ്യങ്ങളുമായും എന്തിനധികം ജീവിച്ചിരിക്കുന്നവരുമായി പോലും ബന്ധമുള്ള കഥകള്‍ പറയുന്ന കെട്ടിടങ്ങള്‍ ഉണ്ട്. എന്നാല്‍ ചില കെട്ടിടങ്ങളുടെ കഥയാവട്ടെ തീരെ വിചിത്രമായിരിക്കും. അത്തരത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഗാന്ധിജി വെടിയേറ്റു മരിച്ച ഇടമായ ബിര്‍ളാ മന്ദിര്‍. ഇന്ന് ഇത് അറിയപ്പെടുന്നത് ഗാന്ധി സ്മൃതി അഥവാ ഗാന്ധി റിമെമ്പറന്‍സ് എന്ന പേരിലാണ്. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഗാന്ധി സ്മൃതിയുടെ വിശേഷങ്ങള്‍..

ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട സ്ഥലം

ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട സ്ഥലം

രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയനും തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് ഗാന്ധി സ്മൃതി. മുന്‍പ് ബിര്‍ള ഹൗസ്, ബിര്‍ള ഭവന്‍ തുടങ്ങിയ പേരുകളിലായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. ഡെല്‍ഹിയിലെത്തുന്ന മിക്കവരും ഇവിടം സന്ദര്‍ശിക്കാതെ മടങ്ങാറില്ല. മാത്രമല്ല, ഡെല്‍ഹി ടൂര്‍ പാക്കേജുകളില്‍ ഇവിടം ഒരു മുഖ്യ ആകര്‍ഷണം കൂടിയാണ്.

PC:Adam Jones

ഗാന്ധിജിയുടെ അവസാനത്തെ 144 ദിനങ്ങള്‍

ഗാന്ധിജിയുടെ അവസാനത്തെ 144 ദിനങ്ങള്‍

1948 ജനുവരി 30 ന് കൊല്ലപ്പെടുന്നതിനു മുന്‍പുള്ള തന്റെ ജീവിതത്തിലെ 144 ദിനങ്ങള്‍ ഗാന്ധിജി ഈ ബിര്‍ളാ ഭവന്‍ അഥവാ ബിര്‍ളാ മന്ദിറില്‍ ആയിരുന്നു ചിലവഴിച്ചിരുന്നത്. 1947 സെപ്റ്റംബര്‍ 9 മുതല്‍ 1948 ജനുവരി 30 വരെയുള്ള സമയമാണ് അദ്ദേഹം തുടര്‍ച്ചയായി ഇവിടെ ചെലവഴിച്ചത്. അവസാനം രാഷ്ട്രപിതാവിന്റെ അവസാന നിമിഷങ്ങള്‍ക്കും ഇവിടം സാക്ഷിയായി.

PC:Gaurav Vaidya

ഘനശ്യാംദാസം ബിര്‍ള

ഘനശ്യാംദാസം ബിര്‍ള

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ബിര്‍ളാ ഗ്രൂപ്പിന് അടിത്തറയിട്ടയാലാണ് ഘനശ്യാംദാസം ബിര്‍ള. ജി ഡി ബിര്‍ള എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
1928 ലാണ് അദ്ദേഹം ഡെല്‍ഹിയിലെ ആല്‍ബുക്യുറേക്യു റോഡില്‍ 12 കിടപ്പു മുറികളുള്ള ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. അക്കാലത്തെ വലിയ ചില കെട്ടിടങ്ങളില്‍ ഒന്നായിരുന്നു ഇത്. ബിര്‍ള കുടുംബത്തിന്റെ അക്കാലത്തെ പ്രധാന അതിഥികളായിരുന്ന മഹാത്മാ ഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും ഒക്കെ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

PC:Daniel Villafruela

ഗാന്ധിജിയുടെ അവസാന നിമിഷങ്ങള്‍

ഗാന്ധിജിയുടെ അവസാന നിമിഷങ്ങള്‍

1948 ജനുവരി 30നാണ് ബിര്‍ളാ ഹൗസിനു മുന്നില്‍ വെച്ച് മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത്. ബിര്‍ളാ ഹൗസിനു മുന്നില്‍ ഗാന്ധിജി നയിച്ച പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കിടയില്‍ നിന്നും നാഥുറാം വിനായക് ഗോഡ്‌സെ എന്നയാള്‍ ഗാന്ധിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ബിര്‍ളാ ഹൗസിലെ പൂന്തോട്ടത്തിലാണ് ഗാന്ധിജി വെടിയേറ്റു വീണത്.

PC:Hideyuki KAMON

5.4 മില്യണ്‍ രൂപയും ഏഴ് ഏക്കര്‍ സ്ഥലവും

5.4 മില്യണ്‍ രൂപയും ഏഴ് ഏക്കര്‍ സ്ഥലവും

ഗാന്ധിജിയുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്ന ജി ഡി ബിര്‍ളയ്ക്ക് ഗാന്ധിയുടെ സ്മരണകള്‍ ഉറങ്ങുന്ന ഈ കെട്ടിടം സര്‍ക്കാരിനു വിട്ടുകൊടുക്കുവാന്‍ താല്പര്യമില്ലായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഇതിന്റെ കാര്യങ്ങള്‍ക്കായി അദ്ദേഹത്തോട് കത്തയച്ച് സംസാരിച്ചതും ഈ ഗാന്ധി സ്മാരകം എന്ന ആവശ്യം ഉന്നയിച്ചതും. പിന്നീട് 1971 ല്‍ കെകെ ബിര്‍ളയില്‍ നിന്നും 5.4 മില്യണ്‍ രൂപയും ഏഴ് ഏക്കര്‍ സ്ഥലവും പകരം നല്കി ബിര്‍ള മന്ദിര്‍ എറ്റെടുക്കുന്നത്.

PC:ഹേമന്ത്

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡെല്‍ഹിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ട് എന്നറിയപ്പെടുന്ന കൊണാട് പ്ലേസിനു സമീപമാണ് ഗാന്ധി സ്മൃതി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും രണ്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

Read more about: monument history delhi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...